x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ മോ​ഷ​ണം പോ​കു​മെ​ന്ന് പേ​ടി: വാ​ഹ​നം ക്രെ​യ്ൻ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് മാ​റ്റി ഉ​ട​മ

ഓൺലൈൻ ഡെസ്ക്
Published: September 8, 2026 02:57 AM IST | Updated: September 8, 2026 02:57 AM IST

വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് ക്രെയിൻ ഉപയോഗിച്ച് ഉ​യ​ർ​ത്തി​വെ​ച്ച വാഹനം

പാ​റ്റ്ന: കാ​ർ മോ​ഷ​ണം പോ​കു​മെ​ന്ന ഭ​യ​ത്താ​ൽ വാ​ഹ​നം ക്രെ​യ്ൻ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് ഉ​യ​ർ​ത്തി​വെ​ച്ച് ഉ​ട​മ​യു​ടെ വി​ചി​ത്ര ന​ട​പ​ടി. ബീ​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ചി​ലാ​ണ് സം​ഭ​വം. മ​നോ​ജ് യാ​ദ​വ് എ​ന്ന​യാ​ൾ അ​ടു​ത്തി​ടെ വാ​ങ്ങി​യ മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ ക്ലാ​സി​ക് മോ​ഡ​ൽ വാ​ഹ​ന​മാ​ണ് വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​സ്ര​യേ​ലി​ൽ ജോ​ലി​യു​ള്ള മ​നോ​ജ് യാ​ദ​വ്, താ​ൻ വി​ദേ​ശ​ത്താ​യി​രി​ക്കു​മ്പോ​ൾ വാ​ഹ​നം ഡ്രൈ​വ​റെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കാ​റി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കു​ടും​ബ​വു​മാ​യി ആ​ലോ​ചി​ച്ച് വാ​ഹ​നം വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ടെ​റ​സി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

വ​ലി​യ ക്രെ​യ്ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം വീ​ടി​ന് മു​ക​ളി​ലേ​ക്ക് ശ്ര​ദ്ധാ​പൂ​ർ​വ്വം മാ​റ്റു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up