Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shops

Kerala

ഗ്യാസ് സിലിണ്ടര്‍ വച്ചുള്ള ശവമഞ്ചവുമായി പ്രതിഷേധം; കടയടപ്പ് സമരത്തില്‍ വലഞ്ഞ് ജനങ്ങള്‍

കൊച്ചി: വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടിയതില്‍ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടര്‍ വച്ചുള്ള ശവമഞ്ചവുമായി മൂവാറ്റുപുഴയില്‍ പ്രതിഷേധം. മൂവാറ്റുപുഴ കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്ററന്‍റ് അസോസിയേഷന്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

വെള്ളൂര്‍കുന്നത്തെ കെഎച്ച്ആര്‍എ ഓഫീസിന് മുന്നില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയാണ് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ വച്ചുള്ള ശവമഞ്ചവുമായി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് കെഎച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി സി.കെ അനിലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും നടന്നു.

അതേസമയം, വാണിജ്യ ഗ്യാസ് വില വര്‍ധനവിനെതിരെ കെഎച്ച്ആര്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന കടയടപ്പ് സമരത്തില്‍ വലഞ്ഞിരിക്കുകയാണ് നഗരത്തിലെ ജനങ്ങള്‍. മൂവാറ്റുപുഴയില്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. കൊച്ചി നഗരത്തില്‍ സമൃദ്ധി, ഇന്ദിര കാന്‍റീനുകള്‍ അടക്കം അടച്ചിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഡെലിവറിയും നിര്‍ത്തി വച്ചിരിക്കുകയാണ്.

Kerala

പോ​ലീ​സും സ​മ​രാ​നു​കൂ​ലി​ക​ളും ത​മ്മി​ല്‍ വാ​ക്കേ​റ്റം; വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ ക​ട​ക​ളും അ​ട​പ്പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ പോ​ലീ​സും സ​മ​രാ​നു​കൂ​ലി​ക​ളും ത​മ്മി​ല്‍ വാ​ക്കേ​റ്റം. വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ ക​ച്ചേ​രി​പ്പ​ടി​യി​ല്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് വാ​ക്കേ​റ്റം ഉ​ണ്ടാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ സ്വ​കാ​ര്യ ബ​സു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞു.

ഇ​തി​നെ തു​ട​ന്ന് സ്വ​കാ​ര്യ ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തി. തു​റ​ന്ന ക​ട​ക​ള്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ അ​ട​പ്പി​ച്ചു. സ​മ​ര​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി​യ​തോ​ടെ നി​ല​വി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ സാ​ധാ​ര​ണ രീ​തി​യി​ല്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഹ​ര്‍​ത്താ​ലി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​ര വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ക​ട​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Kerala

ക​ട​ക​ളി​ൽ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​രി​ൽ ക​ട​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി. പ​ന​ങ്ങോ​ട് ര​മേ​ഷ് മ​ന്ദി​ര​ത്തി​ൽ ര​മേ​ഷ് കു​മാ​ർ (55) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ വെ​ങ്ങാ​നൂ​ർ, പ​ന​ങ്ങോ​ട് ഭാ​ഗ​ത്ത് ക​ട​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച് പ​ണം മോ​ഷ്ടി​ച്ചു. കോ​വ​ളം പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് പു​ല​ർ​ച്ചെ പ​ന​ങ്ങോ​ടു​ള്ള ടി​വി റി​പ്പ​യ​റിം​ഗ് ഷോ​പ്പി​ലെ​യും അ​ടു​ത്തു​ള്ള ഹെ​യ​ർ ഡ്ര​സിം​ഗ് ഷോ​പ്പി​ലെ​യും ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​പൊ​ളി​ക്കു​ക​യും, ടി​വി റി​പ്പ​യ​റിം​ഗ് ഷോ​പ്പി​ൽ നി​ന്ന് 15000 രൂ​പ​യും ഹെ​യ​ർ ഡ്ര​സിം​ഗ് ഷോ​പ്പി​ൽ നി​ന്ന് 20000 രൂ​പ​യും പ്ര​തി മോ​ഷ്ടി​ച്ചു.

പി​ടി​യി​ലാ​യ ര​മേ​ഷ് കു​മാ​ർ കോ​വ​ളം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Business

കടുത്ത ചൂട്: കടകളില്‍ എസി ലഭ്യമല്ല

കോ​ട്ട​യം: കൊ​ടുംചൂ​ടി​ല്‍ കേ​ര​ളം ഉ​രു​കിവി​യ​ര്‍ക്കു​മ്പോ​ള്‍ അ​ല്‍പ​മൊ​ന്നു കൂ​ളാ​കാ​നും ഒ​ന്നു​റ​ങ്ങാ​നും എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍ വാ​ങ്ങി​യേ തീ​രൂ എ​ന്ന​താ​ണ് സാ​ഹ​ച​ര്യം. മ​യ​മി​ല്ലാ​ത്ത താ​പ​വു​മാ​യി ഏ​പ്രി​ല്‍ വ​ന്ന​തോ​ടെ ഈ ​മാ​സം എ​സി​ക്ക് കേ​ര​ള​ത്തി​ല്‍ റി​ക്കാ​ര്‍ഡ് വില‌്‍പ​ന​യാ​ണ്.

വി​ല മൂ​വാ​യി​രം രൂ​പ പോ​യ വാ​രം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലും വി​ല‌്‍പ​ന കു​റ​ഞ്ഞി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഏ​റെ ഡീ​ല​ര്‍മാ​ര്‍ക്കും എ​യ​ര്‍ ക​ണ്ടീ​ഷ​ന​ര്‍ സ്റ്റോ​ക്കി​ല്ലാ​ത്ത വി​ധം വി​റ്റു തീ​ര്‍ന്നു. എ​സി വാ​ങ്ങി​യാ​ല്‍ ത​ന്നെ അ​ത് മു​റി​ക​ളി​ല്‍ പി​ടി​പ്പി​ച്ചു​ത​രാ​ന്‍ ടെ​ക്‌​നീ​ഷർക്കു സാ​ധി​ക്കു​ന്നി​ല്ല. ഇ​തി​നാ​യി ര​ണ്ടാ​ഴ്ച വ​രെ കാ​ലാ​വ​ധി​യാ​ണ് ഇവര്‍ ചോ​ദി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് പ്രതിവ​ര്‍ഷ​ം മൂ​ന്നേ​കാ​ല്‍ ല​ക്ഷം എ​സി​ക​ളാ​ണ് ശ​രാ​ശ​രി വി​റ്റ​ഴി​യു​ന്ന​ത്. അ​തി​ല്‍ ര​ണ്ടു ല​ക്ഷ​വും വി​റ്റ​ഴി​യു​ന്ന​ത് ഫെ​ബ്രു​വ​രി, മാ​ര്‍ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ലാ​ണ്. ചൂ​ട് പ​രി​ധി വി​ട്ട​തോ​ടെ ഈ ​മാ​സം മാ​ത്രം ഒ​രു ല​ക്ഷം യൂ​ണി​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​ഞ്ഞ​ത്. എ​സി സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ ചി​ല ഷോ​പ്പു​ക​ളി​ല്‍ മു​ന്‍കൂ​ര്‍ ബു​ക്കിം​ഗ് ന​ട​ന്നു​വ​രു​ന്നു. അ​ടു​ത്ത​യാ​ഴ്ച പു​തി​യ സ്റ്റോ​ക്ക് വ​രു​മ്പോ​ള്‍ വാ​ങ്ങാ​മെ​ന്ന ധാ​ര​ണ​യി​ല്‍ അ​ഡ്വാ​ന്‍സ് കൊ​ടു​ത്തു കാത്തിരിക്കുന്ന​വ​രു​മു​ണ്ട്.

രാ​ജ്യ​ത്ത് കേ​ര​ള​ത്തി​ലാ​ണ് ആ​ദ്യം വേ​ന​ല്‍ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന​തി​നാ​ല്‍ ഫെ​ബ്രു​വ​രി​യോ​ടെ എ​സി വില്പ​ന​യ്ക്കും ചൂ​ടു​പി​ടി​ക്കും. ഉ​ത്സ​വ സീ​സ​ണു​ക​ളി​ല്‍ ആ​ദ്യ​ത്തേ​ത് ഓ​ണമാ​യ​തി​നാ​ല്‍ രാ​ജ്യ​ത്തെ ഉ​ത്സ​വ​കാ​ല ബി​സി​ന​സി​നു തു​ട​ക്കം കു​റി​ക്കു​ന്ന​തും കേ​ര​ള​ത്തി​ലാ​ണ്. ഇ​ന്ത്യ​യി​ലെ ആ​കെ എ​സി വി​ല്പ​ന 45 ല​ക്ഷ​മാ​ണെ​ന്നി​രി​ക്കെ അ​തി​ന്‍റെ എ​ട്ടു ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്.

കേ​ര​ള​ത്തി​ലെ വേ​ന​ല്‍ താ​പ​നി​ല ഓ​രോ വ​ര്‍ഷ​വും വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​സി വി​ല‌്‍പ​ന ഇ​നി​യും ഏ​റി​വ​രും. എ​ല്ലാ മു​റി​ക​ളി​ലും എ​സി വ​യ്ക്കാ​തെ ക​ഴി​യാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തി​നാ​ല്‍ വ​രു​മാ​നം പ​രി​ഗ​ണി​ക്കാ​തെ ത​വ​ണവ്യ​വ​സ്ഥ​യി​ലും എ​സി വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​കയാണ്.

മു​ന്‍പ് ഒ​രു ട​ണ്‍ ശേ​ഷി​യു​ടെ എ​സി​ക​ളായിരുന്ന പ​കു​തി​യി​ലേ​റെ​യും വി​ല‌്പ​ന. ത​ണു​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കും തോ​റും വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ര്‍ധി​ക്കു​ന്ന​തി​നാ​ല്‍ ഈ​യി​ടെ​യാ​യി ഒ​ന്ന​ര ട​ണ്‍ ശേ​ഷി​യു​ടെ എ​സി​യാ​ണ് കൂ​ടു​ത​ല്‍ വി​റ്റ​ഴി​യു​ന്ന​ത്. മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 15 ശ​ത​മാ​നം വ​ള​ര്‍ച്ചാ​നി​ര​ക്കാ​ണ് ഈ ​ബി​സി​ന​സി​ലു​ള്ള​ത്. ര​ണ്ടു വ​ര്‍ഷം മു​ന്‍പ് 20,000 രൂ​പ​യ്ക്ക​ടു​ത്തു വി​ല​യു​ണ്ടാ​യി​രുന്ന എ​സി​ക​ള്‍ക്ക് നി​ല​വി​ല്‍ 34,000 രൂ​പ​യ്ക്ക​ടു​ത്താ​ണു വി​ല.

കേ​ര​ള​ത്തി​ല്‍ എ​സി വി​ല്പ​ന ഇ​ക്കൊ​ല്ലം ആ​യി​രം കോ​ടി ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​ത്. വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ ഫൈ​വ്, ഫോ​ര്‍ സ്റ്റാ​ര്‍ എ​സി യൂ​ണി​റ്റു​ക​ള്‍ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യും. കേ​ര​ള​ത്തി​ല്‍ താ​പ​നി​ല​യും ഉ​ഷ്ണ​വും ഇ​ങ്ങ​നെ പ​രി​ധി വി​ട്ടാ​ല്‍ വാ​ര്‍ഷി​ക വി​ല്പ​ന ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

സാ​മ്പ​ത്തി​ക​ശേ​ഷി​യി​ല്‍ ഇ​ട​ത്ത​ര​ക്കാ​ര്‍ വ​രെ ഒ​ന്നോ ര​ണ്ടോ യൂ​ണി​റ്റ് എ​സി വാ​ങ്ങാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​തും വി​ല്പ​ന ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി. നി​ല​വി​ല്‍ 28,000 കോ​ടി രൂ​പ​യാ​ണ് രാ​ജ്യ​ത്തെ എ​സി വി​പ​ണി.

District News

ശീ​ത​ളപാ​നീ​യ ശാ​ല​ക​ളി​ൽ പരിശോധന ശക്തം; 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്

കൊ​ല്ലം: വൃ​ത്തി​യും വെ​ടി​പ്പു​മി​ല്ലാ​തെ വേ​ന​ൽ​ക്കാ​ല​ത്ത് മു​ള​ച്ചു​പൊ​ങ്ങു​ന്ന ജ്യൂ​സ് ക​ട​ക​ൾ​ക്കെ​തി​രെ വ​ടി​യെ​ടു​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്.ഐ​സ് ഫാ​ക്ട​റി​ക​ൾ, കു​ടി​വെ​ള്ള, ശീ​ത​ള​പാ​നീ​യ ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ്യാ​പ​ക പ​രി​ശോ​ധ​ന​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ 18 വ​രെ 289 പ​രി​ശോ​ധ​ക​ളാ​ണ് ന​ട​ത്തി​യ​ത്. 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ൻ നോ​ട്ടീ​സും (തി​രു​ത്ത​ൽ നോ​ട്ടീ​സ്) 17 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും (പി​ഴ​യ​ട​യ്ക്കാ​ൻ അ​റി​യി​പ്പ്) ന​ൽ​കി.
ജ്യൂ​സ്, സ​ർ​ബ​ത്ത്, ശീ​ത​ള​പാ​നീ​യം എ​ന്നി​വ​യു​ടെ 48 സ​ർ​വൈ​ല​ൻ​സ് സാം​പി​ളു​ക​ളും പാ​ക്കേ​ജ് ഡ്രി​ങ്കിം​ഗ് വാ​ട്ട​റു​ക​ളു​ടെ 12 സ​ർ​വൈ​ല​ൻ​സ് സാം​പി​ളു​ക​ളും ജ്യൂ​സു​ക​ളു​ടെ മൂന്നു സ്റ്റാ​റ്റ്യൂട്ട​റി സാന്പിളു​ക​ളും ശേ​ഖ​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ഗ​വ.​അ​ന​ലി​സ്റ്റ്സ് ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

ഇ​വ​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക്, നി​യ​മ​ലം​ഘ​നം ബോ​ധ്യ​പ്പെ​ട്ടാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. തു​റ​ന്ന നി​ല​യി​ൽ വെ​ള്ളം കൊ​ണ്ടു​പോ​വു​ക, വെ​യി​ൽ ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ കു​പ്പി​വെ​ള്ളം തൂ​ക്കി​യി​ട്ട് വി​ൽ​പ്പ​ന ന​ട​ത്തു​ക എ​ന്നി​വ​യ്ക്ക് പി​ഴ ഈ​ടാ​ക്കും.

വേ​ണം ലൈ​സ​ൻ​സ്

റോ​ഡു​വ​ക്കി​ലാ​യാ​ലും ക​ട​ക​ളി​ലാ​യാ​ലും ജ്യൂ​സ് അ​ല്ലെ​ങ്കി​ൽ ശീ​ത​ള പാ​നീ​യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സോ ര​ജി​സ്‌​ട്രേ​ഷ​നോ നി​ർ​ബ​ന്ധ​മാ​ണ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം, ഐ​സ് എ​ന്നി​വ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യി​രി​ക്ക​ണം.

കൂ​ടാ​തെ, ജോ​ലി​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച് വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ഈ ​റി​പ്പോ​ർ​ട്ടും ക​ട​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. വെ​ള്ളം ഉ​ൾ​പ്പെ​ടെ ക​ട​യി​ൽ സൂ​ക്ഷി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ഫു​ഡ്‌​ഗ്രേ​ഡ് പാ​ത്ര​ത്തി​ൽ അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം.
മു​റി​ച്ച പ​ഴ​ങ്ങ​ളും മ​റ്റും അ​ധി​ക​സ​മ​യം ഫ്രീ​സ​റി​ൽ വ​യ്ക്ക​രു​തെ​ന്നും നി​ർ​ദേശി​ക്കു​ന്നു​ണ്ട്.
ഗു​ണ​നി​ല​വാ​ര​മു​ള്ള പ​ഴ​ങ്ങ​ൾ മാ​ത്ര​മേ ജ്യൂ​സി​ന് ഉ​പ​യോ​ഗി​ക്കാ​വൂ.
കേ​ടു​വ​ന്ന​തും പ​ഴ​കി​യ​തും പൂ​പ്പ​ൽ വ​ന്ന​തു​മാ​യ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേശ​ങ്ങ​ളി​ലു​ണ്ട്.

 

District News

കെ​എ​സ്ആ​ര്‍​ട്ടി​സി ബ​സ് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഡ്രൈ​വ​ര്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

മാ​വേ​ലി​ക്ക​ര: ബ​സ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞു​വീ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി. ഡ്രൈ​വ​ര്‍ മ​രി​ച്ചു. ചെ​ന്നി​ത്ത​ല മു​പ്പ​ത്ത​ഞ്ചി​ല്‍ സി. ​പ്ര​ദീ​പ്(51) ആ​ണ് മ​രി​ച്ച​ത്. ഹ​രി​പ്പാ​ട് - പ​ത്ത​നി​തി​ട്ട സം​സ്ഥാ​ന പാ​ത​യി​ല്‍ മാ​വേ​ലി​ക്ക​ര ന​ട​യ്ക്കാ​വി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 8.22 ഓ​ടെ​യാ​ണ് സം​ഭ​വം. ബ​സ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ പ്ര​ദീ​പ് ബ​സി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ബ​സ് നി​യ​ന്ത്രം​വി​ട്ടു പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട യാ​ത്രി​ക​രി​ല്‍ ഒ​രാ​ളാ​ണ് സ്റ്റി​യ​റിം​ഗ് തി​രി​ച്ച് ക​ട​ക​ളു​ടെ ഭാ​ഗ​ത്തേ​ക്ക് ബ​സ് ഇ​ടി​ച്ചുക​യ​റ്റി നി​ര്‍​ത്തി​യ​ത്. പ്ര​ദീ​പി​നെ ഉ​ട​ന്‍​ത​ന്നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബ​സി​ല്‍ ഇരുപതോ​ളം യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട-​ആ​ല​പ്പു​ഴ ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മാ​വേ​ലി​ക്ക​ര ഡി​പ്പോ​യു​ടെ ആ​ര്‍​ഇ​എ 885 വാ​ഹ​ന​മാ​ണ് അ​പ​ക​ത്തി​ല്‍​പ്പെ​ട്ട​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന് മാ​വേ​ലി​ക്ക​ര​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ലാ​ര്‍​ക്കും​ത​ന്നെ സാ​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് പ്ര​ഥ​മി​ക വി​വ​രം. പ്ര​ദീ​പി​ന് മു​ന്‍​പ് ഹ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മാ​വേ​ലി​ക്ക​ര ന​ട​യ്ക്കാ​വ് തോ​പ്പി​ല്‍ ഒ​പ്റ്റി​ക്ക​ല്‍​സ്, ഫോ​ര്‍ ഐ​സ്, ക​ന​റാ ബാ​ങ്ക് എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ളു​ടെ മു​ന്‍​പി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചുക​യ​റി​യ​ത്.

സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ര്‍​ഡു​ക​ളും മ​തി​ലും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ചെ​ന്നി​ത്ത​ല മു​ൻ​പ​ഞ്ചാ​യ​ത്ത്  വൈ​സ്പ്ര​സി​സി​ഡ​ന്‍റ്  ജ​യ​കു​മാ​രി​യാ​ണ് ഭാ​ര്യ.
മ​ക്ക​ൾ: അ​ക്ഷ​യ് പ്ര​ദീ​പ്, ആ​ർ​ഷ പ്ര​ദീ​പ്. മ​രു​മ​ക​ൻ: സൂ​ര​ജ്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ.

National

മ​​ത്സ്യ, മാം​​സ വില്പനകേന്ദ്രങ്ങൾ കു​​ട്ടി​​ക​​ളി​​ൽ അ​​ക്ര​​മ​​വാ​​സ​​ന​​യു​​ണ്ടാ​​ക്കും: ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി

പാ​​​​റ്റ്ന: മ​​​​ത്സ്യ, മാം​​​​സ വില്പന ക​​​​ട​​​​ക​​​​ൾ കു​​​​ട്ടി​​​​ക​​​​ളി​​​​ൽ അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​​​​യു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും മ​​​​ത​​​​വി​​​​കാ​​​​ര​​​​ത്തെ വ്ര​​​​ണ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന വി​​​​ചി​​​​ത്ര വാ​​​​ദ​​​​വു​​​​മാ​​​​യി ബി​​​​ഹാ​​​​ർ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ് കു​​​​മാ​​​​ർ സി​​​​ൻ​​​​ഹ.

സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കും മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​മീ​​​​പം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​ത്സ്യ, മാം​​​​സ, കോ​​​​ഴി വി​​​​ല്പ​​​​ന​​​​ക​​​​ട​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ക്കും. ഇ​​​​ത്ത​​​​രം ക​​​​ട​​​​ക​​​​ൾ മ​​​​ത​​​​വി​​​​കാ​​​​ര​​​​ത്തെ വ്രണ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും കു​​​​ട്ടി​​​​ക​​​​ളി​​​​ൽ അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​​​​യു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും സി​​​​ൻ​​​​ഹ ആ​​​​രോ​​​​പി​​​​ച്ചു.

നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ഗ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വാ​​​​യ സി​​​​ൻ​​​​ഹ​​​​യ്ക്കാ​​​​ണ്. ന​​​​മ്മ​​​​ൾ പു​​​​തി​​​​യ ബി​​​​ഹാ​​​​ർ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലും ഇ​​​​ത് പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ഷ്ട​​​​മു​​​​ള്ള ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് എ​​​​തി​​​​ര​​​​ല്ല.

എ​​​​ന്നാ​​​​ൽ, അ​​​​ത്ത​​​​രം വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ത്ത്, പ്ര​​​​ത്യേ​​​​കി​​​​ച്ച് മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ത്ത് വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് മ​​​​ത​​​​വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ വൃ​​​​ണ​​​​പ്പെ​​​​ടു​​​​ത്തും. കു​​​​ട്ടി​​​​ക​​​​ളി​​​​ൽ അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​​​​ക​​​​ൾ ത‌​​​​ട​​​​യാ​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​നി​​​​ന്ന് ഇ​​​​വ മാ​​​​റ്റി സ്ഥാ​​​​പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്- സി​​​​ൻ​​​​ഹ പ​​​​റ​​​​ഞ്ഞു.

Kerala

പൊ​തു​കാ​ന​ക​ളി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ

കൊ​ച്ചി: പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പൊ​തു കാ​ന​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് മാ​ലി​ന്യം ഒ​ഴു​ക്കി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ. പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ന​ഗ​ര​ത്തി​ലെ പൊ​തു കാ​ന​ക​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ഴു​കു​ന്ന​താ​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യി​ന്‍ റോ​ഡി​ല്‍ മു​ന്‍​സി​പ്പ​ല്‍ ക​വ​ല മു​ത​ല്‍ ചേ​ന്ദ​മം​ഗ​ലം ക​വ​ല വ​രെ​യു​ള്ള ഇ​രു​വ​ശ​ത്തെ​യും കാ​ന​ക​ളു​ടെ മൂ​ടി തു​റ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ ന​മ്പൂ​രി​യ​ച്ച​ന്‍ ആ​ലി​ന് സ​മീ​പ​മു​ള്ള പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കാ​നാ​യി സ്ഥാ​പി​ച്ച ര​ണ്ടു​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൈ​പ്പു​ക​ള്‍ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്റെ അ​ടി​സ്ഥ​ന​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു.

നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​യ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

District News

ക്വീന്‍സ് വാക്ക്‌വേയുടെ സൗന്ദര്യം കൂട്ടുന്നു; മാര്‍ച്ച് വരെ കടകള്‍ അടച്ചിടും

കൊച്ചി: ക്വീന്‍സ് വാക്ക്‌വേയില്‍ മാര്‍ച്ച് വരെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കടകള്‍ അടച്ചിടും. കൊച്ചി നഗരത്തിലെ നെറ്റ് ലൈഫിന് ഏറെ ശ്രദ്ധ നേടിയ ഇടമാണ് ക്വീന്‍സ് വാക്ക്‌വേയും ഫുഡ് ഹബ്ബും. ബ്യൂട്ടിഫിക്കേഷന്‍ ഓഫ് ക്വീന്‍സ് വാക്ക്‌വേ പദ്ധതിയുടെ ഭാഗമായി ആദ്യം നല്‍കിയിരുന്ന കരാര്‍ പൂര്‍ത്തിയായതിനാലാണ് കടകള്‍ അടച്ചത്.

ഇതിനൊപ്പം വാക്ക്‌വേയില്‍ വാഹനങ്ങളില്‍ എത്തി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ ഗോശ്രീ ഐലന്‍ഡ്‌സ് ഡെവലപ്മെന്‍റ് അഥോറിറ്റി - ജിഡ നടപടി എടുത്തിരുന്നു. ഇതോടെ ക്വീന്‍സ് വാക്ക്‌വേയില്‍ ആളുകള്‍ കുറഞ്ഞു. അതേസമം, മൂന്നു വര്‍ഷത്തെ ടെന്‍ഡര്‍ കാലാവധി അവസാനിച്ചതോടെയാണ് ജനുവരി നാലു മുതല്‍ വാക്ക്‌വേയിലെ കടകളും ഹോട്ടലുകളും അടച്ചത്.

പുതിയ കരാറുകാരുടെ തീരുമാനത്തിന് അനുസരിച്ചാണ് ഇനി കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക. വാക്ക്‌വേയുടെ പരിപാലനത്തിനായി ഒന്നര ലക്ഷം രൂപയാണ് ജിഡ ചെലവാക്കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വരുമാനം ലഭിക്കുന്നതിനുമായാണ് 2022 മുതല്‍ 2025 വരെ ജിഡ കരാര്‍ നല്‍കിയത്.

ഈ കരാര്‍ അവസാനിച്ചതോടെ മാസം 16 ലക്ഷം രൂപയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഒരു മാസത്തേക്കു മൂന്ന് ലക്ഷം രൂപയായിരുന്നു കരാര്‍. ഡിസംബര്‍ അഞ്ചിനു കടകള്‍ ഒഴിയാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കടകള്‍ ഒഴിയാന്‍ കടയുടമകള്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ജനുവരി വരെ നീട്ടിയത്.

Kerala

ബ്രോഡ്‌വേയിലെ തീപിടിത്തം: മുപ്പത് ലക്ഷത്തിന്‍റെ നഷ്ടം, പാഠം പഠിക്കാതെ

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ന​ഷ്ടം 30 ല​ക്ഷ​മെ​ന്നു നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബ്രോ​ഡ്‌​വേ​യി​ലെ ശ്രീ​ധ​ര്‍ തി​യേ​റ്റ​റി​നു സ​മീ​പ​മു​ള്ള കൊ​ളു​ത്ത​റ ബ​സാ​റി​ലെ ഫാ​ന്‍​സി സാ​ധ​ന​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ വി​ല്‍​ക്കു​ന്ന അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഹാ​പ്പി ടോ​യ്‌​സ് എ​ന്ന ക​ട​യു​ടെ താ​ഴ​ത്തെ നി​ല​യി​ല്‍​നി​ന്നാ​ണ് ആ​ദ്യം തീ ​ക​ത്തി​പ്പ​ട​ര്‍​ന്ന​ത് പി​ന്നാ​ലെ മ​റ്റ് ക​ട​ക​ളി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്‍ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല കൂ​ടി​യാ​ണ് കൊ​ളു​ത്ത​റ ബ​സാ​ര്‍. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍​കൊ​ണ്ട് തീ​പി​ടി​ത്ത​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​യ​ത്.

എ​റ​ണാ​കു​ളം ക്ല​ബ് റോ​ഡി​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ​യാ​ണ് ആ​ദ്യം വി​വ​രം അ​റി​യി​ച്ച​ത്. ഇ​വി​ടെ​നി​ന്നു ര​ണ്ടു യൂ​ണി​റ്റു​ക​ളും ഗാ​ന്ധി ന​ഗ​റി​ല്‍​നി​ന്നു മൂ​ന്നു യൂ​ണി​റ്റു​ക​ളും ആ​ലു​വ, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍, തൃ​ക്കാ​ക്ക​ര, ഏ​ലൂ​ര്‍, നോ​ര്‍​ത്ത് പ​റ​വൂ​ര്‍, അ​രൂ​ര്‍, പ​ട്ടി​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഓ​രോ യൂ​ണി​റ്റും വീ​തം എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ കെ​എ​സ്ഇ​ബി ഇ​തു ത​ള്ളി. ക​ട​ക​ളു​ടെ സ​മീ​പ​മു​ള്ള മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ല്‍​നി​ന്നാ​കും തീ ​പ​ട​ര്‍​ന്ന​ത് എ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ബ്രോ​ഡ് വേ​യി​ലെ തീ​പി​ടി​ത്തം ആ​ദ്യ സം​ഭ​വ​മ​ല്ല. നേ​ര​ത്തെ​യും പ​ല​വ​ട്ടം ബ്രോ​ഡ്‌​വേ​യി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷ​വും കാ​ര്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ക​ട​ക​ൾ​ക്കു സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

ബ്രോ​ഡ്‌​വേ​യി​ൽ ക​ത്തി​ന​ശി​ച്ച​ത് 12 ക​ട​ക​ൾ; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 12 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. ഫാ​ൻ​സി, ക​ളി​പ്പാ​ട്ട ക​ട​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ലയിരുത്തൽ.

ബ്രോ​ഡ്‌​വേ​യി​ലു​ള്ള സി​റ്റി ബ​സാ​ർ എ​ന്ന ക​ട​യി​ലാ​ണ് ആദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ശു​ചീക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ക​ണ്ട​ത്ത്. ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ വി​വ​രം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ 12 യൂ​ണി​റ്റു​ക​ൾ എ​ത്തി ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടി​വി​ലാ​ണ് തീ ​അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​ത്. സി​റ്റി ബ​സാ​റി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ​നി​ന്നു​മാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

Kerala

ത​ളി​പ്പ​റ​മ്പ് തീ​പി​ടി​ത്തം: 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു; ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചെ​ന്നും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 15 ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം പി​ന്നീ​ട് ക​ണ​ക്കാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. 100 ഓ​ളം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് തീ ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പി​ടി​ച്ച ഉ​ട​ൻ ത​ന്നെ ക​ട​ക​ളി​ലു​ണ്ടാ​യ​വ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കാ​നാ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സം​ഭ​വം ന​ട​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ യൂ​ണി​റ്റു​ക​ളി​ലെ വെ​ള്ളം തീ​ർ​ന്ന​തും തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, മ​ട്ട​ന്നൂ​ർ, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി കൂ​ടു​ത​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി. ടാ​ങ്ക​ർ ലോ​റി​ക​ളി​ലും മ​റ്റും വെ​ള്ള​മെ​ത്തി​ച്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ളി​ലേ​ക്ക് വെ​ള്ളം നി​റ​ച്ചാ​ണ് വീ​ണ്ടും തീ​യ​ണ​യ്ക്ക​ൽ തു​ട​ർ​ന്ന​തെ​ന്ന് ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി അ​രു​ൺ ഭാ​സ്‌​ക്ക​ർ പ​റ​ഞ്ഞു.

Latest News

Corehub Up