Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspections

Wayanad

പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി എ​ക്‌​സൈ​സ്

മു​ത്ത​ങ്ങ: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ​യും ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ​യും ഭാ​ഗ​മാ​യി ജി​ല്ല​യി​ലും ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി എ​ക്‌​സൈ​സ്. അ​ന​ധി​കൃ​ത മ​ദ്യം, മ​യ​ക്കു​മ​രു​ന്നി​ന്‍റെ ക​ട​ത്തും നി​ര്‍​മാ​ണ​വും വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന.

സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ മൂ​ല​ഹ​ള്ള​യി​ല്‍ ക​ര്‍​ണാ​ട​ക ഫോ​റ​സ്റ്റ്, പോ​ലീ​സ്, കേ​ര​ള എ​ക്‌​സൈ​സ് എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ബാ​വ​ലി ചെ​ക്ക്‌​പോ​സ്റ്റി​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജി​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് കോ​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പ​രി​ശോ​ധ​ന സം​ഘ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ (ഗ്രേ​ഡ്) സി.​വി. ഹ​രി​ദാ​സ്, സു​രേ​ഷ് വെ​ങ്ങാ​ലി​ക്കു​ന്നേ​ല്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എ.​എ​സ്. അ​നീ​ഷ്, പി.​ആ​ര്‍. വി​നോ​ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​സു​രേ​ഷ്, അ​തു​ല്‍ ആ​ന​ന്ദ്, അ​മ​ല്‍ ജി​ഷ്ണു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ മു​നീ​ര്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

District News

പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി; 133 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി

മ​ഞ്ചേ​രി: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ ബു​ദ്ധി​മു​ട്ടും ഗ​താ​ഗ​ത ത​ട​സ​വും സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ തെ​രു​വ് ക​ച്ച​വ​ടം വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഞ്ചേ​രി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍. നി​യ​മ​ലം​ഘ​ന​ത്തി​ന് 133 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

മ​ഞ്ചേ​രി സീ​തി​ഹാ​ജി ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ അ​ഹ​മ്മ​ദ് കു​രി​ക്ക​ള്‍ ബ​സ് ബേ ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് വ​രെ ഫു​ട്പാ​ത്ത് കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തി​യ​വ​രെ ഒ​ഴി​പ്പി​ച്ചു. സാ​ധ​ന​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​വ​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യ വ്യാ​പാ​രി​ക​ള്‍​ക്ക് ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പും ന​ല്‍​കി.

തു​റ​ക്ക​ല്‍ ബൈ​പാ​സ് റോ​ഡി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​വും ത​ട​സ​ര​ഹി​ത​വു​മാ​യി ഫു​ട്പാ​ത്തും റോ​ഡും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ട​വും ഫു​ട്പാ​ത്ത് ക​യ്യേ​റ്റ​വും ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ​അ​ബ്ദു​ൾ മ​ജീ​ദ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വൈ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Kerala

ഭക്ഷ്യവിഷബാധ: പരിശോധനയ്ക്ക് ഏകോപനമില്ല; കുറ്റക്കാര്‍ക്കെതിരേ നടപടിയുമില്ല

കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ര്‍ന്നും ഭ​​​ക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും ന​​​ട​​​ക്കു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ക്ക് ഏ​​​കോ​​​പ​​​ന​​​മി​​​ല്ലെ​​​ന്നും കു​​​റ്റ​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നും ആ​​​ക്ഷേ​​​പം. നി​​​ല​​​വി​​​ല്‍ ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ ആ​​​ള്‍ക്കു നി​​​യ​​​പ​​​ര​​​മാ​​​യി ല​​​ഭി​​​ക്കേ​​​ണ്ട ഒ​​​രു പ​​​രി​​​ര​​​ക്ഷ​​​യും ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

രാ​​​ജ്യ​​​ത്ത് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷം ഭ​​​ക്ഷ​​​ണ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വവും മോ​​​ശം ഭ​​​ക്ഷ​​​ണം പി​​​ടി​​​ച്ചാ​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​വും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​വ​​​കു​​​പ്പി​​​നു മാ​​​ത്ര​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യും പ​​​രാ​​​തി​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​കു​​​മ്പോ​​​ള്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഹെ​​​ല്‍ത്ത് ഇ​​​ന്‍സ്‌​​​പെ​​​ക്‌ടര്‍മാ​​​രാ​​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​വ​​​ര്‍ക്കു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മി​​​ല്ല.

ഹെ​​​ല്‍ത്ത് ഇ​​​ന്‍സ്‌​​​പെ​​​ക‌്ടര്‍മാ​​​ര്‍ക്കു​​​ള്ള​​​തുവെ​​​ള്ള​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം, ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തെ വൃ​​​ത്തി, ഡ്ര​​​യി​​​നേ​​​ജ് സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം മാ​​​ത്ര​​​മാ​​​ണ്. ഭ​​​ക്ഷ​​​ണ​​​ത്തെ തൊ​​​ടാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഇ​​​വ​​​ര്‍ക്കി​​​ല്ല. ത​​​ന്നെ​​​യു​​​മ​​​ല്ല മോ​​​ശം ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ സാം​​​പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ച് റി​​​പ്പോ​​​ര്‍ട്ട് ല​​​ഭി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​ക​​​യു​​​ള്ളു. ഇ​​​തി​​​നാ​​​യി എ​​​ന്‍എ​​​ബി​​​എ​​​ല്‍ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള മൂ​​​ന്നു ലാ​​​ബു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ലാ​​​ബു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. പ​​​ല​​​പ്പോ​​​ഴും ഭ​​​ക്ഷ​​​ണം കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ഇ​​​വി​​​ടത്തെ ലാ​​​ബു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​റി​​​ല്ല. ക​​​ണ്ണൂ​​​ര്‍, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ലാ​​​ബു​​​ക​​​ള്‍ക്ക് ഇ​​​തു​​​വ​​​രെ എ​​​ന്‍എ​​​ബി​​​എ​​​ല്‍ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​മി​​​ല്ല. എ​​​ന്‍എ​​​ബി​​​എ​​​ല്‍ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള മൂ​​​ന്നു ലാ​​​ബു​​​ക​​​ളും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണു​​​ള്ള​​​ത്.

പ​​​ല​​​പ്പോ​​​ഴും ഹെ​​​ല്‍ത്ത് ഇ​​​ന്‍സ്‌​​​പെ​​​ക്‌ട​​​ര്‍മാ​​​രും ത​​​ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​രും അ​​​ട​​​ങ്ങു​​​ന്ന സം​​​ഘം ഹോ​​​ട്ട​​​ലു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തി അ​​​ശാ​​സ്ത്രീ​​​യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും പ​​​ഴ​​​കി​​​യ ഭ​​​ക്ഷ​​​ണം പി​​​ടി​​​കൂ​​​ടി പി​​​ഴ​​​യ​​​ടാ​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്.

വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ത്തി​​​ന​​​കം പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നോ​​​ട്ടീ​​​സ് ന​​​ല്കാ​​​ന്‍ മാ​​​ത്ര​​​മേ ഇ​​​വ​​​ര്‍ക്കു അ​​​ധി​​​കാ​​​ര​​​മു​​​ള്ളൂ. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ വ​​​കു​​​പ്പും സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് ഉ​​​യ​​​ര്‍ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വ​​​കു​​​പ്പി​​​ലേ​​​ക്ക് 100ല്‍പ്പ​​​രം ഹെ​​​ല്‍ത്ത് ഇ​​​ന്‍സ്‌​​​പെ​​​ക്‌ട​​​ര്‍മാ​​​രു​​​ടെ ത​​​സ്തി​​​ക​​​കള്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ വ​​​കു​​​പ്പി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള​​​ത് 170 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മാ​​​ത്ര​​​മാ​​​ണ്.
എ​​​ഫ്എ​​​സ്എ​​​സ്എ​​​ഐ​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡം അ​​​നു​​​സ​​​രി​​​ച്ചു 1000 ഭ​​​ക്ഷ്യ സം​​​രം​​​ഭ​​​ക​​​ര്‍ക്ക്
ഒ​​​രു ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് വേ​​​ണ്ട​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ള്‍ നാ​​​ല​​​ര​​​ല​​​ക്ഷ​​​ത്തി​​​ല്‍പ്പ​​​രം ഭ​​​ക്ഷ്യ സം​​​രം​​​ഭ​​​ക​​​രാ​​​ണു​​​ള്ള​​​ത്.

International

ആണവനിലയങ്ങളിൽ യുഎൻ പരിശോധനയില്ല; അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ

ടെ​​​ഹ്‌​​​റാ​​​ൻ: വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന ത​​​ങ്ങ​​​ളു​​​ടെ ആ​​​ണ​​​വ​​​നി​​​ല​​​യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ആ​​​ണ​​​വോ​​​ർ​​​ജ എ​​​ജ​​​ൻ​​​സി​​​യി​​​ലെ യു​​​എ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ. ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

സ്വി​​​റ്റ്‌​​​സ​​​ർ​​​ല​​​ൻ​​​ഡി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ ഐ​​​എ​​​ഇ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്ക് ഇ​​​റാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​​ന്ന് യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. ​​​വാ​​​ൻ​​​സി​​ന്‍റ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മാ​​​ണ് ഇ​​​റാ​​​ൻ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ള്ളി​​​യ​​​ത്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ട​​​മ്പ​​​ടി​​​യും നി​​​ല​​​വി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ന്‍റെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ഇ​​​സ്മാ​​​യി​​​ൽ ബ​​​ഗേ​​​യ് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

District News

ഹോ​ട്ട​ലു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന

ഇ​രി​ട്ടി: ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രി​ട്ടി ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​വി. രാ​ജീ​വ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ന്ദീ​പ്, മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് മൂ​ന്നി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ​യു​ടെ വ്യാ​പ​ക പ​രി​ശോ​ധ​ന

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് മൂ​ന്നി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന. തി​രൂ​ര​ങ്ങാ​ടി​യി​ലെ ഹോ​ളോ​ബ്രി​ക്സ് ഗോ​ഡൗ​ണി​ലും വ​ണ്ടൂ​രി​ലു​ള്ള ഒ​രു വീ​ട്ടി​ലു​മാ​ണ് മ​ല​പ്പു​റ​ത്തെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി ഏ​ഴി​ന് തി​രൂ​ര​ങ്ങാ​ടി ചെ​മ്മാ​ട്ട് വ​ച്ച് ഒ​രു ലോ​റി​യി​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു. ഹോ​ളോ​ബ്രി​ക്സ് നി​ർ​മാ​ണ സ്ഥ​ല​ത്തേ​ക്ക് സാ​ധ​ന​ങ്ങ​ളി​റ​ക്കു​ന്ന ലോ​റി​യാ​യി​രു​ന്നു ഇ​ത്.

ലോ​റി​യി​ലെ ഉ​ള്ളി​ച്ചാ​ക്കു​ക​ള്‍​ക്കി​ട​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക്വാ​റി​യി​ലേ​ക്കു​ള്ള ആ​വ​ശ്യ​ത്തി​ന് എ​ത്തി​ച്ചെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ ര​ണ്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ടു​മേ​നി​യി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ക​രി​ങ്ക​ൽ ക്വാ​റി ന​ട​ത്തി​യി​രു​ന്ന സ​ജി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലും ക്വാ​റി​യി​ലും ആ​ണ് പ​രി​ശോ​ധ​ന. മ​ല​പ്പു​റ​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

കോ​ഴി​ക്കോ​ട് മു​ക്കം എ​ര​ഞ്ഞി​മാ​വി​ൽ, എ​ര​ഞ്ഞി​മാ​വ് സ്വ​ദേ​ശി ഹാ​രി​സി​ന്‍റെ എ​ര​ഞ്ഞി​മാ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ​ല​ന്‍റ് ബ്രി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലും വീ​ട്ടി​ലു​മാ​ണ് എ​ൻ​ഐ​എ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ര​ണ്ടു മാ​സം മു​ൻ​പ് കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.

Kerala

അമ്യൂസ്മെന്‍റ് പാർക്ക് ദുരന്തം: പാർക്ക് അടച്ചു, സംസ്ഥാനമാകെ പരിശോധന വേണമെന്ന് ആവശ്യം

തിരുവനന്തപുരം: റൈഡ് പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്ന്
വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്ക് അടച്ചു. പിന്നാലെ കേസും. പഞ്ചായത്ത് ഇവർക്ക് നൽകിയ ലൈസൻസ് റദ്ദാക്കി.

ഇനി സുരക്ഷാ പരിശോധന ഉൾപ്പടെ നടത്തിയതിനുശേഷമേ ലൈസൻസ് നൽകാവൂ എന്ന് നിർദേശവും നൽകിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്‍റെ ഉടമ അടക്കം അഞ്ചുപേർക്കെതിരേ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യയ്‌ക്കെതിരേയാണ് കേസ്.

വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ വലിയ ദുരന്തമാണ് വ്യാഴാഴ്ച ഉണ്ടായത്. പെരുന്നാൾ അവധിയായിരുന്നതിനാൽ കുട്ടികൾ അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടയിലാണ് പതിനഞ്ചോളം പേർ കയറിയ റൈഡിന്‍റെ വെൽഡിംഗ് ഇളകി തകർന്നുവീണത്.

അപകടത്തിൽപെട്ടവരെ കൊണ്ടുപോകാനുള്ള ആംബുലൻസ് പോലും പാർക്കിൽ ഉണ്ടായിരുന്നില്ല. നാഗർകോവിൽ സ്വദേശികളായ അഞ്ചുപേർക്കാണു പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണു പരിക്കേറ്റത്. ചങ്ങലകളിൽ കസേര ഘടിപ്പിച്ച് വൃത്താകൃതിയിൽ കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരെ വാനിലും മറ്റുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബുലൻസ് എത്താൻ വൈകിയെന്നു പരുക്കേറ്റവരുടെ ബന്ധുക്കൾ ആരോപിച്ചു. അപകടം ഉണ്ടായി റൈഡ് തകർന്നു വീണതിനു ശേഷവും പാർക്കിന്‍റെ പ്രവർത്തനം നിർത്താതെ മറ്റു റൈഡുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ ഒരു മരണവും നടന്നിരുന്നു. അന്ന് തന്നെ ഇവിടെ സുരക്ഷാ വീഴ്ച ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു.

പരിശോധന കർശനമാക്കണം

അതേസമയം, സംസ്ഥാനത്തെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ പരിശോധന ശക്തമാക്കാണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അമ്യുസ്‌മെന്‍റ് പാർക്കുകൾ ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനുള്ള നിർദേശം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 15-ഓളം അമ്യൂസ്മെന്‍റ് പാർക്കുകളാണ് ഉള്ളത്. മുൻനിര പാർക്കുകൾ സുരക്ഷാക്രമീകരണങ്ങൾക്കു ശ്രദ്ധ നൽകാറുണ്ടെങ്കിലും ചില ചെറുകിട പാർക്കുകളിൽ ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് സംശയമുണ്ട്. ഈ വേനലവധിക്കാലത്ത് ആയിരക്കണക്കിനു പേരാണ് ഇത്തരം പാർക്കുകളിൽ എത്തിയത്. കാലപ്പഴക്കം ചെന്ന റൈഡുകളും മോട്ടോറുകളും ഉപയോഗിക്കുന്നതിനെക്കുറിച്ചു വേണ്ടത്ര പരിശോധന നടന്നിട്ടില്ല. അറ്റകുറ്റപ്പണികൾ പോലും സമയത്തിന് നടത്താറില്ല. അതാണ് അപകടത്തിലേക്കു നയിക്കുന്നത്.

റൈഡുകളുടെ ഭാഗങ്ങൾ തുരുമ്പെടുക്കുക, വെൽഡിംഗ് ഇളകുക തുടങ്ങിയവ പതിവാണ്. കൃത്യമായി പരിശോധന നടന്നെങ്കിലേ ഇതു കണ്ടെത്താനാകൂ. ഹാപ്പിലാൻഡിലും ഇതാണ് സംഭവിച്ചത്. മിക്ക പാർക്കുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇല്ല. അന്താരാഷ്‌ട്ര ചട്ടപ്രകാരമുളള സുരക്ഷയാണ് പാർക്കുകളിൽ ഒരുക്കേണ്ടതാണ്. അതിനാണ് കനത്ത ഫീസ് സന്ദർശകരിൽനിന്നു ഈടാക്കുന്നതും.

എന്നാൽ, അതു നടപ്പിലാക്കാറില്ല. മിക്ക പാർക്കുകളിലും ആംബുലൻസ് പോലുമില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കടുത്ത നിസംഗത കാട്ടുന്നുവെന്നു പരാതിയുണ്ട്. ടൂറിസം വകുപ്പ് പാർക്കുകളുടെ അവസ്ഥയെകുറിച്ചു പഠിക്കണമെന്നും നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.

അഗ്നിരക്ഷാ സേന, പോലീസ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നതാണ് ചട്ടം. ഇതിൽതന്നെ ക്രമക്കേട് കാട്ടുന്നതായും ആക്ഷേപമുണ്ട്. 

ഉത്സവപ്പറമ്പുകളിലെ താത്കാലിക പാർക്കുകളും പ്രശ്നം

അതുപോലെ തന്നെയാണ് ഓണക്കാലത്തും ഉത്സവങ്ങളിലും മറ്റ് അവസരങ്ങളിലും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ താത്കാലികമായി ഒരുക്കുന്ന അമ്യൂസ്മെന്‍റ് സംവിധാനങ്ങൾ. ഒരു സുരക്ഷയുമില്ലാതെയാണ് പലപ്പോഴും പ്രവർത്തനം. കാലപ്പഴക്കം ചെന്ന റൈഡുകളും മറ്റുമാണ് ഇവിടെയുള്ളത്. ഇതിൽ ഒരു പരിശോധനയും നടക്കാറില്ലെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.

പഞ്ചായത്തുകൾക്കും പറയത്തക്ക റോളില്ല. സംസ്ഥാനത്തിനു പുറത്തുനിന്നാണ് ഇത്തരം ഗ്രൂപ്പുകൾ താത്കാലിക സംവിധാനത്തോടെ കൂടുതലും എത്തുന്നത്. ഇവർക്കു സുരക്ഷാ സർട്ടിഫിക്കറ്റോ ലൈസൻസോ കാണാറില്ല. ഇത്തരം അമ്യൂസ്മെന്‍റ് സംവിധാനത്തെക്കുറിച്ചു ക്യത്യമായ അനേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

District News

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​മ​സ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; നാ​ല് കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സ്

പ​ന്ത​ളം: വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. ന​ഗ​ര​സ​ഭ​യി​ലെ​യും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

പ​ന്ത​ളം ക​ട​യ്ക്കാ​ട് ഷാ​ഹി​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി, പ​ന്ത​ളം, കു​ര​മ്പാ​ല, അ​ൻ​വ​ർ മ​ൻ​സി​ൽ അ​ൻ​വ​ർ ഹു​സൈ​ൻ, തോ​ന്ന​ല്ലൂ​ർ പാ​ട്ടു​കാ​ര​ൻ തു​ണ്ടി​ൽ സാ​ബു, തോ​ന്ന​ല്ലൂ​ർ മ​ഠ​ത്തി​ൽ നി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി.


വൃ​ത്തി​ഹീ​ന​മാ​യ ക​ട​ക​ളും അ​ട​പ്പി​ച്ചി​ട്ടു​ണ്ട്. വൃ​ത്തി​ഹീ​ന​മാ​യ​തും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ണ് ഒ​രു​ല​ക്ഷം രൂ​പ​വ​രെ പി​ഴ ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. പ​ല​ത​വ​ണ താ​ക്കീ​തു​ന​ൽ​കി​യി​ട്ടും ഒ​രു മാ​റ്റ​വു​മി​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ തു​ട​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ടു​ങ്ങി​യ മു​റി​യി​ലെ താ​മ​സം, മാ​ലി​ന്യം നീ​ർ​ച്ചാ​ലി​ലേ​ക്ക് ഒ​ഴു​ക്ക​ൽ, വൃ​ത്തി​ഹീ​ന​മാ​യ ശൗ​ചാ​ല​യ​ങ്ങ​ൾ, മു​റി​ക​ളി​ൽ മാ​ലി​ന്യം കൂ​ട്ടി​വ​യ്ക്ക​ൽ ദു​ർ​ഗ​ന്ധം, പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

പ​ന്ത​ളം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ പേ​ഴ്‌​സ​ൺ സു​നി​താ വേ​ണു, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൺ സാ​ബി​റാ ബീ​വി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​രി​കു​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ.​ബി. അ​നി​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ റ​സി​യാ ബീ​ഗം, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​എ​സ്. സ​ജി​ത്ത്, പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു

Kerala

മത്സ്യബന്ധന ബോട്ടിനെ ഇടിച്ച വിദേശ കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി, രാജ്യം വിടരുതെന്ന് നിർദേശം

വിഴിഞ്ഞം: മത്സ്യബന്ധനത്തിനായി ആഴക്കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകർത്ത എം.വി. സോളിസ് എന്ന പനാമ കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി. അനുമതിയില്ലാതെ രാജ്യംവിടരുതെന്ന് ക്യാപ്റ്റന് നിർദേശവും നൽകിയിട്ടുണ്ട്. വിഴിഞ്ഞം പുറംകടലിലെത്തിച്ച കപ്പലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അധികൃതരാണ് പരിശോധന നടത്തിയത്.

വിഴിഞ്ഞം കോസ്റ്റ്‌ഗാർഡിന്‍റെ അനഘ് എന്ന സൈനിക കപ്പലാണ് വിദേശ കപ്പലിനെ അപകടം നടന്ന സ്ഥലത്തുനിന്ന് വിഴിഞ്ഞത്ത് എത്തിച്ചത്. മെർക്കന്‍റയിൽ മറൈൻ ഡിപ്പാർട്ട്‌മെന്‍റിലെ ചീഫ് സർവേയർ ക്യാപ്റ്റൻ ഷേണായും മറ്റ് ഉദ്യോഗസ്ഥരുമാണ് കപ്പലിനുള്ളിലും കപ്പലിന്‍റെ മുൻഭാഗവും പിൻഭാഗവും പരിശോധിച്ചത്.

കൊല്ലം നീണ്ടകരയിൽനിന്ന് കന്യാകുമാരിയിലെ ആഴക്കടലിൽ മീൻപിടിക്കാൻപോയ സെന്‍റ് ജോസഫ് എന്ന ട്രോളിംഗ് ബോട്ടിനെയാണ് ഇടിച്ചുതകർത്തത്. കഴിഞ്ഞ ഏഴിന് തമിഴ്‌നാട് മുട്ടം തുറമുഖത്തുനിന്ന്‌ ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിൽ വച്ചാണ് സംഭവം.

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് അതിലുണ്ടായിരുന്ന 11 തൊഴിലാളികളും കടലിലേക്കു വീണു. ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷിച്ചിരുന്നു.

Kerala

വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ ; ബാ​റു​ക​ളി​ൽനി​ന്ന് എ​ക്സൈ​സു​കാ​ർക്ക് ല​ക്ഷ​ങ്ങ​ൾ മാ​സ​പ്പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ളി​​​ൽ​​നി​​​ന്ന് എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മാ​​​സ​​​പ്പ​​​ടി ഇ​​​ന​​​ത്തി​​​ൽ ല​​​ക്ഷ​​​ങ്ങ​​​ൾ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ൻ​​​സ് മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

മാ​​​സ​​​പ്പ​​​ടി വാ​​​ങ്ങു​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് മി​​​ക്ക ബാ​​​റു​​​ക​​​ളി​​​ലും എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​റി​​​ല്ലെ​​​ന്നും ഭൂ​​​രി​​​ഭാ​​​ഗം ബാ​​​റു​​​ക​​​ളി​​​ലെ​​​യും സ്റ്റോ​​​ക്കു​​​ക​​​ളി​​​ൽ കൃ​​​ത്യ​​​ത ഇ​​​ല്ലെ​​​ന്നും സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി. പ​​​ല​​​യി​​​ട​​​ത്തും ബാ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം പാ​​​ലി​​​ക്കു​​​ന്നി​​​ല്ല.

ബാ​​​റു​​​ക​​​ളി​​​ൽ സ്റ്റോ​​​ക്ക് ഇ​​​റ​​​ക്കു​​​ന്പോ​​​ൾ എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും ഓ​​​പ​​​റേ​​​ഷ​​​ൻ "ബാ​​​ർ കോ​​​ഡ്' എ​​​ന്ന പേ​​​രി​​​ൽ ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്തെ 66 ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് റെ​​​യ്ഡ്.

ലൈ​​​സ​​​ൻ​​​സ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ൽ കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലും ഡെ​​​സ്കു​​​ക​​​ളി​​​ലും മ​​​ദ്യ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ന്നു. ബാ​​​റു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കേ​​​ണ്ട ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ബാ​​​റി​​​ൽ നി​​​ന്ന് എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ച് ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ന​​​ട​​​ത്തി​​​യെ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു. ബാ​​​റു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി​​​യാ​​​യി​​​രു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ദി​​​വ​​​സം പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ ബാ​​​ർ ഹോ​​​ട്ട​​​ലി​​​ലെ സ്റ്റോ​​​ക്ക് ഗോ​​​ഡൗ​​​ണി​​​ൽ​​നി​​​ന്നു നാ​​​ല് കെ​​​യ്സ് മ​​​ദ്യം എ​​​ടു​​​ത്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ബാ​​​റി​​​ൽ നി​​​ന്ന് എ​​​ക്സൈ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ, റേ​​​ഞ്ച് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ, വി​​​വി​​​ധ എ​​​ക്സൈ​​​സ് സ്ക്വാ​​​ഡു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് കൈ​​​ക്കൂ​​​ലി ഇ​​​ന​​​ത്തി​​​ൽ 3,56,000 രൂ​​​പ മാ​​​സ​​​പ്പ​​​ടി​​​യാ​​​യി ന​​​ൽ​​​കി​​​യ​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രും ത​​​സ്തി​​​ക​​​യും സ​​​ഹി​​​തം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ര​​​ജി​​​സ്റ്റ​​​റി​​​ൽ എ​​​ഴു​​​തി സൂ​​​ക്ഷി​​​ച്ച​​​ത് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ണം ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ വി​​​വ​​​രം ബാ​​​ർ മാ​​​നേ​​​ജ​​​ർ വാ​​​ട്സ് ആ​​​പ്പ് വ​​​ഴി എം​​​ഡി​​​ക്ക് കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. ചി​​​ല ബാ​​​റു​​​ക​​​ളി​​​ൽ സ്റ്റോ​​​ക്ക് ഇ​​​റ​​​ക്കി​​​യ സ​​​മ​​​യം എ​​​ക്സൈ​​​സു​​​കാ​​​ർ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ബാ​​​റി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ത്തി.

കു​​​ന്നം​​​കു​​​ള​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ര​​​ജി​​​സ്റ്റ​​​റി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, ബാ​​​റി​​​ലെ സി​​​സി​​​ടി​​​വി​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ ​​​ദി​​​വ​​​സം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി. ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ ബാ​​​റി​​​ൽ​​​ സ്റ്റോ​​​ക്കി​​​ൽ വ​​​ലി​​​യ അ​​​ള​​​വി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി. വെ​​​യ​​​ർ ഹൗ​​​സി​​​ൽ​​നി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ച മ​​​ദ്യം സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ സൂ​​​ക്ഷി​​​ക്കു​​​ന്നു. നി​​​ല​​​ന്പൂ​​​ർ എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി വാ​​​ങ്ങി സൂ​​​ക്ഷി​​​ച്ച അ​​​ഞ്ചു കു​​​പ്പി വി​​​ദേ​​​ശ മ​​​ദ്യം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഈ ​​​മ​​​ദ്യം നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി.

വ​​​യ​​​നാ​​​ട് ബ​​​ത്തേ​​​രി എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഓ​​​ഫീ​​​സി​​​ൽ സം​​​ശ​​​യ​​​ക​​​ര​​​മാ​​​യി കാ​​​ണ​​​പ്പെ​​​ട്ട ബി​​​യ​​​ർ പാ​​​ർ​​​ല​​​ർ സ്റ്റാ​​​ഫി​​​ന്‍റെ യു​​​പി​​​ഐ ട്രാ​​​ൻ​​​സാ​​​ക്ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ 2,000 രൂ​​​പ ക​​​ൽ​​​പ​​​റ്റ ബെ​​​വ്കോ വെ​​​യ​​​ർ​​​ഹൗ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന് അ​​​യ​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി. ക​​​ൽ​​​പ​​​റ്റ എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ യു​​​പി​​​ഐ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി 3,51,000 രൂ​​​പ ല​​​ഭി​​​ച്ചു. ബാ​​​റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പെ​​​ഗ് മെ​​​ഷ​​​റു​​​ക​​​ളു​​​ടെ അ​​​ള​​​വി​​​ൽ കു​​​റ​​​വ് ക​​​ണ്ട​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പി​​​നെ കൊ​​​ണ്ട് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി 25,000 രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി.

Latest News

Corehub Up