Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CrudeOil

ഓ​​ഹ​​രി​​വി​​പ​​ണി ഇടിഞ്ഞു

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ വ​​ൻ ത​​ക​​ർ​​ച്ച നേ​​രി​​ട്ടു. ആ​​ർ​​ബി​​ഐ​​യു​​ടെ ക​​ർ​​ശ​​ന​​മാ​​യ പ​​ണ​​ന​​യം, വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ഓ​​ഹ​​രി വി​​റ്റ​​ഴി​​ക്ക​​ൽ, ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വ​​ർ​​ധ​​ന മ​​റ്റു പ്ര​​തി​​കൂ​​ല ഘ​​ട​​ക​​ങ്ങ​​ൾ എ​​ന്നി​​വ കാ​​ര​​ണം നി​​ഫ്റ്റി 2025 ഏ​​പ്രി​​ലി​​ന് ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കി​​ലെ​​ത്തി.

നി​​ഫ്റ്റി 50 സൂ​​ചി​​ക 52 ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 22,179 ലേ​​ക്ക് പ​​തി​​ച്ചെ​​ങ്കി​​ലും, പി​​ന്നീ​​ട് അ​​ല്പം തി​​രി​​ച്ചു​​പി​​ടി​​ച്ച് 22,232 ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 1,045 പോ​​യി​​ന്‍റി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ് 71,593 ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. ഈ ​​വ​​ൻ ത​​ക​​ർ​​ച്ച​​യോ​​ടെ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്തി​​ട്ടു​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ ആ​​കെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ​​നി​​ന്ന് 10 ല​​ക്ഷം കോ​​ടി​​യി​​ല​​ധി​​കം രൂ​​പ തു​​ട​​ച്ചു​​നീ​​ക്ക​​പ്പെ​​ടു​​ക​​യും അ​​ത് 460 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി കു​​റ​​യു​​ക​​യും ചെ​​യ്തു.
വി​​ശാ​​ല വി​​പ​​ണി​​ക​​ളി​​ലും ഇ​​ടി​​വ്

വി​​ശാ​​ല വി​​പ​​ണി​​ക​​ളും ക​​ടു​​ത്ത ഇ​​ടി​​വ് നേ​​രി​​ട്ടു. നി​​ഫ്റ്റി മി​​ഡ്ക്യാ​​പ് 100, നി​​ഫ്റ്റി സ്മോ​​ൾ​​ക്യാ​​പ് 100 സൂ​​ചി​​ക​​ക​​ൾ 2.50 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞു. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ൾ ഒ​​ന്ന​​ട​​ങ്കം വി​​ല്പ​​ന​​യി​​ലാ​​യി​​രു​​ന്നു. നി​​ഫ്റ്റി മെ​​റ്റ​​ൽ, നി​​ഫ്റ്റി റി​​യ​​ൽ​​റ്റി എ​​ന്നി​​വ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ് വ​​ലി​​യ ന​​ഷ്ട​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി. എ​​ൻ​​എ​​സ്ഇ​​യി​​ൽ 660 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ 2,950 ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ടം നേ​​രി​​ട്ടു. 112 ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്നു.

വി​​പ​​ണി​​യു​​ടെ ഇ​​ടി​​വി​​നു കാ​​ര​​ണ​​ങ്ങ​​ൾ

ആ​​ർ​​ബി​​ഐ​​യു​​ടെ പ​​ണ​​ന​​യം: മൂ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് ആ​​ർ​​ബി​​ഐ പ​​ലി​​ശനി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത്. വെ​​ല്ലു​​വി​​ളി നി​​റ​​ഞ്ഞ ആ​​ഗോ​​ള ഭൗ​​മ​​രാ​​ഷ്ട്രീ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, പ​​ണ​​ന​​യ നി​​ല​​പാ​​ട് ’ന്യൂ​​ട്ര​​ൽ’ എ​​ന്ന​​തി​​ൽ നി​​ന്ന് ’കാ​​ലി​​ബ്രേ​​റ്റ​​ഡ് ടൈ​​റ്റ​​നിം​​ഗ്’ ആ​​യി മാ​​റ്റി​​യ​​താ​​ണ് പ്ര​​ധാ​​ന കാ​​ര്യ​​മാ​​യി വി​​പ​​ണി വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. അ​​താ​​യ​​ത് വ​​രു​​ന്ന പ​​ണ​​ന​​യ യോ​​ഗ​​ങ്ങ​​ളി​​ലും റി​​പ്പോ നി​​ര​​ക്ക് ഉയരാം.

ബോ​​ണ്ട് യീ​​ൽ​​ഡു​​ക​​ൾ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലേ​​ക്ക്: ആ​​ഗോ​​ള ബോ​​ണ്ട് വി​​റ്റ​​ഴി​​ക്ക​​ൽ ശ​​ക്ത​​മാ​​യ​​തോ​​ടെ ബോ​​ണ്ട് യീ​​ൽ​​ഡു​​ക​​ൾ വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി. യു​​എ​​സ് 30 വ​​ർ​​ഷ​​ത്തെ ബോ​​ണ്ട് യീ​​ൽ​​ഡ് 5.71 % നു ​​മു​​ക​​ളി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. 10 വ​​ർ​​ഷ​​ത്തെ ബെ​​ഞ്ച്മാ​​ർ​​ക്ക് നോ​​ട്ടി​​ന്‍റെ യീ​​ൽ​​ഡ് 5.3 %നു ​​മു​​ക​​ളി​​ലും ര​​ണ്ടു വ​​ർ​​ഷ​​ത്തെ നോ​​ട്ടി​​ന്‍റെ യീ​​ൽ​​ഡ് 4.9%നു ​​അ​​ടു​​ത്തു​​മെ​​ത്തി.

ഉ​​യ​​രു​​ന്ന ബോ​​ണ്ട് വ​​രു​​മാ​​നം സാ​​ധാ​​ര​​ണ​​യാ​​യി ക​​ട​​പ്പ​​ത്ര വി​​പ​​ണി​​ക​​ളെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക് കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷ​​ക​​മാ​​ക്കു​​ക​​യും ഇ​​ത് വ​​ള​​ർ​​ന്നു​​വ​​രു​​ന്ന ഓ​​ഹ​​രി വി​​പ​​ണി​​ക​​ളെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കു​​ക​​യും ചെ​​യ്യും. ബോ​​ണ്ട് വി​​ല​​ക​​ളും ബോ​​ണ്ട് വ​​രു​​മാ​​ന​​ങ്ങ​​ക​​ളും വി​​പ​​രീ​​ത ദി​​ശ​​യി​​ലാ​​ണ് ച​​ലി​​ക്കു​​ന്ന​​ത്, അ​​തി​​നാ​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന വ​​രു​​മാ​​ന​​ങ്ങ​​ൾ ബോ​​ണ്ടു​​ക​​ളു​​ടെ ക​​ടു​​ത്ത വി​​റ്റ​​ഴി​​ക്ക​​ലി​​നെ​​യാ​​ണ് സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 104 ഡോ​​ള​​ർ ക​​ട​​ന്നു: പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്ക് ആ​​ക്കം കൂ​​ട്ടി​​ക്കൊ​​ണ്ട് ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വീ​​ണ്ടും മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 104 ഡോ​​ള​​ർ ക​​ട​​ന്നു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ൻ​​തോ​​തി​​ലു​​ള്ള വി​​റ്റ​​ഴി​​ക്ക​​ൽ:വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കു​​ന്ന​​ത് തു​​ട​​രു​​ക​​യാ​​ണ്. എ​​ൻ​​എ​​സ്ഇ​​യിൽനിന്നുള്ള വി​​വ​​ര​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് ബു​​ധ​​നാ​​ഴ്ച മാ​​ത്രം 6,121 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് അ​​വ​​ർ വി​​റ്റ​​ഴി​​ച്ച​​ത്.

Business

സൂചികകളിൽ നഷ്ടം

എ​ഐ-സെ​മി ക​ണ്ടെ​ക്‌​ട്ട​ർ പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്നും യു​റോ​പ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ൾ താ​ത്കാ​ലി​ക ര​ക്ഷ​നേ​ടി​യെ​ങ്കി​ലും പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ പി​ടി​ച്ചു​ല​ച്ചു.

ഇ​ന്ത്യ​ൻ ഇ​ൻ​ഡ​ക്‌​സു​ക​ൾ ര​ണ്ട്‌ ശ​ത​മാ​നം ഇ​ടി​ഞ്ഞ​ത്‌ പ്രാ​ദേ​ശി​ക ഇ​ട​പാ​ടു​കാ​രെ ഞെ​ട്ടി​ച്ചു. പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ ഭ​യ​ന്ന്‌ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​ല്പ​ന​യ്‌​ക്ക്‌ മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്‌ ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളു​ടെ തി​ള​ക്കം കു​റ​ച്ചു. സെ​ൻ​സെ​ക്‌​സ്‌ 2092 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 567 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ലാ​ണ്.

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ജ്യാ​ന്ത​ര ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ചൂ​ടു​പി​ടി​ച്ചു. എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ ഇ​ത്‌ പി​ന്നാ​ക്കം വ​ലി​ക്കും. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 100 ഡോ​ള​റി​ലേ​ക്ക്‌ അ​ടു​ത്തു. ഇ​ന്ത്യ പോ​ലു​ള്ള ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ ഇ​തു പ​ണ​പ്പെ​രു​പ്പ​ത്തി​നും വ്യാ​പാ​ര​ക്ക​മ്മി​ക്കും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക വി​പ​ണി​യെ ബാ​ധി​ച്ചു.

മു​ൻ വാ​രം സൂ​ച​ന ന​ൽ​കി​യ​താ​ണ് 88 ഡോ​ള​റി​ൽ നി​ല​കൊ​ണ്ട എ​ണ്ണ വി​ല നൂ​റി​ലേ​ക്ക്‌ ഉ​യ​രു​മെ​ന്ന​ത്‌. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ന്ന​തി​നാ​ൽ ക്രൂ​ഡ്‌ 114 – 120 ഡോ​ള​ർ വ​രെ സ​ഞ്ച​രി​ക്കാം.

എ​ണ്ണ വി​ല ഓ​രോ ഡോ​ള​ർ ഉ​യ​രു​മ്പോ​ഴും മ​റു​വ​ശ​ത്തു രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ ഇ​ടി​വ്‌ സം​ഭ​വി​ക്കു​ന്ന​ത്‌ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​ഘ​ട​ന​യെ ബാ​ധി​ക്കും. വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര മ്യൂ​ച​ൽ ഫ​ണ്ടു​ക​ൾ വാ​ങ്ങ​ലു​കാ​രാ​ണെ​ങ്കി​ലും അ​വ​ർ​ക്ക്‌ വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യെ ത​ട​യാ​നാ​യി​ല്ല.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ മു​ൻ വാ​ര​ങ്ങ​ളി​ലെ പോ​ലെ ത​ന്നെ ഹെ​വി​വെ​യി​റ്റ്‌ ഓ​ഹ​രി​ക​ളി​ൽ വി​ല്പ​ന​യ്‌​ക്ക്‌ തി​ടു​ക്കം പ്ര​ക​ടി​പ്പി​ച്ചു, മൊ​ത്തം 8832.27 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ര​ണ്ട്‌ ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ 1650.14 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ വാ​ങ്ങ​ലു​കാ​രാ​യി 9712.72 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​തി​നി​ട​യി​ൽ 1075.14 കോ​ടി​യു​ടെ വി​ല്പ​ന​യും ന​ട​ത്തി.

ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ​യ്ക്ക്‌ വീ​ണ്ടും തി​രി​ച്ച​ടി. രൂ​പ​യു​ടെ മൂ​ല്യം 96.26ൽ​നി​ന്നും 96.14ലേ​ക്ക്‌ ക​രു​ത്ത്‌ കാ​ണി​ച്ചെ​ങ്കി​ലും അ​ധി​ക​നേ​രം ഈ ​റേ​ഞ്ചി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ രൂ​പ 96.57ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യ ശേ​ഷം ക്ലോ​സിം​ഗി​ൽ 96.55ലാ​ണ്.

ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗം ഉ​റ്റു നോ​ക്കു​ന്ന​ത്‌ ഈ ​വാ​രം ന​ട​ക്കു​ന്ന മൂ​ന്ന്‌ കേ​ന്ദ്ര ബാ​ങ്ക്‌ യോ​ഗ​ങ്ങ​ളെ​യാ​ണ്. വാ​ര​മ​ധ്യം യു​എ​സ്‌ ഫെ​ഡ്‌ റി​സ​ർ​വ്‌ യോ​ഗം ചേ​രും. വ്യാ​ഴാ​ഴ്‌​ച ബാ​ങ്ക്‌ ഓ​ഫ്‌ ഇം​ഗ്ല​ണ്ടും വാ​രാ​ന്ത്യ ദി​നം ബാ​ങ്ക്‌ ഓ​ഫ്‌ ജ​പ്പാ​നും വ്യ​ത്യ​സ്ത യോ​ഗ​ങ്ങ​ളി​ൽ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ​ക്കു മു​തി​രാം.

ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​ത്തി​നു ബാ​ങ്കു​ക​ൾ നി​ർ​ബ​ന്ധി​രാ​കും. എ​ന്നാ​ൽ, തി​ര​ക്കി​ട്ട്‌ അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഈ ​വാ​ര​ത്തി​ൽ കൈ​ക്കൊ​ള്ളാ​ൻ ഇ​ട​യി​ല്ല. അ​തേസ​മ​യം, എ​ണ്ണ വി​ല വ​ർ​ധ​ന​യും പ​ണ​പ്പെ​രു​പ്പ സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്‌​റ്റം​ബ​ർ യോ​ഗ​ത്തി​ൽ നി​ര​ക്ക് ഉ​യ​ർ​ത്താം.

ക്രൂ​ഡ് ഇ​റ​ക്കു​മ​തി ക​മ്പ​നി​ക​ളു​ടെ ചെ​ല​വ് ഉ​യ​രു​മെ​ന്ന​ത്‌ പെ​ട്രോ​ളി​യം വി​ല വ​ർ​ധ​ന​വി​ന് ഇ​ട​യാ​ക്കും. ച​ര​ക്ക്‌ ഗ​താ​ഗ​ത ചെ​ല​വ്‌ വ​ർ​ധി​ച്ചാ​ൽ ഉ​ത്പാ​ദ​ന​ച്ചെ​ല​വും ക​യ​റും. ഇ​ന്ത്യ ഉ​ത്സ​വ സീ​സ​ണി​ന് ഒ​രു​ങ്ങു​ന്ന​തി​നാ​ൽ ഒ​ക്‌​ടോ​ബ​ർ വ​രെ ക​രു​ത​ൽ ധ​നം വി​പ​ണി​യി​ൽ ഇ​റ​ക്കി രൂ​പ​യ്‌​ക്ക്‌ സം​ര​ക്ഷ​ണം ന​ൽ​ക്കാ​ൻ റി​സ​ർ​വ്‌ ബാ​ങ്ക്‌ ശ്ര​മം ന​ട​ത്താം.

നി​ഫ്‌​റ്റി ബു​ള്ളി​ഷ്‌ മ​നോ​ഭാ​വ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തെ​ങ്കി​ലും തൊ​ട്ട്‌ മു​ൻ വാ​രം യു​എ​സ്‌- യൂറോ​പ്യ​ൻ വി​പ​ണി​ക​ൾ സെ​മി ക​ണ്ടെ​ക്‌​ട​ർ വി​ഷ​യ​ത്തി​ൽ ആ​ടി​യു​ല​ഞ്ഞ അ​വ​സ​ര​ത്തി​ലും നേ​ട്ടം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നു ക​ഴി​ഞ്ഞു. എ​ന്നാ​ൽ, വാ​രാ​രം​ഭ​ത്തി​ൽ ഇ​റാ​നി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​ർ​ത്തി​യ​ത്‌ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നെ പി​ടി​ച്ചു​ല​ച്ചു.

നി​ഫ്‌​റ്റി സൂ​ചി​ക 24,334 പോ​യി​ന്‍റി​ൽ നി​ന്നും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട്‌ ഒ​രു വേ​ള 23,604ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 23,767 പോ​യി​ന്‍റി​ലാ​ണ്. ഈ​വാ​രം വി​പ​ണി​യു​ടെ താ​ങ്ങ്‌ 23,497- 23,228 പോ​യി​ന്‍റി​ലാ​ണ്. അ​തേ​സ​മ​യം, തി​രി​ച്ചു​വ​ര​വി​നു നീ​ക്കം ന​ട​ന്നാ​ൽ നി​ഫ്‌​റ്റി​ക്ക്‌ 24,145 – 24,524 റേ​ഞ്ചി​ൽ പ്ര​തി​രോ​ധം ത​ലയു​യ​ർ​ത്താം. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ പ​ല​തും സെ​ല്ല​ർ​മാ​ർ​ക്ക്‌ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​ൻ ഒ​രു വി​ഭാ​ഗം നീ​ക്കം ന​ട​ത്താം.

നി​ഫ്‌​റ്റി ഓ​ഗ​സ്റ്റ്‌ സീ​രീ​സി​ന്‌ 24,000ലെ ​താ​ങ്ങ്‌ ന​ഷ്‌​ട​പ്പെ​ട്ട്‌ വാ​രാ​വ​സാ​നം 23,875ലാ​ണ്. ഓ​ഗ​സ്റ്റ്‌ ഫ്യൂ​ച്ച​റി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ തൊ​ട്ട്‌ മു​ൻ​വാ​ര​ത്തെ അ​പേ​ക്ഷി​ച്ച്‌ ഏ​ക​ദേ​ശം നാ​ല് ഇ​ര​ട്ടി വ​ർ​ധി​ച്ച്‌ 81.9 ല​ക്ഷം ക​രാ​റു​ക​ളാ​യി. ഈ​വാ​രം 23,700ലെ ​താ​ങ്ങ്‌ നി​ല​നി​ർ​ത്തി തി​രി​ച്ചു​വ​ര​വി​നു ശ്ര​മം ന​ട​ത്താ​മെ​ങ്കി​ലും ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റി​ലെ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ൽ 23,300 റേ​ഞ്ചി​ലേ​ക്ക്‌ തി​രി​യാ​ൻ ഇ​ട​യു​ണ്ട്‌.

സെ​ൻ​സെ​ക്‌​സി​നു മു​ൻ വാ​രം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട്‌ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ ത​ക​ർ​ന്നു. 78,151 പോ​യി​ന്‍റി​ൽ വ്യാ​പാ​ര​ത്തി​നു തു​ട​ക്കംകു​റി​ച്ചെ​ങ്കി​ലും ക​രു​ത്ത്‌ നി​ല​നി​ർ​ത്താ​നാ​വാ​തെ വെ​ള്ളി​യാ​ഴ്‌​ച 75,487ലേ​ക്ക്‌ ഇ​ടി​ഞ്ഞു. എ​ന്നാ​ൽ, വ്യാ​പാ​രാ​ന്ത്യം സൂ​ചി​ക അ​ല്പം ക​രു​ത്ത്‌ തി​രി​ച്ചു​പി​ടി​ച്ച്‌ 76,059 പോ​യി​ന്‍റി​ലാ​ണ്.

ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ വി​ല​യി​രു​ത്തി​യാ​ൽ സൂ​ചി​ക​യ്‌​ക്ക്‌ 77,297 – 78,536 റേ​ഞ്ചി​ൽ പ്ര​തി​രോ​ധ​മു​ണ്ട്‌. തി​രു​ത്ത​ൽ തു​ട​ർ​ന്നാ​ൽ 75,153 പോ​യി​ന്‍റി​ലേ​ക്കും തു​ട​ർ​ന്ന്‌ 74,248ലേ​ക്കും ത​ള​രാം.

രാ​ജ്യാ​ന്ത​ര സ്വ​ർ​ണ വി​ല ട്രോ​യ്‌ ഔ​ൺ​സി​ന് 4018 ഡോ​ള​റി​ൽ നി​ന്നും 3985ലേ​ക്ക്‌ താ​ഴ്‌​ന്ന ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 4165ലേ​ക്ക്‌ ഉ​യ​ർ​ന്നു. വ്യാ​പാ​രാ​ന്ത്യം മ​ഞ്ഞ​ലോ​ഹം 4052 ഡോ​ള​റി​ലാ​ണ്.

Business

വി​പ​ണി​യി​ൽ ഇ​ടി​വ് തു​ട​രു​ന്നു

മും​​ബൈ: പ​​ടി​​ഞ്ഞാ​​റ​​ൻ ഏ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നു​​ള്ള ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​വും അ​​മേ​​രി​​ക്ക​​ൻ വ്യാ​​പാ​​ര താ​​രി​​ഫു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള പു​​തി​​യ ആ​​ശ​​ങ്ക​​ക​​ളും കാ​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി രാ​​ജ്യ​​ത്തെ ഓ​​ഹ​​രിവി​​പ​​ണി​​ക​​ൾ.

പ്ര​​മു​​ഖ സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്‌​​സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ​​യും ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​തോ​​ടെ വി​​പ​​ണി​​യി​​ലെ ത​​ക​​ർ​​ച്ച തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​ന​​ത്തി​​ലേ​​ക്കു നീ​​ണ്ടു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ പ​​ണം പി​​ൻ​​വ​​ലി​​ച്ച​​തും മു​​ൻ​​നി​​ര ബാ​​ങ്കാ​​യ എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ വി​​ല്പ​​നസ​​മ്മ​​ർ​​ദ​​വും വി​​പ​​ണി​​യി​​ലെ നി​​ക്ഷേ​​പ​​ക അ​​ന്ത​​രീ​​ക്ഷ​​ത്തെ കൂ​​ടു​​ത​​ൽ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ച്ചു.

30 ഓ​​ഹ​​രി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ബി​​എ​​സ്​ഇ സെ​​ൻ​​സെ​​ക്‌​​സ് 331.62 പോ​​യി​​ന്‍റ് (0.43 ശ​​ത​​മാ​​നം) ഇ​​ടി​​ഞ്ഞ് 76,059.77 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ സെ​​ൻ​​സെ​​ക്‌​​സ് 916.96 പോ​​യി​​ന്‍റ് വ​​രെ താ​​ഴ്ന്ന് 75,474.43 എ​​ന്ന നി​​ല​​യി​​ലെ​​ത്തി​​യി​​രു​​ന്നു. 50 ഓ​​ഹ​​രി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന എ​​ൻ​​എ​​സ്​​ഇ നി​​ഫ്റ്റി 102.15 പോ​​യി​​ന്‍റ് (0.43 ശ​​ത​​മാ​​നം) താ​​ഴ്ന്ന് 23,767.45ലു​​മെ​​ത്തി.

മ​​റ്റ് ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ലു​​ണ്ടാ​​യ ത​​ക​​ർ​​ച്ച​​യും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ബാ​​ധി​​ച്ചു. വ്യാ​​ഴാ​​ഴ്ച മാ​​ത്രം 2,999.23 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ വി​​റ്റ​​ഴി​​ച്ച​​ത്.

Business

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 120 ഡോ​​ള​​റി​​ലെ​​ത്തി​​യേ​​ക്കും; ഗോ​​ൾ​​ഡ്മാ​​ൻ സാ​​ക്സിന്‍റെ മുന്നറിയിപ്പ്

ന്യൂ​​യോ​​ർ​​ക്ക്: ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ഇ​​ന്ധ​​നനീ​​ക്ക​​ത്തി​​ൽ ത​​ട​​സ​​ങ്ങ​​ൾ തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ, 2026-ന്‍റെ നാ​​ലാം പാ​​ദ​​ത്തോ​​ടെ ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 120 ഡോ​​ള​​റി​​ന് മു​​ക​​ളി​​ൽ എ​​ത്തി​​യേ​​ക്കാ​​മെ​​ന്ന് ഗോ​​ൾ​​ഡ്മാ​​ൻ സാ​​ക്സ് ഗ്രൂ​​പ്പ് ഇ​​ൻ​​കോ​​ർ​​പ​​റേ​​ഷ​​ൻ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ രൂ​​ക്ഷ​​മാ​​കു​​ന്ന സം​​ഘ​​ർ​​ഷ​​വും പേ​​ർ​​ഷ്യ​​ൻ ഗ​​ൾ​​ഫി​​ൽ​​നി​​ന്ന് എ​​ണ്ണ വി​​ത​​ര​​ണം കു​​ത്ത​​നെ കു​​റ​​ഞ്ഞ​​തും ക്രൂ​​ഡ് ഓ​​യി​​ൽ വീ​​ണ്ടും ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​ച്ചു. പേ​​ർ​​ഷ്യ​​ൻ ഗ​​ൾ​​ഫി​​ൽനി​​ന്നു​​ള്ള എ​​ണ്ണയൊ​​ഴു​​ക്ക് യു​​ദ്ധ​​ത്തി​​ന് മു​​ൻ​​പു​​ള്ള​​തി​​ന്‍റെ 45 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​യി കു​​റ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ധ​​ന​​വി​​ല വീ​​ണ്ടും ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.

മു​​ൻ പ്ര​​വ​​ച​​ന​​ങ്ങ​​ൾ

ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​ത്തോ​​ടെ യു​​എ​​സും ഇ​​സ്ര​​യേ​​ലും ഇ​​റാ​​നെ ആ​​ക്ര​​മി​​ച്ച​​തി​​നു​​ പി​​ന്നാ​​ലെ ലോ​​ക​​ത്ത് അ​​ഞ്ചി​​ലൊ​​ന്ന് എ​​ണ്ണ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന ഹോ​​ർ​​മുസ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള വി​​ത​​ര​​ണം ക​​ടു​​ത്ത സ​​മ്മ​​ർ​​ദം നേ​​രി​​ടു​​ക​​യാ​​ണെ​​ങ്കി​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 150 ഡോ​​ള​​റി​​നും 200 ഡോ​​ള​​റി​​നും ഇ​​ട​​യി​​ലെ​​ത്തു​​മെ​​ന്ന് ചി​​ല വി​​പ​​ണി നി​​രീ​​ക്ഷ​​ക​​ർ പ്ര​​വ​​ചി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഈ ​​പ്ര​​വ​​ച​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​ല്ല. ബ്രെ​​ന്‍റ് ഫ്യൂ​​ച്ചേ​​ഴ്സ് വി​​ല ഉ​​യ​​ർ​​ന്ന​​ത് ബാ​​ര​​ലി​​ന് 120 ഡോ​​ള​​ർ​​ മാ​​ത്ര​​മാ​​ണ്. ഇ​​ത് 2008ൽ ​​ഉ​​യ​​ർ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 147 ഡോ​​ള​​റി​​ലും താ​​ഴെ​​യാ​​ണ്.

ഫെ​​ബ്രു​​വ​​രി 28 മു​​ത​​ൽ ഇ​​റാ​​നെ​​തി​​രേ സൈ​​നി​​ക ന​​ട​​പ​​ടി​​ക​​ൾ നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഉ​​ത്ത​​ര​​വി​​ട്ട ജൂ​​ണ്‍ 11 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ബ്രെ​​ന്‍റ് ക്രൂ​​ഡ് വി​​ല ശ​​രാ​​ശ​​രി ബാ​​ര​​ലി​​ന് 101 ഡോ​​ള​​ർ നി​​ല​​വാ​​ര​​ത്തി​​ലാ​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം ജൂ​​ലൈ ആ​​ദ്യം ഇ​​ത് താ​​ത്കാ​​ലി​​ക​​മാ​​യി 70 ഡോ​​ള​​റി​​ലേ​​ക്കു താ​​ഴു​​ക​​യും ചെ​​യ്തു.
ഓ​​യി​​ൽ വി​​ല​​യു​​ടെ ഭാ​​വി സാ​​ധ്യ​​ത​​ക​​ൾ

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ കു​​റ​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ നാ​​ലാം പാ​​ദ​​ത്തി​​ൽ ബാ​​ര​​ലി​​ന് 80 ഡോ​​ള​​റും അ​​ടു​​ത്ത വ​​ർ​​ഷം 75 ഡോ​​ള​​റു​​മാ​​ണ് ഗോ​​ൾ​​ഡ്മാ​​ൻ സാ​​ക്സി​​ന്‍റെ അ​​ടി​​സ്ഥാ​​ന പ്ര​​വ​​ച​​നം. എ​​ന്നാ​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ത​​ട​​സ​​ങ്ങ​​ളും ചെ​​ങ്ക​​ട​​ലി​​ൽ കൂ​​ടു​​ത​​ൽ ക​​പ്പ​​ൽ ഗ​​താ​​ഗ​​ത പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​ധ്യ​​ത​​ക​​ളും കാ​​ര​​ണം ത​​ങ്ങ​​ളു​​ടെ അ​​നു​​മാ​​ന​​ങ്ങ​​ളി​​ലും വി​​ല വീ​​ണ്ടും കൂ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന് ഗോ​​ൾ​​ഡ്മാ​​ൻ സാ​​ക്സ് പ​​റ​​യു​​ന്നു.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വീ​​ണ്ടും ഉ​​യ​​രു​​ന്നു

ഈ ​​മാ​​സം ആ​​ഗോ​​ള എ​​ണ്ണവി​​പ​​ണി​​ക​​ൾ വീ​​ണ്ടും സ​​മ്മ​​ദ​​ത്തി​​ലാ​​യി. യു​​എ​​സും ഇ​​റാ​​നും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം വീ​​ണ്ടും ആ​​രം​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്നുതു​​ട​​ങ്ങി. സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ നി​​ന്നു​​ള്ള ഇ​​ന്ധ​​നവി​​ത​​ര​​ണം ത​​ട​​യു​​മെ​​ന്ന യെ​​മ​​നി​​ലെ ഹൂ​​തി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​യും വി​​പ​​ണി​​യെ വ​​ല്ലാ​​തെ ഉ​​ല​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​ക്ക് എ​​ന്തു സം​​ഭ​​വി​​ക്കും?

രാ​​ജ്യ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ 85 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ഇ​​ന്ത്യ​​യി​​ൽ, വി​​ല​​വ​​ർ​​ധ​​ന വ​​ലി​​യ സാ​​ന്പ​​ത്തി​​കാ​​ഘാ​​ത​​ങ്ങ​​ളാ​​ണ് ഏ​​ല്പി​​ക്കു​​ക. എ​​ണ്ണ​​വി​​ല ഉ​​യ​​രു​​ന്ന​​ത് രാ​​ജ്യ​​ത്തി​​ന്‍റെ വ്യാ​​പാ​​ര ക​​മ്മി​​യും ഇ​​റ​​ക്കു​​മ​​തിച്ചെ​​ല​​വും കു​​ത്ത​​നെ കൂ​​ട്ടും. പ​​ണ​​പ്പെ​​രു​​പ്പം നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ശ്ര​​മ​​ങ്ങ​​ളെ സ​​ങ്കീ​​ർ​​ണ​​മാ​​ക്കും. രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യ്ക്ക് കാ​​ര​​ണ​​മാ​​കും. അ​​ന്താ​​രാ​​ഷ്‌ട്രത​​ല​​ത്തി​​ൽ ക്രൂ​​ഡ് വി​​ല ഉ​​യ​​രു​​ന്ന​​തോ​​ടെ രാ​​ജ്യ​​ത്തെ പൊ​​തു​​മേ​​ഖ​​ല എ​​ണ്ണ ക​​ന്പ​​നി​​ക​​ൾ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​കും. അ​​വ​​രു​​ടെ ലാ​​ഭ​​വി​​ഹി​​ത​​ത്തെ ബാ​​ധി​​ക്കും. ഇ​​ത് പെ​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​ല ഉ​​യ​​ർ​​ത്തു​​ന്ന​​തി​​ന് ഇ​​ട​​യാ​​ക്കും. ഈ ​​മേ​​യി​​ൽ പ​​ല ത​​വ​​ണ​​യാ​​ണ് വി​​ല ഉ​​യ​​ർ​​ന്ന​​ത്.

പ​​ശ്ചി​​മേ​​ഷ്യയുമാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ബ​​ന്ധം അ​​സം​​സ്കൃ​​ത എ​​ണ്ണ​​യ്ക്ക​​പ്പു​​റ​​മാ​​ണ്. രാ​​ജ്യ​​ത്തി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യു​​ടെ ഏ​​ക​​ദേ​​ശം 17 ശ​​ത​​മാ​​ന​​വും മേ​​ഖ​​ല​​യി​​ലേ​​ക്കാ​​ണ്. അ​​സം​​സ്കൃ​​ത എ​​ണ്ണവി​​ത​​ര​​ണ​​ത്തി​​ന്‍റെ 55 ശ​​ത​​മാ​​ന​​ത്തോ​​ള​​വും പ്ര​​വാ​​സി പ​​ണ​​മ​​യ​​യ്ക്ക​​ലി​​ന്‍റെ 38 ശ​​ത​​മാ​​ന​​ത്തോ​​ള​​വും ഈ ​​മേ​​ഖ​​ല​​യി​​ൽ​​നി​​ന്നാ​​ണ്.

Business

കരുത്തു നഷ്‌ടപ്പെട്ട് സെൻസെക്‌സ്, നിഫ്‌റ്റി

പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ച​തി​നാ​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വാ​രം ക​രു​ത്ത്‌ നി​ല​നി​ർ​ത്താ​നു​ള്ള സെ​ൻ​സെ​ക്‌​സി​ന്‍റെ​യും നി​ഫ്‌​റ്റി​യു​ടെ​യും ശ്ര​മം വി​ജ​യി​ച്ചി​ല്ല.

യു​എ​സ്‌‐ ഇ​റാ​ൻ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​മെ​ന്ന ഭീ​തി​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു തി​ടു​ക്കം കാ​ണി​ച്ചു. ഇ​റാ​ൻ വീ​ണ്ടും ഹോ​ർ​മുസ്‌ അ​ട​ച്ച​ത്‌ സം​ഘ​ർ​ഷാ​വ​സ്ഥ രൂ​ക്ഷ​മാ​ക്കാം. ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 195 പോ​യി​ന്‍റും നി​ഫ്‌​റ്റി 64 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ലാ​ണ്.

നി​ല​വി​ലെ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്‌ ഒ​രു വി​ഭാ​ഗം അ​വ​സ​ര​മാ​ക്കു​ന്നു. ജൂ​ണി​ലെ താ​ഴ്ച​യി​ൽ നി​ന്നും ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്‌ നി​ഫ്‌​റ്റി കാ​ഴ്‌​ച​വ​ച്ചെ​ങ്കി​ലും ജ​നു​വ​രി​യി​ലെ 26,373 റി​ക്കാ​ർ​ഡി​ൽ​നി​ന്ന് ഇ​പ്പോ​ഴും എ​ട്ട്‌ ശ​ത​മാ​നം ത​ള​ർ​ച്ച​യി​ലാ​ണ്. ജൂ​ണി​ലെ 23,600ൽ​നി​ന്ന് ഏ​ക​ദേ​ശം അ​ഞ്ച്‌ ശ​ത​മാ​നം ക​യ​റി.​അ​തേ​സ​മ​യം, ഏ​പ്രി​ലി​ലെ ത​ക​ർ​ച്ച​യാ​യ 22,182ൽ​നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വ്‌ ശ​ക്ത​മെ​ങ്കി​ലും ന​ട​പ്പ്‌ വ​ർ​ഷ​ത്തെ മൊ​ത്തം പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ൽ തി​ള​ക്കം കു​റ​വാ​ണ്.

കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഒ​ന്നാം പാ​ദ പ്ര​വ​ർ​ത്ത​ന ഫ​ല​ങ്ങ​ൾ, വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ നി​ക്ഷേ​പ മ​നോ​ഭാ​വവും പ​ശ്ചി​മേ​ഷ്യ​യി​ലെ സ്ഥി​തി​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ദി​ശ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക്‌ വ​ഹി​ക്കാം.

യു​എ​ഇ​യി​ലും ഖ​ത്ത​റി​ലും ഉ​യ​ർ​ന്ന വെ​ടി​യൊ​ച്ച ഇ​ന്ന് ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ ഓ​പ്പ​ണിം​ഗ് വേ​ള​യി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാം. ഇ​ന്ത്യ​ൻ ക​പ്പ​ലി​നു നേ​രേ​യും ഞാ​യ​റാ​ഴ്‌​ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്‌ ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​യി​ലും രൂ​പ​യി​ൽ പി​രി​മു​റു​ക്കം സൃ​ഷ്‌​ടി​ക്കാം. ഇ​റാ​ൻ നാ​വി​ക സേ​ന ഹോ​ർ​മൂ​സ്‌ പൂ​ർ​ണ​മാ​യി അ​ട​ച്ച​ത്‌ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​തി​സ​ന്ധി​ലാ​ക്കാം.

ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് 72.10 ഡോ​ള​റി​ൽ നി​ന്നും മു​ൻ​വാ​രം സൂ​ച​ന ന​ൽ​കി​യ 80 ഡോ​ള​റി​ലേ​ക്ക്‌ ക​യ​റി​യ ശേ​ഷം വാ​രാ​ന്ത്യം 76 ഡോ​ള​റി​ലാ​ണ്. പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത​ൽ നി​ര​ക്ക്‌ 86 ഡോ​ള​ർ വ​രെ ക​യ​റാം. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സ​മാ​ധ​ന അ​ന്ത​രീ​ക്ഷം മാ​റി​യ​തോ​ടെ വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ടാ​യി. ആ ​നി​ല​യ്‌​ക്ക്‌ 96-100 ഡോ​ള​ർ അ​ക​ലെ​യ​ല്ല.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വാ​ങ്ങ​ൽ പ​ക്ഷ​ത്ത്‌ തി​രി​ച്ചെ​ത്തി​യ​ത്‌ പ്രാ​ദേ​ശി​ക ഇ​ട​പാ​ടു​കാ​ർ​ക്ക്‌ ആ​ത്മ​വി​ശ്വാ​സം പ​ക​രും. വി​ദേ​ശ ഫ​ണ്ടു​ക​ൾ 532.86 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​ല്പ​ന​യും 5202.74 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 383.43 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന​യും 8659.05 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലി​നും ത​യാ​റാ​യി.

വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ സാ​ന്നി​ധ്യം വി​പ​ണി​ക്ക് അ​നു​കൂ​ല ഘ​ട​ക​മെ​ങ്കി​ലും കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന സ​ന്ദ​ർ​ഭ​മാ​യ​തി​നാ​ൽ ഇ​ട​പാ​ടു​കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​ത്‌ അ​ഭി​കാ​മ്യം. രൂ​പ​യു​ടെ മൂ​ല്യം 95.20ൽ​നി​ന്നും 94.94ലേ​ക്ക്‌ ശ​ക്തി​പ്രാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്‌ 95.61 ദു​ർ​ബ​ല​മാ​യി, ക്ലോ​സിം​ഗി​ൽ നി​ര​ക്ക്‌ 95.37ലാ​ണ്.

നി​ഫ്‌​റ്റി​യി​ലെ ബു​ള്ളി​ഷ്‌ മ​നോ​ഭാ​വം ആ​ഭ്യ​ന്ത​ര - വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രെ വാ​രാ​രം​ഭ​ത്തി​ൽ ആ​ക​ർ​ഷി​ച്ചു. 24,270 പോ​യി​ന്‍റി​ൽ​നി​ന്നും 24,527 വ​രെ ഉ​യ​ർ​ന്ന​ വേ​ള‌​യി​ലെ വി​ല്പ​ന സ​മ്മ​ർ​ദം സൂ​ചി​കയെ പി​ന്നീ​ട്‌ 23,819ലേ​ക്ക്‌ ത​ള​ർ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്‌​ച​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യ 23,816ലെ ​സ​പ്പോ​ർ​ട്ട്‌ നി​ഫ്‌​റ്റി നി​ല​നി​ർ​ത്തി​യ​ത്‌ ഫ​ണ്ടു​ക​ളെ ആ​ക​ർ​ഷി​ച്ചു. വ്യാ​പാ​രാ​ന്ത്യം നി​ഫ്‌​റ്റി 24,206ലാ​ണ്. ഈ ​വാ​രം താ​ങ്ങ്‌ 23,841 – 23,476 പോ​യി​ന്‍റി​ലാ​ണ്. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക്‌ സൂ​ചി​ക​യെ 24,549ലേ​ക്ക്‌ ഉ​യ​ർ​ത്താ​നാ​കും. പു​തി​യ ബ​യ​ർ​മാ​രെ​ത്തി​യാ​ൽ 24,892നെ ​ഉ​റ്റു​നോ​ക്കാം.

ജൂ​ലൈ സീ​രീ​സ്‌ 24,353ൽ​നി​ന്നും 24,242ലേ​ക്ക്‌ താ​ഴ്‌​ന്നു. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 171 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും ര​ണ്ട്‌ ശ​ത​മാ​നം കു​റ​ഞ്ഞ്‌ 168 ല​ക്ഷ​മാ​യി. ലോം​ഗ് ക​വ​റിം​ഗാ​യി ഇ​തി​നെ വി​ല​യി​രു​ത്താ​മെ​ങ്കി​ലും വി​പ​ണി ബു​ള്ളി​ഷ്‌ മൂ​ഡി​ൽ ത​ന്നെ​യാ​ണ്.

സെ​ൻ​സെ​ക്‌​സ്‌ 77,764 പോ​യി​ന്‍റി​ൽ നി​ന്നും 78,660ലേ​ക്ക്‌ ഉ​യ​ർ​ന്ന ശേ​ഷം 76,259ലേ​ക്ക് താ​ഴ്‌​ന്നെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 77,569 പോ​യി​ന്‍റി​ലാ​ണ്. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ ബു​ള്ളി​ഷാ​യ​തി​നാ​ൽ 78,733 – 79,897 ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക്‌ സ​ഞ്ച​രി​ക്കാം. ഓ​പ്പ​റേ​റ്റ​ർ​മാ​ർ ലാ​ഭ​മെ​ടു​പ്പി​ന് ഇ​റ​ങ്ങി​യാ​ൽ 76,332 – 75,095ൽ ​സ​പ്പോ​ർ​ട്ടു​ണ്ട്‌.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​ന് 4174 ഡോ​ള​റി​ൽ നി​ന്നും 4024ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 4120 ഡോ​ള​റി​ലാ​ണ്. റി​ക്കാ​ർ​ഡാ​യ 5424 ഡോ​ള​റി​ൽ ഉ​ട​ലെ​ടു​ത്ത വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ വി​ല ഇ​തി​ന​കം ഔ​ൺ​സി​ന് 1304 ഡോ​ള​ർ ഇ​ടി​ഞ്ഞു. വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ് റി​ക്കാ​ർ​ഡ്‌ ത​ല​ത്തി​ൽ നി​ന്നും വി​ല ഇ​ത്ര അ​ധി​കം ഇ​ടി​യു​ന്ന​ത്‌.

Latest News

Corehub Up