മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡൽഹി: ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഡൽഹി സർവകലാശാലാ പരിസരത്തുള്ള പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളിലും സമീപ കെട്ടിടങ്ങളിലും വ്യാപക പരിശോധന തുടരുന്നു.
ഹോസ്റ്റലുകൾ ഉൾപ്പടെ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുഴുവൻ കെട്ടിടങ്ങൾക്കും സ്ട്രക്ചറൽ ഫിറ്റ്നസ് പരിശോധന നിർബന്ധമാക്കിക്കൊണ്ട് പുതിയ നയം ഡൽഹി സർക്കാർ പ്രഖ്യാപിച്ചു.
നിർമാണച്ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. അനുമതിയില്ലാതെ കൂടുതൽ നിലകൾ നിർമിച്ചവയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കെട്ടിടങ്ങൾ അടിയന്തരമായി അടച്ചുപൂട്ടും.
അപകടത്തിൽപ്പെട്ട കെട്ടിടത്തിനു സമീപമുണ്ടായിരുന്ന മറ്റൊരു കെട്ടിടവും അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ രാത്രിതന്നെ അവിടെയുള്ളവരെ ഒഴിപ്പിച്ചു.
Tags : Buildings DelhiBuildingCollapse ViolationgLaw Demolished RekhaGupta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash