x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാസലഹരിയുമായി നാലുപേര്‍ പിടിയില്‍

വെബ്ഡെസ്ക്
Published: August 20, 2026 01:23 AM IST | Updated: August 20, 2026 01:23 AM IST

തൊ​ടു​പു​ഴ: എം​ഡി​എം​എ​യും ഹൈ​ബ്രിഡ് ക​ഞ്ചാ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ഉ​ള്‍പ്പെ​ടെ നാ​ലു​പേ​ര്‍ പി​ടി​യി​ല്‍. തൊ​ടു​പു​ഴ കു​മ്മം​ക​ല്ല് ഓ​ലി​ക്ക​ല്‍ ആ​ഷി​ക് സ​ഹീ​ര്‍( 23), ഇ​ട​വെ​ട്ടി ചീ​ങ്ക​ല്ലേ​ല്‍ അ​ര്‍ഷി​ദ് ജ​ബ്ബാ​ര്‍(33), വെ​ങ്ങ​ല്ലൂ​ര്‍ ക​ണി​പ​റ​മ്പി​ല്‍ നി​ഹാ​ല്‍ ഷെ​ഫീ​ഖ്(22) ഡി​വൈ​എ​ഫ്‌​ഐ തെ​ക്കും​ഭാ​ഗം മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന വെ​ങ്ങ​ല്ലൂ​ര്‍ തേ​ക്കുംകാ​ട്ടി​ൽ ടി.​എ​സ്.​ഷി​യാ​സ് (ഷി​യാ​മ​ണി- 35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഡി​വൈ​എ​ഫ്‌​ഐ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ സ​മ​രം മു​ന്നി​ല്‍നി​ന്നു ന​യി​ച്ച​യാ​ളാ​ണ് ഷി​യാ​സ്.

തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി ജം​ഗ്ഷ​നി​ല്‍ ക​നാ​ല്‍ പാ​ലം ഭാ​ഗ​ത്ത്‌വ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ, കാ​ര്‍ എ​ന്നി​വ​യി​ല്‍ നി​ന്നും 18.18 ഗ്രാം ​എം​ഡി​എം​എ​യും10 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും 4070 രൂ​പ​യും പോ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്.

​ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ര​ഹ​സ്യവി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​എ.​ന​സീം പ​റ​ഞ്ഞു. പോ​ലീ​സ് പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ നി​ഹാ​ല്‍ പെ​പ്പ​ര്‍ സ്‌​പ്രേ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​രെ കീ​ഴ​ട​ക്കി​യ​ത്.

പ്ര​തി​യാ​യ നി​ഹാ​ല്‍ 43 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി നേ​ര​ത്തെ​യും ല​ഹ​രി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​ര്‍ഷി​ദി​ന്‍റെ പ​ക്ക​ല്‍നി​ന്നും ക​ഴി​ഞ്ഞ പ​ത്തി​ന് 0.2 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടു​ത​ല്‍ അ​ള​വ് ല​ഹ​രി​വ​സ്തു കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത് വാ​ഷ്‌​ബേ​സി​ന്‍ വ​ഴി ഒ​ഴു​ക്കി​ക്ക​ള​യു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ പ്ര​തി​ക്ക് സ്റ്റേ​ഷ​നി​ല്‍നി​ന്നു ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

പി​ടി​യി​ലാ​യ ടി.​എ​സ്. ഷി​യാ​സ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. ല​ഹ​രിമാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​തി​ന്‍റെ പേ​രി​ല്‍ ഇ​യാ​ള്‍ക്കെ​തി​രേ നേ​ര​ത്തേ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് തി​രി​ച്ചെ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​ത്. മേ​ഖ​ല​യി​ല്‍ ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന റാ​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​ണ് പ്ര​തി​ക​ളെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

ല​ഹ​രി​ക്ക​ട​ത്തി​ന് രാ​ഷ്ട്രീ​യ ബ​ന്ധം മ​റ​യാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നും ല​ഹ​രി​യു​ടെ ഉ​റ​വി​ട​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മ​ര്‍ക്കോ​സി​ന്‍റെ നി​ര്‍ദേ​ശാ​നു​സ​ര​ണം സി​ഐ സി​ജോ വ​ര്‍ഗീ​സ്, എ​സ്ഐ തൃ​ദീ​പ് കു​മാ​ര്‍, എ​എ​സ്‌​ഐ ദി​വ്യാ​ന​ന്ദ്, എ​സ്‌​സി​പി​ഒ അ​ഖി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

എ​ന്നാ​ല്‍ ടി.​എ​സ്.​ ഷി​യാ​സ് നി​ല​വി​ല്‍ ഡി​വൈ​എ​ഫ്‌​ഐ ഭാ​ര​വാ​ഹി​യ​ല്ലെ​ന്നും ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട ഇ​യാ​ളെ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍നി​ന്നു പു​റ​ത്താ​ക്കി​യ​താ​യും ഡി​വൈ​എ​ഫ്‌​ഐ തൊ​ടു​പു​ഴ ഈ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags : Possessio Drugs 4Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up