പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അപകടാവസ്ഥയിലെന്ന് റിപ്പോർട്ടുള്ള പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ 12 സർക്കാർ ഓഫീസുകൾ മാറ്റി സ്ഥാപിച്ചു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായാണ് ഓഫീസുകൾക്ക് കെട്ടിടം കണ്ടെത്തിയിരിക്കുന്നത്. ഭൂരിഭാഗം ഓഫീസുകൾക്കും വാടക കെട്ടിടങ്ങളാണ് കണ്ടെത്തിയത്. 24 ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലുണ്ടായിരുന്നത്. കോടതികൾ ഇപ്പോഴും ഇവിടെ തുടരുകയാണ്. ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് കോടതികൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മാറ്റി സ്ഥാപിച്ചിട്ടുള്ള ഓഫീസുകളും പുതിയ കെട്ടിടങ്ങളും:
പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്- പോസ്റ്റോഫീസ്-കോളജ് റോഡിലുള്ള മഞ്ചയില്‍ ബില്‍ഡിംഗ്, ജില്ലാടൗണ്‍ പ്ലാനിംഗ് ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ലാ കളക്ടറേറ്റ് വളപ്പ്.
റവന്യൂ റിക്കവറി ഓഫീസ്- കളക്ടറേറ്റ് മൂന്നാം നില, ജില്ലാ പ്രൊബേഷന്‍ ഓഫീസ് - കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗിലെ ഒന്നാം നില, ജില്ല സാക്ഷരതാ മിഷന് ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്,
ജില്ലാ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്.
പൊതുമരാമത്ത് വൈദ്യുത വിഭാഗം ഓഫീസ്- മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം
പൊതുമരാമത്ത് വൈദ്യുത വിഭാഗം സബ് ഡിവിഷന് ഓഫീസ് - മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം, ജില്ലാ പട്ടികജാതി വികസന ഓഫീസ്- കാപ്പില്‍ ആര്‍ക്കേഡ്, ഗ്രൗണ്ട് ഫ്ളോർ, ഡോക്ടേഴ്സ് ലെയ്ന്‍, താലൂക്ക് ഓഫീസ് കോഴഞ്ചേരി- കുന്നംകുളം ബില്‍ഡിംഗ്, കടമ്മനിട്ട റോഡ്, പ്രസ് ക്ലബിനു സമീപം. പൊതുമരാമത്ത് കെട്ടിട വിഭാഗം, അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം- മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം, പൊതുമരാമത്ത് സ്പെഷല്‍ ബില്‍ഡിംഗ്സ് വിഭാഗം, അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം- മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം.