x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഹ്‌​ലി​യും രോ​ഹി​തും ഒ​ക്കെ നി​ർ​ത്തു​ന്ന​ത് അ​ല്ലെ ന​ല്ല​ത്‍...​നാ​ണ​ക്കേ​ട് തു​ട​ര​ണോ?

ശബരിനാഥ് ബാലൻ
Published: November 13, 2026 07:16 PM IST | Updated: November 13, 2026 07:17 PM IST

രോഹിത് ശർമ, വിരാട് കോഹ്‌ലി

ചെ​സിം​ഗി​ൽ കിം​ഗാ​യ കോ​ഹ്‌​ലി. മു​ൻ നാ​യ​ക​ൻ രോ​ഹി​ത്. നി​ല​വി​ലെ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ. ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ ആ​ദ്യ ഓ​വ​ർ അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​വ​ർ മൂ​വ​രും ഡ​ഗ്ഔ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. മൂ​ന്ന് പേ​രും പു​റ​ത്താ​യ​ത് റ​ൺ​സൊ​ന്നും എ​ടു​ക്കാതെ. അ​തി​ൽ ത​ന്നെ രോ​ഹി​തും ശ്രേ​യ​സും പു​റ​ത്താ​യ​ത് നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ. അ​താ​യ​ത് ഗോ​ൾ​ഡ​ൺ ഡ​ക്കി​ൽ.

അ​പ്പോ​ൾ ത​ന്നെ വ​രാ​നി​രി​ക്കു​ന്ന വ​ൻ ദു​ര​ന്ത​ത്തി​ന്‍റെ സൂ​ച​ന ല​ഭി​ച്ച​താ​ണ് ടീം ​ഇ​ന്ത്യ​യ്ക്ക്. ഒ​ടു​വി​ൽ മ​ത്സ​രം അ​വ​സാ​നി​ച്ച​ത് 244 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ തോ​ൽ​വി​യി​ൽ. മൗ​ഗാ​ന്യൂ​യി​ൽ ന​ട​ന്ന നാ​ലാം മ​ത്സ​ര​ത്തി​ൽ വ​ൻ താ​ര​നി​ര അ​ണി​നി​ര​ന്ന ഇ​ന്ത്യ​യെ അ​ക്ഷ​രാ​ർ​ഥ കെ​ട്ടു​ക്കെ​ട്ടി​ക്കു​ക​യാ​യി​രു​ന്ന ന്യൂ​സി​ലൻ​ഡ്. ലോ​ക​ക​പ്പ് റ​ണ്ണ​റു​പ്പ​ക​ളെ എ​ല്ലാ മേ​ഖ​ല​യി​ലും ത​ക​ർ​ത്തു​ക​ള​ഞ്ഞു കി​വീ​സ്.

ടോ​സ് നേ​ടി ന്യൂ​സി​ല​ൻ​ഡി​നെ ബാ​റ്റിം​ഗി​ന​യ​ക്കു​ന്പോ​ൾ പ​ര​മ്പ​ര വി​ജ​യം മാ​ത്ര​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നാ​ല് റ​ൺ​സി​നും വി​ജ​യി​ച്ച ഇ​ന്ത്യ​യ്ക്ക് അ​ത് അ​ത്ര പ്ര​യാ​സ​മു​ള്ള കാ​ര്യ​മ​ല്ല​ല്ലോ....

എ​ന്നാ​ൽ കി​വീ​സ് ഓ​പ്പ​ണ​ർ​മാ​ർ മി​ന്ന​ൽ ഷോ​ട്ടു​ക​ളു​മാ​യി ക​ളം​വാ​ണു. അ​ർ​ഷ്ദീ​പി​നെ​യും ഓ​ഖി​നെ​യും ഒ​ക്കെ വി​ൽ യം​ഗും ടിം ​സൈ​ഫ​ർ​ട്ടും ക​ണ​ക്കി​ന് ശി​ക്ഷി​ച്ചു. ഒ​ടു​വി​ൽ ഗു​ർ​നൂ​ർ ബ്രാ​ർ സൈ​ഫ​ർ​ട്ടി​നെ മ​ട​ക്കു​ന്പോ​ഴേ​ക്കും 85 റ​ൺ​സ് പി​റ​ന്നി​രു​ന്നു കി​വി​സ് ഇ​ന്നിം​ഗ്സി​ൽ. 58 റ​ൺ​സെ​ടു​ത്ത് അ​ർ​ധ സെ​ഞ്ചു​റി കു​റി​ച്ചാ​ണ് സൈ​ഫ​ർ​ട്ട് മ​ട​ങ്ങി​യ​ത്. സൈ​ഫ​ർ​ട്ട് മ​ട​ങ്ങി​യെ​ങ്കി​ലും മി​ക​ച്ച ഷോ​ട്ടു​ക​ളു​മാ​യി കി​വീ​സ് ഇ​ന്നിം​ഗ്സി​നെ യം​ഗ് മു​ന്നോ​ട്ട് ന​യി​ച്ചു. കെ​ല്ലി​യും ഫോ​ക്സ്ക്രോ​ഫ്റ്റും ഒ​ക്കെ പെ​ട്ടെ​ന്ന് മ​ട​ങ്ങി​യെ​ങ്കി​ലും ഫി​ൻ അ​ല​നെ കൂ​ട്ടു​പി​ടി​ച്ച് യം​ഗ് ടീം ​സ്കോ​ർ ഉ​യ​ർ​ത്തി.

ഇ​തി​നി​ട​യി​ൽ സെ​ഞ്ചു​റി​യും നേ​ടി. പി​ന്നാ​ലെ 41 റ​ൺ​സെ​ടു​ത്ത അ​ല​നെ അ​ക്സ​ർ പ​ട്ടേ​ൽ മ​ട​ക്കി. അ​ഞ്ചാ​മ​നാ​യി യം​ഗും മ​ട​ങ്ങി. 108 പ​ന്തി​ൽ 125 റ​ൺ​സ് നേ​ടി​യാ​ണ് യം​ഗ് മ​ട​ങ്ങി​യ​ത്. അ​പ്പോ​ഴേ​ക്കും ന്യൂ​സി​ല​ൻ​ഡ് സ്കോ​ർ 256 റ​ൺ​സി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നീ​ടു​ള്ള 13ഓ​വ​റി​ൽ ബ്രെ​യ്സ്വെ​ല്ലും ക്യാ​പ്റ്റ​ൻ സാ​ന്‍റ്ന​റും ക്ല​ർ​ക്കും ജാ​മീ​സ​ണും ത​ങ്ങ​ളു​ടെ സം​ഭാ​വ​ന ന​ൽ​കി​യ​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് സ്കോ​ർ 333 ൽ ​എ​ത്തി.

ന​ബി​യും ബ്രാ​റും അ​ക്സ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ അ​ർ​ഷ്ദീ​പും ന​മാ​ൻ ധി​റും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ഇ​നി​യാ​ണ് നാ​ണം​കെ​ട്ട തോ​ൽ​വി​യി​ലേ​യ്ക്ക് ഇ​ന്ത്യ വീ​ഴു​ന്ന​ത്.

കൂ​റ്റ​ൻ വി​ജ​യം ല​ക്ഷ്യ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ഓ​വ​റി​ലെ തി​രി​ച്ച​ടി​യി​ൽ നി​ന്ന് ക​ര​ത​ക​യ​റാ​നാ​യി​ല്ല. മൂ​ന്ന് വി​ക്ക​റ്റു​ക​ൾ എ​ന്ന​ത് ചി​ല്ല​റ കാ​ര്യ​മ​ല്ലാ​യി​രു​ന്നു. ആ​റാം ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ൽ നാ​ലാം വി​ക്ക​റ്റും വീ​ണു അ​ഞ്ച് റ​ൺ​സെ​ടു​ത്ത ഗെ​യ്ക്വാ​ദ് ആ​ണ് വീ​ണ​ത്. പി​ന്നീ​ട് ഇ​ഷാ​ൻ കി​ഷ​നും അ​ക്സ​ർ പ​ട്ടേ​ലും ന​മാ​ൻ ധി​റും ഒ​ക്കെ ചെ​റു​ത്തു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​വി​സ് പേ​സ് ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യ ത​ക​ർ​ന്നു​വീ​ണു.

മാ​റ്റ് ഹെ​ന്‍‌​റി​യും മാ​ത്യൂ ഫി​ഷ​റും കൈ​ൽ ജാ​മീ​സ​ണും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ പി​ഴു​തെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഹെ​ൻ​റി കൊ​ടു​ങ്കാ​റ്റാ​യി ആ​ഞ്ഞ​ടി​പ്പോ​ൾ നി​ലം​പൊ​ത്തി​യ​ത് ആ​റ് വി​ക്ക​റ്റു​ക​ളാ​ണ്. ആ​ദ്യ ഓ​വ​റി​ൽ രോ​ഹി​ത്,കോ​ഹ്‌​ലി, ശ്രേ​യ​സ് എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ ഹെ​ൻ‌​റി പി​ന്നീ​ട് ഇ​ഷാ​ൻ കി​ഷ​നെ​യും കു​ൽ​ദീ​പ് യാ​ദ​വി​നെ​യും ഗു​ർ​നൂ​ർ ബ്രാ​റി​നെ​യും ഡ​ഗ്ഔ​ട്ടി​ലേ​യ്ക്ക് മ​ട​ക്കു​ന്നു​ണ്ട്. ഫി​ഷ​ർ മൂ​ന്ന് വി​ക്ക​റ്റും ജാ​മീ​സ​ൺ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

27-ാം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ൽ ബ്രാ​ർ പു​റ​ത്താ​ക്കു​ന്പോ​ൾ ഇ​ന്ത്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​ലും വ​ലി​യ പ​രാ​ജ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. 244 റ​ൺ​സി​ന്‍റെ നാ​ണം​കെ​ട്ട തോ​ൽ​വി​യാ​യി​രു​ന്നു ഇ​ന്ന് ഇ​ന്ത്യ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. അ​തും ഏ​റ്റ​വും വ​ലി​യ തോ​ൽ​വി​യേ​ക്കാ​ൾ ഒ​രു റ​ൺ​സി​ന്‍റെ കു​റ​വ് മാ​ത്രം. 2000 ഒ​ക്ടോ​ബ​ർ 20ന് ​ഷാ​ർ​ജി​യി​ൽ ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രെ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന 245 റ​ൺ​സി​ന്‍റെ പ​രാ​ജ​യ​മാ​ണ് റ​ൺ​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന പ​രാ​ജ​യം.

കോ​ഹ്‌​ലി​യും രോ​ഹി​തും ഒ​ക്കെ സൂ​പ്പ​ർ താ​ര​ങ്ങ​ളൊ​ക്കെ ത​ന്നെ​യാ​ണ്. സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ൽ കാ​ലം മാ​റി​യി​രി​ക്കു​ന്നു. ക​ഴി​വു​ള്ള താ​ര​ങ്ങ​ൾ ചാ​ൻ​സ് തേ​ടി പു​റ​ത്തി​രി​ക്കു​ന്നു. ഇ​ത്ര വ​ലി​യ
വ​ലി​യ പ​രാ​ജ​യം താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ തി​രി​ച്ചു​വ​രേ​ണ്ട​തു​ണ്ട് ടീം ​ഇ​ന്ത്യ​യ്ക്ക്.

കാ​ര​ണം ഈ ​പ​ര​മ്പ​ര​യി​ൽ എ​ന്ത് സം​ഭ​വി​ച്ചാ​ലും അ​ത് ചെ​റി​യ കാ​ര്യ​മ​ല്ല. മാ​സ​ങ്ങ​ൾ മാ​ത്ര​മെ ബാ​ക്കി​യു​ള്ള ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്. 2023ൽ ​ക​ലാ​ശ​പ്പോ​രി​ൽ കൈ​വി​ട്ട കി​രീ​ടം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ തെ​റ്റു​ക​ൾ തി​രു​ത്തി​യെ മ​തി​യാ​കു. ഒ​ഴു​വാ​ക്കേ​ണ്ട​വ​രെ ഒ​ഴു​വാ​ക്കി​യെ മ​തി​യാ​കു. അ​ത് എ​ത്ര വ​മ്പ​ൻ താ​ര​ങ്ങ​ളാ​ണെ​ങ്കി​ലും....

 

 

 

Tags : ODI India New Zealand Cricket Match Lose rohith sharma Virat Kohli shreyas iyer

Recent News

Corehub Up