കീവ്: റഷ്യൻ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരേ ഡ്രോൺ, മിസൈൽ ആക്രമണം നടത്തി യുക്രെയ്ൻ. ഊർജ്ജ മേഖലയിലെ വെടിനിർത്തൽ അവസാനിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം.
മോസ്കോയുടെ തെക്കുകിഴക്കൻ മേഖലയായ റയാസാനിലെ റിഫൈനറിക്കു നേരേയാണ് ഇന്നലെ പുലർച്ചെ യുക്രെയ്ൻ ആക്രമണമുണ്ടായതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രെയ്ൻ തൊടുത്ത നാല് മിസൈലുകളും 69 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി അധികൃതർ അറിയിച്ചു. എന്നാൽ, ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായി.