തിരുവനന്തപുരം: സ്വകാര്യവത്കരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണു ധവളപത്രം പുറപ്പെടുവിച്ചതെന്ന് കെ.എൻ. ബാലഗോപാൽ. ബജറ്റിന്റെ പൊതുചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇതുവരെ നിലനിർത്തിപ്പോന്നിരുന്ന നിലപാടുകൾ മാറ്റി മോദി സർക്കാരിന്റെ നിലപാടുകളോടു ചേർന്നു പോകുന്ന സമീപനമാണു ബജറ്റിൽ കണ്ടത്.
ധവളപത്രത്തിലൂടെ കണക്കുകൾ പറഞ്ഞപ്പോൾ ഇപ്പോഴത്തെ ഭരണപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞതെല്ലാം തെറ്റാണെന്നു വ്യക്തമായതായും ബാലഗോപാൽ പറഞ്ഞു.
Tags : K.N. Balagopal privatization White Paper