x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സി​ലെ കോ​ട​തി വി​ധി; വി​ധി പ​ഠി​ച്ച​ശേ​ഷം തീ​രു​മാ​ന​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: October 9, 2026 12:47 PM IST | Updated: October 9, 2026 12:55 PM IST

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ലെ കോ​ട​തി വി​ധി സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യ​ല്ലെ​ന്നും വി​ധി വി​ശ​ദ​മാ​യി പ​ഠി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​രു​ന്ന ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​പ​ക​രം, ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​ത്. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ മു​ദ്ര​വെ​ച്ച ക​വ​റി​ൽ ഇ​ഡി സ​മ​ർ​പ്പി​ച്ച വി​വ​ര​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വി​ട്ട​ത്.

Tags : RameshChennithala MasappadiCase HighCourt PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up