Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demolished

നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കും: മുഖ്യമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ഹോ​​​സ്റ്റ​​​ൽ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു​​​ണ്ടാ​​​യ ദാ​​​രു​​​ണ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​രി​​​സ​​​ര​​​ത്തു​​​ള്ള പേ​​​യിം​​​ഗ് ഗ​​​സ്റ്റ് താ​​​മ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും സ​​​മീ​​​പ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ന്നു.

ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കും സ്ട്ര​​​ക്ച​​​റ​​​ൽ ഫി​​​റ്റ്ന​​​സ് പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​ക്കൊ​​​ണ്ട് പു​​​തി​​​യ ന​​​യം ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചു.

നി​​​ർ​​​മാ​​​ണ​​​ച്ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചു​​​നീ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖ ഗു​​​പ്ത വ്യ​​​ക്ത​​​മാ​​​ക്കി. അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ കൂ​​​ടു​​​ത​​​ൽ നി​​​ല​​​ക​​​ൾ നി​​​ർ​​​മി​​​ച്ച​​​വ​​​യും സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​ട​​​ച്ചു​​​പൂ​​​ട്ടും.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട കെ​​​ട്ടി​​​ട​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു കെ​​​ട്ടി​​​ട​​​വും അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ രാ​​​ത്രി​​​ത​​​ന്നെ അ​​​വി​​​ടെ​​​യു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു.

National

അഭിഷേക് ബാനർജിയുടെ ഓഫീസ് പൊളിച്ചുനീക്കി

കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും എം​​​പി​​​യു​​​മാ​​​യ അ​​​ഭി​​​ഷേ​​​ക ബാ​​​ന​​​ർ​​​ജി​​​യു​​​ടെ ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ടം ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ടം പൊ​​​ളി​​​ച്ചു​​​നീ​​​ക്കി. ആം​​​ത​​​ല​​​യി​​​ലു​​​ള്ള ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ട​​​മാ​​​ണ് പൊ​​​ളി​​​ച്ചു​​​നീ​​​ക്കി​​​യ​​​ത്.

നി​​​ർ​​​മാ​​​ണ അ​​​നു​​​മ​​​തി​​​ക​​​ളി​​​ല്ലാ​​​തെ​​​യും ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു​​മാ​​ണ് അ​​​ഞ്ചു​​​നി​​​ല​​​ക​​​ളു​​​ള്ള കെ​​ട്ടി​​ടം നി​​ർ​​മി​​ച്ച​​തെ​​ന്നാ​​ണ് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ വാ​​ദം. ബു​​​ൾ​​​ഡോ​​​സ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കെ​​​ട്ടി​​​ടം പൊ​​​ളി​​​ച്ചു​​​നീ​​​ക്കി​​​യ​​​ത്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നോ​​​ട്ടീ​​​സു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ നി​​​ന്ന് പ്ര​​​തി​​​ക​​​ര​​ണ​​മി​​ല്ലെ​​ന്നും അ​​വ​​ർ പ​​റ​​യു​​ന്നു.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലും ബി​​​ജെ​​​പി ബു​​​ൾ​​​ഡോ​​​സ​​​ർ സം​​​സ്‌​​​കാ​​​രം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യാ​​​ണെ​​ന്നാ​​ണ് സം​​ഭ​​വ​​ത്തോ​​ട് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

National

പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന പള്ളി തകർത്തു

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ തീ​​​​വ്ര​​​​ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം.

കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ​​​​നി​​​​ന്നു 30 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ സോ​​​​നാ​​​​ർ​​​​പു​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള സു​​​​ഭാ​​​​ഷ് ഗ്രാ​​​​മി​​​​ൽ പ്ര​​​​സ്ബി​​​​റ്റീ​​​​രി​​​​യ​​​​ൻ ച​​​​ർ​​​​ച്ച് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നോ​​​​ടെ നൂ​​​​റോ​​​​ളം വ​​​​രു​​​​ന്ന ‘ഹി​​​​ന്ദു ജാ​​​​ഗ​​​​ര​​​​ൺ മ​​​​ഞ്ച് ’ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പ​​​​ള്ളി​​​​യി​​​​ലേ​​​​ക്ക് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

പെ​​​​യി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ​​​​ള്ളി​​​​യു​​​​ടെ ത​​​​ടി​​​​വാ​​​​തി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ൾ ച​​​​വി​​​​ട്ടി​​​​പ്പൊ​​​​ളി​​​​ച്ചു. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​ണി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​ള്ളി​​​​ക്കു​​​​ മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്ന് കു​​​​രി​​​​ശു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തു. കു​​​​രി​​​​ശ് ത​​​​ക​​​​ര്‍ത്ത​​​​പ്പോ​​​​ള്‍ താ​​​​ഴെ നി​​​​ന്ന തീ​​​​വ്ര​​​​ ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ള്‍ ക​​​​ര​​​​ഘോ​​​​ഷം മു​​​​ഴ​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​ വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

പ്ര​​​​ദേ​​​​ശ​​​​ത്തു പ​​​​ണം ന​​​​ൽ​​​​കി മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. എ​​​​ന്നാ​​​​ൽ, ത​​​​ങ്ങ​​​​ൾ 2017 മു​​​​ത​​​​ൽ ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ന്നും പാ​​​​വ​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​യ ത​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്താ​​​​ൻ എ​​​​വി​​​​ടെ​​​​നി​​​​ന്നാ​​​​ണു പ​​​​ണ​​​​മെ​​​​ന്നും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ചോ​​​​ദി​​​​ക്കു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ സോ​​​​നാ​​​​ർ​​​​പു​​​​ർ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക

പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​നും പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​ന് പ​​​​ശ്ചി​​​​മ മേ​​​​ദി​​​​നി​​​​പു​​​​രി​​​​ലെ പാ​​​​ൽ​​​​ബാ​​​​രി പ്ര​​​​ദേ​​​​ശ​​​​ത്തു ന​​​​ട​​​​ത്തി​​​​യ പ്രാ​​​​ർ​​​​ഥ​​​​നാ​​​​സ​​​​മ്മേ​​​​ള​​​​നം തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സ്ഥ​​​​ല​​​​ത്തു പോ​​​​ലീ​​​​സ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും അ​​​​ക്ര​​​​മി​​​​ക​​​​ളെ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും പ​​​​ക​​​​രം സ​​​​ഭ​​​​യി​​​​ലെ പാ​​​​സ്റ്റ​​​​റാ​​​​യ അ​​​​നൂ​​​​പ് ഘോ​​​​ഷി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചി​​​​ന് ക​​​​ത്വ സ​​​​ബ്ഡി​​​​വി​​​​ഷ​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഫ​​​​രീ​​​​ദ്പു​​​​ർ കോ​​​​ള​​​​നി​​​​യി​​​​ലെ ഗ്രേ​​​​സ് പ​​​​ള്ളി​​​​യി​​​ൽ ആ​​​​രാ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ സാ​​​​യു​​​​ധ​​​​സം​​​​ഘം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഒ​​​​രു ദി​​​​വ​​​​സം മു​​​​ന്പ് പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ ഗു​​​​ണ്ടാ​​​​പ്പി​​​​രി​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ന്നും പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

14ന് ​​​കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​നം

പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കും നേ​​​​രേ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഈ​​​​ മാ​​​​സം 14ന് ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്താ​​​​ൻ ബം​​​​ഗാ​​​​ൾ ക്രി​​​​സ്ത്യ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

District News

വാട്ടർ ടാ​ങ്ക് പൊളിച്ചു; ഭീ​ഷ​ണി​യൊ​ഴി​ഞ്ഞു

കോ​ല​ഞ്ചേ​രി: പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ വ​ട​യാ​മ്പാ​ത്ത് മ​ല​യ്ക്ക് സ​മീ​പം ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന വി​ധം അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ല​നി​ന്ന വാ​ട്ട​ർ ടാ​ങ്ക് പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പൊ​ളി​ച്ചു​നീ​ക്കി. ജ​ന​വാ​സ മേ​ഖ​ല​യാ​യ ഇ​വി​ടെ സ​മീ​പ​വാ​സി​ക​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി നി​ല​നി​ന്ന ടാ​ങ്കാ​ണ് പൊ​ളി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ വ​ട​യാ​മ്പാ​ത്ത് മ​ല​യി​ൽ ടാ​ങ്ക് സ്ഥാ​പി​ച്ച​ത്. 1983-84 കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ട്ടി​മ​റ്റം ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ നി​ർ​മി​ച്ച ഈ ​ടാ​ങ്കി​ന് ര​ണ്ട് ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ചോ​ർ​ച്ച​യും ബ​ല​ക്ഷ​യ​വും മൂ​ലം 2018 മു​ത​ൽ ടാ​ങ്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

ഏ​തു​സ​മ​യ​ത്തും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ഏ​റെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്ത് ​പു​ത്ത​ൻ​കു​രി​ശ് - ക​രി​മു​ക​ൾ റോ​ഡും പ​ഞ്ചാ​യ​ത്ത് റോ​ഡും സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ ടാ​ങ്ക് ത​ക​ർ​ന്നു​വീ​ണാ​ൽ വ​ലി​യ ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് വാ​ർ​ഡ് അം​ഗം വി​ഷ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കു​ക​യും ടാ​ങ്ക് അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ല​വി​ഭ​വ മ​ന്ത്രി​ക്കും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ വി​ഷ​യ​മെ​ത്തി​യ​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ച് ടാ​ങ്ക് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്ക് ഇ​തോ​ടെ വി​രാ​മ​മാ​യി. സ​മീ​പ മേ​ഖ​ല​ക​ൾ​ക്ക് മു​ഴു​വ​ൻ സു​ര​ക്ഷ​യും ഒ​രു​ക്കി​യ ശേ​ഷ​മാ​ണ് ടാ​ങ്ക് പൊ​ളി​ച്ച​ത്.

പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ നീ​ക്ക​മാ​ണ് വി​ജ​യ​ത്തി​ലെ​ത്തി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

International

പാ​ക്കി​സ്ഥാ​നി​ൽ ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ ഗു​രു​ദ്വാര പൊ​ളി​ച്ചു​നീ​ക്കി

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ 125 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ സി​​​​ക്ക് ഗു​​​​രു​​​​ദ്വാ​​​​ര പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കി.

പാ​​​​ക് പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഫ​​​​റൂ​​​​ഖാ​​​​ബാ​​​​ദി​​​​ലു​​​​ള്ള ശ്രീ ​​​​ഗു​​​​രു സിം​​​​ഗ് സ​​​​ഭാ സാ​​​​ഹി​​​​ബ് ഗു​​​​രു​​​​ദ്വാ​​​​ര​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ മാ​​​​സം 24ന് ​​​​പ്രാ​​​​ദേ​​​​ശി​​​​ക വ്യ​​​​വ​​​​സാ​​​​യി പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കി​​​​യ​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​ക്ക് സ​​​​മൂ​​​​ഹം പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി. ഇ​​​​ന്ത്യ​​​​യും ന​​​​ട​​​​പ​​​​ടി​​​​യെ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ചു.

Kerala

മാ​​​​മ​​​​ല​​​​ക്ക​​​​ണ്ട​​​​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ത​ക​ര്‍​ത്തു

കോ​​​​ത​​​​മം​​​​ഗ​​​​ലം: മാ​​​​മ​​​​ല​​​​ക്ക​​​​ണ്ട​​​​ത്ത് കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ടം വീ​​​​ട് ആ​​​​ക്ര​​​​മി​​​​ച്ചു. ചാ​​​​മ​​​​പ്പാ​​​​റ മാ​​​​വി​​​​ന്‍​ചു​​​​വ​​​​ട് കോ​​​​ട്ട​​​​യ്ക്ക​​​​ക​​​​ത്ത് ഡെ​​​​നീ​​​​ഷ് ജോ​​​​സ​​​​ഫി​​​​ന്‍റെ വീ​​​​ടാ​​​​ണു ത​​​​ക​​​​ര്‍​ത്ത​​​​ത്. പ​​​​ല​​​​വ​​​​ട്ടം കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ച വീ​​​​ടാ​​​​ണി​​​​ത്. സം​​​​ഭ​​​​വ​​​സ​​​​മ​​​​യ​​​ത്ത് വീ​​​​ട്ടി​​​​ൽ ആ​​​​രു​​​മി​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ വ​​​​ൻ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 6.45ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഡെ​​​​നീ​​​​ഷി​​​​ന്‍റെ പി​​​​താ​​​​വ് ജോ​​​​സ​​​​ഫാ​​​​ണ് ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. കാ​​​​ന്‍​സ​​​​ര്‍ ബാ​​​​ധി​​​​ത​​​​നാ​​​​യ ജോ​​​​സ​​​​ഫി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ കൊ​​​​ണ്ടു​​​​പോ​​​​യ​​​ശേ​​​​ഷം തി​​​​രി​​​​കെ​​​യെ​​​​ത്തി അ​​​​ന്നു രാ​​​​ത്രി ഡെ​​​​നീ​​​​ഷി​​​​ന്‍റെ വീ​​​​ട്ടി​​​​ലാ​​​​ണു താ​​​​മ​​​​സി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ പു​​​​ർ​​​​ച്ചെ വീ​​​​ട്ടി​​​​ലേ​​​​ക്കു തി​​​​രി​​​​കെ​​​യെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്തും പ​​​​രി​​​​സ​​​​ര​​​​ത്തു​​​​മാ​​​​യി ആ​​​​ന​​​​ക്കൂ​​​​ട്ടം നി​​​​ല്‍​ക്കു​​​​ന്ന​​​​താ​​​​ണു ക​​​​ണ്ട​​​​തെ​​​​ന്ന് ഡെ​​​​നീ​​​​ഷ് പ​​​​റ​​​​ഞ്ഞു.

വീ​​​​ട് വാ​​​​സ​​​​യോ​​​​ഗ്യ​​​​മ​​​​ല്ലാ​​​​ത്ത വി​​​​ധം ത​​​​ക​​​​ർ​​​​ത്ത​​​നി​​​​ല​​​​യി​​​​ലാ​​​​ണ്. ഒ​​​​ച്ച​​​​വ​​​​ച്ചാ​​​​ണ് ആ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ തു​​​​ര​​​​ത്തി​​​​യ​​​​ത്. എ​​​​ട്ടു മാ​​​​സ​​​​ത്തി​​​​നി​​​​ടെ നാ​​​​ലാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഡെ​​​​നീ​​​​ഷി​​​​ന്‍റെ വീ​​​​ട് ആ​​​​ന​​​​ക്കൂ​​​​ട്ടം ത​​​​ക​​​​ര്‍​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​മു​​​​മ്പ് ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം. ഇ​​​​ക്കു​​​​റി വീ​​​​ടി​​​​ന്‍റെ മൂ​​​​ന്നു ജ​​​​ന​​​​ല്‍​പ്പാ​​​​ളി​​​​ക​​​​ളും ഭി​​​​ത്തി​​​​യും ത​​​​ക​​​​ര്‍​ത്തു. വീ​​​​ടി​​​​ന​​​​ക​​​​ത്തു ക​​​​യ​​​​റി പു​​​​തി​​​​യ ക​​​​ട്ടി​​​​ലും വീ​​​​ട്ടു​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പി​​​​ച്ചു. അ​​​​രി​​​​യും പ​​​​ല​​​​വ്യ​​​​ഞ്ജ​​​​ന​​​​ങ്ങ​​​​ളും പാ​​​​ത്ര​​​​ങ്ങ​​​​ളും റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡും പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് വാ​​​​ങ്ങി​​​​യ 4000 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള മ​​​​രു​​​​ന്ന​​​​ട​​​​ക്കം പൂ​​​​ര്‍​ണ​​​​മാ​​​​യും ന​​​​ശി​​​​പ്പി​​​​ച്ചു.

മൂ​​​​ന്നു ത​​​​വ​​​​ണ ആ​​​​ന​​​​ക്കൂ​​​​ട്ടം വീ​​​​ട് ത​​​​ക​​​​ര്‍​ത്തി​​​​ട്ടും വ​​​​നം വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​രെ​​​​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി പോ​​​​യെ​​​​ങ്കി​​​​ലും പ​​​​ട്ട​​​​യം ഇ​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​തു​​​​വ​​​​രെ യാ​​​​തൊ​​​​രു​​​​വി​​​​ധ സാ​​​​മ്പ​​​​ത്തി​​​​ക​​​സ​​​​ഹാ​​​​യ​​​​വും ന​​​​ൽ​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഡെ​​​​നീ​​​​ഷ് പ​​​​റ​​​​ഞ്ഞു.

ആ​​​​ന പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ ട്ര​​​​ഞ്ച് താ​​​​ഴ്ത്താ​​​​നും പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ലെ മ​​​​രം​​​​മു​​​​റി​​​​ക്കാ​​​​നും വ​​​​നം വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ സ​​​​മീ​​​​പ​​​​ത്തെ പ​​​​ല റി​​​​സോ​​​​ര്‍​ട്ടു​​​​ക​​​​ള്‍​ക്കും വ​​​​ഴി​​​​വി​​​​ട്ട സ​​​​ഹാ​​​​യം ഇ​​​​വ​​​​ർ ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. നാ​​​​ലു പ്രാ​​​​വ​​​​ശ്യ​​​​മാ​​​​യി കാ​​​​ട്ടാ​​​​ന വീ​​​​ട് ത​​​​ക​​​​ര്‍​ത്ത​​​​തി​​​​ലൂ​​​​ടെ 15 ല​​​​ക്ഷം രൂ​​​​പ​​​​യു‌​​​​ടെ നാ​​​​ശ​​​​ന​​​​ഷ്‌​​​ടം ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

National

ടിസിഎസ് കേസ്: എംഐഎം നേതാവിന്‍റെ അനധികൃത നിർമാണം പൊളിച്ചുനീക്കി

ഛത്ര​​​​പ​​​​തി സം​​​​ഭാ​​​​ജി​​​​ന​​​​ഗ​​​​ർ: നാ​​​​സി​​​​ക് ടി​​​​സി​​​​എ​​​​സ് നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന, ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന കേ​​​​സ് പ്ര​​​​തി നി​​​​ദ ഖാ​​​​ന് ഒ​​​​ളി​​​​യി​​​​ട​​​​മൊ​​​​രു​​​​ക്കി​​​​യ എ​​​​ഐ​​​​എം​​​​ഐ​​​​എം ന​​​​ഗ​​​​ര​​​​സ​​​​ഭാം​​​​ഗം മ​​​​തി​​​​ൻ പ​​​​ട്ടേ​​​​ലി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണം ന​​​​ഗ​​​​ര​​​​സ​​​​ഭാ അ​​​​ധി​​​​കൃ​​​​ത​​​​ർ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കി.

മേ​​​യ് ഏ​​​ഴി​​​നാ​​​ണ് നി​​​ദ ഖാ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. മേ​​​യ് ഒ​​​ന്പ​​​തി​​​ന് അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച് പ​​​ട്ടേ​​​ലി​​​ന് ഛത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. 72 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം മ​​​റു​​​പ​​​ടി ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം.

എ​​​ന്നാ​​​ൽ, പ​​​ട്ടേ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ല്കി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധി​​​കൃ​​​ത​​​രെ​​​ത്തി പ​​​ട്ടേ​​​ലി​​​ന്‍റെ വീ​​​ട്ടി​​​ലെ അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണം പൊ​​​ളി​​​ച്ചു​​​നീ​​​ക്കി.

National

തീവ്രവാദ ബന്ധമെന്ന് ആരോപണം; അനധികൃത മദ്രസ പൊളിച്ചു

ല​​​ക്നോ: തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​ബ​​​​​ന്ധം ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന, ബ്രി​​​​​ട്ട​​​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ഇ​​​​​സ്‌ലാമി​​​​​ക പ്ര​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള അ​​​​​ന​​​​​ധി​​​​​കൃ​​​ത മ​​​​​ദ്ര​​​​​സ ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്കി. സ​​​​​ന്ത് ക​​​​​ബീ​​​​​ർ ന​​​​​ഗ​​​​​റി​​​​​ലെ ഖ​​​​​ലീ​​​​​ലാ​​​​​ബാ​​​​​ദ് ടൗ​​​​​ണി​​​​​ൽ മീ​​​​​റ്റ് മ​​​​​ണ്ഡി മേ​​​ഖ​​​ല​​​യി​​​​​ലു​​​​​ള്ള മ​​​​​ദ്ര​​​​​സ​​​​​യാ​​​​​ണ് ഞാ​​​​​യ​​​​​റാ​​​​​ഴ്ച പൊ​​​​​ളി​​​​​ച്ച​​​​​ത്.

മ​​​​​ദ്ര​​​​​സ സ​​​​​മി​​​​​തി ന​​​​​ൽ​​​​​കി​​​​​യ അ​​​​​പ്പീ​​​​​ൽ കോ​​​​​ട​​​​​തി ത​​​​​ള്ളി​​​​​യ​​​​​തി​​​​​ന് തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്ന് സ​​​​​ബ് ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ൽ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് ഹൃ​​​​​ദ​​​​​യ് റാം ​​​​​തി​​​​​വാ​​​​​രി പ​​​​​റ​​​​​ഞ്ഞു. 2013-ൽ ​​​​​ബ്രി​​​​​ട്ടീ​​​​​ഷ് പൗ​​​​​ര​​​​​ത്വം നേ​​​​​ടി​​​​​യ മൗ​​​​​ലാ​​​​​ന ഷം​​​​​ഷു​​​​​ൽ ഹു​​​​​ദാ​​​​​ഖാ​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ് പൊ​​​​​ളി​​​​​ച്ച മ​​​​​ദ്ര​​​​​സ​​​​​യെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​ന​ധി​കൃ​ത വി​ദേ​ശ ഫ​ണ്ടിം​ഗ്, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ കു​റ്റ​ങ്ങ​ളി​ൽ മൗ​ലാ​ന ഷം​ഷു​ലി​നെ​തി​രേ ഭീ​ക​ര​വി​രു​ദ്ധ സ്‌​ക്വാ​ഡ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

ഖ​​​​​ലീ​​​​​ലാ​​​​​ബാ​​​​​ദ് പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ ഇ​​​​​യാ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​ർ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. മ​​​​​ദ്ര​​​​​സ നി​​​​​ർ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ഭൂ​​​​​മി സ​​​​​ർ​​​​​ക്കാ​​​​​ർ ഭൂ​​​​​മി​​​​​യാ​​​​​ണെ​​​​​ന്നും കെ​​​​​ട്ടി​​​​​ട നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​ൻ​​​​​കൂ​​​​​ർ അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും സ​​​​​ബ് ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ൽ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​സം​​​​​ഗ​​​​​ഡ് സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഷം​​​ഷു​​​​​ൽ ഹു​​​​​ദാ​​​​​ഖാ​​​​​ൻ, ത​​​​​ന്‍റെ രാ​​​​​ജ ഫൗ​​​​​ണ്ടേ​​​​​ൻ എ​​​​​ന്ന എ​​​​​ൻ​​​​​ജി​​​​​ഒ വ​​​​​ഴി​​​​​യും സ്വ​​​​​ന്തം അ​​​​​ക്കൗ​​​​​ണ്ട് വ​​​​​ഴി​​​​​യും വി​​​​​വി​​​​​ധ മ​​​​​ദ്ര​​​​​സ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പ​​​​​ണം എ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​യാ​​​​​ൾ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും പാ​​​​​ക് കേ​​​​​ന്ദ്ര​​​​​മാ​​​​​യു​​​​​ള്ള ദ​​​​​അ്‌​​​​​വ​​​​​ത്തെ ഇ​​​​​സ്‌ലാമി എ​​​​​ന്ന് സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ അം​​​​​ഗ​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു. ത​​​​​ട്ടി​​​​​പ്പ്, ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന തു​​​​​ട​​​​​ങ്ങി വി​​​​​വി​​​​​ധ കു​​​​​റ്റ​​​​​ങ്ങ​​​​​ൾ ചു​​​​​മ​​​​​ത്തി മൂ​​​​​ന്നു എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​റു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് പോ​​​​​ലീ​​​​​സ് ഇ​​​​​യാ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ സമർപ്പി ച്ചിട്ടുള്ളത്.

District News

സോ​ളാ​ർ തൂ​ക്കു​വേ​ലി ത​ക​ർ​ക്കു​ന്ന​ത് തു​ട​രു​ന്നു

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ തൂ​ക്കു​വേ​ലി​ക​ൾ ആ​ന​ക​ൾ ത​ക​ർ​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ബ്ലോ​ക്ക് 10 കോ​ട്ട​പ്പാ​റ മേ​ഖ​ല​യി​ലാ​ണ് കാ​ട്ടാ​ന​ക​ൾ വേ​ലി​ക​ൾ വ്യാ​പ​ക​മാ​യി ത​ക​ർ​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും മ​രം മ​റി​ച്ചി​ട്ടാ​ണ് ആ​ന​ക​ൾ വേ​ലി ത​ക​ർ​ക്കു​ന്ന​ത്.

പു​തു​താ​യി സ്ഥാ​പി​ച്ച ഡ​ബി​ൾ ലൈ​ൻ തൂ​ക്കു​വേ​ലി​യാ​ണ് ആ​ന നി​ഷ്പ്ര​യാ​സം ത​ക​ർ​ക്കു​ന്ന​ത്. അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​നാ​യാ​ണ് കൂ​ടു​ത​ലാ​യും വേ​ലി ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റു​ന്ന​ത്. മോ​ഴ​യാ​ന​ക്ക് മ​റ്റാ​ന​ക​ൾ​ക്ക് ഏ​ൽ​ക്കു​ന്ന​ത് പോ​ലെ വേ​ലി​യി​ൽ​നി​ന്നു ഷോ​ക്ക് എ​ൽ​ക്കി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. മോ​ഴ​യാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച അ​നീ​ഷി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തേ ആ​ന​ത​ന്നെ വീ​ണ്ടും എ​ത്തി​യി​രു​ന്നു.

വീ​ടി​ന് മു​ന്നി​ൽ ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്‌​ടി​ച്ച മോ​ഴ പി​ന്നീ​ട് സ​മീ​പ​ത്തെ സോ​ളാ​ർ വേ​ലി ത​ക​ർ​ത്താ​ണ് കാ​ടു​ക​യ​റി​യ​ത്. മാ​മ്പ​ഴം, ക​ശു​വ​ണ്ടി, ച​ക്ക തു​ട​ങ്ങി​യ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല ല​ക്ഷ്യ​മാ​ക്കി നി​ര​ന്ത​രം എ​ത്തു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മോ​ഴ, ചെ​റി​യ മോ​ഴ, ക​ല്ലേ​രി കൊ​മ്പ​ൻ, കോ​രി കൊ​മ്പ​ൻ, മൊ​ട്ടു കൊ​മ്പ​ൻ തു​ട​ങ്ങി​യ ആ​ന​ക​ളാ​ണ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ൾ.

Kerala

സ്ഥ​ലം ഉ​ട​മ​യെ സി​പി​എ​മ്മു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി; വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പൊ​ളി​ച്ചു

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പൊ​ളി​ച്ചു. സ്ഥ​ലം ഉ​ട​മ​യെ സി​പി​എ​മ്മു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പൊ​ളി​ച്ച​തെ​ന്നാ​ണ് ആക്ഷേപം.

ഭ​വി​ഷ്യത്ത് നേ​രി​ടേ​ണ്ടി​വ​രു​മെന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​മ​ത​ര്‍ ആ​രോ​പി​ച്ചു. ഓ​ഫീ​സിനു സ്ഥ​ലം കൊ​ടു​ക്ക​രു​തെന്ന ചി​ല​ര്‍ പ​റ​ഞ്ഞ​താ​യി സ്ഥ​ലമുടമ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ര്‍ കോ​ത്താ​യി മു​ക്കി​ലാ​യി​രു​ന്നു ഓ​ഫീ​സ് നി​ര്‍​മാ​ണം. 

ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഓ​ഫീ​സ് പൊ​ളി​ച്ചു നീ​ക്കി​ത്ത​ര​ണ​മെ​ന്നും ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്നാ​ണ് നീ​ക്കം ചെ​യ്ത​തെ​ന്നു കു‌​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ കാ​ര​ണം മ​റ്റൊ​രാ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെ​ന്നു ക​രു​തി​യാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​തെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ പൂ​ര്‍​ണ​മാ​യും അ​ട്ടി​മ​റി​ക്കു​ന്ന രീ​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

National

മുൻ ജാർഖണ്ഡ് മന്ത്രിയുടെ വീട് എൻടിപിസി പദ്ധതിക്കായി ഇടിച്ചുനിരത്തി

ഹ​​​സാ​​​രി​​​ബാ​​​ഗ് : ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ൻ മ​​​ന്ത്രി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ യോ​​​ഗേ​​​ന്ദ്ര സാ​​​വോ​​​യു​​​ടെ വീ​​​ട് ഹ​​​സാ​​​രി​​​ബാ​​​ഗ് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി. എ​​​ൻ​​​ടി​​​പി​​​സി​​​യു​​​ടെ ക​​​ൽ​​​ക്ക​​​രി ഖ​​​ന​​​ന പ​​​ദ്ധ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് വീ​​​ട് ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ​​​ത്. ഭൂ​​​മി എ​​​ൻ​​​ടി​​​പി​​​സി​​​ക്കു കൈ​​​മാ​​​റി.

ജോ​​​ർ​​​ദാ​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ​​​വീ​​​ടാ​​​ണ് വ​​​ൻ പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ​​​ത്. ഭൂ​​​മി​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും സം​​​ബ​​​ന്ധി​​​ച്ച് ദീ​​​ർ​​​കാ​​​ല​​​മാ​​​യി ത​​​ർ​​​ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്നു. എ​​​ൻ​​​ടി​​​പി​​​സി ന​​​ല്കി​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം യോ​​​ഗേ​​​ന്ദ്ര സാ​​​വോ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സാ​​​വോ​​​യും ഭാ​​​ര്യ​​​യും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ നി​​​ർ​​​മ​​​ല ദേ​​​വി​​​യും വീ​​​ടി​​​നു മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

1.97 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കി​​​യെ​​​ങ്കി​​​ലും സാ​​​വോ സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന് എ​​​ൻ​​​ടി​​​പി​​​സി എ​​​ജി​​​എം നീ​​​ൽ മാ​​​ധ​​​വ് സ്വെ​​​യി​​​ൻ പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് റാ​​​ഞ്ചി​​​യി​​​ലെ ട്രൈ​​​ബ്യൂ​​​ണ​​​ൽ കോ​​​ട​​​തി​​​യി​​​ൽ പ​​ണം കെ​​​ട്ടി​​​വ​​​ച്ചു.

ക​​​ൽ​​​ക്ക​​​രി ഖ​​​ന​​​ന വി​​​ക​​​സ​​​ന ജോ​​​ലി​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വീ​​​ട് ഇ​​​ടി​​​ച്ചു​​​പൊ​​​ളി​​​ച്ചു​​​നീ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്ന് എ​​​ൻ​​​ടി​​​പി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. വീ​​​ട് പൊ​​​ളി​​​ച്ച​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യോ​​​ഗേ​​​ന്ദ്ര സാ​​​വോ​​​യു​​​ടെ മ​​​ക​​​ളും മു​​​ൻ ബ​​​ർ​​​ക്കാ​​​ഗാ​​​വ് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ അം​​​ബാ പ്ര​​​സാ​​​ദ് പ​​​റ​​​ഞ്ഞു

District News

സ്കൂ​ൾ ക​വാ​ടം പൊ​ളി​ച്ചു​നീ​ക്ക​ണം: കോ​ണ്‍​ഗ്ര​സ്

വ​ര​ടി​യം: കു​ട്ടി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യ ഗ​വ. യു​പി സ്കൂ​ളി​ലെ ത​ക​ർ​ന്നു​വീ​ണ ക​വാ​ടം ഉ​ട​ൻ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യും കോ​ണ്‍​ഗ്ര​സ് അ​വ​ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വ​ര​ടി​യം സ്കൂ​ളി​നു​മു​ന്നി​ൽ സാ​യാ​ഹ്ന പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി.

അ​ടാ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. ജെ​യ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു നീ​ല​ങ്കാ​വി​ൽ, സു​രേ​ഷ് അ​വ​ണൂ​ർ, പി.​വി. ബി​ജു, ലി​ന്‍റോ വ​ര​ടി​യം, അ​നി​ൽ സ​മ്രാ​ട്ട്, മു​ര​ളീ​ധ​ര​ൻ ചേ​ലാ​ട്ട്, വി.​വി. രാം​കു​മാ​ർ, പി.​ജെ. പോ​ൾ​സ​ണ്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബാ​ബു​രാ​ജ്, പ്രി​ൻ​സി ജെ​ൻ​സ​ണ്‍, ര​മ്യ ഗി​രീ​ശ​ൻ, തോ​മ​സ് വ​ട​ക്ക​ൻ, കെ.​ജെ. ജോ​യ്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജ്; ഉത്തം നഗര്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് തകര്‍ത്തു

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍. കൊലക്കേസ് പ്രതിയുടെ വീട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇടിച്ച് നിരത്തി. ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന കൊലപാതക കേസിലെ മുഖ്യ പ്രതി ആകാശിന്‍റെ വീടാണ് തകര്‍ത്തത്.

വീട് അനധികൃതമായി കെട്ടിയതാണെന്ന് കാണിച്ചാണ് ശനിയാഴ്ച ഉച്ചയോടെ അധികൃതര്‍ തകര്‍ത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വലിയ പോലീസ് സന്നാഹത്തിന്‍റെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

തുടർന്ന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂര്‍ണമായും ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കുന്ന സമയത്ത് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഉത്തം നഗറില്‍ നടന്ന തര്‍ക്കത്തിനിടെ ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആകാശും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമുള്ള അനധികൃത നിർമാണങ്ങൾക്കെതിരെയുള്ള സ്വാഭാവിക നടപടിയാണെന്നാണ് എംസിഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

District News

പാ​ലം പൊ​ളി​ച്ചു; കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ബാ​ക്കി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

വൈ​പ്പി​ൻ : ഏ​റെ നാ​ള​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷം നെ​ടു​ങ്ങാ​ട് പ​ഴ​യ പ​ള്ളി പാ​ലം പൊ​ളി​ച്ചു മാ​റ്റി​യെ​ങ്കി​ലും ഇ​തി​ന്‍റെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ഇ​പ്പോ​ഴും ബാ​ക്കി. ഇ​താ​ക​ട്ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​ഴ​യി​ലെ നീ​രൊ​ഴു​ക്കി​നും ഭീ​ഷ​ണി​യാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.

പാ​ലം പൊ​ളി​ക്കാ​ൻ ക​രാ​റെ​ടു​ത്ത ആ​ളെ​ക്കൊ​ണ്ട് പ​ണി​ക​ൾ പൂ​ർ​ണ​മാ​യും ചെ​യ്യി​ക്കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രാ​ണ്.എ​ന്നാ​ൽ ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നാ​സ്ഥ വെ​ടി​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ന്ന തൂ​ണു​ക​ൾ എ​ത്ര​യും വേ​ഗം പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്ന് നാ​യ​ര​മ്പ​ലം വി​ല്ലേ​ജ് കാ​യ​ലോ​ര ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ മ​ണ്ടോ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

District News

കു​റ്റി​പ്പാ​ല ഇ​നി കു​പ്പി​ക്ക​ഴു​ത്താ​കി​ല്ല; സാം​സ്കാ​രി​ക നി​ല​യ​വും അ​ങ്ക​ണ​വാ​ടി​യും പൊ​ളി​ച്ചു മാ​റ്റി

മു​ക്കം: ന​വീ​ക​ര​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന പി​സി ജം​ഗ്ഷ​ൻ - വെ​സ്റ്റ് മാ​മ്പ​റ്റ ബൈ​പാ​സി​ൽ യാ​ത്ര ഇ​നി സു​ഗ​മ​മാ​വും. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് ത​ട​സ​മാ​യി​രു​ന്ന സാം​സ്കാ​രി​ക നി​ല​യ​വും അ​ങ്ക​ണ​വാ​ടി​യും പൊ​ളി​ച്ചു മാ​റ്റി.

ഈ ​കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​തെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ, വീ​തി കൂ​ട്ടു​ന്ന റോ​ഡി​ന്‍റെ ഈ ​ഭാ​ഗം കു​പ്പി​ക്ക​ഴു​ത്താ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. റോ​ഡി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ ചു​റ്റു​മ​തി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​യ്യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചാ​ണ് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ, റോ​ഡി​ന്‍റെ വീ​തി ഏ​ഴു മീ​റ്റ​റാ​ക്കി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം കു​റ്റി​പ്പാ​ല ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ങ്ക​ണ​വാ​ടി​യു​ടെ ചു​റ്റു​മ​തി​ൽ മാ​ത്രം പൊ​ളി​ച്ച് റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ക​രാ​റു​കാ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും. ​റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 25 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഈ ​ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു മാ​റ്റാ​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

സാം​സ്കാ​രി​ക നി​ല​യം ഏ​റെ നാ​ളാ​യി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച​ര​ക്കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത ന​വീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ച​ര മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ്‌ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ഏ​ഴു മീ​റ്റ​റാ​ക്കി വി​ക​സി​പ്പി​ച്ച്, ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഓ​വു​ചാ​ലു​ക​ളും സു​ര​ക്ഷാ ഭി​ത്തി​യും നി​ർ​മി​ച്ച് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് പ​ദ്ധ​തി.

കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റു​ന്ന​തോ​ടെ മു​ൻ നി​ശ്ച​യി​ച്ച രീ​തി​യി​ൽ റോ​ഡും അ​നു​ബ​ന്ധ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കാ​നാ​കും. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​യ മു​ക്കം - അ​ഗ​സ്ത്യ​ൻ​മു​ഴി - മാ​മ്പ​റ്റ റോ​ഡി​ന്‍റെ ബ​ദ​ൽ​പാ​ത കൂ​ടി​യാ​ണ് പി​സി ജം​ഗ്ഷ​ൻ - വെ​സ്റ്റ് മാ​മ്പ​റ്റ ബൈ​പാ​സ്.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ഗ​സ്ത്യ​ൻ​മു​ഴി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് നേ​രി​യ പ​രി​ഹാ​ര​മാ​കും. മു​ക്ക​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ഗ​സ്ത്യ​ൻ​മു​ഴി വ​ഴി സ​ഞ്ച​രി​ക്കാ​തെ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്കെ​ത്താ​നാ​കും. ബ​സു​ക​ളും ടോ​റ​സ് ലോ​റി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. 

 

Latest News

Corehub Up