കണ്ണൂര്‍: പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പൊളിച്ചതെന്നാണ് ആക്ഷേപം.
ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും വിമതര്‍ ആരോപിച്ചു. ഓഫീസിനു സ്ഥലം കൊടുക്കരുതെന്ന ചിലര്‍ പറഞ്ഞതായി സ്ഥലമുടമ പറഞ്ഞു. പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫീസ് നിര്‍മാണം.
ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ചു നീക്കിത്തരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നീക്കം ചെയ്തതെന്നു കുഞ്ഞികൃഷ്ണൻ പറഞ്ഞു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതിയാണ് പൊളിച്ചു നീക്കിയതെന്നും ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
Tags : assembly election kerala v kunhikrishnan election committee office demolished