തിരുവനന്തപുരം: പ്രവാസി ക്ഷേമപെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ട കാലാവധി നീട്ടുന്നതും ജനപ്രതിനിധികൾ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതും സർക്കാരിന്റെ പരിശോധനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
വിദേശത്തുള്ള പെൻഷൻകാർക്ക് എംബസി മുഖേന ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അസൗകര്യമുണ്ടായാൽ പകരം ബോർഡിന്റെ വിദേശത്തുള്ള ഡയറക്ടർമാരുടെ വ്യക്തിഗത ഇ-മെയിലിൽനിന്നുള്ള ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നുണ്ട്.
2026 ജനുവരിക്കുശേഷം ലഭിച്ച അപേക്ഷകളിൽ പെൻഷൻ അനുവദിക്കാൻ നടപടിയെടുക്കാത്തത് സർക്കാർ ഗൗരവമായി കാണുമെന്നും പ്രവാസി ക്ഷേമപെൻഷൻ വിതരണം കാര്യക്ഷമമാക്കുമെന്നും നജീബ് കാന്തപുരത്തിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
Tags : Life certificate validity period extended expatriate welfare pensioners