x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ബ​സ് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി

വെബ് ഡെസ്ക്
Published: August 9, 2026 04:51 AM IST | Updated: August 9, 2026 04:51 AM IST

പ്രതീകാത്മക ചിത്രം

തൃ​പ്പൂ​ണി​ത്തു​റ: ബ​സ് ഡ്രൈ​വ​ർ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ അ​പ​സ്മാ​ര​ത്തെ തു​ട​ർ​ന്ന് കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് പോ​സ്റ്റി​ലും പെ​ട്ടി​ക്ക​ട​ക​ളി​ലും ഇ​ടി​ച്ചു ക​യ​റി. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു എ​സ്എ​ൻ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തു നി​ന്നു വ​ന്ന എ​റ​ണാ​കു​ളം - കൂ​ത്താ​ട്ടു​കു​ളം ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​യു​ട​ൻ ഡ്രൈ​വ​ർ ബ​സി​ന്‍റെ വേ​ഗ​ത കു​റ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​റെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട സ​മ​യ​ത്ത് ബ​സ് സ്റ്റോ​പ്പി​ലു​ണ്ടാ​യി​രു​ന്ന പൂ​ത്തോ​ട്ട സ്വ​ദേ​ശി​നി എ​ൻ.​പി. ഷാ​ലി​യു​ടെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് ക​ക്ക​യി​റ​ച്ചി വി​ൽ​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ ​ര​ക്ഷ​പ്പെ​ട്ടു. ദി​ശ മാ​റി വ​രു​ന്ന ബ​സി​നെ ക​ണ്ട ഷാ​ലി, ക​ക്ക​യി​റ​ച്ചി വി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​ന​ജ​യെ പെ​ട്ടെ​ന്ന് ത​ന്നെ വ​ലി​ച്ച് മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Local News Private bus crashes shops

Recent News

Corehub Up