x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ന്ന​യു​ടെ രോ​ഗ​വി​വ​രം ര​ഹ​സ്യ​മാ​ക്കി​വ​ച്ചു; ര​ണ്ട് ഇ​ന്ത്യ​ൻ ഡോ​ക്‌ടർ​മാ​ർ​ക്കു പാ​ക് പ​ര​മോ​ന്ന​ത ബ​ഹു​മ​തി

വെബ്ഡെസ്ക്
Published: August 20, 2026 01:08 AM IST | Updated: August 20, 2026 01:08 AM IST

മു​​​​ഹ​​​​മ്മ​​​​ദാ​​​​ലി ജി​​​​ന്ന (ഫയൽ ചിത്രം)

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക്.

മു​​​​ഹ​​​​മ്മ​​​​ദാ​​​​ലി ജി​​​​ന്ന​​​​യു​​​​ടെ രോ​​​​ഗ​​​​വി​​​​വ​​​​രം ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ച്ച​​​​തി​​​​നാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്ക് മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യി നി​​​​ഷാ​​​​ൻ ഇ ​​​​ഇം​​​​തി​​​​യാ​​​​സ് പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. മും​​​​ബൈ​​​​യി​​​​ലെ പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​ണു ബ​​​​ഹു​​​​മ​​​​തി.

പാ​​​​ക് ആ​​​​സൂ​​​​ത്ര​​​​ണ മ​​​​ന്ത്രി അ​​​​ഹ്‌​​​​സ​​​​ൻ ഇ​​​​ഖ്ബാ​​​​ലാ​​​​ണ് എ​​​​ക്‌​​​​സി​​​​ൽ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ജി​​​​ന്ന​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച ഏ​​​​ത് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലും 1947ലെ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ രൂ​​​​പ​​വ​​ത്​​​​ക​​​​ര​​​​ണ​​​​ത്തെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് അ​​​​ഹ്‌​​​​സ​​​​ൻ ഇ​​​​ഖ്ബാ​​​​ൽ പ​​​​റ​​​​ഞ്ഞു.

ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ഏ​​​​റ്റ​​​​വും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യാ​​​​ണു പ​​​​ല ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ന്മാ​​​​രും ഇ​​​​തി​​​​നെ ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. ജി​​​​ന്ന ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണെ​​​​ന്ന് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ, വി​​​​ഭ​​​​ജ​​​​നം വൈ​​​​കി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് മൗ​​​​ണ്ട് ബാ​​​​റ്റ​​​​ൺ പ്ര​​​​ഭു പി​​​​ന്നീ​​​​ട് സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്നു.

ച​​​​രി​​​​ത്ര​​ഗ​​​​തി​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​നും പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തെ പോ​​​​ലും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു-പാ​​​​ക് മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

അ​​​​ക്കാ​​​​ല​​​​ത്ത് ചി​​​​കി​​​​ത്സി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ക്ഷ​​​​യ​​​​രോ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു ജി​​​​ന്ന​​​​യ്ക്ക്. പാ​​​​കി​​​​സ്ഥാ​​​​ൻ രൂ​​​​പ​​വ​​ത്​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ജി​​​​ന്ന അ​​​​ന്ത​​​​രി​​​​ച്ചു.

Tags : Jinnah MedicalDetails KeptSecret Pakistan IndianDoctors Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up