തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ആലോചന. അതേസമയം, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഡിവിഷൻ ബഞ്ചിന് അപ്പീൽ നൽകും.
പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. കാപ്പാ കേസിൽ ജയിലുള്ള വഴോട്ട് കോണം അംഗം ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തില്ല. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ ആലോചന. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ചരിത്രത്തിൽ ആദ്യമായി തിരുവന്തപുരം കോർപ്പേറേഷനിൽ ഭരണം നേടിയ ബിജെപിക്കേറ്റ പ്രഹരമായിരുന്നു സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ്. കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയായിരുന്നു കോടതി നടപടി.
കേരള പഞ്ചായത്ത് രാജ് 152 ആം വകുപ്പിലും, മുനിസിപ്പാലിറ്റി ആക്ടിലെ 143 ആം വകുപ്പിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കൽ ദൃഢപ്രതിജ്ഞയോ ആകണമെന്ന് കോടതി പറയുന്നു. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് വിപുലീകരണമോ, മറ്റ് നിർവ്വചനമോ ചട്ടത്തിലില്ലാത്തിതനാൽ പല ദൈവങ്ങളുടെ പേരിലുള്ള തസ്യ പ്രതിജ്ഞ അസാധുവൈണെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിത്.