പ്രതീകാത്മക ചിത്രം
കോഴക്കോട്: വടകര ഓർക്കാട്ടേരിയിൽ നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഇബ ബ്രൈഡ്, ഏറാമല ബാങ്ക് നീതി സ്‌റ്റോർ, കോട്ടക്കൽ ആര്യവൈദ്യശാല, രജീഷിന്‍റെ ഫ്രൂട്ട് സ്‌റ്റാൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാത്രി ഒൻപതിനാണ് തീപിടിച്ചത്.
വടകര, നാദാപുരം എന്നിവിടങ്ങളിലെ അഞ്ച് അഗ്നിശമന സേനാ സംഘങ്ങൾ എത്തി തീ അണച്ചു. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
Tags : Fire Shops Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash