x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ പേ​യിം​ഗ് ഗ​സ്റ്റ് ഹോ​സ്റ്റ​ലു​ക​ൾ ദു​ര​ന്ത​കേ​ന്ദ്ര​ങ്ങ​ൾ

സീ​​​​നോ സാ​​​​ജു
Published: September 8, 2026 12:49 AM IST | Updated: September 8, 2026 12:49 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ന്ത്ര​​​​ണ്ടോ​​​​ളം പ്ര​​​​മു​​​​ഖ കോ​​​​ള​​​​ജു​​​​ക​​​​ൾ ചു​​​​റ്റു​​​​വ​​​​ട്ട​​​​ത്തു​​​​ള്ള തെ​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സ​​​​ത്യ​​​​നി​​​​കേ​​​​ത​​​​നി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത് മ​​​​ര​​​​ണ​​​​ക്കെ​​​​ണി​​​​യി​​​​ൽ.

ഇ​​​​ടു​​​​ങ്ങി​​​​യ തെ​​​​രു​​​​വു​​​​ക​​​​ളി​​​​ൽ തൊ​​​​ട്ടു​​​​രു​​​​മ്മി നി​​​​ൽ​​​​ക്കു​​​​ന്ന പേ​​​​യിം​​​​ഗ് ഗ​​​​സ്റ്റ് (പി​​​​ജി) ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും പ്രാ​​​​ഥ​​​​മി​​​​ക സു​​​​ര​​​​ക്ഷാ​​​​ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പോ​​​​ലും പാ​​​​ലി​​​​ക്കാ​​​​ത്ത​​​​വ​​​​യാ​​​​ണ്. ഇ​​​​രു​​​​മ്പു​​​​ജ​​​​നാ​​​​ല​​​​ക​​​​ൾ ദ്ര​​​​വി​​​​ച്ചും ഭി​​​​ത്തി​​​​ക​​​​ൾ വി​​​​ണ്ടു​​​​കീ​​​​റി​​​​യും നി​​​​ൽ​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ള​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ക​​​​ഴി​​​​യു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച ഉ​​​​ച്ച​​​​വ​​​​രെ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്ന ‘ഹോ​​​​സ്റ്റ​​​​ൽ ഡേ​​​​യ്സ്’എ​​​​ന്ന അ​​​​ഞ്ചു​​​​നി​​​​ല പി​​​​ജി കെ​​​​ട്ടി​​​​ടം നി​​​​ലം​​​​പൊ​​​​ത്തി ഏ​​​​ഴു ജീ​​​​വ​​​​നു​​​​ക​​​​ൾ പൊ​​​​ലി​​​​ഞ്ഞ സം​​​​ഭ​​​​വം ഇ​​​​തി​​​​ലെ ഒ​​​​ടു​​​​വി​​​​ല​​​​ത്തെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണം മാ​​​​ത്രം.

പേ​​​​രി​​​​നു മാ​​​​ത്രം അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി; സു​​​​ര​​​​ക്ഷ ക​​​​ട​​​​ലാ​​​​സി​​​​ൽ

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഒ​​​​രി​​​​ക്ക​​​​ൽ "മി​​​​നി ഇ​​​​ന്ത്യ’ എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല, ജെ​​​​എ​​​​ൻ​​​​യു, ഐ​​​​ഐ​​​​ടി, എ​​​​യിം​​​​സ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കാ​​​​നെ​​​​ത്തു​​​​ന്ന ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മ​​​​തി​​​​യാ​​​​യ താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യ​​​​മി​​​​ല്ല എ​​​​ന്ന​​​​താ​​​​ണു യാ​​​​ഥാ​​​​ർഥ്യം. കെ​​​​ട്ടു​​​​റ​​​​പ്പു​​​​ള്ള തൂ​​​​ണു​​​​ക​​​​ളോ ശ​​​​ക്ത​​​​മാ​​​​യ അ​​​​സ്തിവാ​​​​ര​​​​മോ ഇ​​​​ല്ലാ​​​​ത്ത കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​തു​​​​ക്കി​​​​പ്പ​​​​ണി​​​​യ​​​​ൽ എ​​​​ന്ന​​​​പേ​​​​രി​​​​ൽ വെ​​​​റും പെ​​​​യി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ത​​​​ക​​​​ർ​​​​ന്ന കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന് തൊ​​​​ട്ട​​​​ടു​​​​ത്ത് താ​​​​മ​​​​സി​​​​ക്കു​​​​ന്ന എ​​​​സ്‌. സിം​​​​ഹ എ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

കൂ​​​​ടാ​​​​തെ, കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളോ ക​​​​സ്റ്റ​​​​മ​​​​ർ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ളോ ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണു പ​​​​ല പി​​​​ജി​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ് ന​​​​ൽ​​​​കി ഒ​​​​രു മാ​​​​സ​​​​ത്തേ​​​​ക്ക് ക​​​​രാ​​​​റി​​​​ലെ​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പി​​​​ന്നീ​​​​ട് രേ​​​​ഖ​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണു പ​​​​തി​​​​വ്. അ​​​​തി​​​​നാ​​​​ൽ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യാ​​​​ൽ കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു​​​​ള്ളി​​​​ൽ എ​​​​ത്ര പേ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ൻ പോ​​​​ലും അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു ക​​​​ഴി​​​​യാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.

ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ

സ​​​​ത്യ​​​​നി​​​​കേ​​​​ത​​​​നി​​​​ൽ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മ​​​​ല്ല. 2022ൽ ​​​​ത​​​​ക​​​​ർ​​​​ന്ന കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്ന് മീ​​​​റ്റ​​​​റു​​​​ക​​​​ൾ മാ​​​​ത്രം അ​​​​ക​​​​ലെ മ​​​​റ്റൊ​​​​രു കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്ന് ര​​​​ണ്ടു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​മ്പ് സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ബേ​​​​സ്‌​​​​മെ​​​​ന്‍റി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി മ​​​​ല​​​​യാ​​​​ളി ഉ​​​​ൾ​​​​പ്പ​​​​ടെ മൂ​​​​ന്ന് യു​​​​പി​​​​എ​​​​സ്‌​​​​സി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​രി​​​​ച്ച ദു​​​​ര​​​​ന്ത​​​​ത്തി​​​​നു പി​​​​ന്നി​​​​ലും അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണം ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​ല്ല​​​​ൻ.

അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് രാ​​​​ഷ്‌​​​​ട്രീ​​​​യ സം​​​​ര​​​​ക്ഷ​​​​ണം

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​താ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​തെ ന​​​​ട​​​​ത്തു​​​​ന്ന അ​​​​മി​​​​ത സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും കെ​​​​ട്ടി​​​​ട ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ സ്വാ​​​​ധീ​​​​ന​​​​വു​​​​മാ​​​​ണ് ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ക​​​​ന​​​​യ്യ കു​​​​മാ​​​​റും എ​​​​ൻ​​​​എ​​​​സ്‌​​​​യു​​​​ഐ നേ​​​​താ​​​​വ് വി​​​​നോ​​​​ദ് ജാ​​​​ഖ​​​​റും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച സി​​​​പി​​​​ഐ നേ​​​​താ​​​​വ് പി. ​​​​സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ, ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ൻ പി​​​​ജി ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര സ്ട്ര​​​​ക്ച​​​​റ​​​​ൽ ഓ​​​​ഡി​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : PayingGuest Hostels Delhi DisasterCenters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up