യൂജിന്‍ (യുഎസ്എ): അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വനിതാ ഹൈജംപിൽ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ പൂജ ഇന്നു കളത്തില്‍.
യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയില്‍ 1.79 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് പൂജ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ഗ്രൂപ്പ് എയില്‍ അഞ്ച് താരങ്ങള്‍ മാത്രമാണ് 1.79 ക്ലിയര്‍ ചെയ്തത്. ഗ്രൂപ്പ് ബിയില്‍നിന്ന് ഒമ്പതും.
പൂജ 1.76 മീറ്റര്‍ മുതലാണ് മത്സരം ആരംഭിച്ചത്. 1.76, 1.79 മീറ്ററുകള്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ക്ലിയര്‍ ചെയ്ത് പൂജ ഫൈനലിലേക്ക് മുന്നേറി.