മോസ്കോയിൽ കാർബോംബ് ആക്രമണം നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധിക്കുന്നു.
മോസ്കോ: റഷ്യാ അനുകൂലിയായ യുക്രെയ്ൻ നേതാവിന്റെ മുൻ വക്താവിനെ ലക്ഷ്യമിട്ട് മോസ്കോയിൽ കാർബോംബ് ആക്രമണം.
2010 മുതൽ 2014 വരെ യുക്രെയ്ൻ പ്രധാനമന്ത്രിയായിരുന്ന മൈക്കോള അസറോവിന്റെ മുൻ വക്താവ് സെർഗി സവറോത്നി സഞ്ചരിച്ച കാറിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു. സവറോത്നിക്കു ഗുരുതരമായി പരിക്കേറ്റു.
ആക്രമണത്തിനു പിന്നിൽ യുക്രെയ്ൻ ആണെന്നു കരുതുന്നു. എന്നാൽ, യുക്രെയ്ൻ വൃത്തങ്ങൾ ഉത്തരവാദിത്വം ഏറ്റിട്ടില്ല.
മൊക്കോള അസറോവ് 2014ലെ മൈദാൻ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലേക്കു പലായനം ചെയ്തതാണ്. ഇദ്ദേഹത്തിനൊപ്പമാണു സവറോത്നിയും റഷ്യയിലെത്തിയതെന്നു കരുതുന്നു. സ്ഫോടനത്തിൽ സവറോത്നിയുടെ ഇടത്തേ കൈ നഷ്ടപ്പെട്ടുവെന്നാണു റിപ്പോർട്ട്.
മുതിർന്ന റഷ്യൻ സൈനിക നേതാക്കളെ ലക്ഷ്യമിട്ട് യുക്രെയ്ൻ ഇന്റലിജൻസ് ഏജൻസികൾ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളതാണ്. വ്യാഴാഴ്ച സെന്റ് പീറ്റേഴ്സ്ബെർഗ് നഗരത്തിലുണ്ടായ കാർബോംബ് ആക്രമണത്തിൽ ഒരു റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.
Tags : Moscow Ukrainian Defector Car bomb Sergei Savorotni Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash