ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ 11,000ത്തിലധികം നാവികരെ ഒഴിപ്പിക്കാൻ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) തയാറെടുക്കുന്നു.
ഇറാൻ, ഒമാൻ, യുഎസ്, മേഖലയിലെ മറ്റു രാജ്യങ്ങൾ എന്നിവരുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുകയെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗ്വസ് പറഞ്ഞു.
ഈ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സുരക്ഷാ ഉറപ്പുകൾ തങ്ങൾ നേടിയെടുത്തിട്ടുണ്ടെന്നും ഒപ്പം സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനുള്ള സാഹചര്യങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്-ഇറാൻ സമാധാന കരാർ സമുദ്ര സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും കപ്പലുകൾക്കുനേരേ നടന്നുവന്ന അംഗീകരിക്കാനാകാത്ത ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള നിർണായക ചുവടുവയ്പാണ്.
ഈ സംഘർഷത്തിനിടയിൽ ദാരുണമായി മരിച്ച 14 നിരപരാധികളായ നാവികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. ആഗോള വ്യാപാരത്തിന്റെ സേവനത്തിനായി അവർ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കില്ല-ആർസെനിയോ ഡൊമിംഗ്വസ് പറഞ്ഞു.
Tags : IMO Arsenio Dominguez Hormuz sailors release