ലണ്ടൻ: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 38 റൺസിന് തോൽപ്പിച്ചു.
ഇംഗ്ലണ്ട് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാനെ സാധിച്ചുള്ളു. 51 റൺസെടുത്ത ചിനെലെ ഹെൻറിയും 21 റൺസെടുത്ത ജാഹ്സാരാ ക്ലാക്സ്റ്റണും 20 റൺസെടുത്ത ഷെമെയ്ൻ കാന്പെല്ലെയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഷാർലറ്റ് ഡീൻ രണ്ട് വിക്കറ്റെടുത്തു. ലോറൻ ബെൽ, ലിൻസി സ്മിത്ത്, സോഫി എക്ലെസ്റ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് എടുത്തത്. ഡാനി വ്യാറ്റ്-ഹോഡ്ജിന്റെ അർധ സെഞ്ചുറിയുടെയും ഹെതർ ക്നൈറ്റിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്.
ഡാനി വ്യാറ്റ് ഹോഡ്ജ് 65 റൺസും ഹെതർ ക്നൈറ്റ് 43 റൺസുമാണെടുത്തത്. അലിസ് കാപ്സി 28 റൺസും എടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി അഷ്മിനി മുനിസർ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസും ചിനെലെ ഹെൻറിയും കരിഷ്മ രാംഹരാക്കും ഓരോ വിക്കറ്റ് വീതമെടുത്തു.
വി്ജയത്തോടെ ഇംഗ്ലണ്ടിന് എട്ട് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് ഇംഗ്ലണ്ട്.
Tags : icc women's t20 world cup match england beats west indies