x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ജ​യ്ക്ക് ഇ​ന്നു ഫൈ​ന​ല്‍

വെബ്ഡെസ്ക്
Published: August 9, 2026 12:50 AM IST | Updated: August 9, 2026 12:50 AM IST

പൂ​ജ

യൂ​ജി​ന്‍ (യു​എ​സ്എ): അ​ണ്ട​ര്‍ 20 ലോ​ക അ​ത്‌ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് വ​നി​താ ഹൈ​ജം​പി​ൽ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ​യു​ടെ പൂ​ജ ഇ​ന്നു ക​ള​ത്തി​ല്‍.

യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ബി​യി​ല്‍ 1.79 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് പൂ​ജ ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഗ്രൂ​പ്പ് എ​യി​ല്‍ അ​ഞ്ച് താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് 1.79 ക്ലി​യ​ര്‍ ചെ​യ്ത​ത്. ഗ്രൂ​പ്പ് ബി​യി​ല്‍​നി​ന്ന് ഒ​മ്പ​തും.

പൂ​ജ 1.76 മീ​റ്റ​ര്‍ മു​ത​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. 1.76, 1.79 മീ​റ്റ​റു​ക​ള്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍​ത്ത​ന്നെ ക്ലി​യ​ര്‍ ചെ​യ്ത് പൂ​ജ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി.

Tags : Pooja HighJump WorldAthleticsChampionships. Sports

Recent News

Corehub Up