Health
കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.
എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.
സാധാരണ ഉപയോഗിക്കുന്ന ഇലകൾ
തയാറാക്കുന്ന വിധം
ചേരുവകൾ
വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാക്കുന്ന വിധം
ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.
ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.
തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.
3–5 മിനിറ്റ് കൂടി തിളപ്പിക്കുക.
അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.
Agriculture
ഇന്ത്യയിൽ വന്യമായി വളരുന്ന വൻ വൃക്ഷമാണ് പുളിമരം. പുളി നമ്മുടെ ഭക്ഷണ പദാർഥങ്ങളിൽ രുചിക്കുവേണ്ടി പ്രധാനമായും ചേർത്ത് ഉപയോഗിക്കുന്നു. പുളിയിൽ ജീവികം സി ധാരാളമായി അടങ്ങിയിരിക്കുന്നു.
അതുകൊണ്ടുതന്നെ ജീവകം സിയുടെ അഭാവത്താൽ ഉണ്ടാകുന്ന രോഗങ്ങൾ നമ്മുടെയിടയിൽ കുറവുള്ളതിനു കാരണം ആഹാരത്തിലൂടെയുള്ള പുളിയുടെ ഉപയോഗമാണെന്നു കരുതപ്പെടുന്നു. പഴക്കംചെന്ന പുളിയാണ് നല്ലത്. ഇതു കരൾ, ആമാശയം എന്നിവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു.
പുളിയുടെ ഇല, പൂവ്, ഫലമജ്ജ, ഫലം, വിത്ത്, തോല് എന്നിവ ഔഷധയോഗ്യങ്ങളാണ്. പല പേരുകൾ: ചിഞ്ചാ, അമ്ലികാ, തിന്തിദ്ധാ എന്നിങ്ങനെ സംസ്കൃതത്തിലും ടമരിൻ ട്രീ എന്ന് ഇംഗ്ലീഷിലും പുളിക്കു പേരുകളുണ്ട്.
സിസാൽപിനിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പുളിമരത്തിന്റെ ശാസ്ത്രനാമം ടമറിഡസ് ഇൻഡിക്ക എന്നാണ്.
രസാദിഗുണങ്ങൾ: അമ്ലരസവും ഗുരു രൂക്ഷഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ അമ്ലം എന്നിങ്ങനെയാണ്. ആയുർവേദ വിധിപ്രകാരം പുളിമരത്തിന്റെ രസാദിഗുണങ്ങൾ.
രാസഘടകങ്ങൾ: പുളിമരത്തിന്റെ ഫലത്തിൽ ടാർടാറിക് അമ്ലം, സിട്രിക് അമ്ലം, മാലിക് അമ്ലം, അസെറ്റിക് അമ്ലം, പൊട്ടാസ്യം, പഞ്ചസാര, പെക്ടിൻ, ആൽബുമിനോയ്ഡ്, കൊഴുപ്പ്, അന്നം എന്നീ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
പുളി വാതം ശമിപ്പിക്കുന്നു. ദാഹത്തെ ശമിപ്പിക്കുന്നു. വൃണം ഉണങ്ങുന്നതിനും ശബ്ദം തെളിയുന്നതിനും നന്ന്. മദ്യലഹരി ശമിപ്പിക്കുന്നതിനും വായുക്ഷോഭം, മലബന്ധം എന്നിവ അകറ്റാനും വിരേചനം, നീര്, വേദന, ക്ഷീണം എന്നിവ ശമിപ്പിക്കാനും അതിസാരം, പ്രമേഹം, മൂത്രച്ചൂട്, ചെങ്കണ്ണ്, തേൾവിഷം എന്നിവ ഭേദമാക്കാനും വാളമ്പുളി അത്യുത്തമം.
ഔഷധപ്രയോഗങ്ങൾ
ശരീരക്ഷീണവും വേദനയും മാറുന്നതിന് പുളിയില ഇട്ട് വെന്ത വെള്ളത്തിൽ കുളിക്കുക. തൊണ്ട ശുദ്ധമാവുകയും ശബ്ദം തെളിയുകയും ചെയ്യാൻ: പഴന്പുളി ചൂർണമാക്കി തേൻ ചേർത്ത് ദിവസവും ആറു ഗ്രാം വരെ പതിവായി രണ്ടുനേരം കഴിക്കുക.
വൃണം ഉണങ്ങാൻ: പുളിയിലയും സമം കറിവേപ്പിലയും ചേർത്തു തിളപ്പിച്ച് ആ വെള്ളത്തിൽ വൃണം കഴുകുക. പഴന്പുളി കരളിന്റെയും ആമാശയത്തിന്റെയും പ്രവർത്തനം വർധിപ്പിക്കും.
മസൂരിക്ക് ശമനം കിട്ടാൻ: ആറ് ഗ്രാം പുളിയില അരച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി പതിവായി ആറുദിവസം മൂന്നുനേരം വീതം കുടിക്കുക.
പുളി അധികം കഴിച്ചാൽ വെള്ളപ്പാണ്ടു രോഗം അധികരിക്കും. മദ്യലഹരി ശമിക്കാൻ പുളിവെള്ളം കുടിക്കുക.
വായുക്ഷോഭം മാറാൻ: പുളിവെള്ളത്തിൽ തിളപ്പിച്ച് അതിൽ പഞ്ചസാര ചേർത്തു കഴിക്കുക.
പനിയുള്ളവർക്ക് മലബന്ധം പിടിപെട്ടാൽ: ഒരു ഔണ്സ് പുളി അത്രതന്നെ ഈന്തപ്പഴം എന്നിവ പാലിൽ തിളപ്പിച്ച് അരിച്ച് ഏലത്തരി, ഗ്രാന്പൂ, കർപ്പൂരം എന്നിവ ചേർത്തു കഴിക്കുക.
പ്രമേഹശമനത്തിന്: പുളിന്തോട് ചുട്ട് ഭസ്മമാക്കി ഒരു ടീസ്പൂണ് വെള്ളത്തിൽ കലക്കി കുടിക്കുക.
തേൾവിഷത്തിന്: പുളി, ചുണ്ണാമ്പ് എന്നിവ അരച്ച് വിഷമുള്ള ഭാഗത്ത് ഇടുക. ഫലപ്രദമായ ഒരു ഔഷധപ്രയോഗമാണിത്.
നീരിനും വേദനയ്ക്കും ആശ്വാസം കിട്ടാൻ: പുളിയും പുളിയിലയും പച്ചവെള്ളത്തിൽ അരച്ച് പുറമേ പുരട്ടുക. മഹോദരം, പ്രമേഹം എന്നിവയുടെ ശമനത്തിന്: പുളിയുടെ തോട് ചുട്ട് ഭസ്മമാക്കി ഒരു ടീസ്പൂണ് തിളപ്പിച്ച വെള്ളത്തിൽ കലക്കി കഴിക്കുക.
അതിസാരം ശമിക്കാൻ: പുളിങ്കുരുവിന്റെ തോട് (ചുവപ്പുനിറത്തിലുള്ള പുറന്തൊലി) അതിനൊപ്പം (സമം) ജീരകവും പഞ്ചസാരയും ചേർത്തു പൊടിച്ച് ഒരു ടീസ്പൂണ് വീതം കഴിക്കുക.
മൂത്രച്ചൂട് മാറ്റാൻ: പുളിയില ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുക. നേത്രരോഗങ്ങൾ (ചെങ്കണ്ണ്) ശമിക്കാൻ: പുളിയിലയും പൂവും ഇട്ടു തിളപ്പിച്ച വെള്ളംകൊണ്ട് കണ്ണിൽ ധാര കോരുക.
അതിസാരം ഭേദമാകാൻ: പുളിയില ഇടിച്ചുപിഴിഞ്ഞ നീരിൽ പഴുപ്പിച്ച ഇരുന്പുകഷണമിട്ട് ചൂടാക്കിയശേഷം കഴിക്കുക.
പ്രഫ. കെ. നസീമ
9633552460
Health
വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം,ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.
ആരംഭത്തില് തന്നെ ഡെങ്കി അണുബാധ ലാബ് ടെസ്റ്റുക ളിലൂടെ കണ്ടുപിടിക്കു ന്നതിന് മതിയായ ടെസ്റ്റ് കിറ്റുകളും ശരിയായ ചികിത്സയ്ക്ക് ആവശ്യ മായ മരുന്നുകളും എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Kerala
കൊച്ചി: കേരളത്തില് സര്ക്കാര് രൂപീകരണം വൈകുന്നതുമൂലം ജനങ്ങള്ക്ക് ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള് നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഹ്യൂമന് റൈറ്റ്സ് പ്രൊട്ടക്ഷന് മിഷന് (എച്ച്ആര്പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.
ആരോഗ്യ, ക്ഷേമ പ്രവര്ത്തനങ്ങളെ സര്ക്കാര് രൂപീകരണം വൈകുന്നത് പ്രതിസന്ധിയിലാക്കും. എസ്എസ്എല്സി, പ്ലസ്ടു ഫലപ്രഖ്യാപനം വരാനിരിക്കെ ബന്ധപ്പെട്ട വകുപ്പിന് മന്ത്രിപോലും ഇല്ലാത്തതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
Health
തുളസിയുടെ ഔഷധഗുണങ്ങളും പോസിറ്റീവ് എനർജിയെക്കുറിച്ചും നമുക്കറിയാത്ത ധാരാളം കാര്യങ്ങളുണ്ട്. സീസണൽ രോഗങ്ങളെ പ്രതിരോധിക്കാൻ തുളസിക്കു സവിശേഷമായ കഴിവുണ്ട് എന്നതാണ് തുളസിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ഉയർന്ന സ്ഥാനമാണു തുളസിക്കുള്ളത്. തുളസി വെറും സസ്യമല്ല, മറിച്ച് ദിവ്യമായ ഔഷധമാണ്. വാസ്തുസംബന്ധമായ പ്രശ്നങ്ങൾക്കും വീട്ടിലെ അശാന്തിക്കും ലളിതവും ചെലവു കുറഞ്ഞതുമായ പരിഹാരമാണ് തുളസിച്ചെടി വളർത്തുക എന്നത്.
കാലാവസ്ഥ മാറുമ്പോൾ നിരന്തരം ശല്യംചെയ്യുന്ന ജലദോഷം, ചുമ, അലർജി, ആസ്ത്മ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ തുളസിക്കു കഴിയും. അതുകൊണ്ടാണ് തുളസിയെ ഭൂതഘ്നി എന്നു വിളിക്കുന്നത്.
നമുക്കു കാണാൻ കഴിയാത്ത വൈറസുകളെയും ബാക്ടീരിയകളെയും ഭൂതങ്ങളെപ്പോലെ കണക്കാക്കിയാൽ, അവയിൽനിന്ന് സംരക്ഷണം നൽകാൻ തുളസിക്ക് സാധിക്കും.
ആയുർവേദത്തിലെ ഇതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സുരസ എന്നും പൂജയ്ക്കു ഉപയോഗിക്കുന്നതുകൊണ്ടാണ് ദേവപ്രിയ എന്നും തുളസി അറിയപ്പെടുന്നത്.
തുളസി ഇലകൾ നേരിട്ടു കടിച്ചുചവച്ചു തിന്നാൻ പാടില്ല. തുളസിയിൽ അടങ്ങിയിരിക്കുന്ന മെർക്കുറി പല്ലിലെ കാത്സ്യം നശിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തുളസി കഴിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
തുളസി വെള്ളത്തിലിട്ട് തിളപ്പിച്ചോ, പേസ്റ്റ് രൂപത്തിലാക്കിയോ കഴിക്കാം. കുട്ടികൾക്കു തേൻ ചേർത്ത വെള്ളത്തിൽ നൽകാം. ചായയിലോ, കഷായത്തിലോ ചേർത്തു മുതിർന്നവർക്കും ഉപയോഗിക്കാം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശ്വസന സംബന്ധമായ ആരോഗ്യത്തിനും തുളസി മികച്ചൊരു ഉപാധിയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.
Health
വെയിലേറ്റാൽ പൊള്ളല്, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്ദിയും, അസാധരണമായ വിയര്പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല് ശ്രദ്ധിക്കണം.
എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര് തണലില് മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങള് ഒഴിവാക്കുക.
വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Health
ചൂട് കാലമായതിനാല് ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താനായി പരിശോധനകള് കൂടുതല് ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലകളില് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള് മുതല് എല്ലാ കടകളിലും പരിശോധന നടത്തുന്നുണ്ട്.
ഷവര്മ ഉള്പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള് വില്ക്കുന്ന സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള് ശക്തമായി തുടരും.
ഐസാണ് വില്ലൻ
വേനല് കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില് ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല് ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന് പാടുള്ളൂ.
കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്ക്കുന്നവര് ശുദ്ധജലത്തില്നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള് ചൂടുകാലത്ത് പെട്ടെന്നു കേടാകുമെന്നതിനാല് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണവും വെള്ളവും അടച്ചു സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില് തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.
കുടിക്കുന്നതു ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന് ശ്രദ്ധിക്കണം. യാത്രാ വേളയില് ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്.
കുപ്പി വെള്ളം വാങ്ങുമ്പോൾ
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്ശന നടപടി സ്വീകരിക്കും. കടകളില്നിന്നു വാങ്ങുന്ന കുപ്പിവെള്ളം കുടിക്കുമ്പോള് ചില കാര്യങ്ങള് പ്രത്യേകം ശ്രദ്ധിക്കണം.
കുപ്പിവെള്ളം വാങ്ങുന്നവരും വില്ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്
കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള് നിറച്ച പ്ലാസ്റ്റിക് കുപ്പികള് എന്നിവ വെയിലേല്ക്കുന്ന രീതിയില് കടകളില് തൂക്കിയിടാനും വെയിലേല്ക്കുന്ന രീതിയില് വാഹനങ്ങളില് വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
Business
കോതമംഗലം: ചക്കയ്ക്ക് നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെയെങ്കിലും ഉത്പാദകരായ കർഷകരിലേക്ക് ഡിമാൻഡനുസരിച്ചുള്ള നേട്ടമെത്തുന്നില്ല. മൊത്തവില്പനക്കാരും ഇടനിലക്കാരും ചക്കവിപണിയിൽ ലാഭമുണ്ടാക്കുമ്പോൾ, കർഷകനു കിട്ടുന്നതു തുച്ഛമായ വരുമാനം.
ഇടിയൻ ചക്ക(ഇടിഞ്ചക്ക) ഒന്നിന് 70 രൂപ വരെ നേരത്തേ കർഷകനു ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ചു മുതൽ 10 വരെ കിലോഗ്രാം വരെ തൂക്കമുള്ള മൂക്കാത്ത ചക്ക ഒന്നിന് കിട്ടുന്നത് 25 - 30 രൂപ മാത്രമാണെന്നു കർഷകർ പറയുന്നു. മഴ പെയ്തു തുടങ്ങിയാൽ വില ഇനിയും കുറയും.
കർഷകരിൽനിന്ന് 25 - 30 രൂപയ്ക്കു കച്ചവടക്കാർ വാങ്ങുന്ന ചക്ക ചെറുവണ്ടികളിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എത്തിച്ച് മൊത്തക്കച്ചവടക്കാരനു നൽകുമ്പോൾ കിലോയ്ക്കു 50 രൂപ മുതൽ മുകളിലേക്കാണു വില ഉയരുന്നത്. ഇതു കേടാകാതെ പായ്ക്കു ചെയ്ത് വലിയ ചരക്കുലോറികളിൽ ഇതര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സംസ്കരണ ഫാക്ടറികളിലേക്കും ഉത്പാദന യൂണിറ്റുകളിലേക്കും വിദേശ വിപണികളിലേക്കുമെത്തുമ്പോഴേക്കും ഡിമാൻഡും വിലയും വീണ്ടും ഉയരും.
ഇടിഞ്ചക്കയ്ക്കും മൂപ്പു കുറഞ്ഞ ചക്കയ്ക്കുമാണ് ഇതര സംസ്ഥാന വിപണികളിലും ഫാക്ടറികളിലും ഡിമാൻഡ് കൂടുതലുള്ളത്.
ചക്ക ഉത്പാദിപ്പിക്കുന്ന കർഷകർക്കു ന്യായവില ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളോടനുബന്ധിച്ചു മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ചക്കയ്ക്കു പുറമേ, കപ്പ, ഏത്തയ്ക്ക എന്നിവയിലും പ്രാദേശികമായി മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ തുടങ്ങിയാൽ ഇടനിലക്കാരുടെയും വൻകിട കച്ചവടക്കാരുടെയും ചൂഷണം നിയന്ത്രിക്കാനാകും. കർഷകർക്ക് ഉത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാനും ഒപ്പം തൊഴിലവസരം വർധിക്കാനും ഇതു സഹായകമാകുമെന്നാണു വിലയിരുത്തൽ.
ഗ്യാസ് ക്ഷാമം ചക്കയ്ക്കും തിരിച്ചടി
മൂത്ത ചക്ക ആഭ്യന്തര, ഇതര സംസ്ഥാന വിപണികളിലേക്കെത്തുന്നത് ഏറിയ പങ്കും വൈവിധ്യമാർന്ന ചിപ്സ് ഉണ്ടാക്കുന്നതിനാണ്. നാട്ടിൻപുറങ്ങളിൽ നിന്നു കയറ്റിവിടുന്ന ചക്കയിൽ ഒരു ഭാഗം മൂല്യവർധിത ഉത്പന്നങ്ങളായി ഇവിടത്തെ വിപണികളിലേക്കു തിരിച്ചെത്തുന്നുമുണ്ട്. അധിക വിലകൊടുത്ത് ഇതു വാങ്ങാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ആവശ്യക്കാരേറെ.
പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ചക്ക വറുത്തു വില്പന നടത്തുന്നവർ പലയിടത്തും കൂട്ടത്തോടെ പിന്മാറി. ചക്കയുടെ വിവിധ ഇനം ചിപ്സുകൾക്ക് വില കൂടിയിട്ടുമുണ്ട്.
ചിപ്സ് വിപണി ക്ഷീണിച്ചതോടെ മൂത്തു പാകമായ ചക്ക ശേഖരിക്കാൻ വരുന്ന കച്ചവടക്കാരുടെ എണ്ണം കുറഞ്ഞെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. പഴുത്ത ചക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ കുറവാണ്.
Health
വേനൽക്കാലത്തു ചൂടിനെ ചെറുക്കാനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കേണ്ട സമയം. വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.
ഐസ്ക്രീം ചോക്ലേറ്റ് ഡ്രിങ്ക്
ആവശ്യമായ സാധനങ്ങൾ
1. വാനില ഐസ്ക്രീം - അര കപ്പ്
2. വാനില എസൻസ് - അര ടീസ്പൂണ്
3. ഡ്രിങ്കിംഗ് ചോക്ലേറ്റ് പൗഡർ - രണ്ട് ടീസ്പൂണ്
4. പഞ്ചസാര - ആവശ്യത്തിന്
5. കട്ടിപ്പാൽ - ഒരു കപ്പ്
6. ഐസ് - പാകത്തിന്
തയാറാക്കുന്ന വിധം
ചോക്ലേറ്റ് പൗഡർ, പാൽ, എസൻസ്, ഐസ്ക്രീം എന്നിവ മിക്സിയിൽ അടിക്കുക. പഞ്ചസാരയും ഐസിന്റെ ചെറിയ കഷണങ്ങളും ചേർത്ത് വീണ്ടും അടിക്കുക. ഉടൻ തന്നെ ഉപയോഗിക്കുക.
ടെൻഡർ കോക്കനട്ട് മിന്റ് ഡ്രിങ്ക്
ആവശ്യമായ സാധനങ്ങൾ
1. ഇളനീർ (സ്പൂണ് കൊണ്ട് കോരിയെടുക്കാൻ പാകത്തിന്) - രണ്ട് എണ്ണം
2. കറുത്ത കസ്കസ് - ഒരു ടീസ്പൂണ്
3. പുതിനയില (നുള്ളിയെടുത്തത്) - പത്ത് എണ്ണം
4. നാരങ്ങാനീര് - അര ടീസ്പൂണ്
5. പഞ്ചസാര - ആവശ്യത്തിന് ചേർക്കുക
6. ഐസ്ക്യൂബ്സ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അര കപ്പ് വെള്ളത്തിൽ കസ്കസ് അഞ്ചു മിനിട്ട് കുതിരാൻ വയ്ക്കുക. മിക്സിയിൽ ഇളനീർവെള്ളവും പുതിനയിലയും നാരങ്ങാനീരും പഞ്ചസാരയും ഐസ്ക്യൂബ്സും ചേർത്തടിക്കുക.
ചെറുതായി മുറിച്ച ഇളനീർക്കഷണങ്ങൾ ഗ്ലാസിലേക്ക് കുറച്ച് ഇട്ട് കുതിർത്ത കസ്കസ് കാൽ ടീസ്പൂണ് ചേർത്ത് അതിലേക്ക് അടിച്ച മിശ്രിതം അരിച്ചൊഴിക്കുക. വ്യത്യസ്തമായ ഒരു ഡ്രിങ്കാണിത്.
ചിക്കു ഡേറ്റ്സ് ഷേക്ക്
ആവശ്യമായ സാധനങ്ങൾ
1. സപ്പോട്ട - അഞ്ച് എണ്ണം
2. ഈത്തപ്പഴം സിറപ്പ് - ഒരു കപ്പ്
3. പാൽ - ഒരു പാക്കറ്റ്
4. അണ്ടിപ്പരിപ്പ് - പത്ത് എണ്ണം
6. വാനില ഐസ്ക്രീം - ചെറിയ ബോക്സ്
7. ടൂട്ടി ഫ്രൂട്ടി / ചെറി - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
സപ്പോട്ട തൊലിയും കുരുവും കളഞ്ഞതും അണ്ടിപ്പരിപ്പ് പത്തു മിനിട്ട് വെള്ളത്തിൽ കുതിർത്തെടുത്തതും തണുപ്പിച്ചെടുത്ത പാലും ഈത്തപ്പഴം സിറപ്പും ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് അടിക്കുക.
ഗ്ലാസിലേക്ക് ഒഴിച്ച് മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം ഇട്ട് ടൂട്ടി ഫ്രൂട്ടിയോ അല്ലെങ്കിൽ ഒരു ചെറിയോ വച്ച് അലങ്കരിക്കാവുന്നതാണ്.
Health
നിത്യജീവിതത്തില് പഴവര്ഗങ്ങള് ഉള്പ്പെടുത്തുന്നത് വെറുമൊരു ശീലമല്ല, മറിച്ച് അത് അത്യാവശ്യ മരുന്നാണെന്ന് ആരോഗ്യവിദഗ്ധര് പറയുന്നു.
മിക്ക ആളുകളും പഴങ്ങള് ഒരു ലഘുഭക്ഷണമായിട്ടാണ് കാണുന്നത്. എന്നാല് ആരോഗ്യകരമായ ജീവിതത്തിനു പഴങ്ങൾ അത്യന്താപേക്ഷിതമാണ്.
എങ്ങനെ കഴിക്കണം - ദിവസേന രണ്ടു മൂന്നു തവണ
പഴങ്ങള് കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ഡോക്ടര്മാർ ചൂണ്ടിക്കാട്ടുന്നു. ഇടത്തരം വലിപ്പമുള്ള ആപ്പിള്, നേന്ത്രപ്പഴം അല്ലെങ്കില് അരക്കപ്പ് ബെറി പഴങ്ങള് എന്നിവയിലൊന്ന് ഒരു നേരത്തെ ഭക്ഷണമായി കണക്കാക്കാം.
പരമാവധി നാലു മുതല് അഞ്ചു തവണ വരെയാകാം. അതില് കൂടുതല് പഴങ്ങള് കഴിക്കുന്നത് ദോഷകരമല്ലെങ്കിലും, പച്ചക്കറികളും കഴിക്കണം.
ആരോഗ്യഗുണങ്ങള്
പഴങ്ങള് നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള് നിരവധിയാണ്. പഴങ്ങളിലെ നാരുകള് എല്ഡിഎല് കൊളസ്ട്രോള് കുറയ്ക്കാന് സഹായിക്കുന്നു.
പഴങ്ങളിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്ദം നിയന്ത്രിക്കാന് സഹായിക്കുന്നു. പഴങ്ങളിലെ ഫ്ളേവനോയിഡുകള് പക്ഷാഘാതം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത 10 മുതല് 15 ശതമാനം വരെ കുറയ്ക്കുന്നതായി പഠനങ്ങള് തെളിയിക്കുന്നു.
അതേസമയം, പഴങ്ങള് ഒഴിവാക്കുന്നത് വിട്ടുമാറാത്ത വീക്കത്തിനും, ദഹനപ്രശ്നങ്ങൾക്കും, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്ധിക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധര് മുന്നറിയിപ്പുനല്കുന്നു.
പഴങ്ങളിലെ പഞ്ചസാരയെക്കുറിച്ചുള്ള ധാരാളം തെറ്റിദ്ധാരണകളുമുണ്ട്. കൃത്രിമമായി പഞ്ചസാര ചേര്ത്ത ഭക്ഷണങ്ങളില്നിന്ന് വ്യത്യസ്തമായി, പ്രകൃതിദത്തമായ പഞ്ചസാരയ്ക്കൊപ്പം ധാരാളം നാരുകളും പഴങ്ങളില് അടങ്ങിയിട്ടുണ്ട്.
ഈ നാരുകള് ശരീരത്തിലേക്ക് ഫ്രക്ടോസ് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുകയും ഇന്സുലിന് പെട്ടെന്ന് കൂടുന്നത് തടയുകയും ചെയ്യുന്നു.
അതിനാല് പ്രത്യേക മെഡിക്കല് നിര്ദേശങ്ങള് ഇല്ലാത്തവര്ക്ക് പഴങ്ങളിലെ പഞ്ചസാര ഭയപ്പെടാതെ ഉപയോഗിക്കാം.
Business
കൊച്ചി: 2024-25 സാമ്പത്തികവര്ഷത്തില് ലൈഫ് ഇന്ഷ്വറന്സ് കമ്പനികള് 6.30 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള് നല്കിയതായി ഐആര്ഡിഎഐ വാര്ഷിക റിപ്പോര്ട്ട്.
ആകെ നല്കിയ ആനുകൂല്യങ്ങളില് 2.33 ലക്ഷം കോടി പിന്വലിക്കലുകളുടെയും സറണ്ടറിന്റെയും പേരിലാണ്. ഇതില് കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് 1.77 ശതമാനം വര്ധനയുണ്ട്.
മൊത്തം പ്രീമിയം വരുമാനത്തിന്റെ 71.92 ശതമാനം പ്രതിനിധീകരിക്കുന്ന ആനുകൂല്യ പേഔട്ടുകള് ഉണ്ടായിരുന്നിട്ടുപോലും സോള്വന്സി അനുപാതങ്ങള് നിയന്ത്രണപരിധിക്കു മുകളിലാണന്നും എല്ലാ ലൈഫ് ഇന്ഷ്വറര്മാരും 2025 മാര്ച്ച് 31ലെ ഏറ്റവും കുറഞ്ഞ സോള്വന്സി അനുപാതം 1.50 പാലിച്ചുവെന്നും 2024-25 ഐആര്ഡിഎഐ വാര്ഷിക റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
Health
വയറിന്റെ മൂന്നിലൊന്നു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്നു വെള്ളത്തിനും ബാക്കി മൂന്നിലൊന്ന് ശ്വസനത്തിനുമായി മാറ്റിവ യ്ക്കുകയെന്ന പ്രവാചകവചനമനുസരിച്ച് 'മിതത്വം' എന്നതാണ് നോമ്പുതുറയിലെ സുവര്ണനിയമം.
മാനസിക സന്തോഷത്തോടും നന്ദിയോടും കൂടി നോമ്പ് തുറക്കുക.
ലഘുവായി തുടങ്ങാം
‘ഈന്തപ്പഴം' കഴിച്ചുതുടങ്ങുന്നത്, ഉടനടി ഊര്ജം ലഭിക്കാന് ഏറ്റവും ഉചിതമാണ്. ലഘുവായി തുടങ്ങുക. അതായത്, ഉദരത്തിന് മിതമായ രീതിയില് പ്രവര്ത്തിച്ചു തുടങ്ങാവുന്ന ഭക്ഷണത്തില് തുടങ്ങുക.
ദിവസം മുഴുവന് വിശ്രമത്തിലായിരുന്ന ദഹനവ്യവസ്ഥയിലേക്ക് കഠിനമായ ഭക്ഷണങ്ങള് പെട്ടെന്ന് എത്തുമ്പോള് വയറുവേദനയോ അസ്വസ്ഥതയോ ഉണ്ടായേക്കാം. ഔഷധഗുണമുള്ള ഇലകളും മസാലകളും ചേര്ത്ത പച്ചക്കറി സൂപ്പുകള് ഇതിന് ഏറ്റവും അനുയോജ്യമാണ്.
പകല് മുഴുവന് നീണ്ടുനിന്ന വ്രതത്തിനുശേഷം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും (Vitamins and Minerals) ഉടനടി നല്കാന് ഇത്തരം സൂപ്പുകള്ക്ക് സാധിക്കും. ഇത് കോശങ്ങള്ക്ക് ഉന്മേഷം നല്ക്കുന്നു.
സൂപ്പുകളുടെ ഔഷധഗുണം
അതുപോലെ, ചൂടുള്ള ഒരു ബൗള് സൂപ്പ് കുടിക്കുന്നത് ആമാശയത്തിന്(Stomach) ആശ്വാസം നല്കുന്നു. പ്രധാന ഭക്ഷണത്തിനായി പരുവപ്പെടുത്തുന്നു.
സൂപ്പുകളില് ചേര്ക്കുന്ന ഔഷധസസ്യങ്ങള്ക്ക് (Herbs) ഓരോന്നിനും ഓരോ പ്രത്യേക ഗുണങ്ങളുണ്ട്- റോസ്മേരി(Rosemary), തൈം (Thyme) ഇവ ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്ധിപ്പിക്കുകയും ചെയ്യുന്നു.
ജീരകം (Cumin) ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള് ഒഴിവാക്കാനും ഉദരത്തിന് കുളിര്മ നല്കാനും മികച്ചതാണ്.
ഉലുവ (Fenugreek) രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും ഏറെ സഹായിക്കുന്നു.
ആവിയിൽ പുഴുങ്ങിയ ഭക്ഷണം
ലഘുവായതും എന്നാല് പോഷകപ്രദവുമായ ഭക്ഷണം കഴിക്കുന്നത് നോമ്പ് തുറന്ന ശേഷമുള്ള തളര്ച്ചയും വയര് വീര്ക്കുന്ന അവസ്ഥയും (Bloating) ഒഴിവാക്കാന് സഹായിക്കും.
അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്ക്കു പകരം, ബേക്ക് ചെയ്തതോ ഗ്രില് ചെയ്തതോ ആവിയില് പുഴുങ്ങിയതോ ആയ രീതികള് തെരഞ്ഞെടുക്കുന്നത്, ഉപ്പും എണ്ണയും കുറയ്ക്കാന് ഏറെ സഹായിക്കും.
കൃത്രിമ മധുരത്തിനു പകരം പ്രകൃതിദത്തമായ പഴങ്ങള് കഴിക്കുക.
വിവരങ്ങൾ: സ്മിത മേനോൻ, സീനിയർ ഡയറ്റീഷൻ,
ഡോ. മുംതാസ് ഖാലിദ്, ഇസ്മയിൽസ് ടോട്ടൽ നുട്രീഷൻ പ്ലസ്, കൊച്ചി.
ഫോൺ: 9947134862
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവർക്ക് മുൻകാല പ്രാബല്യത്തോടെ അർഹമായ അൻപത് ശതമാനം സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രൈബൂണൽ.
പിരിച്ചുവിടപ്പെട്ട 3500 ഓളം വരുന്ന എംപാനലുകാരെ തിരിച്ചെടുക്കണമെന്നും അവരെ പിരിച്ചുവിട്ട അന്നുമുതൽ പുനർനിയമനം നൽകുന്ന കാലയളവുവരെ 50 ശതമാനം വേതനം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ട്രൈബ്യൂണൽ ജഡ്ജി കെ.ജെ. സ്മിത ജാക്സനാണ് കേസ് പരിഗണിച്ചത്.
ഏറ്റവും കുറഞ്ഞത് ഒരു വർഷം 249 ദിവസം തുടർച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എംപാനലുകാരെയാണ് ഈ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത് ആനുകൂല്യം നൽകേണ്ടത്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിർത്ത കെഎസ്ആർടിസി കേസ് വിചാരണയിൽ എം പാനലുകാരുടെ വിവരങ്ങൾ ബോധപൂർവം മറച്ചുവച്ച് കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ സ്ഥാപനം കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ എംപനാലുകാരെ നിയമിച്ച് പ്രവർത്തിച്ചു വന്നു. 179 ദിവസം പൂർത്തിയാകുന്പോൾ ഇവരെ പറഞ്ഞ് വിട്ട് ഒരു ദിവസം കഴിഞ്ഞ് വീണ്ടും നിയമനം നൽകുന്ന രീതിയാണ് അവലംബിച്ച് വന്നിരുന്നത്.
Business
വാഹനത്തിന് ഏത് ഇൻഷ്വറൻസ് വേണമെന്നത് പലരെയും അലട്ടുന്ന ഒരു വിഷയമാണ്. പ്രത്യേകിച്ച് വാണിജ്യ വാഹന ഇൻഷ്വറൻസിനെക്കുറിച്ച് അത്യാവശ്യ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ബിസിനസ് വാണിജ്യ വാഹന ഇൻഷ്വൻസിനെപ്പറ്റി ധാരണ ഇല്ലെങ്കിൽ അവയെ ശരിയായി പ്രയോജനപ്പെടുത്താൻ നമുക്കു കഴിയാതെ വരും. ഇതു കഷ്ടനഷ്ടങ്ങൾക്കും കാരണമായേക്കാം.
രണ്ടും ഒന്നല്ല
ചെലവ്, ക്ലെയിം, കവറേജ്, നിയമങ്ങൾ എന്നിവയെക്കുറിച്ചു അത്യാവശ്യം മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. വാണിജ്യവാഹന ഇന്ഷ്വറൻസിനെക്കുറിച്ചു പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. അതിലേറ്റവും പ്രധാനം വാണിജ്യ വാഹന ഇൻഷ്വറൻസും സ്വകാര്യ വാഹന ഇൻഷ്വറൻസും ഒരുപോലെയാണെന്ന ചിന്തയാണ്. എന്നാൽ ശരിക്കും അങ്ങനെയല്ല. വാണിജ്യ വാഹനങ്ങളുടെ ഉപയോഗവും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗവും രണ്ട് തരത്തിലാണ്. ഇരു പോളിസികളും അപകടങ്ങളും നാശനഷ്ടങ്ങളും കവർ ചെയ്യുന്നു എന്നത് അവയുടെ ഉപയോഗത്തിന്റെ ലക്ഷ്യം അനുസരിച്ച് മാറുന്നു. വാണിജ്യ വാഹനങ്ങൾക്ക് അപകടസാധ്യതകളും നിയമപരമായ ഉത്തരവാദിത്വങ്ങളും കൂടുതലാണ്. എന്നാൽ, സ്വകാര്യ കാർ ഇൻഷ്വറൻസ് വ്യക്തിഗത യാത്രയ്ക്കു മാത്രമാണ് അനുയോജ്യം.
ചെറുകിട ബിസിനസ് ഉടമകൾ ദിവസേനയുളള ജോലികൾക്കായി സ്വകാര്യ വാഹന ഇൻഷ്വറൻസ് മതി എന്നു കരുതുന്നവരുണ്ട്. എന്നാൽ, ഇത് അബദ്ധമാണ്. സ്വകാര്യ പോളിസികൾ ജോലി സംബന്ധമായ നാശനഷ്ടങ്ങളെ കവർ ചെയ്യില്ല. റിപ്പയർ ചെലവുകളിൽനിന്നും തേഡ്പാർട്ടി ക്ലെയിമുകളിൽനിന്നും സംരക്ഷിക്കുകയാണ് വാണിജ്യ വാഹന ഇൻഷ്വറൻസിന്റെ ലക്ഷ്യം.
വാണിജ്യവാഹനം
വരുമാനം നേടുന്നതിനായി ഉപയോഗിക്കുന്ന ഏതു വാഹനവും വാണിജ്യ വാഹനത്തിന്റെ ഗണത്തിൽ വരും. ടാക്സികൾ, ആപ്പ് അധിഷ്ഠിത കാബുകൾ, ഡെലിവറി വാനുകൾ, കന്പനി കാറുകൾ, ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇരു ചക്രവാഹനങ്ങൾ പോലും ആ ഗണത്തിലാണ്. ദിനംപ്രതിയുളള ബിസിനസ് ആവശ്യങ്ങൾക്കു വാഹനങ്ങൾ ഉപയോഗിക്കുന്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെ കവർ ചെയ്യാൻ വാണിജ്യ വാഹന ഇൻഷ്വറൻസ് തന്നെ വേണം.
ശ്രദ്ധിക്കേണ്ടത്
തേഡ്പാർട്ടി വാണിജ്യ വാഹന ഇൻഷ്വറൻസ് വഴി മറ്റുള്ളവർക്കുള്ളവർക്ക് ഉണ്ടാകുന്ന പരിക്കുകളെയും നാശനഷ്ടങ്ങളും കവർ ചെയ്യും. എന്നാൽ, സ്വന്തം വാഹനത്തിന്റെ റിപ്പയർ ചെലവ്, മോഷണം, തീപിടിത്തം, പ്രകൃതി ദുരന്തങ്ങൾ കവർ ചെയ്യില്ല. മിക്ക കേസുകളിലും തെറ്റായ വാഹന വിഭാഗീകരണം, പോളിസി കാലഹരണപ്പെടൽ, അസാധുവായ ഡ്രൈവർ ലൈസൻസ്, അനുമതിയുള്ള പരിധിക്ക് പുറത്തുള്ള ഉപയോഗം തുടങ്ങിയവയാണ് ക്ലെയിം നിഷേധത്തിനു കാരണം. എന്നാൽ പോളിസി വിവരങ്ങൾ കൃത്യമായിരിക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്താൽ ന്യായമായ രീതിയിൽ വാണിജ്യ വാഹന ഇൻഷ്വറൻസ് ക്ലെയിമുകൾ പാസാകും.
പ്രീമിയം
വാഹനം എങ്ങനെ ഉപയോഗിക്കുന്നു, എന്താണ് അതിൽ കൊണ്ടുപോകുന്നത്, ഏത് പ്രദേശത്താണ് വാഹനം പ്രവർത്തിക്കുന്നത്, ക്ലെയിം ചരിത്രം തുടങ്ങിയ ഘടകങ്ങളെ അനുസരിച്ചാണ് വാണിജ്യ വാഹന ഇൻഷ്വറൻസ് പ്രീമിയം . നഗരത്തിൽ പ്രവർത്തിക്കുന്ന വാഹനത്തിനു ദൂരെയാത്ര നടത്തുന്ന ഭാര വാഹനത്തെക്കാൾ കുറഞ്ഞ പ്രീമിയമായിരിക്കും. യഥാർഥ ആവശ്യങ്ങൾക്കനുസരിച്ചു കവർ എടുത്താൽ പ്രീമിയം തുക ന്യായമായും ബിസിനസിനു അനുയോജ്യവുമായിരിക്കും.
വാഹനത്തിന്റ പ്രായം, റോഡിന്റെ അവസ്ഥ, പ്രവർത്തന രീതികൾ എന്നിവയ്ക്ക് അനുയോജ്യമായ ആഡ് ഓണുകൾ തെരഞ്ഞെടുക്കുന്നത് സുപ്രധാനമാണ്. ദിവസേന ഉപയോഗിക്കുന്ന വഹനങ്ങൾക്ക് സീറോ ഡിപ്രിഷിയേഷൻ, റോഡ് സൈഡ് അസിസ്റ്റന്സ്, എൻജിൻ സുരക്ഷ തുടങ്ങിയ ആഡ് ഓണുകൾ സ്വന്തം ചെലവിൽ എടുക്കേണ്ടിവരുന്ന റിപ്പയർ തുകയുടെ അളവ് കുറയ്ക്കും.
ചരക്ക് സംരക്ഷണം
വാണിജ്യ വാഹന ഇൻഷ്വറൻസിൽ ചരക്ക് സംരക്ഷണം ഉൾപ്പെടുന്നില്ല. വാഹനത്തിൽ കൊണ്ടുപോകുന്ന ചരക്കുകൾക്ക് ഗൂഡ്സ് ഇൻ ട്രാന്സിറ്റ് അല്ലെങ്കിൽ മറൈൻ ഇൻഷുറൻസ് പോലെയുളള പോളിസികൾഏടുക്കേണ്ടതുണ്ട്. വാഹന ഇൻഷുറൻസിനു പുറമേ ചരക്ക് കവർ ചേർക്കുന്നതു യാത്രയ്ക്കിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽനിന്നു പൂർണമായും സാന്പത്തിക സംരക്ഷം നല്കുന്നു.
ദൂരെ യാത്രയ്ക്കുളള വാഹനങ്ങൾക്ക് മാത്രമല്ല ഇൻഷ്വറൻസ് വേണ്ടത്. നഗര ടാക്സികൾ, ഡെലിവറി വാഹനങ്ങൾ, സ്കൂൾ ബസ് എന്നിവയ്ക്കും അത്യാവശ്യം. യാത്രയുടെ ദൂരം എത്ര തന്നെയായിരുന്നാലും ഇൻഷ്വറൻസ് ബാധകമാണ്.
വൈകി ഇൻഷ്വറൻസ് പുതുക്കുന്നതു വാഹന പരിശോധനയ്ക്കും നോ ക്ലെയിം ബോണസ് നഷ്ടത്തിനും കാരണമായേക്കാം. ഒരേ പോളിസി എല്ലാം സംരക്ഷിക്കുന്നില്ല, വാഹനത്തിന്റെ തരം, ഉപയോഗം, ലോഡ് ശേഷി, പ്രവർത്തന മേഖല എന്നിവയെ മുൻനിർത്തിയാണ് കവർ തീരുമാനിക്കേണ്ടത്.
സേവനങ്ങൾ
ഇന്ന് ഇൻഷ്വറൻസ് കമ്പനികൾ 24*7 ഹെൽപ് ലൈൻ, ഡിജിറ്റൽ ക്ലെയിം ഫയലിംഗ്, ജിപിഎസ് സഹായം, കാഷ്ലസ് ഗാരേജ് നെറ്റ്വർക്ക് എന്നിവ വാണിജ്യ വാഹനങ്ങൾക്കായി നൽകുന്നുണ്ട്. വേഗത്തിലുള്ള അനുമതികളും റിയൽ ടൈം ട്രാകിംഗും സാധുവായ ക്ലെയിമുകൾക്ക് ശേഷം വാഹനങ്ങളുടെ പ്രവർത്തന നിശ്ചലത കുറയ്ക്കാൻ ഗുണം ചെയ്യും. ഇന്ത്യയിലെ വാണിജ്യ വാഹന ഇൻഷ്വറൻസ് നിയമപരമായ നടപടി മാത്രമല്ല നേരെ മറിച്ച്, ഡ്രൈവർക്കും വാഹനത്തിനും സുരക്ഷ തീർക്കുന്ന വലയം കൂടിയാണ്. ശരിയായ രീതിയിൽ തെരഞ്ഞെടുക്കുമ്പോൾ പോളിസി ഉടമകൾക്ക് അതിന്റെ പൂർണ പരിരക്ഷ ലഭിക്കും.
അധിക വിവരങ്ങൾക്ക്
https://docs.google.com/
https://www.freepik.com/free-photo/insurance-agent-working-site-car-accident-claim-process-people-car-insurance-claim_5597942.htm#fromView=search&page=1&position=14&uuid=10a7b6ac-bdef-4f56-9551-e4d210a44484&query=Vehicle+insurance
മികച്ച കാർ ഇൻഷുറൻസ് ആഡ്-ഓണുകൾ
കാർ ഇൻഷുറൻസിൽ
അഡ്വറ്റോറിയൽ:K2602-585147
Health
ശരീരത്തിന് അത്യന്താപേക്ഷിതമായ മൂലകമാണ് അയൺ അഥവാ ഇരുമ്പ്. എന്നാൽ അയൺ സപ്ലിമെന്റുകൾ കഴിക്കുന്ന കാര്യത്തിൽ നമ്മളിൽ പലരും അശ്രദ്ധരാകാറുണ്ട്. അയൺ ഗുളികകൾ ദിവസവും കഴിക്കുന്നതിനേക്കാൾ ഗുണകരം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുന്നതാണെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സാധാരണഗതിയിൽ 40എംജിയിൽ കൂടുതൽ അയൺ ഉള്ളിൽ ചെല്ലുമ്പോൾ ശരീരം ഹെപ്സിഡിൻ എന്നൊരു ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ ഹോർമോൺ അയണിന്റെ ആഗിരണം താത്കാലികമായി തടയുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നു കഴിക്കുമ്പോൾ, അടുത്ത ഡോസ് എടുക്കുന്നതിന് മുൻപ് ഹെപ്സിഡിന്റെ അളവ് കുറയാൻ ശരീരത്തിനു സമയം ലഭിക്കുന്നു. ഇത് അയൺ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കും. ദിവസവും കഴിക്കുമ്പോഴുണ്ടാകുന്ന വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഈ രീതി സഹായിക്കും.
ശരീരത്തിലെ ഓക്സിജൻ വിതരണം, ഊർജസ്വലത, മെറ്റബോളിസം എന്നിവയ്ക്ക് അയൺ അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ പ്രധാന ഘടകമാണിത്.
അയണിന്റെ കുറവുണ്ടെങ്കിൽ കടുത്ത ക്ഷീണവും തളർച്ചയും ശ്വാസംമുട്ടൽ, ഹൃദയമിടിപ്പ് കൂടുക, ഏകാഗ്രത കുറയുക, മുടികൊഴിച്ചിൽ, വിളറിയ ചർമം തുടങ്ങിയവ അനുഭവപ്പെടാം.
റെഡ് മീറ്റ്, മുട്ട, ചിക്കൻ തുടങ്ങിയവ അയണിന്റെ മികച്ച സ്രോതസുകളാണ്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങൾ അയൺ ആഗിരണത്തെ തടസപ്പെടുത്താറുണ്ട്. ചായ, കാപ്പി, കൊക്കോ, പയറുവർഗങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ അയൺ ആഗിരണം കുറയ്ക്കും.
അതിനാൽ ഇവ അയൺ ഗുളികകൾക്കൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്. അയൺ കുറവുള്ള ഒരാൾ ഗുളിക കഴിച്ചുതുടങ്ങിയാൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങും. എന്നാൽ ചിലരിൽ ഇത് മാസങ്ങൾ എടുത്തേക്കാം.
കഠിനമായ വിളർച്ച ഉള്ളവർ സ്വയം ചികിത്സയ്ക്കു നിൽക്കാതെ ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Health
വേനൽക്കാലത്തു ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. കാരറ്റ് സംഭാരവും അവിൽ മിൽക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
കാരറ്റ് സംഭാരം
ചേരുവകൾ
തയാറാക്കുന്ന വിധം
മേൽപ്പറഞ്ഞ ചേരുകളെല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക. പ്രിയപ്പെട്ടവർക്കു നൽകാൻ സംഭാരം തായാർ.
അവിൽ മിൽക്ക്
ചേരുവകൾ
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ പഴം പഞ്ചസാരയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അവിൽ ഒഴികെയുള്ള ചേരുവകൾ ചേർത്തിളക്കുക.
ഗ്ലാസിലേക്ക് ഒഴിച്ച് അവിലും ചേർത്തു സ്പൂണ്കൊണ്ട് നന്നായി കലരുന്ന വിധം അടിക്കുക. ഇനി ഉപയോഗിക്കാം.
Health
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ അവസാനഭാഗം മാത്രമായിരിക്കണം ദന്താശുപത്രിയിൽ ചെയ്യേണ്ടത്.
ആദ്യഭാഗം ശുചീകരണം സ്വന്തമായി ദിനവും ചെയ്യേണ്ടതാണ്.
1. ഹോം ദന്തൽ ക്ലീനിംഗ്, 2. പ്രൊഫഷണൽ ദന്തൽ ക്ലീനിംഗ്
ഹോം ദന്തൽ ക്ലീനിംഗ്
ഇത് ദിവസവും നാം ചെയ്യുന്ന ബ്രഷിംഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. വിവിധതരത്തിലുള്ള ബ്രഷുകൾ ഇന്ന് നമുക്ക് ലഭ്യമാണ്.
സൂപ്പർമാർക്കറ്റിൽ നിന്നു ലഭിക്കുന്ന ബ്രഷുകൾ മാത്രമല്ല ദന്ത ചികിത്സകൻ നിർദേശിക്കുന്ന ബ്രഷുകൾ(ഉദാ: ഇന്റർ ഡെന്റർ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഫ്ലോസ്...ഇത്തരത്തിലുള്ള ശുചീകരണ ഉപാധികൾ) വാങ്ങി ഉപയോഗിക്കേണ്ടതാണ്.
ആദ്യമായി ഒരു സ്വയം അവലോകനം
ആവശ്യമാണ്. നമ്മൾ ശരിയായ രീതിയിലാണോ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് എന്നതാണ് അവലോകനം ചെയ്യേണ്ടത്. ഒരു ഡോക്ടറുടെ സഹായം ആവശ്യമെങ്കിൽ തേടാം.
1. ഏതുതരത്തിലാണ് പല്ലു തേക്കേണ്ടത് എന്ന് മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചിട്ടുണ്ടോ?
2. പഠിപ്പിച്ചിട്ടുണ്ടെങ്കിൽ ആ രീതികൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം.
ഡെന്റൽ ഫ്ലോസ്
പല്ലു തേക്കുന്നതിനൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് ഫ്ലോസിംഗ്. ഫ്ലോസ് ഒരു നൂലാണ്. ഇത് പല്ലുകൾക്കിടയിലുള്ള സ്ഥലത്ത് കടത്തി ക്ലീൻ ചെയ്യേണ്ടതാണ്.
പലതരത്തിലുള്ള ഫ്ലോസുകൾ പല രീതിയിൽ ലഭ്യമാണ്. ഇത് ഡെന്റൽ പ്ലാക്കിനെയും ഭക്ഷണ അവശിഷ്ടങ്ങളെയും പൂർണമായും നീക്കം ചെയ്യുന്നു.
പ്രത്യേകിച്ച് നാരുകൾ, മാംസ അവശിഷ്ടങ്ങൾ... ഇവ എടുത്തു മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫ്ലോസിംഗ്.
പല്ലുകളുടെ 30% ത്തോളം ഭാഗം അടുത്ത പല്ലുകളോടു ചേർന്നാണ് ഇരിക്കുന്നത്. ഈ ഭാഗത്തു ബ്രഷുകൾ എത്തുന്നില്ല,
ഫ്ലോസിംഗും ബ്രഷിംഗും കൂടെ ചേരുമ്പോൾ സമ്പൂർണ ഹോം ക്ലീനിംഗ് ആകുന്നു.
ഫ്ലോസ് പിക്
ഡെന്റൽ ഫ്ലോസിനോടൊപ്പം ടൂത്ത്പിക്ക് ഉള്ള ഡിസ്പോസിബിൾ ഫ്ലോസുകൾ ലഭ്യമാണ്. ഇത്തരത്തിലുള്ള ഫ്ലോസുകൾ ഒരു പ്രാവശ്യം ഉപയോഗത്തിനുശേഷം കളയേണ്ടതാണ്.
പല്ലിന്റെ ഇട കുത്തുന്ന രീതി ശരിയല്ല എങ്കിൽ പല്ലുകൾക്കിടയിലെ എല്ല് നഷ്ടപ്പെടുത്താനും അവിടെ സ്ഥിരമായി ഒരു ഇടം ഉണ്ടാകാനും കാരണമാകും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.
Health
കറികളിലും മരുന്നുകളിലും ഇവകളിൽ അല്ലാതെയും വെളുത്തുള്ളി തലമുറകളായി ഉപയോഗിച്ചുവരുന്നു. വെളുത്തുള്ളിയെക്കുറിച്ച് ആയുർവേദത്തിൽ നല്ല വിവരണങ്ങളുണ്ട്.
തേളോ അതുപോലുള്ള മറ്റ് ജീവികളോ കീടങ്ങളോ കടിച്ചാൽ കടിച്ച സ്ഥലത്ത് വെളുത്തുള്ളിനീരു തേച്ചുപിടിപ്പിക്കുന്ന ശീലം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
വേദന കുറയുന്നതിനും വിഷം നിർവീര്യമാക്കുന്നതിനും വെളുത്തുള്ളിക്കു കഴിവുള്ളതായി നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നു.
ജലദോഷം കുറയും
അർശസ്, ജലദോഷം, അപസ്മാരം എന്നീ രോഗങ്ങൾ അനുഭവിക്കുന്നവരിൽ വെളുത്തുള്ളി നല്ല ഫലം ചെയ്യും എന്നു ചില വിവരണങ്ങളിൽ പറയുന്നുണ്ട്.
പ്രമേഹ പ്രതിരോധം
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പുശേഖരം കുറയ്ക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. ശരീരത്തിൽ അമിതമായി ശേഖരിച്ചുവയ്ക്കുന്ന കൊഴുപ്പാണു പ്രമേഹം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമായി വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ അറിവുകളിൽ പറയുന്നത്.
അതുപ്രകാരം പ്രമേഹം ഉണ്ടാകുന്നതു പ്രതിരോധിക്കാനും വെളുത്തുള്ളിക്കു കഴിയണം.
ഫംഗസിനെതിരേ
വെളുത്തുള്ളിയിൽ നിരവധി രാസയൗഗികങ്ങൾ അടങ്ങിയിരിക്കുന്നു. ബാക്ടീരിയ, ഫംഗസ് എന്നീ രോഗാണുക്കൾ, കുടലിലെ വിരകൾ, കൃമികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാനും വെളുത്തുള്ളിക്കു കഴിയും.
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുമ്പോൾ അതിന്റെ നീരിലുള്ള ഫൈറ്റോൺസൈഡ്സ് എന്ന ഔഷധവീര്യമുള്ള രാസഘടകം പുറത്ത് എത്തുകയും വായ്ക്കകത്തെ രോഗാണുക്കളുടെ വളർച്ച തടയുകയും ചെയ്യുന്നു. ഫംഗസ് വളർച്ചയും തടയും.
ഹൃദയസംരക്ഷണം
വയറിനകത്തും കുടലിലും ഉണ്ടാകുന്ന അണുബാധകൾ, സന്ധിവാത രോഗങ്ങൾ, വിശപ്പില്ലായ്മ, ദഹനക്ഷയം, ഹൃദ്രോഗങ്ങൾ, വൃക്കയിലെ കല്ല് എന്നീ പ്രശ്നങ്ങളിലെല്ലാം വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
നാട്ടറിവുകളിൽ...
വയറ്റുവേദനയും വയറുവീർപ്പും ഉണ്ടാകുമ്പോൾ വെളുത്തുള്ളിയും ഇന്തുപ്പും കൂടി ചവച്ചിറക്കിയാൽ ആശ്വാസം കിട്ടുമെന്നു നാട്ടറിവുണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ച് അൽപം പാലിൽ ചേർത്തു കഴിക്കുന്നതു ഫലപ്രദം.
കഫക്കെട്ടിനും ചുമയ്ക്കും വെളുത്തുള്ളി പരിഹാരമാണ്. കാൽ ടീസ്പൂൺ വെളുത്തുള്ളിനീര് രണ്ട് ടേബിൾ സ്പൂൺ പാലിൽ ചേർത്തു കഴിക്കാനാണു നിർദേശം.
ചെവിവേദന ഉണ്ടാകുമ്പോൾ രണ്ടുതുള്ളി വെളുത്തുള്ളിനീര് ചെവിയിൽ ഒഴിച്ചാൽ വേദന കുറയും. വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കുന്നതു ഡോക്ടറുടെ ഉപദേശം അനുസരിച്ചായിരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393
Health
ഓട്സ് ദോശ ഔഷകഗുണങ്ങളേറെയുള്ള ഓട്സ് പ്രാതലില് ഉള്പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമം. ഓട്സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദഗ്ധര് പറയുന്നു.
പ്രാതലില് ഓട്സ് ഉള്പ്പെടുത്തുന്നത് ദിവസം മുഴുവന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്ത്തുകയും ചെയ്യുന്നു. ഓട്സില് ബീറ്റാ ഗ്ലൂക്കന് അടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിനു ദിവസവും ഓട്സ് കഴിക്കുമ്പോള് ശരീരഭാരം, ഹോര്മോണ് അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
നമ്മുടെ ദൈനംദിന ഭക്ഷണത്തില് ഓട്സ് വിവിധ രൂപത്തില് ഉള്പ്പെടുത്താം. ഓട്സ് കൊണ്ട് ഇനി മുതല് ദോശ തയാറാക്കിയാലോ. വളരെ കുറച്ചു ചേരുവകള്കൊണ്ട് രുചികരമായ ഓട്സ് ദോശ എളുപ്പം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്
ഓട്സ് - 1 കപ്പ്
വെള്ളം - 1 കപ്പ്
തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - 1/2 ടീ സ്പൂണ്
മുളകു പൊടി - 1/2 ടീ സ്പൂണ്
ജീരകം - 1/2 ടീ സ്പൂണ്
ഉപ്പ് - മല്ലിയില - ആവശ്യത്തിന്
എങ്ങനെ തയാറാക്കാം
ആദ്യം ഓട്സ് 30 മിനിറ്റ് നേരം വെള്ളത്തില് കുതിര്ക്കാന് ഇടുക. ശേഷം കുതിര്ത്ത ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്ത്ത് മിക്സിയില് അരച്ചെടുക്കുക.
ശേഷം ദോശ കല്ലില് പരത്തി ഉണ്ടാക്കി എടുക്കുക. ഓട്സ് ദോശ തയാര്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ പരിചാരകരായ 22,700 പേർക്കുകൂടി നൽകുമെന്ന് മന്ത്രി ആർ. ബിന്ദു.
2018 ഏപ്രിൽ ഒന്ന് മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷി സമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗം ബാധിച്ച് പൂർണമായും കിടപ്പിലായവർ തുടങ്ങിയവരിൽ ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ അവസ്ഥയിലുള്ള ആളുകളെ പരിചരിക്കുന്ന ഒരാൾക്ക് പ്രതിമാസം 600 രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖാന്തിരം നടപ്പാക്കിവരുന്ന ഈ പദ്ധതിയിൽ നിലവിൽ ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകിവരുന്നത്. നിലവിലെ ഗുണഭോക്താക്കൾക്ക് 2025 ഒക്ടോബർ വരെയുള്ള മുഴുവൻ സഹായവും നൽകിക്കഴിഞ്ഞതായും നവംബറിലെ ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
Health
വേനല്ക്കാലത്ത് ഏറ്റവും കൂടുതല് സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല് മുതല് നിരവധി ഗുണങ്ങള് തണ്ണിമത്തനുണ്ട്.
കുക്കുര്ബിറ്റേസീ കുടുംബത്തില്പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില് ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന് എ, സി എന്നിവയാല് സമ്പന്നമാണ് തണ്ണിമത്തന്.
ചര്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന് തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില് 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്ത്താന് സഹായിക്കുന്നു. ഒപ്പം ചര്മത്തിന്റെ ഇലാസ്തികത നിലനിര്ത്തുന്നതിനും വരള്ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില് അടങ്ങിയിരിക്കുന്ന വിറ്റാമിന് സി കൊളാജന് സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന് സഹായികമാണ്.
തണ്ണിമത്തനില് അടങ്ങിയിരിക്കുന്ന സിട്രുലിന്, അര്ജിനൈന് എന്നിവയ്ക്ക് ആന്റിമൈക്രോബയല് ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള് മൂലമുണ്ടാകുന്ന നാശത്തില് നിന്ന് ചര്മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്, വിറ്റാമിന് സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള് തണ്ണിമത്തനില് അടങ്ങിയിട്ടുണ്ട്. ചുളിവുകള്, വരകള് തുടങ്ങിയ വാര്ധക്യത്തിന്റെ ലക്ഷണങ്ങള് കുറയ്ക്കാന് ഇതിന് കഴിയും.
ചര്മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്ത്താന് സഹായിക്കുന്ന കൊളാജന് ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന് സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില് കുക്കുര്ബിറ്റാസിന് ഇ, ല്യൂട്ടോലിന് എന്നീ ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള് അടങ്ങിയിരിക്കുന്നു. ഇവ ചര്മത്തിലെ വീക്കം, ചുവന്നു തടിക്കല് എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില് അടങ്ങിയിട്ടുള്ള ലൈക്കോപീന് അള്ട്രാവയലറ്റ് രശ്മികളില്നിന്ന് ശരീരത്തിനു സംരക്ഷണം നല്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്ക്ക് പ്രതിരോധം തീര്ക്കാന് ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില് നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന് സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില് സിട്രുലിന് അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള് എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്
തണ്ണിമത്തനില് കലോറി കുറവാണ്. നാരുകളാല് സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന് സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന് ഉത്പാദനം, നീര് കുറയ്ക്കല്, പോഷണം തുടങ്ങിയവ നല്കിക്കൊണ്ട് ചര്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള് ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില് ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Health
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്റി ഓക്സി ഡന്റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.
മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.
ചർമത്തിന്റെ അഴകിന്
ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.
മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.
വിളർച്ച കുറയ്ക്കുന്നു
മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.
വിഷാദം കുറയ്ക്കുന്നതിന്
മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.
നീരും വേദനയും കുറയ്ക്കുന്നു
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.
കൃമികടിക്കു പരിഹാരം
കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.
എല്ലുകളുടെ കരുത്തിന്
മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.
നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം
നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
Health
വേനല്ക്കാലത്ത് ഏറ്റവും കൂടുതല് സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല് മുതല് നിരവധി ഗുണങ്ങള് തണ്ണിമത്തനുണ്ട്.
കുക്കുര്ബിറ്റേസീ കുടുംബത്തില്പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില് ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന് എ, സി എന്നിവയാല് സമ്പന്നമാണ് തണ്ണിമത്തന്.
ചര്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന് തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില് 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്ത്താന് സഹായിക്കുന്നു. ഒപ്പം ചര്മത്തിന്റെ ഇലാസ്തികത നിലനിര്ത്തുന്നതിനും വരള്ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില് അടങ്ങിയിരിക്കുന്ന വിറ്റാമിന് സി കൊളാജന് സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന് സഹായികമാണ്.
തണ്ണിമത്തനില് അടങ്ങിയിരിക്കുന്ന സിട്രുലിന്, അര്ജിനൈന് എന്നിവയ്ക്ക് ആന്റിമൈക്രോബയല് ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള് മൂലമുണ്ടാകുന്ന നാശത്തില് നിന്ന് ചര്മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്, വിറ്റാമിന് സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള് തണ്ണിമത്തനില് അടങ്ങിയിട്ടുണ്ട്. ചുളിവുകള്, വരകള് തുടങ്ങിയ വാര്ധക്യത്തിന്റെ ലക്ഷണങ്ങള് കുറയ്ക്കാന് ഇതിന് കഴിയും.
ചര്മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്ത്താന് സഹായിക്കുന്ന കൊളാജന് ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന് സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില് കുക്കുര്ബിറ്റാസിന് ഇ, ല്യൂട്ടോലിന് എന്നീ ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള് അടങ്ങിയിരിക്കുന്നു. ഇവ ചര്മത്തിലെ വീക്കം, ചുവന്നു തടിക്കല് എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില് അടങ്ങിയിട്ടുള്ള ലൈക്കോപീന് അള്ട്രാവയലറ്റ് രശ്മികളില്നിന്ന് ശരീരത്തിനു സംരക്ഷണം നല്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്ക്ക് പ്രതിരോധം തീര്ക്കാന് ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില് നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന് സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില് സിട്രുലിന് അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള് എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്
തണ്ണിമത്തനില് കലോറി കുറവാണ്. നാരുകളാല് സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന് സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന് ഉത്പാദനം, നീര് കുറയ്ക്കല്, പോഷണം തുടങ്ങിയവ നല്കിക്കൊണ്ട് ചര്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള് ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില് ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.