x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പി​ന്‍റെ നാ​വി​ൽ കു​ടു​ങ്ങി സ്വ​ർ​ണം; ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും തീ​പി​ടി​ച്ച് ക്രൂ​ഡ് ഓ​യി​ൽ  

വിപിൻ ദേവ്. വി.പി
Published: November 13, 2026 10:25 AM IST | Updated: November 13, 2026 10:30 AM IST

ഡോണൾഡ് ട്രംപ്

 

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​യ​വു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ​ക്ക് ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച് വീ​ണ്ടും പ്ര​കോ​പ​ന​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​മാ​യി ട്രം​പ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തോ​ടെ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യൊ​ഴി​യു​ന്നി​ല്ല.

ഇ​റാ​നു​മാ​യി ഇ​നി ച​ർ​ച്ച​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​തി​ന്‍റെ സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്നു​മാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ട്. യു​എ​സി​ന്‍റെ ഇ​ച്ഛ​യ്ക്ക​നു​സ​രി​ച്ച​ല്ല കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ങ്കി​ൽ വീ​ണ്ടും ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ അ​മേ​രി​ക്ക മ​ടി​ക്കി​ല്ലെ​ന്നാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​ല​പാ​ട്.

ഇ​റാ​നെ​തി​രെ ത​ത്കാ​ലം ആ​ക്ര​മ​ണ​ത്തി​നി​ല്ലെ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ പ​രാ​മ​ർ​ശം ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ട്രം​പ് നി​ല​പാ​ട് മാ​റ്റി​യ​തോ​ടെ വീ​ണ്ടും സ്ഥി​തി​ഗ​തി​ക​ൾ മാ​റി​മ​റി​ഞ്ഞു. ഇ​റാ​നു​മാ​യി ഇ​നി ച​ർ​ച്ച​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​റാ​ന്‍റെ സ​മ്പ​ത്തി​ന്‍റെ അ​വ​കാ​ശി​ക​ൾ അ​മേ​രി​ക്ക​യാ​ണെ​ന്നും പ​റ​ഞ്ഞ ട്രം​പി​ന്‍റെ ഒ​റ്റ നി​ല​പാ​ടി​ലാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ൾ വീ​ണ്ടും വ​ഷ​ളാ​യി​രി​ക്കു​ന്ന​ത്.

കു​ത്ത​നെ ഉ​യ​ർ​ന്ന് ക്രൂ​ഡ് ഓ​യി​ൽ വി​ല

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യം മാ​റ്റി​യ​തോ​ടെ ബ്രെ​ന്‍റ് ക്രൂ​ഡോ​യി​ൽ വി​ല വീ​ണ്ടും ആ​ഗോ​ള​ത​ല​ത്തി​ൽ ക​ത്തി​ക്ക​യ​റി. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നി​ല്ലെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ ബാ​ര​ലി​ന് 90 ഡോ​ള​റി​നും താ​ഴെ​യെ​ത്തി​യ ക്രൂ​ഡോ​യി​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ച് 95.74 ഡോ​ള​റി​ലെ​ത്തി. സം​ഘ​ർ​ഷ സാ​ധ്യ​ത ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക്രൂ​ഡോ​യി​ൽ വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് ക്രൂ​ഡോ​യി​ൽ വി​ല ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ചെ​റു​ത​ല്ല. ക്രൂ​ഡോ​യി​ൽ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചാ​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും കു​തി​ച്ചു​യ​രാ​നാ​ണ് സാ​ധ്യ​ത.

എ​ന്നാ​ൽ അ​മേ​രി​ക്ക ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ലും പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഉ​ത്പാ​ദ​നം വ​ർ​ധി​ക്കു​ന്ന​ത് പ്ര​ത്യാ​ശ ന​ൽ​കു​ന്ന​താ​ണ്. ഇ​റാ​ഖും സൗ​ദി അ​റേ​ബ്യ​യും ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച​താ​ണ് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ഹോ​ർ​മു​സ് വ​ഴി ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ ച​ര​ക്ക് ഗ​താ​ഗ​തം ന​ട​ത്താ​മെ​ന്ന ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​ന​വും ആ​ശ്വാ​സ​ക​ര​മാ​ണ്.

സ്വ​ർ​ണം വീ​ണ്ടും ത​ക​ർ​ച്ച​യി​ലേ​ക്ക്

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​റാ​ൻ വി​രു​ദ്ധ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ അ​മേ​രി​ക്ക​യി​ലെ പ​ണ​പ്പെ​രു​പ്പം വ​ർ​ധി​ച്ചെ​ന്ന ക​ണ​ക്കു​ക​ൾ കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ സ്വ​ർ​ണ​വി​ല വീ​ണ്ടും കൂ​പ്പു​കു​ത്തി. പ​ണ​പ്പെ​രു​പ്പം വ​ർ​ധി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ യു​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഫെ​ഡ​റ​ൽ റി​സ​ർ​വ് ഡി​സം​ബ​റി​ൽ പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ ക്രൂ​ഡോ​യി​ൽ വി​ല വീ​ണ്ടും ഉ​യ​ർ​ന്ന​ത് സ്വ​ർ​ണ​ത്തി​നോ​ടു​ള്ള നി​ക്ഷേ​പ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കും മ​ങ്ങ​ലേ​ൽ​പ്പി​ച്ചു. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന് 120 ഡോ​ള​ർ ഇ​ടി​ഞ്ഞ് 3872 ഡോ​ള​റി​ലെ​ത്തി. ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ്വ​ർ​ണം അ​തി​ന്‍റെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യി​ലാ​ണ് നി​ല​വി​ലു​ള്ള​ത്.

 

 

Tags : DonaldTrump USA Iran CrudeOil Gas Gold Attack WestAsia

Recent News

Corehub Up