x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രെ​യി​നേ​ജ് സ്ലാ​ബ് വീ​ണ്ടും ത​ക​ർ​ന്നു; കൊ​ര​ട്ടി​യി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക്

വെബ് ഡെസ്ക്
Published: October 17, 2026 05:57 AM IST | Updated: October 17, 2026 05:57 AM IST

കൊ​ര​ട്ടി​യി​ൽ ഡ്രെ​യി​നേ​ജ് സ്ലാ​ബ് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കീ​ട്ടു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

കൊ​ര​ട്ടി: റെ​യി​ൽ​വേ മേ​ൽ​പാ​ലം ഇ​റ​ങ്ങി ദേ​ശീ​യ​പാ​ത​യു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്ത് ഡ്രെ​യി​നേ​ജ് സ്ലാ​ബ് വീ​ണ്ടും ത​ക​ർ​ന്ന​തോ​ടെ കൊ​ര​ട്ടി​യി​ൽ ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ലാ​യി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ബ​ദ​ൽ വ​ഴി​ക​ൾ തേ​ടി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. രോ​ഗി​ക​ളും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി യാ​ത്ര ചെ​യ്ത​വ​രും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി. കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വ​ല​ഞ്ഞു.

ഒ​രേ സ്ഥ​ല​ത്ത് എ​ട്ടാം ത​വ​ണ

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​തേ ഭാ​ഗ​ത്ത് സ്ലാ​ബ് ത​ക​രു​ന്ന എ​ട്ടാ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​ന്ന​ല​ത്തേ​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷം പോ​ലും പി​ന്നി​ടും​മു​മ്പ് സ്ലാ​ബു​ക​ൾ ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി ത​ക​രു​ന്ന​ത് ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തു​ന്നു. ഓ​രോ ത​വ​ണ​യും ത​ക​ർ​ന്ന സ്ലാ​ബ് നീ​ക്കി പു​തി​യ​ത് സ്ഥാ​പി​ക്കു​ന്ന​ത​ല്ലാ​തെ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.
സ്ലാ​ബ് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് കേ​ടാ​യ ഭാ​ഗം നീ​ക്കി പു​തി​യ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി ആരം​ഭി​ച്ച​ത്. വാ​ഹ​ന​ത്തി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി.

 കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ എം​എ​ൽ​എ​യു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ, യോ​ഗ​ങ്ങ​ളി​ൽ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും നി​ർ​മാ​ണ ക​മ്പ​നി​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണ് വി​മ​ർ​ശ​നം.

Tags : NattuVishesham.DistricteNews

Recent News

Corehub Up