x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക് ഭീ​മ​ന്മാ​ർ കേ​ര​ള​ത്തി​ലേ​ക്ക്; ആ​ഗോ​ള ഉ​ച്ച​കോ​ടി 24, 25 തീ​യ​തി​ക​ളി​ൽ

വെബ് ഡെസ്ക്
Published: November 13, 2026 06:40 PM IST | Updated: November 13, 2026 06:43 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള നി​ക്ഷേ​പ​ക​രെ​യും പ്ര​മു​ഖ സാ​ങ്കേ​തി​ക​വി​ദ്യാ സ്ഥാ​പ​ന​ങ്ങ​ളെ​യും സം​സ്ഥാ​ന​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഗ്ലോ​ബ​ൽ ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. 24, 25 തീ​യ​തി​ക​ളി​ൽ അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നടക്കുന്ന ദ്വി​ദി​ന ഉ​ച്ച​കോ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​കും. 1,500 ലേ​റെ പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. 

മ​ന്ത്രി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഷി​ബു ബേ​ബി ജോ​ൺ, റോ​ജി എം. ​ജോ​ൺ, ബി​ന്ദു കൃ​ഷ്ണ, പി.​സി. വി​ഷ്ണു​നാ​ഥ്, ഒ.​ജെ. ജ​നീ​ഷ് തു​ട​ങ്ങി​യ​വ​രും ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​കും. അ​ർ​ജ​ന്‍റീ​ന, ക്യൂ​ബ, ഇ​ക്വ​ഡോ​ർ, ലെ​സോ​ത്തോ, മ്യാ​ൻ​മ​ർ, പ​രാ​ഗ്വേ, ടി​മോ​ർ-​ലെ​സ്റ്റെ, ഉ​ഗാ​ണ്ട, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ബാ​സ​ഡ​ർ​മാ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും ചടങ്ങിലെത്തും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മു​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റി​സാ​ർ​ഡ് സാ​ർ​നെ​ക്കി, ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​സി​ഫ് ഇ​ക്ബാ​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ആ​ഗോ​ള സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, നി​ക്ഷേ​പ​ക​ർ, വ്യ​വ​സാ​യി​ക​ൾ, സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ക​ർ എ​ന്നി​വ​രും വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ഇ​ന്‍റ​ൽ, മൈ​ക്രോ​സോ​ഫ്റ്റ്, ആ​മ​സോ​ൺ, ഫോ​ഴ്‌​സ്‌​പോ​യി​ന്‍റ്, നെ​റ്റ്‌​സ്‌​കൗ​ട്ട്, വാ​ന്‍റേ​ജ് ഓ, ​ഗി​നി​മൈ​ൻ​ഡ്‌​സ്, സി​ടി​ആ​ർ​എ​ൽ​എ​സ്, ഇ​ൻ​സ്പാ​ർ​ക്ക്, നെ​സ്റ്റ്, നോ​ർ​ഡ​ൻ, ഹീ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ച്ച​കോ​ടി​യി​ലെ ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. 

നെ​സ്റ്റ് ഡി​ജി​റ്റ​ൽ സി​ഇ​ഒ​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ന​സ്നി​ൻ ജ​ഹാം​ഗീ​ർ, ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ, മ​നോ​ജ് ഏ​ബ്ര​ഹാം, ബി​എ​സ്എ​ൻ​എ​ൽ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എ. ​റോ​ബ​ർ​ട്ട് ജെ. ​ര​വി, അ​മി​തേ​ഷ് കു​മാ​ർ സി​ൻ​ഹ, സോ​ഫ്റ്റ്‌​വെ​യ​ർ ടെ​ക്നോ​ള​ജി പാ​ർ​ക്ക്സ് ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ര​വി​ന്ദ് കു​മാ​ർ, ഗ​യ സ്മാ​ർ​ട്ട് സി​റ്റീ​സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സു​മി​ത് ഡി. ​ചൗ​ധ​രി തു​ട​ങ്ങി​യ​വ​രും വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കും.

സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ​യും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ​യും മി​ക​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ അ​വാ​ർ​ഡു​ക​ളും ഉ​ച്ച​കോ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യും. ര​ജി​സ്ട്രേ​ഷ​ന് https://events.bluecloude.com/ സ​ന്ദ​ർ​ശി​ക്കു​ക.

Tags : GlobalDigitalTransformationSummit InvestmentSummit DigitalKerala KeralaInvestments DigitalTransformation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up