x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന​സ്വേ​ല​യി​ലും ജ​പ്പാ​നി​ലും ശ​ക്ത​മാ​യ ഭൂ​ക​മ്പം; വെ​ന​സ്വേ​ല​യി​ൽ സൂ​നാ​മി മു​ന്ന​റി​യി​പ്പ്


Published: June 25, 2026 06:54 AM IST | Updated: June 25, 2026 06:54 AM IST

ടോ​ക്കി​യോ: വെ​ന​സ്വേ​ല​യി​ലും ജ​പ്പാ​നി​ലും ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ര​ണ്ട് വ​ൻ ഭൂ​ക​മ്പ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വ​ട​ക്ക​ൻ ജ​പ്പാ​നി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ജ​പ്പാ​നി​ൽ സൂ​നാ​മി മു​ന്ന​റി​യി​പ്പു​ക​ളോ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

വെ​ന​സ്വേ​ല​യു​ടെ ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്ക​സി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​രു​ക​യും ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​കു​ക​യും ചെ​യ്തു. വെ​ന​സ്വേ​ല​യി​ൽ സൂ​നാ​മി മു​ന്ന​റി​യി​പ്പു​ണ്ട്. വെ​ന​സ്വേ​ല​യി​ൽ ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ട് ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ആ​ദ്യ ഭൂ​ക​മ്പം റി​ക്ട​ർ സ്കെ​യി​ലി​ൽ 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

ക​രീ​ബി​യ​ൻ തീ​ര​ദേ​ശ ന​ഗ​ര​മാ​യ മൊ​റോ​ണി​നു പ​ടി​ഞ്ഞാ​റ് ഭൂ​മി​ക്ക​ടി​യി​ൽ 13 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് 7.5 തീ​വ്ര​ത​യു​ള്ള ര​ണ്ടാ​മ​ത്തെ ശ​ക്ത​മാ​യ ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ സ്ഥി​രീ​ക​രി​ച്ചു. മൊ​റോ​ൺ ന​ഗ​ര​ത്തി​നു 16 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി 10 കി​ലോ​മീ​റ്റ​ർ മാ​ത്രം ആ​ഴ​ത്തി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ പ്ര​ഭ​വ​കേ​ന്ദ്രം.

വ​ട​ക്ക​ൻ ജ​പ്പാ​നി​ലെ ഇ​വാ​ത്തെ തീ​ര​ത്ത് 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ഭൂ​മി​ക്ക​ടി​യി​ൽ 50 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ജ​പ്പാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഏ​റ്റ​വും ശ​ക്ത​മാ​യ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത് ഹാ​ഷി​കാ​മി ന​ഗ​ര​ത്തി​ലാ​ണ്. ഹാ​ച്ചി​നോ​ഹെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളോ സി​ഗ്ന​ലു​ക​ളോ ത​ട​സ​പ്പെ​ടാ​തെ സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രു​ന്ന​താ​യി ജാ​പ്പ​നീ​സ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Tags : earthquake Venezuela Japan Tsunami warning

Recent News

Corehub Up