x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ൽ വ​ച്ച് ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റി​നെ ശ​ല്യം ചെ​യ്ത യു​വാ​വി​ന് ത​ട​വ് ശി​ക്ഷ​യും 93,000 രൂപ പി​ഴ​യും


Published: June 24, 2026 12:39 PM IST | Updated: June 24, 2026 12:40 PM IST

സിം​ഗ​പ്പു​ർ: താ​യ്‍​ല​ൻ​ഡി​ൽ നി​ന്നും സിം​ഗ​പ്പു​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ എ​യ​ര്‍​ഹോ​സ്റ്റ​സി​നെ ക​യ​റി​പ്പി​ടി​ച്ച ഇ​ന്ത്യ​ക്കാ​ര​ന് ത​ട​വ് ശി​ക്ഷ. കൂ​ടാ​തെ 93,000 രൂ​പ ഇ​ര​യ്ക്ക് ന​ൽ​കാ​നും സിം​ഗ​പ്പു​ർ കോ​ട​തി വി​ധി​ച്ചു. വി​മാ​ന ജീ​വ​ന​ക്കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​കാ​ശ് തി​വാ​രി​ക്ക് (35) ആ​റ് മാ​സം ത​ട​വും പി​ഴ​യും (982 ഡോ​ള​ർ) വി​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 9 ന് ​ആ​കാ​ശ്, നാ​ല് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് സിം​ഗ​പ്പു​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് സ്ഥി​രീ​ക​രി​ക്കാ​നാ​യി ജീ​വ​ന​ക്കാ​രി ആ​കാ​ശി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​മീ​പി​ച്ച​പ്പോ​ഴാ​ണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. സം​ഭാ​ഷ​ണ​ത്തി​നി​ടെ ആ​കാ​ശ് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ക‍​യ​റി​പ്പി​ടി​ച്ചു. ഇ​വ​ർ ഇ​ക്കാ​ര്യം എ​യ​ർ​ക്യൂ​വി​ന്‍റെ ചീ​ഫി​നോ​ട് പ​രാ​തി​പ്പെ​ട്ടു. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം യാ​ത്ര​ക്കാ​രി​ൽ നി​ന്നും ട്രേ​ക​ൾ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ ആ​കാ​ശ് വീ​ണ്ടും യു​വ​തി​യെ ശ​ല്യം ചെ​യ്തു. പി​ന്നാ​ലെ എ​യ​ർ​ഹോ​സ്റ്റ​സ് ഇ​ത് ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ മാ​പ്പ് പ​റ​യു​ന്ന​തി​ന് പ​ക​രം പ​രി​ഹ​സി​ച്ച് ചി​ര​ച്ചു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ യു​വ​തി ഗാ​ല​റി​യി​ലേ​ക്ക് മാ​റി​യെ​ങ്കി​ലും പ്ര​തി അ​വി​ടെ​യും അ​വ​രെ പി​ന്തു​ട​ർ​ന്നു. മാ​റി നി​ൽ​ക്കാ​നും ത​ന്‍റെ പി​ന്നാ​ലെ വ​രാ​തി​രി​ക്കാ​നും എ​യ​ർ​ഹോ​സ്റ്റ​സ് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ അ​തി​ന് ത​യാ​റാ​യി​ല്ല.

വി​മാ​നം ലാ​ന്‍റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ എ​യ​ർ​ഹോ​സ്റ്റ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​പ്പോ​ൾ ത​ന്നെ ആ​കാ​ശി​നെ സിം​ഗ​പ്പു​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ട​തി കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. സിം​ഗ​പ്പു​ർ ജ​യി​ലി​ൽ ആ​റ് മാ​സം ത​ട​വും 93,000 രൂ​പ എ​യ​ർ​ഹോ​സ്റ്റ​സി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യും ആ​കാ​ശ് ന​ൽ​ക​ണം.

 

Tags : Indian man jail molest flight attendant

Recent News

Corehub Up