x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ: ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 23, 2026 01:42 AM IST | Updated: August 23, 2026 01:42 AM IST

പോ​ലീ​സ്- പ​ഞ്ചാ​യ​ത്ത്- ആ​രോ​ഗ്യ വ​കു​പ്പുകൾ സം​യു​ക്ത​മാ​യി ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നു.

വെ​ള്ള​റ​ട: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ്, ആ​രോ​ഗ്യം, പോ​ലീ​സ് വ​കു​പ്പു​ക​ളും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ബേ​ക്ക​റി​ക​ള്‍, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

പ​രി​ശോ​ധ​ന ടീ​മി​ല്‍ അ​മ​ര​വി​ള എ​ക്‌​സൈ​സ് റെ​യി​ഞ്ച് ടീ​മി​ല്‍​നി​ന്നും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ല​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ജി​ന്‍ പ്ര​സാ​ദ്, അ​ന​ന്തു എ​ന്നി​വ​രും, ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ന്നും ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കാ​വേ​രി വ​ര്‍​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഹ​രി കി​ഷോ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​ന്ദു റാ​ണി, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ രാ​ജീ​വ് രാ​ജ​ന്‍ പി​ള്ള, ശ​ര​ണ്യ, പ്ര​ഭാ​ത് എ​ന്നി​വ​രും പോ​ലീ​സ് വ​കു​പ്പി​ല്‍​നി​ന്നും എ​എ​സ്ഐ ജോ​സ്, പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും വി​ഷ്ണു​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 

സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് 100 മീ​റ്റ​ര്‍ പ​രി​ധി​ക്ക​ക​ത്ത് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ന​ശി​പ്പി​ക്കു​ക​യും ഫൈ​ന്‍ ഈ​ടാ​ക്കു​ക​യും ചെ​യ്തു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന ബേ​ക്ക​റി​യും ഭ​ക്ഷ​ണ​ശാ​ല​യും അ​ട​പ്പി​ച്ചു. ഫൈ​ന്‍ ഇ​ന​ത്തി​ല്‍ 27,400 രൂ​പ ഈ​ടാ​ക്കി.

Tags : Nattuvishesham District News Operation Toofan Inspections shops

Recent News

Corehub Up