x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ന്ത്ര​ക്കാ​യ​യ്ക്കും പ​ഴ​ത്തി​നും പൊ​ള്ളു​ന്ന വി​ല

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 17, 2026 05:59 AM IST | Updated: October 17, 2026 05:59 AM IST

തൃ​ശൂ​രി​ലെ പ​ഴം വി​പ​ണി​യി​ൽ​നി​ന്നു​ള്ള കാ​ഴ്ച.

തൃ​ശൂ​ർ: ഓ​ണം ക​ഴി​ഞ്ഞി​ട്ടും വി​പ​ണി​യി​ൽ നേ​ന്ത്ര​ക്കാ​യ​യ്ക്കും പ​ഴ​ത്തി​നും വി​ല കു​തി​ച്ചു​യ​രു​ന്നു. മ​റ്റു പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല​യി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും, നേ​ന്ത്ര​ന്‍റെ ഉ​യ​ർ​ന്ന വി​ല ക​ച്ച​വ​ട​ക്കാ​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ഒ​രു​പോ​ലെ വ​ല​യ്ക്കു​ക​യാ​ണ്.

മൊ​ത്ത​വ്യാ​പാ​ര വി​പ​ണി​യി​ൽ നി​ല​വി​ൽ നേ​ന്ത്ര​ക്കാ​യ​യ്ക്ക് 62 രൂ​പ​യും പ​ഴ​ത്തി​ന് 67 രൂ​പ​യു​മാ​ണ് വി​ല. എ​ന്നാ​ൽ, ചി​ല്ല​റ വി​പ​ണി​യി​ൽ ഇ​ത് 80 രൂ​പ വ​രെ​യാ​യി ഉ​യ​രു​ന്നു​ണ്ട്. മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ പ​ത്തു രൂ​പ​യോ​ള​മാ​ണ് ഇ​വ​യ്ക്ക് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ പു​ളി​യ​പ്പെ​ട്ടി​യി​ൽ നി​ന്നാ​ണ് തൃ​ശൂ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​ധാ​ന​മാ​യും കാ​യ്ക​ളും പ​ഴ​ങ്ങ​ളും എ​ത്തു​ന്ന​ത്.
കു​ല​ക​ൾ കി​ട്ടാ​നി​ല്ല

ഓ​ണ​ക്കാ​ല​ത്ത് നേ​ന്ത്ര​ൻ വ്യാ​പ​ക​മാ​യി വെ​ട്ടി​യ​തും, തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ലെ ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ക​യും ചെ​യ്ത​തോ​ടെ കു​ല​ക​ൾ കി​ട്ടാ​നി​ല്ലാ​തെ​വ​ന്ന​താ​ണ് നേ​ന്ത്ര​ന്‍റെ വി​ല കു​റ​യാ​തെ​നി​ൽ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. ഇ​തി​നു പു​റ​മേ, പൂ​ജാ ആ​ഘോ​ഷ​ങ്ങ​ൾ അ​ടു​ത്തു​വ​രു​ന്ന​തും വി​വാ​ഹ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള തി​ര​ക്കി​ന്‍റെ സ​ൽ​ക്കാ​ര സീ​സ​ണി​ലേ​ക്ക് നാ​ട് വീ​ണ്ടും ക​ട​ക്കു​ന്ന​തും വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ​ത്ത​രം പ​ഴ​ങ്ങ​ൾ​ക്കും വി​ല വീ​ണ്ടും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യും അ​വ​ർ പ​ങ്കു​വ​ച്ചു
മ​റ്റു പ​ഴ​ങ്ങ​ളു​ടെ

വി​പ​ണി നി​ല​വാ​രം

നേ​ന്ത്ര​ന് വി​ല കൂ​ടു​മ്പോ​ൾ റോ​ബ​സ്റ്റ്, പാ​ള​യം​കോ​ട​ൻ, പൂ​വ​ൻ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളു​ടെ വി​ല പ​തി​വി​ലും താ​ഴെ​യാ​ണ്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് മൊ​ത്ത​വ്യാ​പാ​ര വി​പ​ണി​യി​ൽ 48 രൂ​പ​യു​ണ്ടാ​യി​രു​ന്ന പൂ​വ​ൻ​പ​ഴം നി​ല​വി​ൽ 44 രൂ​പ​യാ​യി കു​റ​ഞ്ഞു.
• റോ​ബ​സ്റ്റ്: മൊ​ത്ത​വി​ല 30 - 32 രൂ​പ (ചി​ല്ല​റ വി​പ​ണി​യി​ൽ 40 -50 രൂ​പ)
• പാ​ള​യം​കോ​ട​ൻ കാ​യ: 32 രൂ​പ (ചി​ല്ല​റ​വി​പ​ണി​യി​ൽ 40 രൂ​പ)
• പാ​ള​യം​കോ​ട​ൻ പ​ഴം: 37 രൂ​പ (ചി​ല്ല​റ വി​പ​ണി​യി​ൽ 42- 45 രൂ​പ)
പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ നാ​ട​ൻ പാ​ള​യം​കോ​ട​ൻ കാ​യ്ക​ളും പ​ഴ​ങ്ങ​ളും സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​തി​നാ​ൽ പ​ല​യി​ട​ത്തും ഇ​വ​യ്ക്ക് കാ​ര്യ​മാ​യ ഡി​മാ​ൻ​ഡ് ഇ​ല്ലാ​താ​യ​താ​ണ് വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up