x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ: ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ക​ഴു​ത്തും ക​ത്തി​യും വെ​ച്ചു​കൊ​ടു​ത്ത​ത് പി​ണ​റാ​യി സ​ർ​ക്കാ​ർ: എ​ൻ. ഷം​സു​ദ്ദീൻ


Published: June 24, 2026 01:09 PM IST | Updated: June 24, 2026 01:25 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​വി​ഷ്‌​കൃ​ത സ്കൂ​ൾ ന​വീ​ക​ര​ണ പ​ദ്ധ​തി​യാ​യ 'പി​എം ശ്രീ' ​ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. മു​ൻ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​പ്പു​വെ​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്.

പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി 30 ദി​വ​സ​ത്തെ മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി ക​രാ​ർ റ​ദ്ദാ​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. 2025 ഒ​ക്ടോ​ബ​ർ 16-ന് ​പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​പ്പി​ട്ട ഈ ​ക​രാ​റി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ബ​ലി​ക​ഴി​ച്ച് കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ 'ക​ഴു​ത്തും ക​ത്തി​യും' വച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ട് ഒ​രു മാ​സ​മേ ആ​യി​ട്ടു​ള്ളൂ. ത​ങ്ങ​ൾ പു​തി​യ ക​രാ​റു​ക​ളി​ലൊ​ന്നും ഒ​പ്പി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ​ഖ്യ​ക​ക്ഷി​ക​ളെ​പ്പോ​ലും അ​റി​യി​ക്കാ​തെ, ക്യാ​ബി​ന​റ്റി​ൽ പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ പ​ര​മ​ര​ഹ​സ്യ​മാ​യി​ട്ടാ​ണ് ഈ ​ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ത് ചെ​യ്ത​തെ​ന്നും മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ വ്യ​ക്ത​മാ​ക്കി. 

Tags : N. Shamsudheen PM SHRI Education Minister LDF government Latest News

Recent News

Corehub Up