‘കൊക്കൂണ്‍ 2026’ന്റെ മുന്നോടിയായുള്ള കിഡ് ഗ്ലോവ് സൈബര്‍ സമ്മിറ്റ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: മനുഷ്യരാശിയിലെ ഏറ്റവും വലിയ പരിണാമകാലത്തിലൂടെയാണു നാം കടന്നുപോകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മനുഷ്യരെപ്പോലെ എഐ ചിന്തിക്കുന്ന കാലഘട്ടത്തില്‍ കരുതലിനും സുരക്ഷയ്ക്കും കൂടുതല്‍ പ്രധാന്യം നല്‍കേണ്ട സമയമാണെന്നും അതിനാലാണു കേരള പൊലിസ് കിഡ് ഗ്ലോവ് പോലുള്ള നൂതന സൈബര്‍ സുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ കേരള പൊലിസ് നടത്തുന്ന രാജ്യത്തെതന്നെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ ‘കൊക്കൂണ്‍ 2026’ന്റെ മുന്നോടിയായുള്ള കിഡ് ഗ്ലോവ് സൈബര്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ സേഫ് കേരള 2026 എന്ന പുതിയ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരള പൊലിസ് ആവിഷ്കരിച്ച സൈബര്‍ സേഫ് കേരളം 2026 എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടന് ആസിഫ് അലിയെ മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ ദീപക് ജോയ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
Tags : AIAdvancement RemeshChennithala Caution Safety Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash