x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ള​വ​ണ്ണ ടോ​ൾ പ്ലാ​സ​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ പു​തു​ക്കി​പ്പ​ണി​യു​ന്നു

വെബ് ഡെസ്ക്
Published: August 2, 2026 01:22 AM IST | Updated: August 2, 2026 01:22 AM IST

ഒ​ള​വ​ണ്ണ ടോ​ൾ പ്ലാ​സ​യി​ല്‍ പു​തു​ക്കി പ​ണി​യു​ന്ന സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള ശു​ചി​മു​റി കെ​ട്ടി​ടം.

കോ​ഴി​ക്കോ​ട്: അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​ള​വ​ണ്ണ ടോ​ൾ പ്ലാ​സ​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ പു​തു​ക്കി​പ്പ​ണി​യു​ന്നു. സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ശു​ചി​മു​റി കെ​ട്ടി​ട​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ച്ചു​പ​ണി​യു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക്‌ സ​മീ​പ​ത്ത് താ​ൽ​ക്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പു​രു​ഷ​ൻ​മാ​രു​ടെ ശു​ചി​മു​റി കെ​ട്ടി​ട​വും ചെ​രി​ഞ്ഞ​നി​ല​യി​ലാ​ണ്. ഇ​തും പൊ​ളി​ച്ചു​പ​ണി​ഞ്ഞാ​ലേ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​വൂ.​ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​ദേ​ശീ​യ​പാ​ത 66ൽ ​ഒ​ള​വ​ണ്ണ ടോ​ൾ പ്ലാ​സ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കാ​ല​ത്തു​ത​ന്നെ ശു​ചി​മു​റി കെ​ട്ടി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ ചെ​രി​ഞ്ഞു​തു​ട​ങ്ങി​യി​രു​ന്നു. റോ​ഡ് കൂ​ടു​ത​ൽ താ​ഴ്‌​ന്ന​തോ​ടെ ചെ​രി​വ് വ​ർ​ധി​ച്ചു.

യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ടും കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യാ​ൻ ക​രാ​ർ ക​മ്പ​നി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഇ​തി​നി​ടെ പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത​വി​ധം ചെ​രി​വ് മ​റ​യ്ക്കാ​നും ശ്ര​മ​മാ​രം​ഭി​ച്ചു. റോ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ്ര​ത​ലം താ​ഴു​ന്ന ഭാ​ഗ​ങ്ങ​ൾ ടാ​ർ ചെ​യ്ത് മ​റ​യ്‌​ക്കാ​നും കെ​ട്ടി​ട​ങ്ങ​ളി​ലെ വി​ള്ള​ൽ പു​ട്ടി​യി​ട്ട് മ​റ​യ്‌​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്‌. ഇ​ത്‌ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Buildings

Recent News

Corehub Up