Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RemeshChennithala

നെ​ടു​മ്പാശേരി അ​പ​ക​ടം: പ്ര​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉറപ്പാക്കു​മെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ടു​​​മ്പാശേരിയിൽ മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചു മൂ​​​ന്നു പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കു പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കു​​​മെ​​​ന്നും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കും.

18 മു​​​ത​​​ൽ 21 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ബോ​​​സ്റ്റ​​​ൽ സ്കൂ​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​നു​​​ള്ള നി​​​ല​​​വി​​​ലെ നി​​​യ​​​മം മാ​​​റ്റു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കും. കേ​​​സി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കും. 10 വ​​​ർ​​​ഷം​​​വ​​​രെ ശി​​​ക്ഷ​​​ കി​​​ട്ടാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​​ണു ചു​​​മ​​​ത്തി​​​യ​​​ത്.

പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ വീ​​​ഴ്ച ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ച്ച​​​ശേ​​​ഷം മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​ലേ​​​ത് അ​​​ട​​​ക്കം കൂ​​​ടു​​​ത​​​ൽ വ​​​കു​​​പ്പു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കു​​​റ്റ​​​ക​​​ര​​​മാ​​​യ ന​​​ര​​​ഹ​​​ത്യ​​​ക്കാ​​​ണ് കേ​​​സ്. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു മൂ​​​ന്നു​​​പേ​​​ർ ഒ​​​ന്നാം​​​പ്ര​​​തി സു​​​ഹൈ​​​ലി​​​ന് പ്രേ​​​ര​​​ണ ന​​​ൽ​​​കി​​​യെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി അ​​​വ​​​ർ​​​ക്കെ​​​തിരേ​​​യും കേ​​​സെ​​​ടു​​​ത്തു.

സു​​​ഹൈ​​​ലി​​​ന്‍റെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ മോ​​​ട്ടോ​​​ർ​​​ വാ​​​ഹ​​​ന​​​ വ​​​കു​​​പ്പി​​​നു ക​​​ത്തു ന​​​ൽ​​​കി. കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ആ​​​ലു​​​വ ഡി​​​വൈ​​​എ​​​സ്പി ബൈ​​​ജു പൗ​​​ലോ​​​സി​​​ന് കൈ​​​മാ​​​റി. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ ഐ​​​ജി നി​​​ശാ​​​ന്തി​​​നി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി പ്ര​​​തി​​​യെ കൈ​​​യോ​​​ടെ പൊ​​​ലി​​​സി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ചി​​​ട്ടും എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​ലും അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ലും കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ബ്മി​​​ഷ​​​നി​​​ൽ ആ​​​രോ​​​പി​​​ച്ചു. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തു പ്ര​​​തി​​​യു​​​ടെ വൈ​​​ദ്യപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​ല്ല. പ്ര​​​തി​​​യെ മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​മു​​​ണ്ടാ​​​യോ​​​യെ​​​ന്നു സം​​​ശ​​​യി​​​ക്ക​​​ണ​​​മെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

വ​​​ർ​​​ഗീ​​​യപ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ

നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​പ​​​ക​​​ട​​​ത്തി​​​നു ശേ​​​ഷ​​​മു​​​ണ്ടാ​​​യ വ​​​ർ​​​ഗീ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ നി​​​യ​​​മ​​​സ​​​ഭ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​താ​​​യി സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

പി​എ​സ്‌​സി​ക്ക് ക്രൈം​ബ്രാ​ഞ്ചി​നെ ഭ​യം: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: പി​എ​സ്‌​സി​ക്ക് ക്രൈം​ബ്രാ​ഞ്ചി​നെ ഭ​യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് മാ​ധ്യ​മ അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല​ നി​യ​മ​ന​ത്തി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍, ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നു ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​നും അം​ഗ​ങ്ങ​ളും വ​രു​ന്നി​ല്ല.

ഞ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തീ​ത​രാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ്. അ​വ​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തെ ഭ​യ​പ്പെ​ടു​ക​യാ​ണ്. ഒ​ന്നും ഭ​യ​പ്പെ​ടാ​നി​ല്ലെ​ങ്കി​ല്‍ ആ​രു​ടെ മു​ന്നി​ലും അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​ണെ​ന്ന ആ​ര്‍​ജ​വ​മാ​ണു കാ​ണി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​എ​സ്‌​സി ചെ​യ​ര്‍​മാ​നും അം​ഗ​ങ്ങ​ള്‍​ക്കും ക്രൈം​ബ്രാ​ഞ്ചി​നു മു​ന്നി​ല്‍ വ​രേ​ണ്ടിവ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഇ.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: സു​ര​ക്ഷ​യ്ക്കാ​യി വി​പു​ല​മാ​യ പൊ​ലി​സ് സം​വി​ധാ​നം ഉ​റ​പ്പാ​ക്കുമെന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സു​​​ര​​​ക്ഷ​​​യും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ വി​​​പു​​​ല​​​മാ​​​യ പൊ​​​ലി​​​സ് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

പൊ​​​ലി​​​സ് മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ർ വെ​​​ർ​​​ച്വ​​​ൽ ക്യു ​​​സം​​​വി​​​ധാ​​​നം പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തും. ത​​​മി​​​ഴ്‌​​​നാ​​​ട്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, ക​​​ർ​​​ണാ​​​ട​​​ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാർ​​​ക്ക് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള ഡി​​​ജി​​​പി നേ​​​രി​​​ട്ട് അ​​​റി​​​യി​​​പ്പ് ന​​​ൽ​​​കും.

പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ൽ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പു​​​ക​​​ളും സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മപ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സൈ​​​ൻ ബോ​​​ർ​​​ഡു​​​ക​​​ളും അ​​​നൗ​​​ൺ​​​സ്മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മി​​​ൻ​​​ഹാ​​​ജ് ആ​​​ലം, സം​​​സ്ഥാ​​​ന പൊലിസ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ശ​​​ബ​​​രി​​​മ​​​ല ചീ​​​ഫ് പൊലിസ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പി. ​​​വി​​​ജ​​​യ​​​ൻ, മ​​​റ്റ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

സം​സ്ഥാ​ന വി​ജി​ല​ന്‍​സ് ഇ​നി ഹൈ​ടെ​ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​ന് ഒ​​​രു പ​​​രി​​​ധി​​​വ​​​രെ പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​ന്നു. അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കേ​​​സു​​​ക​​​ളു​​​ടെ​​​യും അ​​​വ​​​യി​​​ന്‍​മേ​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളു​​​ടെയും വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി​​​മു​​​ത​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ഡേ​​​റ്റാ രൂ​​​പ​​​ത്തി​​​ല്‍ ല​​​ഭി​​​ക്കും.

വി​​​ജി​​​ല​​​ന്‍​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി​​​ക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ​​​യു​​​ടെ ന​​​വീ​​​ക​​​രി​​​ച്ച ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്ഫോ​​​മാ​​​യ വി​​​എ​​​സി​​​ബി സ്യൂ​​​ട്ട് 3.0 ആ​​​ണ് സം​​​സ്ഥാ​​​ന വി​​​ജി​​​ല​​​ന്‍​സി​​​നെ ഹൈ​​​ടെ​​​ക് ആ​​​ക്കി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​എ​​​സി​​​ബി സ്യൂ​​​ട്ട് 3.0 യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ് മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ര്‍​വ​​​ഹി​​​ച്ചു.

വി​​​ജി​​​ല​​​ന്‍​സ് കേ​​​സു​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും ഏ​​​കോ​​​പ​​​ന​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള ഒ​​​രു സം​​​യോ​​​ജി​​​ത ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്ഫോ​​​മാ​​​ണ് വി​​​എ​​​സി​​​ബി സ്യൂ​​​ട്ട് 3.0 എ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. രേ​​​ഖ​​​ക​​​ളു​​​ടെ മി​​​ക​​​ച്ച പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​നം, ഡേ​​​റ്റാ സു​​​ര​​​ക്ഷി​​​ത​​​ത്വം, നി​​​ര്‍​വ​​​ഹ​​​ണ​​​വേ​​​ഗം, ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ലു​​​ള്ള കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ മേ​​​ല്‍​നോ​​​ട്ടം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍. പൂ​​​ര്‍​ണ​​​മാ​​​യും ബ്യൂ​​​റോ​​​യി​​​ലെത​​​ന്നെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​രാ​​​ണ് ഇ​​​ത് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത് എ​​​ന്ന സ​​വി​​ശേ​​ഷ​​​ത​​​യും ഉ​​​ണ്ട്.

വി​​​എ​​​സി​​​ബി സ്യൂ​​​ട്ട് 3.0 യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യു​​​ള്ള മാ​​​നു​​​വ​​​ലി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം, പു​​​തു​​​താ​​​യി രൂ​​​പ​​​ക​​​ല്‍​പ​​​ന ​ചെ​​​യ്ത യൂ​​​ണി​​​ഫോ​​​മി​​​ന്‍റെ വി​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യും ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ചു. രാ​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി​​​യ വി​​​ജി​​​ല​​​ന്‍​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്കു​​​ള്ള ബാ​​​ഡ്ജ് ഓ​​​ഫ് ഹോ​​​ണ​​​റി​​​ന്‍റെ വി​​​ത​​​ര​​​ണ​​​വും അ​​​ദ്ദേ​​​ഹം നി​​​ര്‍​വ​​​ഹി​​​ച്ചു.

തൈ​​​ക്കാ​​​ട് പൊ​​​ലി​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ലെ മൈ​​​ന്‍​ഡ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്ര ശേ​​​ഖ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡി​​​ജി​​​പി​​​യും വി​​​ജി​​​ല​​​ന്‍​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ന്‍, വി​​​ജി​​​ല​​​ന്‍​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ ആ​​​സ്ഥാ​​​ന​​​ത്തെ എ​​​സ്പി എ​​​സ്.​​​ആ​​​ര്‍ ജ്യോ​​​തി​​​ഷ് കു​​​മാ​​​ര്‍, വി​​​ജി​​​ല​​​ന്‍​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് എ​​​സ്പി ഉ​​​ജ്വല്‍ കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ല​ഹ​രി​വി​മു​ക്ത കേ​ര​ള​ത്തി​നാ​യി തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ്; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ തൃ​ശൂ​രി​ൽ

തൃ​​​ശൂ​​​ർ: ല​​​ഹ​​​രി​​​വി​​​മു​​​ക്ത കേ​​​ര​​​ള​​​ത്തി​​​നാ​​​യി നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം ​​​കേ​​​ര​​​ളം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ​​​പ​​​രി​​​പാ​​​ടി​​​യാ​​​യ തൂ​​​ഫാ​​​ൻ ക​​​മാ​​​ൻ​​​ഡോ​​​സ് സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ വൈ​​കു​​ന്നേ​​രം നാ​​​ലി​​​നു തെ​​​ക്കേ​​​ഗോ​​​പു​​​ര​​​ന​​​ട​​​യി​​​ൽ മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ എ​​​ൻ​​​എ​​​സ്എ​​​സ് വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രെ​​​യും തൂ​​​ഫാ​​​ൻ ക​​​മാ​​​ൻ​​​ഡോ​​​സാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ തൂ​​​ഫാ​​​ൻ ക​​​മാ​​​ൻ​​​ഡോ എ​​​ന്ന് ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത തൊ​​​പ്പി​​​യും അ​​​ദ്ദേ​​​ഹം അ​​​വ​​​രെ അ​​​ണി​​​യി​​​ക്കും.

കേ​​​ര​​​ള​​​മൊ​​​ട്ടാ​​​കെ​​​യു​​​ള്ള യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ മൂ​​​ന്ന​​​ര​​​ ല​​​ക്ഷ​​​ത്തോ​​​ളം എ​​​ൻ​​​എ​​​സ്എ​​​സ് വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും മ​​​ന്ത്രി​​​മാ​​​രും ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​രും പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും. തു​​​ട​​​ർ​​​ന്ന് ‘യു​​​വ​​​തേ നാം ​​​ഒ​​​ന്നാ​​​ക​​​ണം, ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യാ​​​ക​​​ണം’എ​​​ന്ന ഗാ​​​ന​​​ത്തി​​​ന് വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​ർ ചു​​​വ​​​ടു​​​ വ​​​യ്ക്കും.

കേ​​​ര​​​ള പൊ​​​ലി​​​സി​​​ന്‍റെ​​​യും എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യാ​​​ണ് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ.​​​വി. മ​​​നു, ഡോ.​​​ എ​​​സ്. സ​​​ന്തോ​​​ഷ്, കെ.​​​എ. വ​​​ർ​​​ഗീ​​​സ്, കെ.​​​ആ​​​ർ. ദേ​​​വ​​​ദാ​​​സ്, മ​​​ഖ്ബൂ​​​ൽ മോ​​​നൂ​​​ട്ടി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​മാ​നാ​ർ​ഹം: മ​ന്ത്രി ചെ​ന്നി​ത്ത​ല

തൃ​​​ശൂ​​​ർ: അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ മ​​​ഹ​​​ത്താ​​​യ പ​​​ങ്കാ​​​ണ് വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും ദു​​​ര​​​ന്ത​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ടം മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​വ​​​രെ ജ​​​ന​​​ങ്ങ​​​ൾ ദൈ​​​വ​​​തു​​​ല്യ​​​രാ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

രാ​​​മ​​​വ​​​ർ​​​മ​​​പു​​​രം കേ​​​ര​​​ള ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യു അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 141 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​രേ​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 141 പേ​​​രി​​​ൽ പു​​​തു​​​ച്ചേ​​​രി കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന 51 പേ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. വ​​​ള​​​രെ കു​​​റ​​​ഞ്ഞ സ​​​മ​​​യം​​​കൊ​​​ണ്ട് മി​​​ക​​​ച്ച അ​​​ച്ച​​​ട​​​ക്ക​​​വും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്കു സാ​​​ധി​​​ച്ചു.

തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല, വെ​​​ള്ള​​​പ്പൊ​​​ക്കം ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള മ​​​റ്റ് അ​​​പ​​​ക​​​ടസാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും സേ​​​ന മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ലും മ​​​റ്റു ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ലും സേ​​​ന ന​​​ട​​​ത്തു​​​ന്ന ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ണ്. എം​​​എ, എം​​​എ​​​സ്‌​​​സി, എം​​​സി​​​എ, എം​​​എ​​​സ്ഡ​​​ബ്ല്യു യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കു പു​​​റ​​​മേ 26 ബി​​​കോം ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളും, 22 ബി​​​എ​​​സ്‌​​​സി, 20 ബി​​​ടെ​​​ക്, ആ​​​റു ബി​​​സി​​​എ, ഏ​​​ഴ് ഡി​​​പ്ലോ​​​മ, ഏ​​​ഴ് ഐ​​​ടി​​​ഐ, 14 പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രും ഈ ​​​ബാ​​​ച്ചി​​​ലു​​​ണ്ട്. ച​​​ട​​​ങ്ങി​​​ൽ ഫ​​​യ​​​ർ അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​റും എ​​​ഡി​​​ജി​​​പി​​​യു​​​മാ​​​യ ബ​​​ൽ​​​റാം കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ, രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക്: മന്ത്രി ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ’പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം 28ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ദ്ധ​​​​തി ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​പ്പി​​​​ക്കും. സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കി മാ​​​​റ്റും.

ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ജ​​​​ന​​​​പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

‘തൂ​​​​ഫാ​​​​ൻ സ്‌​​​​ട്രൈ​​​​ക്ക്’, ‘തൂ​​​​ഫാ​​​​ൻ എ​​​​ഡ്യൂ​​​​ക്കേ​​​​റ്റ്’, ‘തൂ​​​​ഫാ​​​​ൻ കെ​​​​യ​​​​ർ’എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്ന് ത​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ​​​​ദ്ധ​​​​തി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​ദ്യ 100 ദി​​​​വ​​​​സ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ്ത്രീ​​​​ക​​​​ളി​​​​ൽ നി​​​​ന്നും അ​​​​മ്മ​​​​മാ​​​​രി​​​​ൽ നി​​​​ന്നും വ​​​​ലി​​​​യ പ്ര​​​​ശം​​​​സ ല​​​​ഭി​​​​ച്ചെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലീ​​​​ല കോ​​​​വ​​​​ളം ഹോ​​​​ട്ട​​​​ലി​​​​ൽ ഇ​​​​ന്ത്യ ടു​​​​ഡെ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച റൗ​​​​ണ്ട് ടേ​​​​ബി​​​​ൾ കോ​​​​ൺ​​​​ക്ലേ​​​​വി​​​​ൽ ‘പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ പു​​​​തി​​​​യ കേ​​​​ര​​​​ളം’സെ​​​​ഷ​​​​നി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

Leader Page

'എന്‍റെ പോലീസ് സ്റ്റേഷൻ' പുതിയ മാതൃകയും പരീക്ഷണവും

വിദ്യാ​​​ഭ്യാ​​​സ നി​​​ല​​​വാ​​​രം, സ​​​മൂഹ്യാവ​​​ബോ​​​ധം, പൗ​​​രാ​​​വ​​​കാ​​​ശ ബോ​​​ധം, സ​​​ജീ​​​വ​​​മാ​​​യ മാ​​​ധ്യ​​​മ ഇ​​​ട​​​പെ​​​ട​​​ൽ തു​​​ട​​​ങ്ങി ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ൾ ഏ​​​റെ ശ​​​ക്തി​​​പ്രാ​​​പി​​​ച്ച നാ​​​ടാ​​​ണ് ന​​​മ്മു​​​ടേ​​​ത്. അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നൂ​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ ആ​​​ധു​​​നി​​​ക ജ​​​നാ​​​ധി​​​പ​​​ത്യ പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളേ​​​ക്കാ​​​ൾ ഒ​​​ട്ടും പി​​​ന്നി​​​ല​​​ല്ല കേ​​​ര​​​ളം.

ക​​​ടു​​​ത്ത മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ മു​​​ത​​​ലു​​​ള്ള​​​വ​​​രു​​​ടെ നി​​​ല​​​വാ​​​ര​​​വും മി​​​ക​​​ച്ച​​​താ​​​ണ് എ​​​ന്ന​​​താ​​​ണ് എ​​​ന്‍റെ ബോ​​​ദ്ധ്യം. കേ​​​ര​​​ളാ പോ​​​ലീ​​​സി​​​ന് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ ഏ​​​റെ നേ​​​ട്ട​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും, നൂ​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണാ​​​നു​​​ഭ​​​വ​​​മു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും മ​​​റ്റും താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ ന​​​മു​​​ക്കി​​​നി​​​യും മു​​​ന്നേ​​​റാ​​​നാ​​​കും. അ​​​വി​​​ടെ​​​യാ​​​ണ് പോലീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണം പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

സാ​​​ധാ​​​ര​​​ണ പൗ​​​ര​​​ൻ ത​​​ന്‍റെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക്, പ​​​ല​​​പ്പോ​​​ഴും ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം തേ​​​ടി​​​യെ​​​ത്തു​​​ന്ന പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ക​​​ണം പോ​​​ലീ​​​സ് പ​​​രി​​​ഷ്്ക​​​ര​​​ണ​​​ത്തി​​​ന്‍റെ കേ​​​ന്ദ്രബി​​​ന്ദു. ഓ​​​രോ പൗ​​​ര​​​ന്‍റെ​​​യും അ​​​ന്ത​​​സി​​​നെ മാ​​​നി​​​ച്ച് പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സ​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ൽ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി, സേ​​​വ​​​ന മ​​​നോ​​​ഭാ​​​വ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ച് ആ​​​ധു​​​നി​​​ക ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​മ മാ​​​തൃ​​​ക​​​യാ​​​യി ഓ​​​രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നും മാ​​​റ​​​ണം. ഈ ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ സ​​​ർ​​​ക്കാ​​​ർ നാ​​ളെ മു​​​ത​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​രി​​​ഷ്ക​​​ര​​​ണ​​​മാ​​​ണ് "എ​​ന്‍റെ പോ​​ലീ​​സ്‌ സ്റ്റേ​​ഷ​​ൻ'. ഈ ​​​പ​​​രി​​​ഷ്ക​​​ര​​​ണ പ​​​ദ്ധ​​​തി, ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്ത്, ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​നം ന​​​ൽ​​​കാ​​​ൻ ഉ​​​ത​​​കു​​​ന്ന, ജ​​​നാ​​​ധി​​​പ​​​ത്യ പോ​​​ലീ​​​സിം​​​ഗി​​​ലെ ഒ​​​രു നി​​​ർ​​​ണാ​​​യ​​​ക ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ്.

പൗ​​​ര​​ന്‍റെ അ​​​ന്ത​​​സി​​​നെ മാ​​​നി​​​ക്കു​​​ന്ന മി​​​ക​​​ച്ച പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളാ​​​യി ഉ​​​യ​​​ർ​​​ന്ന് മെ​​​ച്ച​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി എ​​​ങ്ങ​​​നെ ഉ​​പ​​ഭോ​​ക്തൃ സം​​തൃ​​പ്തി ഉ​​​റ​​​പ്പാ​​​ക്കാം എ​​​ന്ന​​​താ​​​ണ് പോ​​​ലീ​​​സ് പ​​​രി​​​ഷ്്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന അ​​​ജ​​​ൻ​​ഡ. മു​​​ഖ്യ​​​മാ​​​യും ഒ​​​രു വ്യ​​​ക്തി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ബ​​ന്ധ​​പ്പെ​​ടു​​ന്ന​​ത് പ​​​രാ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നോ കു​​​റ്റ​​​കൃ​​​ത്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നോ വി​​​വി​​​ധ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കോ ആ​​ണ്. പ​​​രി​​​ഷ്ക​​​ര​​​ണ അ​​​ജ​​​ണ്ട​​​യു​​​ടെ അ​​​ന്ത​​​ഃസ​​​ത്ത ഉ​​​ൾ​​​ക്കൊ​​​ണ്ട് പോലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​നം മു​​​ന്നോ​​​ട്ടു​​പോ​​​കു​​​മ്പോ​​​ൾ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും സ്ത്രീ​​​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ, പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട, അ​​​ർ​​​ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഞാ​​​ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

പോ​​​ലീ​​​സി​​​ന്‍റെ എ​​​ല്ലാ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും മേ​​​ൽ ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്തു​​​ന്ന​​​താ​​​ണ് ക​​​സ്റ്റ​​​ഡി മ​​​ർ​​​ദ​​​നം, ക​​​സ്റ്റ​​​ഡി കൊ​​​ല​​​പാ​​​ത​​​കം, നി​​​യ​​​മ​​​വി​​​രു​​​ദ്ധ ക​​​സ്റ്റ​​​ഡി, പ​​​രു​​​ക്ക​​​ൻ പെ​​​രു​​​മാ​​​റ്റം (സ​​​ഭ്യേ​​​ത​​​ര​​​മാ​​​യ ഭാ​​​ഷ) തു​​​ട​​​ങ്ങി​​​യ ക​​​സ്റ്റോ​​​ഡി​​​യ​​​ൽ കു​​​റ്റ​​​ങ്ങ​​​ള്‍.കേ​​​ര​​​ളം പോ​​​ലെ​​​യു​​​ള്ള പ​​​രി​​​ഷ്കൃ​​​ത ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​ണ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ഒ​​​രു പൗ​​​ര​​​ന്‍ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍. കു​​​റ്റാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലും മ​​​റ്റും പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സ​​​ത്തി​​​ന്‍റെ​​​യും ശാ​​​സ്ത്രീ​​​യ രീ​​​തി​​​ക​​​ളു​​​ടെ​​​യും പാ​​​ത സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം മൂ​​​ന്നാം​​​മു​​​റ പോ​​​ലു​​​ള്ള അ​​​പ​​​രി​​​ഷ്കൃ​​​ത​​​വും നി​​​യ​​​മ വി​​​രു​​​ദ്ധ​​​വു​​​മാ​​​യ വ​​​ഴി സ്വീ​​​ക​​​രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല.

ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ത്തി​​​ൽ കു​​​റ്റ​​​കൃ​​​ത്യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ പ്ര​​​ധാ​​​ന​​​മാ​​​ണ് അ​​​തി​​​നു പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന വ​​​ഴി​​​ക​​​ളും. ന​​​മ്മു​​​ടേ​​​തി​​​നേ​​​ക്കാ​​​ൾ ദീ​​​ർ​​​ഘ​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണാ​​​നു​​​ഭ​​​വ​​​മു​​​ള്ള പ​​​ല സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലും സാ​​​ധ്യ​​​മാ​​​യ​​​തു​​പോ​​​ലെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ മ​​​റ്റൊ​​​രു ത​​​ല​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​രും.

ജ​​​ന​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​ക്കും; പോ​​​ലീ​​​സും ജ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​തി​​​ലൂ​​​ടെ പോ​​​ലീ​​​സി​​​ന്‍റെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും വ​​​ർ​​​ധി​​​ക്കും. ക​​​സ്റ്റോ​​​ഡി​​​യ​​​ൽ ക്രൈ​​​മു​​​ക​​​ള്‍ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് പോ​​​ലീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത പ്ര​​​ധാ​​​ന അ​​​ജ​​​ൻഡ.

പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ജ​​​ൻ​​ഡ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ർ​​​മ​​പ​​​രി​​​പാ​​​ടി​​​ക്ക് രൂ​​​പം ന​​​ൽ​​​കി അ​​​തി​​​ന്‍റെ തു​​​ട​​​ക്കം കു​​​റി​​​ച്ച് ക​​​ഴി​​​ഞ്ഞു. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മു​​​ഴു​​​വ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഏ​​​റെ പ്ര​​​ധാ​​​ന്യ​​​മു​​​ണ്ട്.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഗു​​​ണ​​​ക​​​ര​​​മാ​​​യ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മു​​​ത​​​ൽ മു​​​ക​​​ളി​​​ലോ​​​ട്ടു​​​ള്ള സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ പൗ​​​ര​​​ന്മാ​​​രോ​​​ട് സൗ​​​ഹാ​​​ർ​​​ദ​​​മാ​​​യ സ​​​മീ​​​പ​​​നം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം, പൊ​​​ലീ​​​സ് സ​​​ർ​​​വീ​​​സി​​​നു​​​ള്ളി​​​ൽ കീ​​​ഴു​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ന​​​ല്ല ബ​​​ന്ധം പു​​​ല​​​ർ​​​ത്താ​​​ൻ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ക​​​ഴി​​​യ​​​ണം.

അ​​​നാ​​​വ​​​ശ്യ സ​​​മ്മ​​​ർ​​​ദം ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് ന​​​യി​​​യ്ക്കു​​​ന്ന​​​തു​​​പോ​​​ലു​​​ള്ള അ​​​വ​​​സ്ഥ ഒ​​​രി​​​ക്ക​​​ലും ഉ​​​ണ്ടാ​​​ക​​​രു​​​ത്. സ്റ്റേ​​​ഷ​​​ൻ സ്റ്റാ​​​ഫു​​​മാ​​​യി നി​​​ര​​​ന്ത​​​ര സ​​​മ്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ അ​​​വ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും അ​​​നാ​​​വ​​​ശ്യ സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും ജോ​​​ലി​​​യു​​​ടെ അ​​​ന്ത​​​രീ​​​ക്ഷം മെ​​​ച്ച​​​പ്പെ​​​ട്ട​​​താ​​​ക്കു​​​ക​​​യും വേ​​​ണം. സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, മാ​​​റി​​​വ​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ കു​​​റ്റാ​​​ന്വേ​​​ഷ​​​ണ രം​​​ഗ​​​ത്തു​​​ണ്ടാ​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ സ്വ​​​യം പ​​​ഠി​​​ക്കു​​​ക​​​യും കീ​​​ഴു​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും.

പ​​​ദ്ധ​​​തി​​​യു​​​ടെ ഒ​​​രു പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​ണ് പോ​​​ലീ​​​സ് സേ​​​വ​​​ന​​​ത്തി​​​നാ​​​യി സ്റ്റേ​​​ഷ​​​നി​​​ൽ വ​​​രു​​​ന്ന വ്യ​​​ക്തി​​​ക​​​ളി​​​ൽ​​നി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന അ​​​ഭി​​​പ്രാ​​​യം. റേ​​​ഞ്ച് ഡി​​ഐ​​ജി​​മാ​​​ർ ത​​​ങ്ങ​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഇ​​​ത്ത​​​രം വി​​​വ​​​ര​​​ങ്ങ​​​ൾ, ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ശേ​​​ഖ​​​രി​​​ക്കും. ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന വി​​​ല​​​പ്പെ​​​ട്ട അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾകൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ 20 വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ജ​​​ന​​​മൈ​​​ത്രി സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യി ന​​​വീ​​​ക​​​രി​​​ച്ച് പോ​​​ലീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണ സം​​​രം​​​ഭ​​​ത്തി​​​ന് മു​​​ത​​​ൽ​​​ക്കൂട്ടാ​​​ക്കി മാ​​​റ്റും. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വ്യാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യ സാ​​​മൂ​​​ഹ്യ പ്ര​​​തി​​​രോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ന് അ​​​തി​​​ലൂ​​​ടെ ക​​​ഴി​​​യു​​​മെ​​​ന്ന് ഞാ​​​ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

ആ ​​​അ​​​ർ​​​ഥ​​​ത്തി​​​ൽ കേ​​​ര​​​ള​​​മാ​​​കെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ക്കു​​​ന്ന തൂ​​​ഫാ​​​ന് ശ​​​ക്തി​​​പ​​​ക​​​രു​​​ന്ന​​​താ​​​യി മാ​​​റും "എ​​ന്‍റെ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ'. സം​​​സ്ഥാ​​​ന​​​ത്തെ 555 പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ ഈ ​​​പോ​​​ലീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണം ന​​​മ്മു​​​ടെ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി, ജ​​​ന​​​വി​​​ശ്വാ​​​സം ആ​​​ർ​​​ജി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ അ​​​ന്ത​​​രീ​​​ക്ഷം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ത​​​കും.

Kerala

ഒ​രു ഗു​ണ്ട​യ്ക്കും കേ​ര​ള​ത്തി​ൽ സ്ഥാ​ന​മി​ല്ല: ആ​ഭ്യ​ന്ത​ര​മ​ന്ത്രി

തൃ​​​ശൂ​​​ർ: ഒ​​​രു ഗു​​​ണ്ട​​​യ്ക്കും കേ​​​ര​​​ള​​​ത്തി​​​ൽ സ്ഥാ​​​ന​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​തു ഗു​​​ണ്ട​​​ക​​​ളു​​​ടെ നാ​​​ട​​​ല്ല. സ​​​മാ​​​ധാ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ നാ​​​ടാ​​​ണ്.

എ​​​ല്ലാ സം​​​വി​​​ധാ​​​ന​​​ത്തെ​​​യും വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന ഗു​​​ണ്ട​​​യു​​​ടെ അ​​​നു​​​ഭ​​​വം ഇ​​​താ​​​കു​​​മെ​​​ന്നും അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യു​​​ടെ അ​​​റ​​​സ്റ്റ് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​​ന​​​ങ്ങ​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന ഗു​​​ണ്ട​​​ക​​​ളെ നി​​​ല​​​യ്ക്കു​​​നി​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്. ഗു​​​ണ്ട​​​ക​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി. ഓ​​​ണ​​​ക്കാ​​​ലം മു​​​ൻ​​​നി​​​ർ​​​ത്തി ന​​​ട​​​പ​​​ടി ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കും.

എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​യും പ​​​ട്ടി​​​ക​​​പ്ര​​​കാ​​​രം ഗു​​​ണ്ട​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഏ​​​തു സം​​​ര​​​ക്ഷ​​​ണം കി​​​ട്ടി​​​യാ​​​ലും ഇ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും എം.​​​വി. ജ​​​യ​​​രാ​​​ജ​​​നു​​​മെ​​​ല്ലാം അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഗു​​​ണ്ട​​​ക​​​ളെ പോ​​​റ്റി​​​വ​​​ള​​​ർ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും കൊ​​​ച്ചി​​​യി​​​ലെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​യും ക്രി​​​മി​​​ന​​​ൽ ക്വ​​​ട്ടേ​​​ഷ​​​ൻ​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന എ​​​ല്ലാ ന​​​ട​​​പ​​​ടി​​​യു​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Kerala

തൂ​​ഫാ​​ൻ ര​​ണ്ടാം​​ഘ​​ട്ടം ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ചേ​​ർ​​ന്ന്: ചെ​​ന്നി​​ത്ത​​ല

ആ​​​ല​​​പ്പു​​​ഴ: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ൻ ര​​​ണ്ടാം​​​ഘ​​​ട്ടം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഓ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​റു​​​മാ​​​സ​​​ത്തെ ക​​​ർ​​​മപ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ക്ഷി രാ​​​ഷ്ട്രീ​​​യ​​​വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന് വ​​​ലി​​​യ​​​പി​​​ന്തു​​​ണ​​​യാ​​​ണ് കി​​​ട്ടു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ത​​​ന്നെ മു​​​ന്നോ​​​ട്ടു​​​വ​​​ന്നു.

​ഓ​​​ണ​​​ത്തി​​​ന് പോ​​​ലീ​​​സ് വ​​​ലി​​​യ ജാ​​​ഗ്ര​​​ത​​​യോ​​​ടെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തും. എ​​​ൻ​​​ഡി​​​പി​​​എ​​​സ് കേ​​​സു​​​ക​​​ൾ​​​ക്കാ​​​യി പു​​​തി​​​യ കോ​​​ട​​​തി ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​നി​​​ല്ലെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ്ര​​​തി​​​ക​​​രി​​​ച്ചു. പോ​​​ലീ​​​സ് പോ​​​ലീ​​​സി​​​ന്‍റെ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ട്. അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഉ​​​ണ്ടോ ഇ​​​ല്ല​​​യോ എ​​​ന്ന് ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

കു​ണ്ട​റ​ ക​സ്റ്റ​ഡി മർദനം: ഡി​ജി​പി​യോ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ണ്ട​​​റ​​​യി​​​ല്‍ ക​​​സ്റ്റ​​​ഡി മ​​​ര്‍​ദ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് യു​​​വാ​​​വ് മ​​​രി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ ഡി​​​ജി​​​പി​​​യോ​​​ട് മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി. വി​​​ദ്യാ​​​ര്‍​ഥി​​​യെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ എ​​​ടു​​​ത്ത് വി​​​ട്ട​​​യ​​​ച്ച യു​​​വാ​​​വ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേയാ​​​ണ് മ​​​രി​​​ച്ച​​​ത്.

പോ​​​ലീ​​​സ് മ​​​ര്‍​ദ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്നാ​​​ണ് സി​​​യാ​​​ദ് മ​​​രി​​​ച്ച​​​തെ​​​ന്ന് കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു. സി​​​യാ​​​ദി​​​ന്‍റെ മ​​​ക​​​ളും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ത​​​മ്മി​​​ലെ ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണം പു​​​റ​​​ത്താ​​​യി​​​രു​​​ന്നു.

പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ മ​​​ര്‍​ദ​​​ന​​​മേ​​​റ്റാ​​​ണ് സി​​​യാ​​​ദി​​​ന് പ​​​രി​​​ക്കേ​​​റ്റ​​​തെ​​​ന്ന് കു​​​ടും​​​ബം ആ​​​രോ​​​പിക്കു​​​ക​​​യും ചെ​​​യ്തു. അ​​​തി​​​നു പി​​​ന്നാ​​​ലെ ഡി​​​വൈ​​​എ​​​ഫ്‌​​​ഐ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന് മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു ഡി​​​വൈ​​​എ​​​ഫ്‌​​​ഐ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി​​​യ​​​ത്.

ജൂ​​​ണ്‍ 16നാ​​​ണ് കു​​​ണ്ട​​​റ പോ​​​ലീ​​​സ് സി​​​യാ​​​ദി​​​നെ വീ​​​ട്ടി​​​ല്‍ നി​​​ന്ന് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ എ​​​ടു​​​ത്ത​​​ത്. 13കാ​​​ര​​​നാ​​​യ സ​​​ഹോ​​​ദ​​​ര​​​നെ കാ​​​ണ്മാ​​​നി​​​ല്ല എ​​​ന്ന സ​​​ഹോ​​​ദ​​​രി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് സി​​​യാ​​​ദി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ല്‍ കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​യെ തി​​​രി​​​ച്ചു​​​കി​​​ട്ടി എ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​ടു​​​ത്ത ദി​​​വ​​​സം സി​​​യാ​​​ദി​​​നെ പോ​​​ലീ​​​സ് വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ര്‍​ന്ന് ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം സി​​​യാ​​​ദ് പ​​​ല​​​വി​​​ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളാ​​​ല്‍ പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ക​​​യ​​​റിയിറ​​​ങ്ങു​​​ക​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രിക്കേ ഈ​​​മാ​​​സം 25ന് ​​​മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Kerala

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല: ചെ​ന്നി​ത്ത​ല

തൃ​​ശൂ​​ർ: എ​​ഡി​​ജി​​പി എം.​​ആ​​ർ. അ​​ജി​​ത്കു​​മാ​​റി​​ന്‍റെ സ​​സ്പെ​​ൻ​​ഷ​​ൻ ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ങ്ങി​​യ​​തു ഡി​​ജി​​പി​​യു​​ടെ കൃ​​ത്യ​​മാ​​യ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണെ​​ന്നു മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

ഈ ​​ഉ​​ത്ത​​ര​​വി​​ൽ അ​​സാ​​ധാ​​ര​​ണ​​മാ​​യി ഒ​​ന്നു​​മി​​ല്ല. അ​​ധി​​കാ​​ര​​ ദു​​ർ​​വി​​നി​​യോ​​ഗ​​വും വ​​ഴി​​വി​​ട്ടു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ആ​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​യാ​​ലും അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും അ​​തു വ​​ച്ചു​​പൊ​​റു​​പ്പി​​ക്കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

അ​​ന്വേ​​ഷ​​ണ​​ത്തി​​ലൂ​​ടെ തെ​​റ്റു​​ക​​ൾ തെ​​ളി​​യി​​ക്ക​​പ്പെ​​ട്ടാ​​ൽ ആ​​ർ​​ക്കെ​​തി​​രേ​​യാ​​ണെ​​ങ്കി​​ലും ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. അ​​താ​ണു സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യം.

ആ​​ല​​പ്പു​​ഴ​​യി​​ലെ കു​​പ്ര​​സി​​ദ്ധ​​‘ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​’വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​റ്റൊ​​രു കേ​​സ് എ​​ടു​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ത​​നി​​ക്ക് അ​​റി​​വി​​ല്ല. കു​​ന്നം​​കു​​ളം ക​​സ്റ്റ​​ഡി​​ മ​​ർ​​ദന​​ത്തി​​ൽ മു​​ൻ​​പ് ശി​​ക്ഷാ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​ണെ​​ന്നും തു​​ട​​ര​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ച​​ശേ​​ഷം ബാ​​ക്കി കാ​​ര്യ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു വ്യ​​ക്ത​​മാ​​ക്കി.

Kerala

കുട്ടികളെ കുത്തിനിറച്ചുള്ള ഓട്ടോ യാത്ര വേണ്ടെന്ന് ആഭ്യന്തരമന്ത്രി

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് കു​​​ട്ടി​​​ക​​​ളെ കു​​​ത്തി​​​നി​​​റ​​​ച്ച് ഒ​​​രു ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും ഓ​​​ടി​​​ല്ലെ​​​ന്നു ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ്‌ ചെ​​​ന്നി​​​ത്ത​​​ല.

കു​​​ട്ടി​​​ക​​​ളെ കു​​​ത്തി​​​നി​​​റ​​​ച്ചാ​​​ണ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചും ഓ​​​ട്ടോ​​​ക​​​ൾ ഓ​​​ടു​​​ന്ന​​​ത്. ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ല.

കു​​​ട്ടി​​​ക​​​ളെ കു​​​ത്തി​​​നി​​​റ​​​ച്ച് ഒ​​​രു ഓ​​​ട്ടോ​​​യും ഇ​​​നി ഓ​​​ട​​​രു​​​തെ​​​ന്ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക​ണ്ണൂ​ർ ഇ​രി​ക്കൂ​രി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

എന്‍ഡിപിഎസ് ആക്‌ട്: ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാൻ സംസ്ഥാനം

കൊ​​​​​​​ച്ചി: എ​​​​​​​ന്‍ഡി​​​​​​​പി​​​​​​​എ​​​​​​​സ് (നാ​​​​​​​ര്‍കോ​​​​​​​ട്ടി​​​​​​​ക് ഡ്ര​​​​​​​ഗ്‌​​​​​​​സ് ആ​​​​​​​ന്‍ഡ് സൈ​​​​​​​ക്കോ​​​​​​​ട്രോ​​​​​​​പി​​​​​​​ക് സ​​​​​​​ബ്സ്റ്റ​​​​​​​ന്‍സ​​​​​​​സ്) നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി വ​​​​​​​രു​​​​​​​ത്ത​​​​​​​ണ​​​​​​​മെ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​വു​​​​​​​മാ​​​​​​​യി ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​മ​​​​​​​ന്ത്രി ര​​​​​​​മേ​​​​​​​ശ് ചെ​​​​​​​ന്നി​​​​​​​ത്ത​​​​​​​ല കേ​​​​​​​ന്ദ്ര ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​മ​​​​​​​ന്ത്രി അ​​​​​​​മി​​​​​​​ത് ഷാ​​​​​​​യെ കാ​​​​​​​ണാ​​​​​​​നൊ​​​​​​​രു​​​​​​​ങ്ങു​​​​​​​ന്നു.

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ല്‍നി​​​​​​​ന്നു​​​​​​​ള്ള എം​​​​​​​പി​​​​​​​മാ​​​​​​​രും വി​​​​​​​ഷ​​​​​​​യം പാ​​​​​​​ര്‍ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ല്‍ അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്കും.
ചെ​​​​​​​റി​​​​​​​യ അ​​​​​​​ള​​​​​​​വി​​​​​​​ല്‍ ല​​​​​​​ഹ​​​​​​​രി​​​​​​​മ​​​​​​​രു​​​​​​​ന്ന് കൈ​​​​​​​വ​​​​​​​ശം വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ക്കും വ​​​​​​​ന്‍തോ​​​​​​​തി​​​​​​​ല്‍ ക​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ക്കും നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ ചി​​​​​​​ല വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ള്‍ അ​​​​​​​നു​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​കു​​​​​​​ന്നു​​​​​​​ണ്ട്.

ല​​​​​​​ഹ​​​​​​​രി​​​​​​മാ​​​​​​​ഫി​​​​​​​യ​​​​​​​യു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ന​​​​​​​രീ​​​​​​​തി​​​​​​​ക​​​​​​​ള്‍ മാ​​​​​​​റി​​​​​​​യ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ത​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചു​​​​​​​ള്ള നി​​​​​​​യ​​​​​​​മ​​​​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ള്‍ അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ലി​​​​​​​ലാ​​​​​​​ണ് മ​​​​​​​ന്ത്രി ചെ​​​​​​​ന്നി​​​​​​​ത്ത​​​​​​​ല കേ​​​​​​​ന്ദ്ര​​​​​​​മ​​​​​​​ന്ത്രി​​​​​​​യെ കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്.

നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന ല​​​​​​​ഹ​​​​​​​രി​​​​​​​മ​​​​​​​രു​​​​​​​ന്നി​​​​​​​ന്‍റെ അ​​​​​​​ള​​​​​​​വാ​​​​​​​ണ് ശി​​​​​​​ക്ഷ​​​​​​​യും ജാ​​​​​​​മ്യ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ല്‍ പ്ര​​​​​​​ധാ​​​​​​​ന മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡം. എ​​​​​​​ന്നാ​​​​​​​ല്‍ വ​​​​​​​ലി​​​​​​​യ ശൃം​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ള്‍ ചെ​​​​​​​റി​​​​​​​യ അ​​​​​​​ള​​​​​​​വു​​​​​​​ക​​​​​​​ളാ​​​​​​​ക്കി ല​​​​​​​ഹ​​​​​​​രി​​​​​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ള്‍ ഇ​​​​​​​ട​​​​​​​നി​​​​​​​ല​​​​​​​ക്കാ​​​​​​​രു​​​​​​​ടെ കൈ​​​​​​​വ​​​​​​​ശം എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ല്‍ പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും ക​​​​​​​ര്‍ശ​​​​​​​ന വ​​​​​​​കു​​​​​​​പ്പു​​​​​​​ക​​​​​​​ള്‍ ബാ​​​​​​​ധ​​​​​​​ക​​​​​​​മാ​​​​​​​കാ​​​​​​​തെ പോ​​​​​​​കു​​​​​​​ന്നു. ഇ​​​​​​​തു​​​​​​​വ​​​​​​​ഴി പ്ര​​​​​​​തി​​​​​​​ക​​​​​​​ള്‍ക്കു ജാ​​​​​​​മ്യം ല​​​​​​​ഭി​​​​​​​ക്കാ​​​​​​​നും വീ​​​​​​​ണ്ടും ല​​​​​​​ഹ​​​​​​​രി​​​​​​വ്യാ​​​​​​​പാ​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് മ​​​​​​​ട​​​​​​​ങ്ങാ​​​​​​​നു​​​​​​​മു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത വ​​​​​​​ര്‍ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യാ​​​​​​​ണു പോ​​​​​​​ലീ​​​​​​​സി​​​​​​​ന്‍റെ ക​​​​​​​ണ്ടെ​​​​​​​ത്ത​​​​​​​ല്‍.

ഓ​​​​​​​ണ്‍ലൈ​​​​​​​ന്‍ പ്ലാ​​​​​​​റ്റ്‌​​​​​​​ഫോ​​​​​​​മു​​​​​​​ക​​​​​​​ള്‍, എ​​​​​​​ന്‍ക്രി​​​​​​​പ്റ്റ​​​​​​​ഡ് മെ​​​​​​​സേ​​​​​​​ജിം​​​​​​​ഗ് ആ​​​​​​​പ്പു​​​​​​​ക​​​​​​​ള്‍, സ​​​​​​മൂ​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ള്‍ എ​​​​​​​ന്നി​​​​​​​വ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ള്‍ പ​​​​​​​ല ല​​​​​​​ഹ​​​​​​​രി ഇ​​​​​​​ട​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ളും ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​വി​​​​​​​ദ്യ​​​​​​​ക​​​​​​​ളെ നേ​​​​​​​രി​​​​​​​ടാ​​​​​​​ന്‍ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ഏ​​​​​​​ജ​​​​​​​ന്‍സി​​​​​​​ക​​​​​​​ള്‍ക്ക് കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​വും സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ന​​​​​​​ല്‍കേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ടെ​​​​​​​ന്നാ​​​​​​​ണ് വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ല്‍.

ല​​​​​​​ഹ​​​​​​​രി കേ​​​​​​​സു​​​​​​​ക​​​​​​​ളു​​​​​​​ടെ വി​​​​​​​ചാ​​​​​​​ര​​​​​​​ണ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കാ​​​​​​​ന്‍ പ്ര​​​​​​​ത്യേ​​​​​​​ക കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം വ​​​​​​​ര്‍ധി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം. കേ​​​​​​​സു​​​​​​​ക​​​​​​​ള്‍ വ​​​​​​​ര്‍ഷ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ളം നീ​​​​​​​ണ്ടു​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​ത് പ്ര​​​​​​​തി​​​​​​​ക​​​​​​​ള്‍ക്ക് അ​​​​​​​നു​​​​​​​കൂ​​​​​​​ല സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം സൃ​​​​​​​ഷ്‌​​​​​​ടി​​​​​​​ക്കു​​​​​​​ന്നു​​​​​​​മു​​​​​​​ണ്ട്.

സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തു ല​​​​​​​ഹ​​​​​​​രി​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ബോ​​​​​​​ധ​​​​​​​വ​​​​​​​ത്ക​​​​​​​ര​​​​​​​ണ പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ല്‍ ന​​​​​​​ട​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ പോ​​​​​​​രാ​​​​​​​യ​​​​​​​ക​​​​​​​ള്‍ പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​തെ ല​​​​​​​ഹ​​​​​​​രി​​​​​​മാ​​​​​​​ഫി​​​​​​​യ​​​​​​​യെ പൂ​​​​​​​ര്‍ണ​​​​​​​മാ​​​​​​​യി നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​നാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണ് ഉ​​​​​​​ന്ന​​​​​​​ത പോ​​​​​​​ലീ​​​​​​​സ് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തി​​​​​​​നാ​​​​​​​ല്‍ കാ​​​​​​​ലാ​​​​​​​നു​​​​​​​സൃ​​​​​​​ത​​​​​​​മാ​​​​​​​യ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ എ​​​​​​​ന്‍ഡി​​​​​​​പി​​​​​​​എ​​​​​​​സ് നി​​​​​​​യ​​​​​​​മം​​​കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ ശ​​​​​​​ക്ത​​​​​​​മാ​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

Kerala

പോലീസ് സ്റ്റേഷനുകൾ വൃത്തിയുള്ളതാകും; ഒരേ നിറമാകും

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് ഇ​​​നി ഒ​​​രേ നി​​​റ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഓ​​​ഗ​​​സ്റ്റ് 15നു​​​മു​​​മ്പ് എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ളും വൃ​​​ത്തി​​​യാ​​​ക്കി പു​​​തു​​​മോ​​​ടി​​​യി​​​ലാ​​​കു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കു ന​​​ൽ​​​കി​​​യ​​​താ​​​യി എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ന്‍റെ മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ 478 പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കും ഒ​​​രേ നി​​​റ​​​ത്തി​​​ലു​​​ള്ള പെ​​​യി​​​ന്‍റ​​​ടി​​​ക്കും. സ്റ്റേ​​​ഷ​​​ൻ വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​ണെ​​​ന്ന പ​​​രാ​​​തി ഇ​​​നി പാ​​​ടി​​​ല്ല. സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കും. വ​​​രു​​​ന്ന​​​വ​​​രെ ഗു​​​ഡ് മോ​​​ർ​​​ണിം​​​ഗ്, ഗു​​​ഡ് ആ​​​ഫ്റ്റ​​​ർ‌​​​നൂ​​​ൺ, ഗു​​​ഡ് ഈ​​​വ​​​നിം​​​ഗ് എ​​​ന്നീ അ​​​ഭി​​​വാ​​​ദ്യ​​​ങ്ങ​​​ളോ​​​ടെ സ്വീ​​​ക​​​രി​​​ക്കും. ജ​​​ന​​​സൗ​​​ഹൃ​​​ദ​​​മാ​​​യ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ‌ അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 6632 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. 6182 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 35 കോ​​​ടി​​​യു​​​ടെ ല​​​ഹ​​​രി പി​​​ടി​​​കൂ​​​ടി. ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ൻ സ​​​മൂ​​​ഹ​​​മാ​​​കെ ഏ​​​റ്റെ​​​ടു​​​ത്തു.

ല​​​ഹ​​​രി​​​യു​​​ടെ പേ​​​രി​​​ൽ‌ നി​​​യ​​​മം കൈ​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ ല​​​ഹ​​​രി​​​യു​​​ടെ പേ​​​രി​​​ൽ യു​​​വാ​​​ക്ക​​​ൾ​​​ക്കു​​​നേ​​​രേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ത്തി​​​നെ​​​തി​​​രേ കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും നൈ​​​റ്റ് ലൈ​​​ഫി​​​നും സ​​​ർ​​​ക്കാ​​​ർ എ​​​തി​​​ര​​​ല്ല. എ​​​ന്നാ​​​ൽ, എ​​​വി​​​ടെ​​​യെ​​​ല്ലാം ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം ഉ​​​ണ്ടാ​​​യാ​​​ലും പോ​​​ലീ​​​സ് എ​​​ത്തും. റ​​​സ്പോ​​​ൺ​​​സി​​​ബി​​​ൾ നൈ​​​റ്റ് ലൈ​​​ഫാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നു വേ​​​ണ്ട​​​ത്. സ്റ്റാ​​​ർ ഹോ​​​ട്ട​​​ലി​​​ലും കാ​​​ര​​​വാ​​​നി​​​ലും ല​​​ഹ​​​രി അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ല​​​ഹ​​​രി​​​ക്കേ​​​സി​​​ൽ ഒ​​​രി​​​ക്ക​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ കു​​​റ്റം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ കേ​​​ന്ദ്ര​​​നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​ക​​​ണം. ഇ​​​ക്കാ​​​ര്യം കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തും. തൂ​​​ഫാ​​​ൻ കെ​​​യ​​​ർ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കും.

ത​​​ട്ടി​​​പ്പു​​​കേ​​​സു​​​ക​​​ളി​​​ൽ ഇ​​​ര​​​ക​​​ളാ​​​യി നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​ണം ന​​​ഷ്‌​​​ട​​​മാ​​​യി​​​ട്ടു​​​ണ്ട്. ത​​​ട്ടി​​​പ്പി​​​ന് നി​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​യു​​​ടെ മ​​​നോ​​​ഭാ​​​വ​​​ത്തി​​​ലും മാ​​​റ്റ​​​മു​​​ണ്ടാ​​​ക​​​ണം. വി​​​ഴി​​​ഞ്ഞ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണു ശ​​​രി​​​യെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ കാ​​​ളി​​​രാ​​​ജ് മ​​​ഹേ​​​ഷ്‌​​​കു​​​മാ​​​റും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ര​ണ്ടാം​ ഘ​ട്ടം തു​ട​ങ്ങു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വ​​​ര​​​വ് ത​​​ട​​​യാ​​​ൻ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെയും ഏ​​​കോ​​​പി​​​പ്പി​​​ച്ചും ​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ടം ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം.

ഓപ്പറേ​​​ഷ​​​ൻ തൂ​​​ഫാ​​​നാ​​​യി ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സി​​​ലെ എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന്, അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെയും കേ​​​ന്ദ്ര​​​ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെയും ഏ​​​കോ​​​പി​​​പ്പി​​​ച്ച് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ക​​​ണ്ട ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

ല​​​ഹ​​​രി​​​വേ​​​ട്ട​​​യ്ക്കു സ്ഥി​​​രം സം​​​വി​​​ധാ​​​ന​​​മാ​​​യി ദൗ​​​ത്യ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കും. ക​​​ര-​​​ക​​​ട​​​ൽ- വ്യോ​​​മ മാ​​​ർ​​​ഗ​​​മു​​​ള്ള ല​​​ഹ​​​രി​​​യൊ​​​ഴു​​​ക്ക് ത​​​ട​​​യും. കേ​​​ര​​​ള​​​ത്തെ ല​​​ഹ​​​രി​​​മു​​​ക്ത സം​​​സ്ഥാ​​​ന​​​മാ​​​ക്കും. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സു​​​ക​​​ൾ വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ 10 കോ​​​ട​​​തി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ കേ​​​ന്ദ്രം വി​​​ളി​​​ച്ച ഡി​​​ജി​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​വി​​​ടെ​​​യൊ​​​ക്കെ​​​യെ​​​ന്നു പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കും. നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം കോ​​​ട​​​തി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും. ഓ​​​ണ്‍​ലൈ​​​നി​​​ലും കൊ​​​റി​​​യ​​​റി​​​ലും ഹോം​​​ഡെ​​​ലി​​​വ​​​റി​​​യാ​​​യും ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ചെ​​​റി​​​യ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു​​​മു​​​ള്ള ല​​​ഹ​​​രി​​​ക്ക​​​ട​​​ത്തി​​​ന്‍റെ പു​​​തി​​​യ രീ​​​തി​​​ക​​​ൾ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​ർ​​​ബു​​​ദ​​​ത്തി​​​നു​​​ള്ള മ​​​രു​​​ന്നു​​​പോ​​​ലും ല​​​ഹ​​​രി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. ഇ​​​തു ത​​​ട​​​യാ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് സം​​​യു​​​ക്ത ഓപ്പ​​​റേ​​​ഷ​​​നു​​​ണ്ടാ​​​കും. ല​​​ഹ​​​രിക്കടത്തി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​ണ്ടെ​​​ത്തി ത​​​ട​​​യും. ല​​​ഹ​​​രി​​​യു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തി ത​​​ക​​​ർ​​​ക്കാ​​​നാ​​​ണ് സം​​​യു​​​ക്ത ഓ​​​പ്പ​​​റേ​​​ഷ​​​ൻ.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റും. സം​​​യു​​​ക്ത​​​ യോ​​​ഗ​​​ങ്ങ​​​ൾ ഇ​​​ട​​​യ്ക്കി​​​ടെ ചേ​​​രും. ക​​​ർ​​​ണാ​​​ട​​​ക ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി 15ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും. ത​​​മി​​​ഴ്നാ​​​ട്, പു​​​തു​​​ച്ചേ​​​രി, ആ​​​ന്ധ്ര, തെലുങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ നേ​​​രി​​​ൽ​​​ കാ​​​ണു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ത​​​മി​​​ഴ്നാ​​​ട് ഡി​​​ജി​​​പി മ​​​ഹേ​​​ഷ് കു​​​മാ​​​ർ അ​​​ഗ​​​ർ​​​വാ​​​ൾ, പു​​​തു​​​ച്ചേ​​​രി ഡി​​​ജി​​​പി ശാ​​​ലി​​​നി സിം​​​ഗ്, ക​​​ർ​​​ണാ​​​ട​​​ക എ​​​ഡി​​​ജി​​​പി ആ​​​ർ.​​​ ഹി​​​തേ​​​ന്ദ്ര, ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ.​​​ടി.​​​ ടി​​​ജു, നാ​​​ർ​​​കോ​​​ട്ടി​​​ക് ക​​​ണ്‍​ട്രോ​​​ൾ ബ്യൂ​​​റോ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ.​​​ സു​​​ധാ​​​ക​​​ർ, ഐ​​​ബി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​കെ. ​​​ജോ​​​സ്, ഡി​​​ആ​​​ർ​​​ഐ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​പ​​​ദ്മാ​​​വ​​​തി, തെലുങ്കാ​​​ന എ​​​സ്പി പി.​​​വി. പ​​​ദ്മ​​​ജ, ആ​​​ന്ധ്ര എ​​​സ്പി കെ.​​​എം.​​​ മ​​​ഹേ​​​ശ്വ​​​ര രാ​​​ജു, ആ​​​ർ​​​പി​​​എ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി ക​​​മ്മീ​​​ഷ​​​ണ​​​ർ മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ്, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, പോ​​​ലീ​​​സ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് എ.​​​ ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ, ഐ​​​ജി​​​മാ​​​രാ​​​യ പു​​​ട്ട വി​​​മ​​​ലാ​​​ദി​​​ത്യ, ഹ​​​ർ​​​ഷി​​​ത അ​​​ട്ട​​​ല്ലൂ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up