അഭിഷേക് ബാനർജിയുടെ വീടിനു മുന്നിലെ ഷെഡ് നഗരസഭ ജീവനക്കാർ പൊളിച്ചുമാറ്റുന്നു.
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്കു നേരേയും ബിജെപി സർക്കാരിന്റെ ബുൾഡോസർ രാജ്. അഭിഷേക് ബാനർജിയുടെ കോൽക്കത്തയിലെ വീടിനു മുന്നിലെ മുള ഷെഡ്ഡും ഇരുമ്പ് ഗേറ്റും നഗരസഭ ജീവനക്കാർ ബുൾഡോസറുമായെത്തിതകർത്തു.
നടപ്പാതയിൽ നിർമിച്ചിരുന്ന താത്കാലിക മുള ഷെഡാണ് തകർത്തത്. കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു നടപടി. കാളിഘട്ട് റോഡിലെ 121-ാം നമ്പര്‍ വസതിക്ക് പുറത്ത് പൊലിസിനെയും കേന്ദ്രസേനയെയും വിന്യസിച്ച ശേഷമാണ് നഗരസഭാ ജീവനക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് താത്കാലിക നിര്‍മിതി പൊളിച്ചുമാറ്റിയത്. തുടര്‍ന്ന് തൊഴിലാളികള്‍ നടപ്പാത വൃത്തിയാക്കുകയും മതിലിന് പുറത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റുകയും ചെയ്തു.
ബുൾഡോസറുകൾക്ക് തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്ന് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറികൂടിയായ അഭിഷേക് പറഞ്ഞു.
ബംഗാൾ വിരുദ്ധർക്കെതിരായ പോരാട്ടം തുടരും. അവസാന ശ്വാസം വരെ ഒട്ടും പിന്നോട്ടുപോകില്ല, ഒരിഞ്ചു പോലും വിട്ടുകൊടുക്കില്ല -അഭിഷേക് എക്സിൽ കുറിച്ചു. സമീപവാസികൾക്കു ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിലാണ് നടപടിയെന്ന് പഞ്ചായത്ത്, ഗ്രാമവികസന മന്ത്രി ദിലീപ് ഘോഷ് പറഞ്ഞു.
അഭിഷേകിന് ഇസ്ഡ് പ്ലസ് സുരക്ഷായുണ്ടായിരുന്നപ്പോൾ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് താമസസൗകര്യമൊരുക്കുന്നതിനായി പശ്ചിമ ബംഗാൾ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയാണ് ഈ ഷെഡ് നിർമിച്ചതെന്ന് തൃണമൂൽ വക്താവ് അർക്ക നാഗ് പറഞ്ഞു. പോലിസാണ് ഈ ഷെഡ് നിർമിച്ചത്.
അധിക സുരക്ഷാ പരിരക്ഷ പിൻവലിച്ചതോടെ, ഇനി ഇതിന്റെ ആവശ്യമില്ല. അതിനാൽ, അഭിഷേക് ബാനർജി തന്നെ ഇത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ബുൾഡോസർ രാജെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
Tags : Abhishek Banerjee MP Trinamool Congress Municipal corporation Demolished Bamboo shed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash