x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പട്ടികവിഭാഗക്കാരുടെ ആനുകൂല്യങ്ങൾ രേഖകൾ ഇല്ലെന്ന പേരില്‍ മാത്രം തടയാനാകില്ല: ഹൈക്കോടതി

വെബ്ഡെസ്ക്
Published: September 8, 2026 03:02 AM IST | Updated: September 8, 2026 03:02 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലാ​​​തെ, രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ഭാ​​​വം​​​കൊ​​​ണ്ടു മാ​​​ത്രം പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​ന്‍റെ പേ​​​രി​​​ല്‍ ജാ​​​തി തെ​​​ളി​​​യി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കി​​​ല്ല.

സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലും മ​​​റ്റും ത​​​ട്ടി​​​പ്പ് ന​​​ട​​​ന്ന​​​താ​​​യി സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ക്ക​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ഇ​​​ല്ലാ​​​ത്തി​​​ട​​​ത്തോ​​​ളം ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ക്ക് അ​​​വ​​​ര്‍ അ​​​ര്‍ഹ​​​രാ​​​ണെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, എ.​​​കെ. പ്രീ​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ട്ടി​​​കവ​​​ര്‍ഗ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ക്കാ​​​യി വ്യാ​​​ജ ജാ​​​തി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി വി. ​​​ബാ​​​ല​​​നെ സ​​​ര്‍വീ​​​സി​​​ല്‍നി​​​ന്ന് നീ​​​ക്കി​​​യ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് നി​​​രീ​​​ക്ഷ​​​ണം.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ച് ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ സ്‌​​​ക്രൂ​​​ട്ടി​​​നി ക​​​മ്മി​​​റ്റി​​​ക്ക് കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. അ​​​തു​​​വ​​​രെ ബാ​​​ല​​​ന്‍റെ താ​​​ത്കാ​​​ലി​​​ക പെ​​​ന്‍ഷ​​​ന്‍ തു​​​ട​​​രാ​​​നും നി​​​ര്‍ദേ​​​ശി​​​ച്ചു.

Tags : KeralaHighCourt Documents ScheduledCaste Benefits Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up