x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​സാ​ന​ത്തെ ക​ല്യാ​ണ​ക്കു​റി ന​ൽ​കാ​ൻ പോ​യ പ്ര​തി​ശ്രു​ത​വ​ധു​വും ബ​ന്ധു​വും ലോ​റി​യി​ടി​ച്ചു മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 13, 2026 12:55 PM IST | Updated: November 13, 2026 12:55 PM IST

സി​ന്ധു​ശ്രീ

ബം​ഗ​ളൂ​രു: അ​വ​സാ​ന​ത്തെ ക​ല്യാ​ണ​ക്കു​റി ന​ൽ​കാ​ൻ അ​യ​ൽ​വാ​സി​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​റ​ങ്ങി​ത്തി​രി​ച്ച പ്ര​തി​ശ്രു​ത​വ​ധു​വും ബ​ന്ധു​വും ലോ​റി​യി​ടി​ച്ചു മ​രി​ച്ചു. സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ സി​ന്ധു​ശ്രീ (29), സ​ഹോ​ദ​രി​യു​ടെ മ​ക​ളാ​യ വി​ദ്യ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ന​ഞ്ചു​ണ്ട​പ്പ​യു​ടെ ഏ​ക​മ​ക​ളാ​ണ് സി​ന്ധു​ശ്രീ. ബം​ഗ​ളൂ​രു ദീ​പ​ഞ്ജ​ലി ന​ഗ​റി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

വ്യാ​ഴാ​ഴ്ച ഹ​ൽ​ദി ച​ട​ങ്ങു​ക​ളും ഞാ​യ​റാ​ഴ്ച വി​വാ​ഹ​സ​ൽ​ക്കാ​ര​വും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ട്ടി​ൽ അ​തി​ഥി​ക​ളെ​യും വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ഒ​രേ​യൊ​രു ക​ല്യാ​ണ​ക്കു​റി കൂ​ടി നേ​രി​ട്ട് ന​ൽ​കാ​ൻ സി​ന്ധു​ശ്രീ​യും വി​ദ്യ​യും പു​റ​പ്പെ​ട്ട​ത്. 

"മ​ക​ളു​ടെ ഹ​ൽ​ദി ന​ട​ക്കേ​ണ്ടി​യി​രു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് പ​ക​രം ഇ​ന്ന് ഞ​ങ്ങ​ൾ​ക്ക് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തേ​ണ്ടി വ​ന്നു," മോ​ർ​ച്ച​റി​ക്കു മു​മ്പി​ൽ വ​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് പി​താ​വ് പ​റ​ഞ്ഞു. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക​ളു​ടെ മേ​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യ ലോ​റി​ക്കും ഡ്രൈ​വ​ർ​ക്കും വേ​ണ്ടി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​പ​ക​ടം ന​ട​ന്ന ഈ ​റോ​ഡി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത​താ​ണ് ഇ​ത്ത​രം ജീ​വ​നു​ക​ൾ പൊ​ലി​യാ​ൻ കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു. 

Tags : Accident Bride kill

Recent News

Corehub Up