x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മാസപ്പടി കേസ് ഉഴപ്പിക്കളയാനുള്ള നീക്കം സര്‍ക്കാരിനുണ്ടോയെന്ന് സംശയിക്കണം': സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി ബ്യൂറോ
Published: October 9, 2026 12:26 PM IST | Updated: October 9, 2026 12:26 PM IST

അഡ്വ. സെബാസ്റ്റ്യൻ പോൾ (File photo)

കൊച്ചി: ഇഡി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുന്‍ എംപി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. കേസില്‍ ഉഴപ്പിക്കളയാനുള്ള നീക്കം സര്‍ക്കാരിനുണ്ടോ എന്ന് സംശയിക്കണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.

സാമ്പത്തിക ഇടപാടില്‍ ആരോപിക്കപ്പെടുന്ന പ്രതികള്‍ക്കുള്ള ഉത്തരവാദിത്തത്തില്‍ ഒരു അന്വേഷണ ഏജന്‍സി അന്വേഷണം നത്തിക്കഴിഞ്ഞു. ആ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ലഭ്യമായ എല്ലാ വിവരങ്ങളും ചേര്‍ന്ന ഒരു കത്ത് അവര്‍ പൊലിസ് മേധാവിക്ക് നല്‍കിയത്.

അതില്‍ വീണ്ടും അന്വേഷണം നടത്തേണ്ടതായ അവ്യക്തത അക്കാര്യത്തില്‍ ഇല്ല. വളരെ വാര്‍ത്താ പ്രധാന്യം നേടിയ സംഭവം എന്ന നിലയ്ക്ക് എഫഐആര്‍ ഇട്ട് മുന്നോട്ട് പോവുകയായിരുന്നു പൊലിസ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാതെ ഉഴപ്പിക്കളയാനുള്ള നീക്കം കേരളത്തിന്റെ ഇപ്പോഴത്തെ സര്‍ക്കാരിന് ഉണ്ടോ എന്ന് സംശയിക്കണം.

കാരണം അവരില്‍ പലരുടെയും, മന്ത്രിസഭയില്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ഒരു ഡയറിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് ഈ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. അന്വേഷണം നടക്കട്ടെ എന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

Tags : SebastianPaul PinarayiVijayan Case HighCourt

Recent News

Corehub Up