ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണത്തിനുശേഷം ആറുമാസത്തെ കർമപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. കക്ഷി രാഷ്ട്രീയവ്യത്യാസമില്ലാതെ ഓപ്പറേഷൻ തൂഫാന് വലിയപിന്തുണയാണ് കിട്ടുന്നത്. രാജ്യത്തുനിന്ന് മയക്കുമരുന്ന് ഇല്ലാതാക്കാൻ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും തന്നെ മുന്നോട്ടുവന്നു.
ഓണത്തിന് പോലീസ് വലിയ ജാഗ്രതയോടെയുള്ള പരിശോധനകൾ നടത്തും. എൻഡിപിഎസ് കേസുകൾക്കായി പുതിയ കോടതി ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അർജുൻ ആയങ്കിക്ക് മറുപടി നൽകാനില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. പോലീസ് പോലീസിന്റെ ജോലി ചെയ്യുന്നുണ്ട്. അർജുൻ ആയങ്കി എറണാകുളത്ത് ഉണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : SecondPhase RemeshChennithala LocalAuthorities Thoofan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash