x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​പ​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളിൽ ക​ൽ​ക്ക​രിക്ഷാമം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 8, 2026 03:06 AM IST | Updated: September 8, 2026 03:06 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ താ​​​​പ​​​​വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ ക​​​​ൽ​​​​ക്ക​​​​രി ക്ഷാ​​​​മം അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്ക് നീ​​​​ങ്ങു​​​​ന്നു.

മു​​​​ൻ​​​​കൂ​​​​ട്ടി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള സു​​​​ര​​​​ക്ഷി​​​​ത സം​​​​ഭ​​​​ര​​​​ണ അ​​​​ള​​​​വി​​​​ലും താ​​​​ഴെ ക​​​​ൽ​​​​ക്ക​​​​രി ശേ​​​​ഖ​​​​ര​​​​മു​​​​ള്ള നി​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം കേ​​​​വ​​​​ലം അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 51ൽനി​​​​ന്ന് 57 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

നി​​​​ല​​​​വി​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ല്ലെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മ്പോ​​​​ഴും വൈ​​​​ദ്യു​​​​തോ​​​​ത്പാ​​​​ദ​​​​നം ഏ​​​​തു നി​​​​മി​​​​ഷ​​​​വും ത​​​​ട​​​​സ​​​​പ്പെ​​​​ടാ​​​​വു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണെ​​​​ന്ന് മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ഒ​​​​രു മാ​​​​സ​​​​ത്തി​​​​നി​​​​ടെ താ​​​​പ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ ക​​​​ൽ​​​​ക്ക​​​​രി ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 29 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ടി​​​​വാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ജൂ​​​​ലൈ അ​​​​വ​​​​സാ​​​​ന​​​​ത്തി​​​​ൽ 38 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്ണാ​​​​യി​​​​രു​​​​ന്ന ആ​​​​കെ ശേ​​​​ഖ​​​​രം ഈ​​​​ മാ​​​​സം നാ​​​​ലോ​​​​ടെ 27.14 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്ണാ​​​​യി കു​​​​ത്ത​​​​നെ കു​​​​റ​​​​ഞ്ഞു.

പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു കാ​​​​ര​​​​ണം മ​​​​ഴ​​​​; കൂ​​​​ടി​​​​യ ഉ​​​​പ​​​​യോ​​​​ഗ​​​​വും

ക​​​​ൽ​​​​ക്ക​​​​രി ഉ​​​​ത്പാ​​​​ദ​​​​ക സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യ ഒ​​​​ഡീ​​​​ഷ, ജാ​​​​ർ​​​​ഖ​​​​ണ്ഡ്, ഛ ത്തീ​​​​സ്ഗ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​ഗ​​​​സ്റ്റി​​​​ലു​​​​ണ്ടാ​​​​യ ക​​​​ന​​​​ത്ത മ​​​​ഴ ഖ​​​​ന​​​​ന​​​​ത്തെ​​​​യും ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ​​​​യും സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു. മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി മ​​​​തി​​​​യാ​​​​യ സം​​​​ഭ​​​​ര​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​ത്ത​​​​വ​​​​ണ അ​​​​തി​​​​ൽ വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യു​​​​ള്ള ആ​​​​ക്ഷേ​​​​പ​​​​വും ശ​​​​ക്ത​​​​മാ​​​​ണ്.

ഇ​​​​തോ​​​​ടൊ​​​​പ്പം രാ​​​​ജ്യ​​​​ത്ത് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ലെ​​​​ത്തി​​​​യ​​​​തും ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​ക്കി. ക്രി​​​​സി​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ജൂ​​​​ലൈ​​​​യി​​​​ൽ 171 ബി​​​​ല്യ​​​​ൺ യൂ​​​​ണി​​​​റ്റും ഓ​​​​ഗ​​​​സ്റ്റി​​​​ൽ 169.01 ബി​​​​ല്യ​​​​ൺ യൂ​​​​ണി​​​​റ്റു​​​​മാ​​​​യി​​​​രു​​​​ന്നു ഊ​​​​ർ​​​​ജ ഉ​​​​പ​​​​ഭോ​​​​ഗം.

എ​​​​ൽ നി​​​​നോ പ്ര​​​​തി​​​​ഭാ​​​​സം മൂ​​​​ലം മ​​​​ഴ കു​​​​റ​​​​യു​​​​ക​​​​യും ചൂ​​​​ട് വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ കൂ​​​​ളിം​​​​ഗ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം കൂ​​​​ടി​​​​യ​​​​താ​​​​ണ് വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത റി​​​​ക്കാ​​​​ർ​​​​ഡ് ഉ​​​​യ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

Tags : Coal Shortage ThermalPowerPlants Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up