ശബരിമല സന്നിദാനം
പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. എൽഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. തീർഥാടനത്തിനിടെ മരണപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് വഴി ദർശനത്തിന് എത്തുന്ന തീർഥാടകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തീർഥാടകർ ശബരിമലയിൽ എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷുറൻസ് പരിരക്ഷ.
മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുമ്പായി പൂർത്തിയാകുമെന്നും കെ. ജയകുമാർ പറഞ്ഞു. തീർഥാടക കേന്ദ്രീകൃതമായ തീരുമാനങ്ങളാണ് ബോർഡ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ മരാമത്ത് പണികളും പൂർത്തിയായിക്കഴിഞ്ഞെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
Tags : Sabarimala Travancore Devaswomboard KJayakumar Pathanamthitta