Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shops

Thiruvananthapuram

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ: ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി

വെ​ള്ള​റ​ട: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ്, ആ​രോ​ഗ്യം, പോ​ലീ​സ് വ​കു​പ്പു​ക​ളും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ബേ​ക്ക​റി​ക​ള്‍, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

പ​രി​ശോ​ധ​ന ടീ​മി​ല്‍ അ​മ​ര​വി​ള എ​ക്‌​സൈ​സ് റെ​യി​ഞ്ച് ടീ​മി​ല്‍​നി​ന്നും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ല​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ജി​ന്‍ പ്ര​സാ​ദ്, അ​ന​ന്തു എ​ന്നി​വ​രും, ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ന്നും ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കാ​വേ​രി വ​ര്‍​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഹ​രി കി​ഷോ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​ന്ദു റാ​ണി, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ രാ​ജീ​വ് രാ​ജ​ന്‍ പി​ള്ള, ശ​ര​ണ്യ, പ്ര​ഭാ​ത് എ​ന്നി​വ​രും പോ​ലീ​സ് വ​കു​പ്പി​ല്‍​നി​ന്നും എ​എ​സ്ഐ ജോ​സ്, പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും വി​ഷ്ണു​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 

സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് 100 മീ​റ്റ​ര്‍ പ​രി​ധി​ക്ക​ക​ത്ത് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ന​ശി​പ്പി​ക്കു​ക​യും ഫൈ​ന്‍ ഈ​ടാ​ക്കു​ക​യും ചെ​യ്തു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന ബേ​ക്ക​റി​യും ഭ​ക്ഷ​ണ​ശാ​ല​യും അ​ട​പ്പി​ച്ചു. ഫൈ​ന്‍ ഇ​ന​ത്തി​ല്‍ 27,400 രൂ​പ ഈ​ടാ​ക്കി.

Kerala

ക​ട​ക​ളി​ൽ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​രി​ൽ ക​ട​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി. പ​ന​ങ്ങോ​ട് ര​മേ​ഷ് മ​ന്ദി​ര​ത്തി​ൽ ര​മേ​ഷ് കു​മാ​ർ (55) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ വെ​ങ്ങാ​നൂ​ർ, പ​ന​ങ്ങോ​ട് ഭാ​ഗ​ത്ത് ക​ട​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച് പ​ണം മോ​ഷ്ടി​ച്ചു. കോ​വ​ളം പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് പു​ല​ർ​ച്ചെ പ​ന​ങ്ങോ​ടു​ള്ള ടി​വി റി​പ്പ​യ​റിം​ഗ് ഷോ​പ്പി​ലെ​യും അ​ടു​ത്തു​ള്ള ഹെ​യ​ർ ഡ്ര​സിം​ഗ് ഷോ​പ്പി​ലെ​യും ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​പൊ​ളി​ക്കു​ക​യും, ടി​വി റി​പ്പ​യ​റിം​ഗ് ഷോ​പ്പി​ൽ നി​ന്ന് 15000 രൂ​പ​യും ഹെ​യ​ർ ഡ്ര​സിം​ഗ് ഷോ​പ്പി​ൽ നി​ന്ന് 20000 രൂ​പ​യും പ്ര​തി മോ​ഷ്ടി​ച്ചു.

പി​ടി​യി​ലാ​യ ര​മേ​ഷ് കു​മാ​ർ കോ​വ​ളം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ശീ​ത​ളപാ​നീ​യ ശാ​ല​ക​ളി​ൽ പരിശോധന ശക്തം; 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്

കൊ​ല്ലം: വൃ​ത്തി​യും വെ​ടി​പ്പു​മി​ല്ലാ​തെ വേ​ന​ൽ​ക്കാ​ല​ത്ത് മു​ള​ച്ചു​പൊ​ങ്ങു​ന്ന ജ്യൂ​സ് ക​ട​ക​ൾ​ക്കെ​തി​രെ വ​ടി​യെ​ടു​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്.ഐ​സ് ഫാ​ക്ട​റി​ക​ൾ, കു​ടി​വെ​ള്ള, ശീ​ത​ള​പാ​നീ​യ ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ്യാ​പ​ക പ​രി​ശോ​ധ​ന​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ 18 വ​രെ 289 പ​രി​ശോ​ധ​ക​ളാ​ണ് ന​ട​ത്തി​യ​ത്. 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ൻ നോ​ട്ടീ​സും (തി​രു​ത്ത​ൽ നോ​ട്ടീ​സ്) 17 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും (പി​ഴ​യ​ട​യ്ക്കാ​ൻ അ​റി​യി​പ്പ്) ന​ൽ​കി.
ജ്യൂ​സ്, സ​ർ​ബ​ത്ത്, ശീ​ത​ള​പാ​നീ​യം എ​ന്നി​വ​യു​ടെ 48 സ​ർ​വൈ​ല​ൻ​സ് സാം​പി​ളു​ക​ളും പാ​ക്കേ​ജ് ഡ്രി​ങ്കിം​ഗ് വാ​ട്ട​റു​ക​ളു​ടെ 12 സ​ർ​വൈ​ല​ൻ​സ് സാം​പി​ളു​ക​ളും ജ്യൂ​സു​ക​ളു​ടെ മൂന്നു സ്റ്റാ​റ്റ്യൂട്ട​റി സാന്പിളു​ക​ളും ശേ​ഖ​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ഗ​വ.​അ​ന​ലി​സ്റ്റ്സ് ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

ഇ​വ​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക്, നി​യ​മ​ലം​ഘ​നം ബോ​ധ്യ​പ്പെ​ട്ടാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. തു​റ​ന്ന നി​ല​യി​ൽ വെ​ള്ളം കൊ​ണ്ടു​പോ​വു​ക, വെ​യി​ൽ ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ കു​പ്പി​വെ​ള്ളം തൂ​ക്കി​യി​ട്ട് വി​ൽ​പ്പ​ന ന​ട​ത്തു​ക എ​ന്നി​വ​യ്ക്ക് പി​ഴ ഈ​ടാ​ക്കും.

വേ​ണം ലൈ​സ​ൻ​സ്

റോ​ഡു​വ​ക്കി​ലാ​യാ​ലും ക​ട​ക​ളി​ലാ​യാ​ലും ജ്യൂ​സ് അ​ല്ലെ​ങ്കി​ൽ ശീ​ത​ള പാ​നീ​യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സോ ര​ജി​സ്‌​ട്രേ​ഷ​നോ നി​ർ​ബ​ന്ധ​മാ​ണ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം, ഐ​സ് എ​ന്നി​വ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യി​രി​ക്ക​ണം.

കൂ​ടാ​തെ, ജോ​ലി​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച് വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ഈ ​റി​പ്പോ​ർ​ട്ടും ക​ട​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. വെ​ള്ളം ഉ​ൾ​പ്പെ​ടെ ക​ട​യി​ൽ സൂ​ക്ഷി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ഫു​ഡ്‌​ഗ്രേ​ഡ് പാ​ത്ര​ത്തി​ൽ അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം.
മു​റി​ച്ച പ​ഴ​ങ്ങ​ളും മ​റ്റും അ​ധി​ക​സ​മ​യം ഫ്രീ​സ​റി​ൽ വ​യ്ക്ക​രു​തെ​ന്നും നി​ർ​ദേശി​ക്കു​ന്നു​ണ്ട്.
ഗു​ണ​നി​ല​വാ​ര​മു​ള്ള പ​ഴ​ങ്ങ​ൾ മാ​ത്ര​മേ ജ്യൂ​സി​ന് ഉ​പ​യോ​ഗി​ക്കാ​വൂ.
കേ​ടു​വ​ന്ന​തും പ​ഴ​കി​യ​തും പൂ​പ്പ​ൽ വ​ന്ന​തു​മാ​യ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേശ​ങ്ങ​ളി​ലു​ണ്ട്.

 

National

മ​​ത്സ്യ, മാം​​സ വില്പനകേന്ദ്രങ്ങൾ കു​​ട്ടി​​ക​​ളി​​ൽ അ​​ക്ര​​മ​​വാ​​സ​​ന​​യു​​ണ്ടാ​​ക്കും: ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി

പാ​​​​റ്റ്ന: മ​​​​ത്സ്യ, മാം​​​​സ വില്പന ക​​​​ട​​​​ക​​​​ൾ കു​​​​ട്ടി​​​​ക​​​​ളി​​​​ൽ അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​​​​യു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും മ​​​​ത​​​​വി​​​​കാ​​​​ര​​​​ത്തെ വ്ര​​​​ണ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന വി​​​​ചി​​​​ത്ര വാ​​​​ദ​​​​വു​​​​മാ​​​​യി ബി​​​​ഹാ​​​​ർ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ് കു​​​​മാ​​​​ർ സി​​​​ൻ​​​​ഹ.

സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കും മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​മീ​​​​പം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​ത്സ്യ, മാം​​​​സ, കോ​​​​ഴി വി​​​​ല്പ​​​​ന​​​​ക​​​​ട​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ക്കും. ഇ​​​​ത്ത​​​​രം ക​​​​ട​​​​ക​​​​ൾ മ​​​​ത​​​​വി​​​​കാ​​​​ര​​​​ത്തെ വ്രണ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും കു​​​​ട്ടി​​​​ക​​​​ളി​​​​ൽ അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​​​​യു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും സി​​​​ൻ​​​​ഹ ആ​​​​രോ​​​​പി​​​​ച്ചു.

നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ഗ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വാ​​​​യ സി​​​​ൻ​​​​ഹ​​​​യ്ക്കാ​​​​ണ്. ന​​​​മ്മ​​​​ൾ പു​​​​തി​​​​യ ബി​​​​ഹാ​​​​ർ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലും ഇ​​​​ത് പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ഷ്ട​​​​മു​​​​ള്ള ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് എ​​​​തി​​​​ര​​​​ല്ല.

എ​​​​ന്നാ​​​​ൽ, അ​​​​ത്ത​​​​രം വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ത്ത്, പ്ര​​​​ത്യേ​​​​കി​​​​ച്ച് മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ത്ത് വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് മ​​​​ത​​​​വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ വൃ​​​​ണ​​​​പ്പെ​​​​ടു​​​​ത്തും. കു​​​​ട്ടി​​​​ക​​​​ളി​​​​ൽ അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​​​​ക​​​​ൾ ത‌​​​​ട​​​​യാ​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​നി​​​​ന്ന് ഇ​​​​വ മാ​​​​റ്റി സ്ഥാ​​​​പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്- സി​​​​ൻ​​​​ഹ പ​​​​റ​​​​ഞ്ഞു.

Kerala

പൊ​തു​കാ​ന​ക​ളി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ

കൊ​ച്ചി: പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പൊ​തു കാ​ന​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് മാ​ലി​ന്യം ഒ​ഴു​ക്കി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ. പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ന​ഗ​ര​ത്തി​ലെ പൊ​തു കാ​ന​ക​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ഴു​കു​ന്ന​താ​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യി​ന്‍ റോ​ഡി​ല്‍ മു​ന്‍​സി​പ്പ​ല്‍ ക​വ​ല മു​ത​ല്‍ ചേ​ന്ദ​മം​ഗ​ലം ക​വ​ല വ​രെ​യു​ള്ള ഇ​രു​വ​ശ​ത്തെ​യും കാ​ന​ക​ളു​ടെ മൂ​ടി തു​റ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ ന​മ്പൂ​രി​യ​ച്ച​ന്‍ ആ​ലി​ന് സ​മീ​പ​മു​ള്ള പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കാ​നാ​യി സ്ഥാ​പി​ച്ച ര​ണ്ടു​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൈ​പ്പു​ക​ള്‍ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്റെ അ​ടി​സ്ഥ​ന​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു.

നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​യ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

District News

ക്വീന്‍സ് വാക്ക്‌വേയുടെ സൗന്ദര്യം കൂട്ടുന്നു; മാര്‍ച്ച് വരെ കടകള്‍ അടച്ചിടും

കൊച്ചി: ക്വീന്‍സ് വാക്ക്‌വേയില്‍ മാര്‍ച്ച് വരെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കടകള്‍ അടച്ചിടും. കൊച്ചി നഗരത്തിലെ നെറ്റ് ലൈഫിന് ഏറെ ശ്രദ്ധ നേടിയ ഇടമാണ് ക്വീന്‍സ് വാക്ക്‌വേയും ഫുഡ് ഹബ്ബും. ബ്യൂട്ടിഫിക്കേഷന്‍ ഓഫ് ക്വീന്‍സ് വാക്ക്‌വേ പദ്ധതിയുടെ ഭാഗമായി ആദ്യം നല്‍കിയിരുന്ന കരാര്‍ പൂര്‍ത്തിയായതിനാലാണ് കടകള്‍ അടച്ചത്.

ഇതിനൊപ്പം വാക്ക്‌വേയില്‍ വാഹനങ്ങളില്‍ എത്തി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ ഗോശ്രീ ഐലന്‍ഡ്‌സ് ഡെവലപ്മെന്‍റ് അഥോറിറ്റി - ജിഡ നടപടി എടുത്തിരുന്നു. ഇതോടെ ക്വീന്‍സ് വാക്ക്‌വേയില്‍ ആളുകള്‍ കുറഞ്ഞു. അതേസമം, മൂന്നു വര്‍ഷത്തെ ടെന്‍ഡര്‍ കാലാവധി അവസാനിച്ചതോടെയാണ് ജനുവരി നാലു മുതല്‍ വാക്ക്‌വേയിലെ കടകളും ഹോട്ടലുകളും അടച്ചത്.

പുതിയ കരാറുകാരുടെ തീരുമാനത്തിന് അനുസരിച്ചാണ് ഇനി കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക. വാക്ക്‌വേയുടെ പരിപാലനത്തിനായി ഒന്നര ലക്ഷം രൂപയാണ് ജിഡ ചെലവാക്കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വരുമാനം ലഭിക്കുന്നതിനുമായാണ് 2022 മുതല്‍ 2025 വരെ ജിഡ കരാര്‍ നല്‍കിയത്.

ഈ കരാര്‍ അവസാനിച്ചതോടെ മാസം 16 ലക്ഷം രൂപയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഒരു മാസത്തേക്കു മൂന്ന് ലക്ഷം രൂപയായിരുന്നു കരാര്‍. ഡിസംബര്‍ അഞ്ചിനു കടകള്‍ ഒഴിയാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കടകള്‍ ഒഴിയാന്‍ കടയുടമകള്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ജനുവരി വരെ നീട്ടിയത്.

Kerala

ബ്രോഡ്‌വേയിലെ തീപിടിത്തം: മുപ്പത് ലക്ഷത്തിന്‍റെ നഷ്ടം, പാഠം പഠിക്കാതെ

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ന​ഷ്ടം 30 ല​ക്ഷ​മെ​ന്നു നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബ്രോ​ഡ്‌​വേ​യി​ലെ ശ്രീ​ധ​ര്‍ തി​യേ​റ്റ​റി​നു സ​മീ​പ​മു​ള്ള കൊ​ളു​ത്ത​റ ബ​സാ​റി​ലെ ഫാ​ന്‍​സി സാ​ധ​ന​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ വി​ല്‍​ക്കു​ന്ന അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഹാ​പ്പി ടോ​യ്‌​സ് എ​ന്ന ക​ട​യു​ടെ താ​ഴ​ത്തെ നി​ല​യി​ല്‍​നി​ന്നാ​ണ് ആ​ദ്യം തീ ​ക​ത്തി​പ്പ​ട​ര്‍​ന്ന​ത് പി​ന്നാ​ലെ മ​റ്റ് ക​ട​ക​ളി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്‍ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല കൂ​ടി​യാ​ണ് കൊ​ളു​ത്ത​റ ബ​സാ​ര്‍. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍​കൊ​ണ്ട് തീ​പി​ടി​ത്ത​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​യ​ത്.

എ​റ​ണാ​കു​ളം ക്ല​ബ് റോ​ഡി​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ​യാ​ണ് ആ​ദ്യം വി​വ​രം അ​റി​യി​ച്ച​ത്. ഇ​വി​ടെ​നി​ന്നു ര​ണ്ടു യൂ​ണി​റ്റു​ക​ളും ഗാ​ന്ധി ന​ഗ​റി​ല്‍​നി​ന്നു മൂ​ന്നു യൂ​ണി​റ്റു​ക​ളും ആ​ലു​വ, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍, തൃ​ക്കാ​ക്ക​ര, ഏ​ലൂ​ര്‍, നോ​ര്‍​ത്ത് പ​റ​വൂ​ര്‍, അ​രൂ​ര്‍, പ​ട്ടി​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഓ​രോ യൂ​ണി​റ്റും വീ​തം എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ കെ​എ​സ്ഇ​ബി ഇ​തു ത​ള്ളി. ക​ട​ക​ളു​ടെ സ​മീ​പ​മു​ള്ള മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ല്‍​നി​ന്നാ​കും തീ ​പ​ട​ര്‍​ന്ന​ത് എ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ബ്രോ​ഡ് വേ​യി​ലെ തീ​പി​ടി​ത്തം ആ​ദ്യ സം​ഭ​വ​മ​ല്ല. നേ​ര​ത്തെ​യും പ​ല​വ​ട്ടം ബ്രോ​ഡ്‌​വേ​യി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷ​വും കാ​ര്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ക​ട​ക​ൾ​ക്കു സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

ബ്രോ​ഡ്‌​വേ​യി​ൽ ക​ത്തി​ന​ശി​ച്ച​ത് 12 ക​ട​ക​ൾ; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 12 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. ഫാ​ൻ​സി, ക​ളി​പ്പാ​ട്ട ക​ട​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ലയിരുത്തൽ.

ബ്രോ​ഡ്‌​വേ​യി​ലു​ള്ള സി​റ്റി ബ​സാ​ർ എ​ന്ന ക​ട​യി​ലാ​ണ് ആദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ശു​ചീക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ക​ണ്ട​ത്ത്. ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ വി​വ​രം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ 12 യൂ​ണി​റ്റു​ക​ൾ എ​ത്തി ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടി​വി​ലാ​ണ് തീ ​അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​ത്. സി​റ്റി ബ​സാ​റി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ​നി​ന്നു​മാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

Latest News

Corehub Up