Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buildings

നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കും: മുഖ്യമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ഹോ​​​സ്റ്റ​​​ൽ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു​​​ണ്ടാ​​​യ ദാ​​​രു​​​ണ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​രി​​​സ​​​ര​​​ത്തു​​​ള്ള പേ​​​യിം​​​ഗ് ഗ​​​സ്റ്റ് താ​​​മ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും സ​​​മീ​​​പ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ന്നു.

ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കും സ്ട്ര​​​ക്ച​​​റ​​​ൽ ഫി​​​റ്റ്ന​​​സ് പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​ക്കൊ​​​ണ്ട് പു​​​തി​​​യ ന​​​യം ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചു.

നി​​​ർ​​​മാ​​​ണ​​​ച്ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചു​​​നീ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖ ഗു​​​പ്ത വ്യ​​​ക്ത​​​മാ​​​ക്കി. അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ കൂ​​​ടു​​​ത​​​ൽ നി​​​ല​​​ക​​​ൾ നി​​​ർ​​​മി​​​ച്ച​​​വ​​​യും സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​ട​​​ച്ചു​​​പൂ​​​ട്ടും.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട കെ​​​ട്ടി​​​ട​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു കെ​​​ട്ടി​​​ട​​​വും അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ രാ​​​ത്രി​​​ത​​​ന്നെ അ​​​വി​​​ടെ​​​യു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു.

District News

പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ 40 അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ള്‍, ല​ക്ഷ​ങ്ങ​ളു​ടെ കു​ടി​ശി​ക

പാ​ലാ: ന​ഗ​ര​സ​ഭ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി 40 ല്‍​പ​രം കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​താ​യി വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​തി​ല്‍ 2013ല്‍ ​അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച​തും പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്ന​തു​മാ​യ കെ​ട്ടി​ട​ത്തി​ന് കാ​ല​ങ്ങ​ളാ​യി ഡി​മാ​ന്‍​ഡ് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത​ല്ലാ​തെ ച​ട്ടപ്ര​കാ​ര​മു​ള്ള യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച​ത് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ഈ​യി​ന​ത്തി​ല്‍ കു​ടി​ശി​ക​യാ​യി 62 ല​ക്ഷം രൂ​പ ഈ​ടാ​ക്കു​ന്ന​തി​നുള്ള ന​ട​പ​ടി​ക​ളില്ലെ​ന്ന് വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ത് കൂ​ടാ​തെ 40ല്‍​പ​രം അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് 2013 മു​ത​ല്‍ കു​ടി​ശി​ക അ​ട​യ്ക്കു​വാ​നാവ​ശ്യ​പ്പെ​ട്ട് ഡി​മാ​ന്‍​ഡ് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത​ല്ലാ​തെ മ​റ്റ് ച​ട്ടപ്ര​കാ​ര​മു​ള്ള യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​യെ​ന്നും ക​ണ്ടെ​ത്തി.

പ്രോ​ജ​ക്ട് സീ​റോയു​ടെ ഭാ​ഗ​മാ​യി ഓ​പ്പ​റേ​ഷ​ന്‍ പാ​ര്‍​പ്പി​ടം എ​ന്ന പേ​രി​ല്‍ കെ​ട്ടി​ടനി​ര്‍​മാ​ണ അ​നു​മ​തി​യി​ലും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളു​ടെ ക്ര​മ​വ​ത്ക​ര​ണ​ത്തി​ലു​ള്ള അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്താ​ന്‍ വി​ജി​ല​ന്‍​സ് ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​യി​ര​ന്നു പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കെ​ട്ടി​ടനി​ര്‍​മാ​ണ അ​നു​മ​തി, ഒ​ക്കു​പ്പ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്ക​ല്‍, കെ​ട്ടി​ട ന​മ്പ​ര്‍ അ​നു​വ​ദി​ക്ക​ല്‍, കെ​ട്ടി​ടനി​കു​തി നി​ര്‍​ണ​യം, അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളു​ടെ ക്ര​മ​വ​ത്ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി​യും ന​ട​ക്കു​ന്ന​താ​യി വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

District News

സ്കൂ​ൾകെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ്; അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു

പാലക്കാട്: പു​തി​യ അ​ധ്യ​യ​നവ​ർ​ഷാ​രം​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എം.എസ്. മാ​ധ​വി​ക്കു​ട്ടിയുടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേം​ബ​റി​ൽ അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു.

സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട സു​ര​ക്ഷ, പൊ​തു​വാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​റ്റു വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ ക്രോ​ഡീ​ക​രി​ച്ച് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേശം ന​ൽ​കാ​ൻ ജി​ല്ലാ ക​ളക്ട​ർ വി​ദ്യാ​ഭ്യാ​സ ഉ​പഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ല്ലാ വ​കു​പ്പു​ക​ളി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് എ​ൻഒസി ന​ൽ​കും.
വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​മെ​ന്ന് പാ​ല​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ കെഎസ്ഇ​ബി​എ​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
വി​ദ്യാ​ല​യ​ങ്ങ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മാ​ലി​ന്യ നി​ർ​മാ​ർ​ജനം ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​വ​ധി​ക്കാ​ല​ത്തു ത​ന്നെ അ​ധ്യാ​പ​ക​ർ​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യി​ൽ പ​രി​ശീ​ല​നക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി ഡി​എം​ഒ അ​റി​യി​ച്ചു.

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​തോ​ടൊ​പ്പം പാ​ന്പ് പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​പ്പ വോ​ള​ന്‍റി​യ​ർ​മാ​ർ സ​ജ്ജ​മാ​ണെ​ന്നും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കാ​ടു​പി​ടി​ച്ച ഇ​ട​ങ്ങ​ൾ വൃ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും പാ​ല​ക്കാ​ട് സോ​ഷ്യ​ൽ ഫോ​റസ്ട്രി അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് പ​റ​ഞ്ഞു. സ്കൂ​ൾ ബ​സു​ക​ളു​ടെ​യും വാ​നു​ക​ളു​ടെ​യും പ​രി​ശോ​ധ​ന 20, 23 തിയ​തി​ക​ളി​ൽ ഗ​വ. വി​ക്ടോ​റി​യ കോ​ളജി​ൽ ന​ട​ത്തും.

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള സു​ര​ക്ഷാ പ​രി​ശീ​ല​നം അ​ധ്യാ​യ​നാ​രം​ഭ​ത്തി​ന് ശേ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ജി​ല്ലാ ക​ളക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി.​എം. സ​ലീ​ന ബീ​വി, പാ​ല​ക്കാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് സു​മു സ്ക്ക​റി​യ, പാ​ല​ക്കാ​ട് ഡി​ഇ​ഒ ആ​സി​ഫ് അ​ലി​യാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ർ. ഷി​ജു ച​ന്ദ്ര​ൻ, ഷൊ​ർ​ണൂ​ർ കെഎസ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ എ​സ് മീ​ര, പാ​ല​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ കെഎ​സ്ഇ​ബി എ​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ടി.​സി. ഗി​രി​ജ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ വി.​കെ. ഋ​തീ​ജ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽകു​മാ​ർ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ഗീ​തു മ​റി​യ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ നൗ​ഫ​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Leader Page

കെട്ടിടങ്ങളും പരിസ്ഥിതി രൂപകൽപനയും

നി​ർ​മാ​ണ​ങ്ങ​ളെ​ല്ലാം പ​രി​സ്ഥി​തി​ക്ക​നു​സൃ​ത​മാ​യി​രി​ക്ക​ണം എ​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​മാ​ണ്. വ​ലി​യ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം വേ​ണമെ​ന്നു നി​യ​മ​മു​ണ്ട്. അ​തി​നു​വേ​ണ്ടി​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ത​ലങ്ങളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ വി​ഭാ​വ​നം ചെ​യ്ത പ​ല പ​ദ്ധ​തി​ക​ളും പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​നം ന​ട​ത്തു​ന്പോ​ൾ ഗു​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ദോ​ഷമു​ണ്ടാ​ക്കു​ന്ന​താ​ണ് എ​ന്ന കാ​ര​ണ​ത്താ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ലി​യ പ​ദ്ധ​തി​ക​ൾ​ക്കു മാ​ത്ര​മാ​ണ് പ​രി​സ്ഥി​തി അ​ഘാ​തപ​ഠ​നം ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ലി​നീ​ക​ര​ണ​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം വ​ൻ തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​തു കാ​ര​ണം ചെ​റി​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​പോ​ലും വ​ൻ തോ​തി​ലു​ള്ള മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്നു. ഇ​ങ്ങ​നെ​യു​ള്ള മ​ലി​നീ​ക​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​തം അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു.

കാ​ൻ​സ​ർ പോ​ലെ​യു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചുവ​രു​ന്നു. ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ളൊ​ന്നും വ്യ​ക്ത​മ​ല്ലെ​ങ്കി​ലും പ്ര​ധാ​ന ചൂ​ണ്ടു​പ​ല​ക മ​ലി​നീ​ക​ര​ണം ത​ന്നെ​യാ​ണ്. എ​ല്ലാ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ന​മ്മു​ടെ നാ​ട്ടി​ൽ വ്യാ​പ​ക​മാ​ണ്. ന​മ്മു​ടെ ഗ​വേ​ഷ​ണ​ങ്ങ​ൾ ഇ​തി​നൊ​ന്നും കൃ​ത്യ​മാ​യ ഉ​ത്ത​രം ത​രാ​ൻ പ​ര്യാ​പ്ത​വു​മ​ല്ല. ന​മ്മു​ടെ മു​ന്പി​ൽ ഒ​രു മാ​ർ​ഗ​മാ​ണു​ള്ള​ത്. ജീ​വി​ത​ത്തി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ടോ​ട്ട​ൽ ക്വാ​ളി​റ്റി സം​ര​ക്ഷ​ണം ന​ട​പ്പാ​ക്കു​ക. ജ​ലം, വാ​യു, മ​ണ്ണ് എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം ശ​ക്ത​മാ​യി നി​യ​ന്ത്രി​ക്കു​ക.

ഇ​ന്ന് ന​മ്മ​ൾ ആ​ഡം​ബ​ര​ത്തി​ന്‍റെ പു​റ​കെ പോ​കു​ന്ന കാ​ല​മാ​ണ്. ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പ​രി​സ്ഥി​തി​യെ മ​തി​യാ​യ രീ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണം. ഇ​ത് ന​മ്മു​ടെ നാ​ട്ടി​ൽ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ ചെ​റു​ത​ല്ല. ധാ​രാ​ളം സ്ഥ​ല​ങ്ങ​ളി​ൽ ജ​ല​സ്രോ​ത​സു​ക​ളു​ടെ മ​ലി​നീ​ക​ര​ണ​ത്തി​നും അ​നു​ബ​ന്ധ പ്ര​ശ്ങ്ങ​ൾ​ക്കും ഇ​ത് കാ​ര​ണ​മാ​യി​ട്ടു​ണ്ട്, അ​തു തു​ട​ർ​ന്നു​കൊ​ണ്ടു​മി​രി​ക്കു​ന്നു.

കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​സ്ഥി​തി രൂ​പ​ക​ൽ​പ​ന

കെ​ട്ടി​ടം നി​ർ​മി​ക്കു​ന്പോ​ൾ വാ​യു, ജ​ലം, സൂ​ര്യ​ൻ, ഓ​ക്സി​ജ​ൻ, മ​ര​ങ്ങ​ൾ, ബാ​ക്ടീ​രി​യ, മ​ണ്ണി​ര തു​ട​ങ്ങി​വ​യു​ടെ ന​ന്മ​ക​ൾ കെ​ട്ടി​ട​ത്തി​നു ഗു​ണ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ ന​ട​പ്പാ​ക്കി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​പ​യു​ക്ത​ത ഫ​ല​പ്ര​ദ​മാ​ക്കു​ക​യും മ​ലി​നീ​ക​ര​ണം ത​ട​യു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള രൂ​പ​ക​ൽപ​ന​യ്ക്കാ​ണ് പ​രി​സ്ഥി​തി രൂ​പ​ക​ൽ​പ​ന എ​ന്നു പ​റ​യു​ന്ന​ത്. കെ​ട്ടി​ടം പ​ണി​യു​ന്പോ​ൾ അ​തി​ന് ആ​കാ​ര​ഭം​ഗി വേ​ണ​മെ​ന്ന​ല്ല​തെ മേ​ല്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളൊ​ന്നും പൊ​തു​വേ ആ​രും പ​രി​ഗ​ണി​ക്കു​ന്നി​ല്ല. അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം​പോ​ലും ന​മ്മു​ടെ കി​ണ​റി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്നു എ​ന്നു പ​റ​യു​ന്പോ​ൾ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​വ​സ്ഥ എ​ത്ര ഭീ​ക​ര​മാ​ണെ​ന്ന് അ​നു​മാ​നി​ക്കാം.

പ​രി​സ്ഥി​തി രൂ​പ​ക​ൽ​പ​ന ന​ട​പ്പാ​ക്കി മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യംഭ​ര​ണ വ​കു​പ്പി​ന് ഇ​തേ​പ്പ​റ്റി​യൊ​ന്നും ഒ​രു പി​ടി​പാ​ടു​മി​ല്ല. മ​ഴ​വെ​ള്ള സം​ഭ​ര​ണം പോ​ലെ ഉ​ണ്ടാ​ക്കി​യ നി​യ​മ​ങ്ങ​ൾ ത​ന്നെ ന​ട​പ്പാ​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത ഒ​രു പ്ര​സ്ഥാ​ന​മാ​ണ​ത്. പ​ല കാ​ര്യ​ങ്ങ​ളി​ലും സ്വാ​ധീ​നശ​ക്തി​യ​നു​സ​രി​ച്ച് പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളി​ൽ അ​യ​വു വ​രു​ത്തു​ന്നു. പ​ണ്ട് ജ​ല​സ്രോ​ത​സും മ​ലി​ന​സ്രോ​ത​സും ത​മ്മി​ലു​ള്ള ദൂ​രം 15 മീ​റ്റ​റാ​യി​രു​ന്നു. ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ അ​ത് 7.5 മീ​റ്റ​ർ ആ​ക്കി​ക്കൊ​ടു​ത്തു. ഇ​ത​ല്ലാ​തെ​യും നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വ് ചെ​യ്തു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ന​മ്മു​ടെ നാ​ട്ടി​ൽ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​ള​രെ ബ​ല​ഹീ​ന​മാ​ണ് എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ‍്യം.

കെ​ട്ടി​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ല മ​ലി​നസ്രോ​ത​സു​ക​ളും ആ​വ​ശ്യ​മാ​യി വ​രും. ക​ക്കൂ​സ്‌ മാ​ലി​ന്യം, മ​ലി​ന​ജ​ലം, ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ അ​ങ്ങ​നെ പ​ല​തും. മി​ക്ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലും കി​ണ​റു​ക​ളും ഉ​ണ്ടാ​കും. കേ​ര​ളം ജ​ന​സാ​ന്ദ്ര​ത​യും കി​ണ​ർ സാ​ന്ദ്ര​ത​യും അ​ധി​ക​മു​ള്ള പ്ര​ദേ​ശ​മാ​ണ്. വീ​ടു​ക​ളും കി​ണ​റു​ക​ളും ക​ക്കൂ​സ് കു​ഴി​ക​ളും മ​ലി​ന​ജ​ല കു​ഴി​ക​ളും ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും എ​ല്ലാം വേ​ണ്ട​ത്ര അ​ക​ല​മി​ല്ലാ​തെ​യാ​ണ് നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്.

വ്യ​വ​സാ​യ​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങ​ിയ​വ​യി​ൽ​നി​ന്നെ​ല്ലാം വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളും ഒ​ത്തുചേ​രു​ന്പോ​ൾ കേ​ര​ള​ത്തി​ൽ പ്ര​ധാ​ന​മാ​യും പ​ട്ട​ണ​ങ്ങ​ളി​ൽ മാ​ലി​ന്യപ്ര​ശ്നം രൂ​ക്ഷ​മാ​ണെ​ന്നു മാ​ത്ര​മ​ല്ല, അ​പ​ക​ട​ക​ര​വു​മാ​ണ്. ഇ​തി​ന്‍റെ പ്ര​ധാ​ന​ ദോ​ഷം കി​ണ​റു​ക​ളും മ​റ്റു ജ​ല​സ്രോ​ത​സു​ക​ളും മ​ലി​ന​മാ​കു​ക​യും അ​തി​ലൂ​ടെ പ​ല രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു എ​ന്ന​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളു​ടെ​യും ചെ​റി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ൽ പ​രി​സ്ഥി​തി രൂ​പ​ക​ൽ​പ​ന പ്ര​ധാ​ന​മാ​ണ്.

കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​സ്ഥി​തി രൂ​പ​ക​ൽ​പ​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ താ​ഴെപ്പ​റ​യു​ന്നവയാണ്

►ജ​ലസ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം.
► മ​ലി​നീ​ക​ര​ണ സ്രോ​ത​സു​ക​ൾ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളി​ൽ​നി​ന്നു പ​ര​മാ​വ​ധി അ​ക​ലെ​യും താ​ഴ്ന്ന ലെ​വ​ലി​ലും സ്ഥാ​പി​ക്കു​ക.
► അ​ടു​ത്തു​ള്ള മ​റ്റു മാ​ലി​ന്യസ്രോ​ത​സു​ക​ളും പ​രി​ഗ​ണി​ക്ക​ണം.
► കി​ണ​ർ, കു​ഴ​ൽ​ക്കി​ണ​ർ തു​ട​ങ്ങി​യ​വ​യു​ടെ സം​ര​ക്ഷ​ണം യ​ഥാ​രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണം.
► മ​ല​മൂ​ത്ര വി​സ​ർ​ജ്യ​ങ്ങ​ളു​ടെ സം​സ്ക​ര​ണ​ത്തി​ന് യ​ഥാ​രീ​തി​യി​ൽ നി​ർ​മി​ച്ച സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക.
► മ​ലി​ന​ജ​ല സം​സ്ക​ര​ണ​ത്തി​ന് യ​ഥാ​രീ​തി​യി​ൽ നി​ർ​മി​ച്ച സോ​ക് പി​റ്റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
► സോ​ക് പി​റ്റു​ക​ളും സെ​പ്റ്റി​ക് ടാ​ങ്കു​ക​ളും എ​ല്ലാം കൃ​ത്യ​മാ​യി ഡി​സൈ​ൻ ചെ​യ്തു മാ​ത്രം നി​ർ​മി​ക്കു​ക. ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ വ​ലി​പ്പം ഉ​ണ്ടാ​യി​രി​ക്ക​ണം.
► എ​ല്ലാ മാ​ലി​ന്യസം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തു​പോ​ലെ വേ​ണം നി​ർ​മി​ക്കാ​ൻ. കാ​ലാ​കാ​ല​ങ്ങ​ളി​ൽ പ​രി​പാ​ല​നം ആ​വ​ശ്യ​മാ​ണ്.
► വീ​ട്ടി​ലെ ടാ​ങ്കി​ന്‍റെ സ്ഥാ​നം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ത്തി ക്ലീ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ക​ണം.
► ക​ക്കൂ​സ് ക്ലോ​സ​റ്റ് എ​പ്പോ​ഴും ലീ​ക്ക് ഇ​ല്ലാ​തെ​യാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ സെ​പ്റ്റി​ക് ടാ​ങ്കി​ലെ മ​ലി​ന​ജ​ലം അ​ള​വ് കൂ​ടി മ​റ്റു ജ​ല​സ്രോ​ത​സു​ക​ളി​ൽ മാ​ലി​ന്യപ്ര​ശ്​നമു​ണ്ടാ​ക്കും.
► വീ​ട് നി​ർ​മി​ക്കു​ന്പോ​ൾ നി​ർ​ബ​ന്ധ​മാ​യും സെ​ൽ​ഫ് ക്ലീ​നിം​ഗ് ടാ​ങ്കു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. കാ​ലാ​കാ​ല​ങ്ങ​ളി​ൽ ടാ​ങ്ക് ക​ഴു​കാ​ൻ ഇ​ത് ഗു​ണ​പ്ര​ദ​മാ​കും. ഈ ​ടാ​ങ്കു​ക​ൾ വാ​ങ്ങാം, അ​ല്ലെ​ങ്കി​ൽ നി​ർ​മി​ക്കാം.
► വീ​ടു​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്പോ​ൾ വാ​യു​സ​ഞ്ചാ​ര​ത്തി​നു ധാ​രാ​ളം ജ​ന​ലു​ക​ൾ കൊ​ടു​ക്കു​ക. വെ​ന്‍റി​ലേ​ഷ​ൻ ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള സ്ഥ​ലം അ​ടു​ക്ക​ള​യാ​ണ്. ഏ​റ്റു​വു​മ​ധി​കം കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് അ​ടു​ക്ക​ള​യി​ലാ​ണ്. അ​തി​നാ​ൽ അ​വി​ടെ വാ​യു​സ​ഞ്ചാ​രം കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​ണ്.
► മ​ഴ​വെ​ള്ള സം​ഭ​ര​ണം നി​യ​മ​മ​നു​സ​രി​ച്ചു ന​ട​പ്പാ​ക്കു​ക.
► കി​ണ​റി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണം ന​ട​ത്തു​ന്നെ​ങ്കി​ൽ കി​ണ​റി​ന്‍റെ സൈ​ഡി​ന് ശ​ക്തി​യു​ണ്ട് എ​ന്നു തീ​ർ​ച്ച​യാ​ക്കു​ക.
► ജൈ​വ-​ഖ​ര മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഉ​ചി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളാ​യ ബ​യോ​ഗ്യാ​സ്, ബ​യോ​ബി​ൻ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക.
► മ​ര​ങ്ങ​ൾ ന​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യം വീ​ട് രൂ​പ​ക​ല്പ​ന ചെ​യ്യു​ന്പോ​ൾ ബ​ലി​ക​ഴി​ക്ക​രു​ത്. വീ​ട്ടി​ൽ ഉ​ത്പാ​ദി​ക്കു​ന്ന കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് വ​ലി​ച്ചെ​ടു​ത്ത് ഓ​ക്സി​ജ​ൻ പു​റ​ത്തു​വി​ടാ​ൻ മ​ര​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്.
► വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​ബ​ന്ധ​മാ​ണ്. അ​തി​ന്‍റെ ഉ​യ​രം ഏ​റ്റ​വും കൂ​ടി​യ ജ​ല​നി​ര​പ്പി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​യി​രി​ക്ക​ണം.
► കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സോ​ളാ​ർ വൈ​ദ‍്യു​തി ആ​വ​ശ്യ​മാ​ണ്. അ​ത് ര​ണ്ടു ത​ര​ത്തി​ൽ ചെ​യ്യാം. റൂ​ഫി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ‍്യു​തി കെ​എ​സ്ഇ​ബി​ക്കു കൊ​ടു​ത്ത​തി​നു​ശേ​ഷം, ബോ​ർ​ഡി​ന്‍റെ വൈ​ദ‍്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന ഗ്രി​ഡ് സി​സ്റ്റം. മറ്റൊന്ന്, സ്വ​ന്ത​മാ​യി പാ​ന​ലും ഇ​ൻ​വെ​ർ​ട്ട​റും ബാ​റ്റ​റി​യും ഉ​പ​യോ​ഗി​ച്ച് വൈ​ദ‍്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​ഫ് ഗ്രി​ഡ് സി​സ്റ്റം.

(തൃ​ശൂ​ർ ചെ​റു​തു​രു​ത്തി ജ്യോ​തി
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​ണ് ലേ​ഖ​ക​ൻ)

District News

പൂ​വാ​റ​ൻ​തോ​ട് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി നി​ർ​മാ​ണം: സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റ​ൻ​തോ​ട് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ പ​വ​ർ​ഹൗ​സി​നു മു​ന്പി​ൽ ജ​ന​കീ​യ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പൊ​യി​ലി​ങ്ങാ​പു​ഴ​യി​ൽ മൂ​ന്ന്മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ടാ​ണ് 2023ൽ ​പൂ​വാ​റ​ൻ​തോ​ട് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഡാം ​നി​ർ​മി​ക്കാ​നും മ​റ്റ് ജോ​ലി​ക​ൾ​ക്കു​മാ​യി പു​ഴ​യി​ൽ വ​ൻ​തോ​തി​ൽ സ്‌​ഫോ​ട​നം ന​ട​ത്തി​യ​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ പ്ര​ക​മ്പ​നം ഉ​ണ്ടാ​കു​ക​യും പ​ല വീ​ടു​ക​ളും വി​ണ്ടു​കീ​റു​ക​യും ചെ​യ്തു. ചി​ല വീ​ടു​ക​ളു​ടെ സ്ലാ​ബ് ത​ക​ർ​ന്നു. പ​ദ്ധ​തി​ക്കു​സ​മീ​പം 200- 300 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള 26 വീ​ടു​ക​ൾ​ക്കാ​ണു നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത്. 

പ്ര​ദേ​ശ​ത്തു​ള്ള മ​റ്റ് വീ​ടു​ക​ൾ​ക്കും നി​ർ​മാ​ണ​ങ്ങ​ൾ​ക്കും പ​ദ്ധ​തി​കൊ​ണ്ട് ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്. നാ​ട്ടു​കാ​ർ കെ​എ​സ്‌​ഇ​ബി അ​ധി​കൃ​ത​ർ​ക്കും ക​രാ​ർ ക​മ്പ​നി​ക്കും പ​രാ​തി ന​ൽ​കി​യ​തോ​ടെ ഒ​ട്ടേ​റെ​ത്ത​വ​ണ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. 2025 മാ​ർ​ച്ചി​ൽ വീ​ണ്ടും പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി, ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ നാ​ശ​ന​ഷ്ടം നേ​രി​ട്ട കു​റെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ചെ​റു​തും വ​ലു​തു​മാ​യ വി​ള്ള​ലു​ക​ളും പൊ​ട്ട​ലു​ക​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യി പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ്ഫോ​ട​നം​കൊ​ണ്ട് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്‌​ടം നേ​രി​ടാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ത​ക​രാ​ർ നേ​രി​ട്ട വീ​ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യ​ണ​മെ​ന്ന് ക​രാ​റു​കാ​രോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്‌​തു. കാ​ല​താ​മ​സം കൂ​ടാ​തെ പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ക​രാ​ർ ക​മ്പ​നി ഉ​റ​പ്പും​ന​ൽ​കി.

പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഏ​താ​നും മാ​സ​ങ്ങ​ൾ കൂ​ടി​യേ​യു​ള്ളു.

പ്ര​തി​ഷേ​ധ​പ​രി​പാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു, ബ്ലോ​ക്ക് മെം​ബ​ർ ജി​മ്മി ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, വാ​ർ​ഡ് മെം​ബ​ർ റോ​യ് ആ​ക്കേ​ൽ, സ​ണ്ണി പെ​രു​കി​ലം​ത​റ​പ്പേ​ൽ, വി​ത്സ​ൺ പു​ല്ലു​വേ​ലി​യി​ൽ, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ എം.​കെ. സ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന് ജ​ന​കീ​യ സ​മ​ര സ​മി​തി ക​ൺ​വീ​ന​ർ ഇ.​എ​സ്‌.​ജി​നേ​ഷ് , മാ​ർ​ട്ടി​ൻ സ​ജി ഇ​രൂ​ൾ കു​ന്നു​മ്മ​ൽ, സ​ന്തോ​ഷ്, സി​സ്റ്റ​ർ ചി​ന്ന​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up