x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണ​ത്തി​നാ​യി പോ​യി; നി​ർ​ഭാ​ഗ്യം ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റാ​യെ​ത്തി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: November 13, 2026 06:11 PM IST | Updated: November 13, 2026 06:11 PM IST

അ​ക്ഷ​യ് പ്ര​സാ​ദ്

ആ​ല​പ്പു​ഴ: ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ അ​ക്ഷ​യ് പ്ര​സാ​ദ് (23) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് റി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​മ്പോ​ൾ തൃ​ച്ചാ​റ്റു​കു​ള​ത്തി​ന് വ​ട​ക്കു​വ​ശ​ത്തു​ള്ള വ​ള​വി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് റോ​ഡ​രി​കി​ലു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന് കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം അ​തു​വ​ഴി വ​ന്ന കാ​റി​ലു​ള്ള​വ​രാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ക്ഷ​യ് മ​രി​ച്ചി​രു​ന്നു. അ​രൂ​ക്കു​റ്റി ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തി. പി​താ​വ്: പ്ര​സാ​ദ്. മാ​താ​വ്: സ​ജി​ത. സ​ഹോ​ദ​രി: ശ്രീ​ല​ക്ഷ്മി.

Tags : Accident young man dies electric pole tragic Hospital

Recent News

Corehub Up