പ്രതീകാത്മക ചിത്രം
മെൽബൺ: കൊടുംതണുപ്പുള്ള ഓസ്ട്രേലിയൻ വനമേഖലയിൽ ആറു ദിവസത്തോളം കാണാതായ 17കാരനെ കണ്ടെത്തി. വിക്ടോറിയയിലെ മെൽബണിന് 180 കിലോമീറ്റർ കിഴക്കുള്ള വനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തിനൊപ്പം ക്യാമ്പിംഗിനു പോയി കാണാതായ വില്യമിനെയാണു കണ്ടെത്തിയത്.
ക്യാന്പിംഗിനിടെ വഴിതെറ്റി കാടിനുള്ളിൽ അകപ്പെടുകയായിരുന്നു. രാത്രികാലങ്ങളിലെ അതിശൈത്യം കാരണം കുട്ടിയുടെ ജീവൻ അപകടത്തിലാകുമോയെന്ന കടുത്ത ആശങ്കയിലായിരുന്നു അധികൃതരും കുടുംബവും. പൊലിസ് നായ്ക്കളും മുങ്ങൽവിദഗ്ധരും ചേർന്നു വനത്തിനുള്ളിൽ വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു.
ഒടുവിൽ ഇന്നലെ രാവിലെയാണു രക്ഷാപ്രവർത്തകർ വില്യമിനെ കണ്ടെത്തിയത്.
ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ട് ഉണർന്ന വില്യം, രക്ഷാപ്രവർത്തകർക്കുനേരേ കൈ ഉയർത്തിക്കാട്ടി. ഉടൻതന്നെ അവനെ സുരക്ഷിതമായി മുകളിലേക്ക് ഉയർത്തിയെടുക്കുകയായിരുന്നു.
കൈയിലുണ്ടായിരുന്ന ഒരു പായ്ക്കറ്റ് ഉരുളക്കിഴങ്ങ് ചിപ്സും അരുവിയിലെ വെള്ളവും കുടിച്ചാണ് ആറു ദിവസത്തോളം അവൻ വിശപ്പടക്കിയത്.
തണുപ്പിനെ അതിജീവിക്കാൻ രണ്ട് ടവ്വലുകളും തലയണയും ഉപയോഗിച്ചു. അതിനിടെ കുത്തനെയുള്ള നദീതീരത്തേക്കു തെന്നിവീണ് കാലുകൾക്ക് പരിക്കേറ്റ തോടെ പിന്നീടുള്ള ദിവസങ്ങളിൽ രക്ഷാപ്രവർത്തകരെ കാത്തിരിക്കുകയായിരുന്നു അവൻ.
Tags : William Found Freezing Australian forest Teenager Camping trip Disappeared Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash