ഹീരാ ഠാക്കൂർ
ന്യൂഡൽഹി: യുപിയിലെ മുൻ ബിജെപി മന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ ഹീരാ ഠാക്കൂർ കോൺഗ്രസിൽ ചേർന്നു.
യുപിയുടെ ചുമതലയുള്ള എഐസിസി നേതാവ് രാജേന്ദ്ര പാൽ ഗൗതം, കോൺഗ്രസ് ഒബിസി ഡിപ്പാർട്ട്മെന്റ് തലവൻ അനിൽ ജയ്ഹിന്ദ്, രാകേഷ് റാത്തോഡ് എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് ഠാക്കൂർ കോൺഗ്രസ് അംഗത്വമെടുത്തത്. ജാതി സെൻസസ് വിഷയത്തിൽ പിന്നാക്ക വിഭാഗങ്ങളെ ബിജെപി വഞ്ചിച്ചുവെന്ന് ഠാക്കൂർ കുറ്റപ്പെടുത്തി.
12 വർഷം യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന ഠാക്കൂർ യുപി പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
Tags : HeeraThakur Joins Congress FormerBJPMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash