x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗം​ഗാ​ന​ദി​യി​ൽ ചി​ക്ക​ൻ-​ബി​യ​ർ പാ​ർ​ട്ടി: അ​ഞ്ച് യു​വാ​ക്ക​ൾ വാ​ര​ണാ​സി​യി​ൽ പി​ടി​യി​ൽ


Published: June 24, 2026 02:07 PM IST | Updated: June 24, 2026 02:07 PM IST

വാ​ര​ണാ​സി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ ഗം​ഗാ​ന​ദി​ക്ക് ന​ടു​വി​ൽ ബോ​ട്ടി​ൽ ചി​ക്ക​ൻ പാ​കം ചെ​യ്യു​ക​യും ബി​യ​ർ കു​ടി​ക്കു​ക​യും ചെ​യ്ത അ​ഞ്ച് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ പാ​ർ​ട്ടി ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദീ​പ​ക് കു​മാ​ർ, അ​ജ​യ് സാ​ഹ്നി, അ​രു​ൺ കു​മാ​ർ സാ​ഹ്നി, അ​നു​രാ​ഗ് നി​ഷാ​ദ്, രാ​ഹു​ൽ സാ​ഹ്നി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 25-നും 32-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് ഇ​വ​ർ. ദ​ശാ​ശ്വ​മേ​ധ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ൻ​മ​ന്ദി​ർ ഘ​ട്ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ട് ഒ​രു ബി​ജെ​പി നേ​താ​വി​ന്‍റേ​താ​ണെ​ന്ന രീ​തി​യി​ൽ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി നി​ഷേ​ധി​ച്ചു. നി​ല​വി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഈ ​ദൃ​ശ്യ​ങ്ങ​ൾ കു​റ​ച്ചു പ​ഴ​യ​താ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

ഗം​ഗാ​ന​ദി​യു​ടെ വി​ശു​ദ്ധി ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 17-നും ​സ​മാ​ന​മാ​യ രീ​തി​യി​ൽ ഗം​ഗ​യി​ൽ ബോ​ട്ടി​ലി​രു​ന്ന് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ക്കു​ക​യും അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ദി​യി​ലേ​ക്ക് എ​റി​യു​ക​യും ചെ​യ്ത 14 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags : Party Ganges Varanasi Latest News

Recent News

Corehub Up