x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്‌​സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബി​ല്‍ പാ​ര്‍​ല​മെ​ന്‍റ് അ​ജ​ന്‍​ഡ​യി​ലി​ല്ല

ജോ​​​​ര്‍​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍
Published: August 9, 2026 02:37 AM IST | Updated: August 9, 2026 02:37 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ല്‍​ഹി: പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വ​​​​ര്‍​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം വ്യാ​​​​ഴാ​​​​ഴ്ച സ​​​​മാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കെ, അ​​​​വ​​​​സാ​​​​ന ആ​​​​ഴ്ച​​​​യി​​​​ല്‍ സ​​​​ഭ​​​​യു​​​​ടെ കാ​​​​ര്യോ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട ബി​​​​ല്ലു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ വി​​​​വാ​​​​ദ എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ ഇ​​​​ല്ല.

മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​നും വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​നു​​​​മു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളും അ​​​​ജ​​​​ന്‍​ഡ​​​​യി​​​​ലി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പേ​​​​ര് കേ​​​​ര​​​​ളം എ​​​​ന്നാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​ത​​​​ട​​​​ക്കം നാ​​​​ലു ബി​​​​ല്ലു​​​​ക​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച​​​​ത്തെ അ​​​​ജ​​​​ന്‍​ഡ​​​​യി​​​​ലു​​​​ള്ള​​​​ത്.

എ​​​​ന്നാ​​​​ല്‍, അ​​​​ജ​​​​ന്‍​ഡ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത ബി​​​​ല്ലു​​​​ക​​​​ള്‍ അ​​​​നു​​​​ബ​​​​ന്ധ​​​​മാ​​​​യോ (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ച്ച ബി​​​​സി​​​​ന​​​​സാ​​​​യോ (റി​​​​വൈ​​​​സ്ഡ് ലി​​​​സ്റ്റ് ഓ​​​​ഫ് ബി​​​​സി​​​​ന​​​​സ്) അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യും. ബി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ സ​​​​ഭ​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി തേ​​​​ടാ​​​​ന്‍ മ​​​​ന്ത്രി​​​​യെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും വൈ​​​​കി​​​​യു​​​​ള്ള അ​​​​റി​​​​യി​​​​പ്പു​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും ലോ​​​​ക്‌​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍​ക്കും രാ​​​​ജ്യ​​​​സ​​​​ഭാ ചെ​​​​യ​​​​ര്‍​മാ​​​​നും അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. നി​​​​യ​​​​മ​​​​നി​​​​ര്‍​മാ​​​​ണ​​​​ങ്ങ​​​​ള്‍​ക്കും ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കു​​​​മാ​​​​യി സ​​​​ഭ​​​​യു​​​​ടെ കാ​​​​ര്യോ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി (ബി​​​​എ​​​​സി) താ​​​​ത്കാ​​​​ലി​​​​ക സ​​​​മ​​​​യ​​​​ക്ര​​​​മം ത​​​​യാ​​​​റാ​​​​ക്കു​​​​മെ​​​​ങ്കി​​​​ലും അ​​​​തു മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ണ്.

പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ത​​​​ലേ​​​​ന്നാ​​​​യ ബു​​​​ധ​​​​നാ​​​​ഴ്ച എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ വീ​​​​ണ്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

വി​​​​പു​​​​ല​​​​മാ​​​​യ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വി​​​​ടു​​​​ക​​​​യോ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ നി​​​​ല​​​​പാ​​​​ട്. ക​​​​ഴി​​​​ഞ്ഞ ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം ഇ​​​​തേ ബി​​​​ല്‍ കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ തി​​​​രി​​​​ച്ച​​​​ടി ഭ​​​​യ​​​​ന്നു മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

മൂ​​​​ന്നി​​​​ല്‍ ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷം ആ​​​​വ​​​​ശ്യ​​​​മാ​​​​യ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​നു​​​​ള്ള വി​​​​വാ​​​​ദ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ പാ​​​​സാ​​​​ക്കാ​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​നം ഉ​​​​ട​​​​നെ വി​​​​ളി​​​​ക്കാ​​​​നു​​​​ള്ള സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​മം വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. ബി​​​​ല്ലി​​​​നെ എ​​​​തി​​​​ര്‍​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി ക​​​​ര്‍​ശ​​​​ന നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചു.

വ​​​​ര്‍​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍​നി​​​​ന്നു പൂ​​​​ര്‍​ണ​​​​മാ​​​​യി വി​​​​ട്ടു​​​​നി​​​​ന്ന് വി​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​യ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​ത​​​​ന്നെ ബു​​​​ധ​​​​നാ​​​​ഴ്ച പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ബി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രു​​​​ടെ വി​​​​ശ്വ​​​​സം. എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യാ സ​​​​ഖ്യ​​​​ത്തി​​​​നു പു​​​​റ​​​​മെ ഡി​​​​എം​​​​കെ​​​​യും ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ര്‍​പ്പു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്.

എ​​​​ന്‍​ഡി​​​​എ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​യ എ​​​​ന്‍​സി​​​​പി, ശി​​​​വ​​​​സേ​​​​ന അ​​​​ട​​​​ക്ക​​​​മു​​​​ള്ള പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍​ക്കും വൈ​​​​എ​​​​സ്ആ​​​​ര്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​നും എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ബി​​​​ല്‍ തി​​​​ര​​​​ക്കി​​​​ട്ടു പാ​​​​സാ​​​​ക്കു​​​​ന്ന​​​​തി​​​​നോ​​​​ട് യോ​​​​ജി​​​​പ്പി​​​​ല്ല. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ വേ​​​​ട്ട​​​​യാ​​​​ടാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ പാ​​​​സാ​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ്, ഇ​​​​ട​​​​തു​​​​പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സു​​​​ക​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

വ​​​​ര്‍​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ആ​​​​ദ്യ മൂ​​​​ന്നാ​​​​ഴ്ച​​​​ക​​​​ളി​​​​ലും സ്തം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ പോ​​​​ലീ​​​​സ് അ​​​​തി​​​​ക്ര​​​​മം, ആ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​ത്ത​​​​തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണു സ​​​​ഭാ​​​​സ്തം​​​​ഭ​​​​നം തു​​​​ട​​​​രു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 20ന് ​​​​തു​​​​ട​​​​ങ്ങി​​​​യ സ​​​​മ്മേ​​​​ള​​​​നം 13ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും.

കേ​​​​ര​​​​ളം പേ​​​​രു​​​​മാ​​​​റ്റം ബി​​​​ല്‍ പാ​​​​സാ​​​​ക്കും

കേ​​​​ര​​​​ളം എന്ന പേ​​​​രു​​​​മാ​​​​റ്റം ബി​​​​ല്‍ 2026, നാ​​​​ഷ​​​​ണ​​​​ല്‍ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ 2026, മൈ​​​​ന്‍​സ് ആ​​​​ന്‍​ഡ് മി​​​​ന​​​​റ​​​​ല്‍​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ആ​​​​ന്‍​ഡ് റ​​​​ഗു​​​​ലേ​​​​ഷ​​​​ന്‍ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ 2026, ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍​സ് റി​​​​ഫോം​​​​സ് ബി​​​​ല്‍ 2026 എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ പാ​​​​സാ​​​​ക്കാ​​​​നാ​​​​യി അ​​​​ജ​​​​ന്‍​ഡ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.        

അ​​​​മി​​​​ത് ഷാ ​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​ര​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​രാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ല്‍ ച​​​​ര്‍​ച്ച കൂ​​​​ടാ​​​​തെ നാ​​​​ലു ബി​​​​ല്ലു​​​​ക​​​​ളും ശ​​​​ബ്‌​​​​ദ​​​​വോ​​​​ട്ടോ​​​​ടെ പാ​​​​സാ​​​​ക്കി​​​​യേ​​​​ക്കും.

Tags : FCRA ExclusionBill Parliament Agenda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up